കോഴിക്കോട്: കോഴിക്കോട് പേരാമ്പ്രയില്‍ കണ്ടെത്തിയ നിപാ വൈറസിന്‍റെ ഉത്ഭവം സംബന്ധിച്ച അവ്യക്തത നീങ്ങുന്നു. പേരാമ്പ്രയിലെ വൈറസ് പകര്‍ച്ചയ്ക്ക് പിന്നില്‍ പഴംതീനി വവ്വാലുകളാണെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസേര്‍ച്ച് സംഘം സ്ഥിരീകരിച്ചതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ആദ്യഘട്ട പരിശോധനയ്ക്കായി പേരാമ്പ്ര ചങ്ങരോത്ത് നിന്നും പിടികൂടിയ 21 വവ്വാലുകള്‍ പഴംതീനി വവ്വാലുകള്‍ ആയിരുന്നില്ലയെന്നും. നിപാ വൈറസ് വാഹകരല്ലാത്ത ചെറുജീവികളെ ഭക്ഷിക്കുന്ന വിഭാഗത്തില്‍പ്പെട്ട വവ്വാലുകളെയാണ് ആദ്യഘട്ടത്തില്‍ പരിശോധിച്ചത്. അതിനാലാണ് പരിശോധന ഫലം നെഗറ്റീവ് ആയത്. വൈറസ് ഉറവിടം സംബന്ധിച്ച അവ്യക്തത ശക്തമായതും ഇതിനാലാണ്. എന്നാല്‍ രണ്ടാം…
Read MoreMonth: July 2018
മൈസൂരുനഗരത്തിന്റെ രാത്രി സൌന്ദര്യം ആസ്വദിക്കാന്‍ പുതിയ പാക്കേജുമായി ടൂറിസം വകുപ്പ്.
മൈസൂരു: നഗരത്തിലെ ചരിത്രസ്മാരകങ്ങൾ കോർത്തിണക്കി നൈറ്റ് ടൂർ പാക്കേജ് ആരംഭിക്കാൻ ടൂറിസം വകുപ്പ്. മൈസൂർ കൊട്ടാരം, ജഗ്‌മോഹൻ പാലസ്, ദേവരാജ മാർക്കറ്റ് തുടങ്ങിയ സ്മാരകങ്ങൾ രാത്രിയിലും കാണാൻ അവസരമൊരുക്കിയുള്ള യാത്ര വിദേശസഞ്ചാരികളെ ലക്ഷ്യമിട്ടാണ് ആരംഭിക്കുന്നത്. ഇതിനായി ചരിത്രസ്മാരകങ്ങളിൽ കൂടുതൽ ദീപാലങ്കാരങ്ങൾ ഒരുക്കുന്നതിനൊപ്പം തുറന്ന ബസിൽ നഗരകാഴ്ചകൾ കാണാനുള്ള അവസരവും ഒരുക്കും. കൂടാതെ കർണാടകയുടെ തനത് കലാരൂപങ്ങൾ ആസ്വദിക്കാനും നൈറ്റ് ഷോപ്പിങ്ങിനുള്ള സൗകര്യവും ആരംഭിക്കും.
Read Moreഡബ്യുസിസിയില്‍ നിന്ന് മഞ്ജു വാരിയർ രാജിവച്ചതായി വ്യാജപ്രചാരണം.
തൃശൂർ : മലയാള സിനിമയിലെ വനിതാ സംഘടനയായ വുമൺ ഇൻ സിനിമ കലക്ടീവിൽ (ഡബ്യുസിസി)നിന്ന് നടി മഞ്ജു വാരിയർ രാജിവച്ചതായി വ്യാജപ്രചാരണം.കൈരളി ചാനലിന്റെ ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആണ് ആദ്യം ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചത്,പിന്നീട് മറ്റുള്ളവരും ഏറ്റെടുക്കുകയായിരുന്നു. അമ്മ പ്രസിഡന്റായ നടൻ മോഹൻലാലിനെ ഇക്കാര്യം അറിയിച്ചതായിട്ടായിരുന്നു പ്രചാരണം. എന്നാൽ ഇത്തരമൊരു കത്ത് ഇന്നലെ രാത്രിവരെ ഡബ്ല്യുസിസിക്കു കിട്ടിയിട്ടില്ല. കത്ത് ഒരാഴ്ച മുൻപു നൽകിയെന്നാണു പ്രചാരണം. ദിലീപിനെ അമ്മയിൽ തിരിച്ചെടുത്തതുമായി ബന്ധപ്പെട്ട് ഡബ്ല്യുസിസിയിലെ നാലു നടിമാർ രാജിവച്ചിരുന്നു. യുവനടിയെ ആക്രമിച്ച സംഭവത്തിൽ ഗൂഢാലോചനയുണ്ടെന്ന ആരോപണം ആദ്യം…
Read Moreസന്നദ്ധ സംഘടനക്ക് വ്യവസായി സംഭാവനയായി നൽകിയത് 100 കോടി രൂപ!
ബെംഗളൂരു : സന്നദ്ധ സംഘടനയായ റോട്ടറി ഫൗണ്ടേഷനു റിയൽ എസ്റ്റേറ്റ് വ്യവസായി നൽകിയ സംഭാവന 100 കോടി രൂപ. കോൺഫെഡറേഷൻ ഓഫ് റിയൽ എസ്റ്റേറ്റ് ഡവലപേഴ്സ് അസോസിയേഷനിലെ (ക്രെഡായ്) മുതിർന്ന അംഗമായ ഡി.രവിശങ്കർ (60) ആണ് 100 കോടി രൂപ നൽകിയത്. നാലാം വയസ്സിൽ അച്ഛനെ നഷ്ടപ്പെട്ട താൻ സാധാരണക്കാരന്റെ ദുരിതം നേരിട്ടനുഭവിച്ചിട്ടുണ്ടെന്നു രവിശങ്കർ പറഞ്ഞു. അതിനാലാണ് സമൂഹത്തിന് അർഥവത്തായ സംഭാവന നൽകണമെന്നു തോന്നിയത്. സാമൂഹിക വികസനം, വിദ്യാഭ്യാസം, ആരോഗ്യം, ശുചിത്വം എന്നീ മേഖലകൾ മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് 100 കോടി നൽകിയതെന്നും രവിശങ്കർ…
Read Moreകെപിടിസിഎല്ലിന്റെ കഴിവുകേട്, മൈസൂരു പാതയുടെ വൈദ്യുതീകരണം വൈകുന്നു;കൂടെ പ്രഖ്യാപിച്ച മെമുവും.
ബെംഗളൂരു :കർണാടക പവർ ട്രാൻസ്മിഷൻ കോർപറേഷൻ ലിമിറ്റഡിന്റെ കഴിവുകേടുകൊണ്ട് , മൈസൂരുവിനെയും ബെംഗളൂരുവിനെയും ബന്ധിപ്പിച്ചു മെമു ട്രെയിൻ സർവീസ് തുടങ്ങാനുള്ള നീക്കത്തിനു 220 കെവി വൈദ്യുതി ലൈൻ വലിക്കൽ വൈകിപ്പിക്കുന്നതു തിരിച്ചടിയാകുന്നു. യെലിയൂർ മുതൽ മണ്ഡ്യയിലെ തുബിനകെരെ വരെ നാലു കിലോമീറ്റർ വൈദ്യുതീകരണത്തിനു 13.09 കോടി രൂപയാണ് റെയിൽവേ കർണാടക പവർ ട്രാൻസ്മിഷൻ കോർപറേഷനു (കെപിടിസിഎൽ) നൽകിയത്. എന്നാൽ കഴിഞ്ഞ വർഷം മാർച്ചിൽ പൂർത്തീകരിക്കേണ്ട വൈദ്യുതീകരണം എങ്ങുമെത്തിയിട്ടില്ലെന്നു റെയിൽവേ അധികൃതർ പറയുന്നു. സ്വകാര്യ വ്യക്തികളുടെ ഭൂമിക്കു മുകളിലൂടെ ലൈൻ വലിക്കേണ്ടതിനാലാണ് പദ്ധതി വൈകുന്നതെന്നാണ് കെപിടിസിഎൽ…
Read Moreസംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി ജനങ്ങളെ അറിയിക്കാൻ ധവളപത്രം ഇറക്കണം; ഇപ്പോൾ ഭരിക്കുന്നത് ജനങ്ങൾ തള്ളിക്കളഞ്ഞവർ;നിയമസഭയിൽ ഭരണപക്ഷത്തെ കടന്നാക്രമിച്ച് യെദിയൂരപ്പ.
ബെംഗളൂരു: ബജറ്റ് അവതരണത്തിന് മുമ്പ് സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് ധവളപത്രമിറക്കണമെന്ന് ബി.ജെ.പി. നിയമസഭയിൽ ആവശ്യപ്പെട്ടു. സംസ്ഥാനത്തിന്റെ സാമ്പത്തികസ്ഥിതിയെ കുറിച്ചറിയാൻ ജനങ്ങൾക്ക് ആഗ്രഹമുണ്ട്. ബജറ്റിന് മുമ്പ് ധവളപത്രം പുറത്തിറക്കാൻ മുഖ്യമന്ത്രി തയ്യാറാകണമെന്ന് പ്രതിപക്ഷ നേതാവ് ബി.എസ്. യെദ്യൂരപ്പ ആവശ്യപ്പെട്ടു. സഖ്യസർക്കാരിനെയും യെദ്യൂരപ്പ രൂക്ഷമായി വിമർശിച്ചു. ആരാണ് മുഖ്യമന്ത്രിയെന്ന കാര്യത്തിൽ ജനങ്ങൾക്ക് സംശയമുണ്ട്. ജനങ്ങളുടെ പിന്തുണയില്ലാത്ത പാർട്ടികളാണ് സംസ്ഥാനം ഭരിക്കുന്നതെന്നും ഭരണത്തിനായി കോൺഗ്രസും ജനതാദൾ- എസും ചേർന്ന് അവിശുദ്ധ കൂട്ടുക്കെട്ടുണ്ടാക്കുകയായിരുന്നുവെന്നും യെദ്യൂരപ്പ ആരോപിച്ചു. കോൺഗ്രസിനെയും ജനതാദൾ എസിനെയും ജനങ്ങൾ തള്ളിയതാണ്. 2013-ൽ നടന്ന തിരഞ്ഞെടുപ്പിൽ 40 സീറ്റുണ്ടായിരുന്ന ജനതാദൾ…
Read Moreരമേഷ് പിഷാരടിയുടെ ഹാസ്യസന്ധ്യ ആഗസ്റ്റ് 12 ന്.
ബെംഗളൂരു : സർജാപുര മലയാളി സമാജം സംഘടിപ്പിക്കുന്ന സംഗീത ഹാസ്യ സന്ധ്യ ഓഗസ്റ്റ് 12 വൈകിട്ട് അഞ്ചിനു ബിദരഗുപ്പെ ബിആർഎസ് സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും. വയലിനിസ്റ്റ് മനോജ് ജോർജ് നയിക്കുന്ന ലൈസ് ബാൻഡ്, ഹാസ്യതാരം രമേശ് പിഷാരടിയുടെ കോമഡി ഷോ, ആദരിക്കൽ ചടങ്ങ് എന്നിവ ഉണ്ടായിരിക്കും. പ്രവേശനം പാസ് മൂലം നിയന്ത്രിച്ചിട്ടുണ്ട്.
Read Moreബസ് നിരക്ക് വർദ്ധനക്കെതിരെ യാത്രക്കാരുടെ പ്രതിഷേധം ശക്തം.
ബെംഗളൂരു :വായുവജ്ര ബസുകളുടെ നിരക്ക് വർധന യാത്രക്കാർക്കിടയിൽ വലിയ പ്രതിഷേധമാണുണ്ടാക്കിയത്. നഗരത്തിലെ ബസ് യാത്രക്കാരുടെ സംഘടനയായ ബെംഗളൂരു ബസ് പ്രയാണികാര വേദികെ ഉൾപ്പെടെയുള്ള സംഘടനകൾ നിരക്ക് വർധന പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു. സർക്കാരിന് ലാഭമുണ്ടാക്കുകയല്ല ബി.എം.ടി.സി.യുടെ ലക്ഷ്യം, നഗരത്തിലെ സാധാരണക്കാരുടെ യാത്രാ ആവശ്യങ്ങൾ നിറവേറ്റുകയാണ് -സംഘടന പറയുന്നു. പൊതുവാഹനങ്ങൾ ഉപയോഗിച്ചുള്ള യാത്ര പ്രോത്സാഹിപ്പിക്കാൻ സർക്കാർ ബോധവത്കണ പരിപാടികൾ നടത്തുമ്പോഴും നിരക്ക് വർധിപ്പിക്കുന്നത് ജനദ്രോഹപരമാണെന്നും സംഘടന ആരോപിച്ചു. ബസിൽ യാത്രചെയ്യുന്നതിനേക്കാൾ കുറഞ്ഞ നിരക്കിൽ കാറിൽ യാത്രചെയ്യാൻ കഴിയുന്ന സ്ഥിതിയുണ്ടായാൽ കൂടുതൽ ആളുകളും സ്വകാര്യ വാഹനങ്ങൾ ഉപയോഗിക്കും. ഇതിലൂടെ…
Read Moreജൂലൈ മാസത്തിൽ തമിഴ്നാടിന് 31.24 ടിഎംസി ജലം കർണാടക വിട്ടുനൽകണം
ബെംഗളൂരു : ജൂലൈ മാസത്തിൽ തമിഴ്നാടിന് 31.24 ടിഎംസി ജലം കർണാടക വിട്ടുനൽകണമെന്നു നിർദേശിച്ച് കാവേരി ജല മാനേജ്മെന്റ് അതോറിറ്റിയുടെ (സിഡബ്ല്യുഎംഎ) ആദ്യയോഗം. അതോറിറ്റി രൂപീകരണത്തെയും അണക്കെട്ടുകളിലെ ജലം അവലോകനം ചെയ്യുന്നതിനുള്ള കാവേരി റഗുലേഷൻ കമ്മിറ്റിയെയും എതിർത്ത് കർണാടക, സുപ്രീം കോടതിയെ സമീപിക്കാനിരിക്കെയാണു നിർദേശം. കർണാടക, തമിഴ്നാട്, കേരള, പുതുച്ചേരി സംസ്ഥാനങ്ങളുടെ പ്രതിനിധികൾ നാലുമണിക്കൂർ നീണ്ട സിഡബ്ല്യുഎംഎ യോഗത്തിൽ പങ്കെടുത്തു. കർണാടകയുടെ പ്രതിനിധികൾ സംസ്ഥാനത്തിന്റെ എതിർപ്പ് പ്രകടിപ്പിച്ചു. കാവേരി ജലം പങ്കിടുന്നതു സംബന്ധിച്ചുള്ള വിവിധ പ്രായോഗിക വശങ്ങളും സിഡബ്ല്യുഎംഎ യുടെ ഘടനയെയും കുറിച്ചാണു ചർച്ച…
Read Moreകൊളംബിയയെ പെനാൽറ്റി ഷൂട്ടൗട്ടിൽ വീഴ്ത്തി ഇംഗ്ലണ്ട് ക്വാർട്ടർ ഫൈനലിൽ…
മോസ്‌കോ: വീണ്ടുമൊരു അട്ടിമറി മണത്ത റഷ്യന്‍ ലോകകപ്പിന്റെ അവസാന പ്രീക്വാര്‍ട്ടറില്‍ കൊളംബിയയെ പെനല്‍റ്റി ഷൂട്ടൗട്ടില്‍ മറികടന്ന് ഇംഗ്ലണ്ട് ക്വാര്‍ട്ടര്‍ ഫൈനലിലേക്കു മുന്നേറി. സ്വീഡനാണ് അവസാന എട്ടിലെ അവരുടെ എതിരാളി. കളിയും കൈയാങ്കളിയുമെല്ലാം കണ്ട പോരാട്ടത്തില്‍ 4-3നാണ് ഷൂട്ടൗട്ടില്‍ ത്രീ ലയണ്‍സ് ജയിച്ചു കയറിയത്. നിശ്ചിത സമയത്തും അധികസമയത്തും സ്‌കോര്‍ 1-1 ആയിത്തന്നെ തുടര്‍ന്നതോടെയാണ് വിജയികളെ തീരുമാനിക്കാന്‍ പെനല്‍റ്റി ഷൂട്ടൗട്ട് വേണ്ടി വന്നത്. കൊളംബിയക്കുവേണ്ടി ഫാൽക്കാേവോ, ക്വാഡ്രാഡോ, മുറിയാൽ എന്നിവർ ലക്ഷ്യം കണ്ടപ്പോൾ ഉറിബേയുടെ ഷോട്ട് ക്രോസ് ബാറിനിടിച്ച് മടങ്ങുകയും കാര്‍ലോസ് ബാക്ക എടുത്ത അവസാന കിക്ക് ഇംഗ്ലീഷ് ഗോളി ജോർദൻ…
Read More