ജൂലൈ മാസത്തിൽ തമിഴ്നാടിന് 31.24 ടിഎംസി ജലം കർണാടക വിട്ടുനൽകണം

ബെംഗളൂരു : ജൂലൈ മാസത്തിൽ തമിഴ്നാടിന് 31.24 ടിഎംസി ജലം കർണാടക വിട്ടുനൽകണമെന്നു നിർദേശിച്ച് കാവേരി ജല മാനേജ്മെന്റ് അതോറിറ്റിയുടെ (സിഡബ്ല്യുഎംഎ) ആദ്യയോഗം.

അതോറിറ്റി രൂപീകരണത്തെയും അണക്കെട്ടുകളിലെ ജലം അവലോകനം ചെയ്യുന്നതിനുള്ള കാവേരി റഗുലേഷൻ കമ്മിറ്റിയെയും എതിർത്ത് കർണാടക, സുപ്രീം കോടതിയെ സമീപിക്കാനിരിക്കെയാണു നിർദേശം.

കർണാടക, തമിഴ്നാട്, കേരള, പുതുച്ചേരി സംസ്ഥാനങ്ങളുടെ പ്രതിനിധികൾ നാലുമണിക്കൂർ നീണ്ട സിഡബ്ല്യുഎംഎ യോഗത്തിൽ പങ്കെടുത്തു. കർണാടകയുടെ പ്രതിനിധികൾ സംസ്ഥാനത്തിന്റെ എതിർപ്പ് പ്രകടിപ്പിച്ചു. കാവേരി ജലം പങ്കിടുന്നതു സംബന്ധിച്ചുള്ള വിവിധ പ്രായോഗിക വശങ്ങളും സിഡബ്ല്യുഎംഎ യുടെ ഘടനയെയും കുറിച്ചാണു ചർച്ച ചെയ്തതെന്നു യോഗശേഷം ചെയർമാൻ എസ്.മസൂദ് ഹുസൈൻ പറഞ്ഞു.

  നടൻ സന്തോഷ്‌ കെ നായർ അന്തരിച്ചു

പ്രതിമാസം 34 ടിഎംസി ജലം തമിഴ്നാടിനു നൽകാനാണു 2007ൽ കാവേരി നദീജല തർക്ക പരിഹാര ട്രൈബ്യൂണൽ ഉത്തരവിട്ടത്. ഈ ഉത്തരവു നടപ്പാക്കാനായി സുപ്രീം കോടതി നിർദേശപ്രകാരമാണു കേന്ദ്ര സർക്കാർ ജൂൺ ഒന്നിന് സിഡബ്ല്യുഎംഎയും കാവേരി റഗുലേഷൻ കമ്മിറ്റിയും രൂപീകരിച്ചു വിജ്ഞാപനമിറക്കിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അമ്മയെ മകന്‍ കഴുത്തറുത്ത് കൊന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സാങ്കേതിക തകരാർ: ബെംഗളൂരു നഗരത്തിൽ ജലവിതരണം തടസ്സപ്പെട്ടു
[masterslider id="10"]

Related posts

Click Here to Follow Us