ഡബ്യുസിസിയില്‍ നിന്ന് മഞ്ജു വാരിയർ രാജിവച്ചതായി വ്യാജപ്രചാരണം.

തൃശൂർ : മലയാള സിനിമയിലെ വനിതാ സംഘടനയായ വുമൺ ഇൻ സിനിമ കലക്ടീവിൽ (ഡബ്യുസിസി)നിന്ന് നടി മഞ്ജു വാരിയർ രാജിവച്ചതായി വ്യാജപ്രചാരണം.കൈരളി ചാനലിന്റെ ഓണ്‍ലൈന്‍ ന്യൂസ്‌ പോര്‍ട്ടല്‍ ആണ് ആദ്യം ഈ വാര്‍ത്ത‍ പ്രസിദ്ധീകരിച്ചത്,പിന്നീട് മറ്റുള്ളവരും ഏറ്റെടുക്കുകയായിരുന്നു.

അമ്മ പ്രസിഡന്റായ നടൻ മോഹൻലാലിനെ ഇക്കാര്യം അറിയിച്ചതായിട്ടായിരുന്നു പ്രചാരണം. എന്നാൽ ഇത്തരമൊരു കത്ത് ഇന്നലെ രാത്രിവരെ ഡബ്ല്യുസിസിക്കു കിട്ടിയിട്ടില്ല. കത്ത് ഒരാഴ്ച മുൻപു നൽകിയെന്നാണു പ്രചാരണം.

  13വയസുകാരിയുടെ കൊട്ടേഷൻ; മുത്തച്ഛനെ കൊന്ന് പ്രായപൂർത്തിയാകാത്തവർ; നാല് പേര്‍ പിടിയില്‍.

ദിലീപിനെ അമ്മയിൽ തിരിച്ചെടുത്തതുമായി ബന്ധപ്പെട്ട് ഡബ്ല്യുസിസിയിലെ നാലു നടിമാർ രാജിവച്ചിരുന്നു. യുവനടിയെ ആക്രമിച്ച സംഭവത്തിൽ ഗൂഢാലോചനയുണ്ടെന്ന ആരോപണം ആദ്യം മുന്നോട്ടുവച്ചത് മഞ്ജുവായിരുന്നു. നടിക്കു പിന്തുണ നൽകുന്നതിലും സംഘടന രൂപീകരികത്കുന്നതിലും അവർ മുൻപന്തിയിലുണ്ടായിരുന്നു. അതിനാൽ തന്നെ മഞ്ജുവിന്റെ നിലപാടെന്താകുമെന്ന് അറിയാനുള്ള ആകാംഷയിലായിരുന്നു എല്ലാവരും.

ഇത്തരമൊരു സാഹചര്യത്തിലാണ് മഞ്ജു വാരിയറിന്റെ രാജി വാർത്ത സമൂഹമാധ്യമങ്ങളിലടക്കം പ്രചരിച്ചത്. നിലവിൽ സ്റ്റേജ് പരിപാടിയുമായി ബന്ധപ്പെട്ട് വിദേശത്താണ് മഞ്ജു വാരിയർ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിവാദ യൂട്യൂബർ ‘തൊപ്പി’യുടെ ചാനൽ പൂട്ടി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഹൈവേയിലെ 'മുട്ടാക്രമണം? കെഎസ്ആർടിസി ബസ് അപകടത്തിന് കാരണം മുട്ടയേറെന്ന് സംശയം; കർണാടക സർക്കാരിന് കത്തയച്ച് മന്ത്രി സിപി ജോൺ
[masterslider id="10"]

Related posts