ബെംഗളൂരു-മൈസൂരു ദേശീയപാത വികസനത്തിന്റെ ഭാഗമായി 1615 മരങ്ങൾ വെട്ടിമാറ്റേണ്ടിവരുമെന്ന് ദേശീയപാത വികസന അതോറിറ്റി.

മൈസൂരു: ബെംഗളൂരു-മൈസൂരു ദേശീയപാത വികസനത്തിന്റെ ഭാഗമായി 1615 മരങ്ങൾ വെട്ടിമാറ്റേണ്ടിവരുമെന്ന് ദേശീയപാത വികസന അതോറിറ്റി. റോ‍ഡ് നിർമാണത്തിനുള്ള ടെൻഡർ നടപടിയിലാണ് മുറിച്ച് മാറ്റേണ്ടി വരുന്ന മരങ്ങളുടെ കണക്ക് വ്യക്തമാക്കിയിരിക്കുന്നത്. പകരം മരങ്ങൾ വച്ചുപിടിപ്പിക്കുമെന്നും എൻഎച്ച്എഐ വിശദീകരിക്കുന്നു. രാമനഗര, ചന്നപട്ടണ, മണ്ഡ്യ, മദൂർ, ശ്രീരംഗപട്ടണ എന്നിവിടങ്ങളിലൂടെ കടന്നുപോകുന്ന 117 കിലോമീറ്റർ ദൂരം വരുന്ന പാത പത്ത് വരിയായാണ് വികസിപ്പിക്കുന്നത്.

നിലവിലെ നാലുവരിപ്പാത എട്ട് വരിയായി വികസിപ്പിക്കുന്നതോടൊപ്പം രണ്ട് സർവീസ് റോഡുകളും നിർമിക്കും. എട്ട് പുതിയ മേൽപാലങ്ങളും തിരക്കേറിയ ജംക്‌ഷനുകളിൽ ബൈപാസ് റോഡുകളും നിർമിക്കും. റോഡ് വികസനം പൂർത്തിയാവുമ്പോൾ ബെംഗളൂരു- മൈസൂരു യാത്രാസമയം ഒന്നരമണിക്കൂറായി ചുരുങ്ങും. രണ്ട് വർഷം കൊണ്ട് നിർമാണം പൂർത്തീകരിക്കാൻ ലക്ഷ്യമിടുന്ന പദ്ധതിക്ക് 10,000 കോടിരൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.

  ആദ്യം ബിരിയാണി, പിന്നെ കാറിലെ എസി; ഒടുവിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നപ്പോൾ അമ്മയുടെ കള്ളക്കഥകൾ പൊളിഞ്ഞു!
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കർണാടകയിൽ നിർണ്ണായക രാഷ്ട്രീയ നീക്കങ്ങൾ; മുഖ്യമന്ത്രി സിദ്ധരാമയ്യ നാളെ ഗവർണറെ കാണും, രാജിക്ക് സാധ്യത
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  '80% കർഷകരും അനുകൂലം'; 18,133 കോടിയുടെ ഗ്രേറ്റർ ബെംഗളൂരു ടൗൺഷിപ്പ് പദ്ധതിയുമായി മുന്നോട്ട്; ഡി.കെ. ശിവകുമാർ
[masterslider id="10"]

Related posts