‘പോണ്‍ സൈറ്റുകള്‍’ സഭയ്ക്കുള്ളില്‍ കാണാന്‍ വീണ്ടും അനുവദിക്കാമോ?

ബെംഗളൂരു: വര്‍ധിച്ചുവരുന്ന ബലാത്സംഗങ്ങള്‍ക്ക് മുഖ്യകാരണം അശ്ലീല സൈറ്റുകളാണെന്ന്‍ മധ്യപ്രദേശ് ആഭ്യന്തരമന്ത്രി ഭൂപേന്ദ്ര സിംഗ് അല്പ സമയം മുന്‍പ് ഒരു പ്രഖ്യാപനം നടത്തിയിരുന്നു. ബിജെപി സര്‍ക്കാര്‍ 25 അശ്ലീല സൈറ്റുകളാണ് സംസ്ഥാനത്ത് നിരോധിച്ചിരിക്കുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു. പ്രഖ്യാപനത്തിനുശേഷം അദ്ദേഹം രാജ്യത്തെ എല്ലാ അശ്ലീല സൈറ്റുകളും നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാരിന് ഒരു കത്തയയ്ക്കുകയും ചെയ്തു.

എന്നാല്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കര്‍ണാടകയില്‍ മത്സരിക്കുന്ന രണ്ട് സ്ഥാനാര്‍ഥികള്‍ നിയമസഭയിലിരുന്ന് പോണ്‍ വീഡിയോ കണ്ടതിന് രാജിവെയ്ക്കേണ്ടി വന്ന രണ്ട് മുന്‍ മന്ത്രിമാരാണെന്ന റിപ്പോര്‍ട്ടുകള്‍ ബിജെപി നേതൃത്വത്തെ ക്ഷീണിപ്പിച്ചിരിക്കുകയാണ്.

2012ല്‍ നിയമസഭാ നടപടികള്‍ നടന്നുകൊണ്ടിരിക്കേ സഭയിലിരുന്ന് പോണ്‍ വീഡിയോ കണ്ട ലക്ഷ്മണ്‍ സവാദിയും സിസി പാട്ടീലുമാണ് കര്‍ണാടകയില്‍ വീണ്ടും ജനവിധി തേടുന്നത്. സവാദി അതാനി മണ്ഡലത്തിലും പാട്ടീല്‍ നാര്‍ഗുണ്ടിലും മത്സരിക്കും.

ഇവര്‍ രണ്ടുപേരും നിയമസഭാ നടപടികള്‍ നടന്നുകൊണ്ടിരിക്കേ മൊബൈല്‍ ഫോണില്‍ പോണ്‍ വീഡിയോ കണ്ട് ചാനല്‍ കാമറയില്‍ കുടുങ്ങുകയായിരുന്നു. ജെ. കൃഷ്ണ പലേമറും ഇവര്‍ക്കൊപ്പം ‘സീന്‍ കാണാന്‍’ ഉണ്ടായിരുന്നു. ഈ വാര്‍ത്ത വലിയ വിവാദമാവുകയും ദേശീയ തലത്തില്‍ ബിജെപിക്ക് വലിയ നാണക്കേടുണ്ടാക്കുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് മൂന്ന് പേര്‍ക്കും രാജി വയ്‌ക്കേണ്ടി വരികയും ചെയ്തിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പൊറോട്ടയ്ക്ക് ചാറ് ഇല്ലേ? 'ചാറ് കേസിൽ' വീണ്ടും ട്വിസ്റ്റ്
  കന്നഡ നടി കൃഷി ഥാപന്ദയുടെ സുഹൃത്ത് ആർ.ആർ നഗറിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബൈക്ക് വാഹനാപകടം: ബെംഗളൂരുവിലേക്ക് വരികയായിരുന്ന മലയാളി നഴ്സിങ് വിദ്യാർത്ഥികൾ മരിച്ചു
[masterslider id="10"]

Related posts