ഹരാരെ : ഈ പത്തൊന്‍പതുകാരന്‍ ലെഗ്സ്പിന്നറെ ക്രിക്കറ്റ് ലോകം ഇന്ന്‍ നോട്ടമിട്ടിട്ടുണ്ട് ..!ഒരു കാലഘട്ടത്തില്‍ ഓസിസിന്റെ ഷെയ്ന്‍ വോണും , ശ്രീലങ്കയുടെ മുത്തയ്യ മുരളീധരനുമൊക്കെ തുടക്കമിട്ട ‘സ്പിന്‍ വസന്തം ‘ തിരികെ എത്തുന്ന സൂചനകള്‍ ഈ ലെഗ് സ്പിന്നര്‍ നല്‍കി കഴിഞ്ഞു ..! ഏകദിനത്തില്‍ ഏറ്റവും വേഗത്തില്‍ 100 വിക്കറ്റ് തികയ്ക്കുന്ന ബോളര്‍മാരുടെ പട്ടികളില്‍ മിച്ചല്‍ സ്റ്റാര്‍ക്കിനെ (52 കളികള്‍ ) പിന്തള്ളിയാണ് റാഷിദ് ഒന്നാമതെത്തിയത് ….
ഇന്നലെ നടന്ന ലോകകപ്പ് യോഗ്യത റൗണ്ടിന്റെ ഫൈനലില്‍ വിന്‍ഡീസ് താരം ഷായ് ഹോപ്പിനെ വിക്കറ്റിനു മുന്‍പില്‍ കുരുക്കിയതോടെ കേവലം 44 മത്സരങളില്‍ നിന്ന്‍ ഈ നേട്ടം കൈവരിക്കുന്ന ആദ്യ താരമെന്ന റെക്കോര്‍ഡ് അദ്ദേഹത്തിന് സ്വന്തം ……മത്സരത്തില്‍ അഫ്ഗാനിസ്ഥാന്‍ 7 വിക്കറ്റിനു ജയിച്ചു …! സ്കോര്‍ വെന്‍സ്റ്റ് ഇന്‍ഡീസ് 46.5 ഓവറില്‍ 204 നു ഓള്‍ ഔട്ട് , അഫ്ഗാനിസ്ഥാന്‍ 40.4 ഓവറില്‍ 206/3 ….!
നാലു വിക്കറ്റ് നേടിയ മുജീബ് ഉര്‍ റഹ്മാന്‍ ആണ് വിന്‍ഡീസിനെ ഇത്രയും ചെറിയ സ്കോറില്‍ ഒതുക്കിയത് …! മറുപടി ബാറ്റിംഗ് ആരംഭിച്ച അഫ്ഗാനു വേണ്ടി മുഹമദ് ശഹ്സാദിന്റെ ഇന്നിംഗ്സ് (84) നെടും തൂണായി ..!
നിലവില്‍ ഐ സി സി റാങ്കിംഗില്‍ രണ്ടാമതാണ് റാഷിദ് ഖാന്‍ …! ഐ പി എല്‍ 2018 ല്‍ ഹൈദരാബാദ് സണ്‍ റൈസേഴ്സ് റാഷിദിനേ വന്‍ തുകയ്ക്ക് നില നിര്‍ത്തിയിരുന്നു ….! 2015 ല്‍ അരങ്ങേറ്റം കുറിച്ച ഈ കൌമാരക്കാരന്‍ കൊടുംകാറ്റാവുമ്പോള്‍ ഒരു ടീമെന്നനിലയില്‍ അഫ്ഗാനിസ്ഥാനും ഒത്തിണക്കത്തോടെ മുന്നോട്ട് കുതിക്കുന്നു …! ഈയടുത്ത് അവര്‍ ടെസ്റ്റ് പദവി സ്വന്തമാക്കി …വരും മത്സരങ്ങള്‍ അട്ടിമറികള്‍ സംഭവിച്ചാല്‍ അത്ഭുതപ്പെടേണ്ട !