ഇതാ വരുന്നു അഫ്ഗാന്റെ ‘തുറുപ്പ് ചീട്ട് ‘..! ഏകദിന ക്രിക്കറ്റില്‍ ഏറ്റവും വേഗത്തില്‍ 100 വിക്കറ്റ് തികയ്ക്കുന്ന താരം ..! ഇന്നലെ നടന്ന ലോകകപ്പ് യോഗ്യത റൗണ്ട് ഫൈനലില്‍ വിന്‍ഡീസിനെയും മുട്ടു കുത്തിച്ചു , വരുന്ന ലോകകപ്പിലെ ‘കറുത്ത കുതിരകള്‍ ‘ എന്ന സൂചന നല്‍കി കഴിഞ്ഞു ഈ കൂട്ടം ..!

ഹരാരെ : ഈ പത്തൊന്‍പതുകാരന്‍ ലെഗ്സ്പിന്നറെ ക്രിക്കറ്റ് ലോകം ഇന്ന്‍  നോട്ടമിട്ടിട്ടുണ്ട്  ..!ഒരു കാലഘട്ടത്തില്‍ ഓസിസിന്റെ ഷെയ്ന്‍ വോണും , ശ്രീലങ്കയുടെ മുത്തയ്യ മുരളീധരനുമൊക്കെ തുടക്കമിട്ട ‘സ്പിന്‍ വസന്തം ‘ തിരികെ എത്തുന്ന സൂചനകള്‍ ഈ ലെഗ് സ്പിന്നര്‍ നല്‍കി കഴിഞ്ഞു ..! ഏകദിനത്തില്‍ ഏറ്റവും വേഗത്തില്‍ 100 വിക്കറ്റ് തികയ്ക്കുന്ന ബോളര്‍മാരുടെ പട്ടികളില്‍   മിച്ചല്‍ സ്റ്റാര്‍ക്കിനെ  (52  കളികള്‍ ) പിന്തള്ളിയാണ് റാഷിദ്‌ ഒന്നാമതെത്തിയത് ….

ഇന്നലെ നടന്ന ലോകകപ്പ് യോഗ്യത റൗണ്ടിന്റെ ഫൈനലില്‍  വിന്‍ഡീസ് താരം ഷായ് ഹോപ്പിനെ വിക്കറ്റിനു മുന്‍പില്‍ കുരുക്കിയതോടെ  കേവലം 44 മത്സരങളില്‍ നിന്ന്‍  ഈ നേട്ടം കൈവരിക്കുന്ന ആദ്യ   താരമെന്ന റെക്കോര്‍ഡ്   അദ്ദേഹത്തിന് സ്വന്തം ……മത്സരത്തില്‍  അഫ്ഗാനിസ്ഥാന്‍ 7     വിക്കറ്റിനു  ജയിച്ചു …!   സ്കോര്‍  വെന്‍സ്റ്റ് ഇന്‍ഡീസ്   46.5 ഓവറില്‍   204 നു ഓള്‍ ഔട്ട്‌ ,   അഫ്ഗാനിസ്ഥാന്‍  40.4  ഓവറില്‍   206/3 ….!

  ലോകകപ്പിൽ നിന്ന് ബ്രസീൽ പുറത്ത്; അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് കണ്ണീരോടെ നെയ്മർ വിരമിക്കൽ പ്രഖ്യാപിച്ചു

നാലു വിക്കറ്റ് നേടിയ മുജീബ് ഉര്‍ റഹ്മാന്‍  ആണ്  വിന്‍ഡീസിനെ  ഇത്രയും ചെറിയ സ്കോറില്‍   ഒതുക്കിയത് …! മറുപടി ബാറ്റിംഗ് ആരംഭിച്ച  അഫ്ഗാനു  വേണ്ടി   മുഹമദ്  ശഹ്സാദിന്റെ   ഇന്നിംഗ്സ്   (84)    നെടും തൂണായി ..!
നിലവില്‍  ഐ സി സി റാങ്കിംഗില്‍  രണ്ടാമതാണ്‌  റാഷിദ്‌ ഖാന്‍ …!  ഐ പി എല്‍ 2018 ല്‍  ഹൈദരാബാദ്  സണ്‍ റൈസേഴ്സ്  റാഷിദിനേ  വന്‍ തുകയ്ക്ക്  നില നിര്‍ത്തിയിരുന്നു ….! 2015 ല്‍  അരങ്ങേറ്റം കുറിച്ച ഈ  കൌമാരക്കാരന്‍          കൊടുംകാറ്റാവുമ്പോള്‍   ഒരു  ടീമെന്നനിലയില്‍  അഫ്ഗാനിസ്ഥാനും    ഒത്തിണക്കത്തോടെ   മുന്നോട്ട്    കുതിക്കുന്നു …!     ഈയടുത്ത്  അവര്‍ ടെസ്റ്റ്‌ പദവി സ്വന്തമാക്കി …വരും മത്സരങ്ങള്‍ അട്ടിമറികള്‍  സംഭവിച്ചാല്‍ അത്ഭുതപ്പെടേണ്ട !

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഹര്‍ദിക്കിന്റെ ഡിമാന്റ കേട്ടപ്പോള്‍ 'പഴയ ക്യാപ്റ്റനെ തിരിച്ചു പിടിക്കാന്‍ ഉളള ആഗ്രഹം വേണ്ടെന്ന് വച്ച് ഗുജറാത്ത് ടൈറ്റൻസ്
  ഫിഫ വേൾഡ്കപ്പ്‌; സ്പെയിൻ ജേതാക്കൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts