ബെംഗളൂരു : പാചക ശേഷം ഉപയോഗശൂന്യമായ എണ്ണയിൽ നിന്നും ബയോ ഡീസൽ ഉണ്ടാക്കാനുള്ള ശ്രമവുമായി ടാറ്റയുടെ താജ് ഗ്രൂപ്പ് ഹോട്ടലിലെ താജ് വിവാന്ത. മഹാത്മാഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റൂറൽ എനർജി ആന്റ് ഡവലപ്പ്മെന്റിന്റെ സഹായത്തോടെയാണ് പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി ബയോ ഡീസൽ ഉൽപാദന പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടത്. അന്തരീക്ഷ മലിനീകരണത്തിന് കാരണമായ കാർബണിന്റെ അളവു കുറക്കാൻ ബയോഡീസലിന് കഴിയും.പാചകത്തിന് ഉപയോഗിച്ച എണ്ണയിൽ നിന്നും ബയോ ഡീസൽ നിർമ്മിക്കാനുള്ള പ്രവർത്തനം വിജയകരമായതോടെ വാണിജ്യാടിസ്ഥാനത്തിലുള്ള ഉൽപാദനത്തിന് തുടക്കമിട്ടതായി റൂറൽ എനർജി എക്സിക്യുട്ടീവ് ഡയറക്ടർ അറിയിച്ചു.
Read MoreYear: 2017
നിയന്ത്രണ രേഖയിൽ പാക്കിസ്ഥാന്റെ പ്രകോപനത്തിന് ഇന്ത്യ നൽകിയ തിരിച്ചടിയിൽ രണ്ടു പാക് സൈനികർ കൊല്ലപ്പെട്ടു.
കശ്മീർ: നിയന്ത്രണ രേഖയിൽ പാക്കിസ്ഥാന്റെ പ്രകോപനത്തിന് ഇന്ത്യ നൽകിയ തിരിച്ചടിയിൽ രണ്ടു പാക് സൈനികർ കൊല്ലപ്പെട്ടു. നിയന്ത്രണരേഖയിലെ രജൗരി, പൂഞ്ച് മേഖലകളിലാണ് വെടിവയ്പുണ്ടായത്. ബുധനാഴ്ച രാത്രി പാക് സൈന്യത്തിന്റെ ഭാഗത്തുനിന്ന് മോർട്ടാർ ബോംബുകളും ഷെല്ലുകളും പ്രയോഗിച്ചു. കൂടാതെ ജനവാസ മേഖലയിലും പാക് സൈന്യം ആക്രമണം നടത്തി. ഇതോടെ ഇന്ത്യൻ സൈന്യം തിരിച്ചടിക്കുകയായിരുന്നു. തുടർന്നുള്ള വെടിവയ്പിലാണ് രണ്ടു പാക് സൈനികർ കൊല്ലപ്പെട്ടത്. നാലുദിവസത്തിനിടെ പത്തിലധികം വെടിനിർത്തൽ ലംഘനങ്ങളാണ് പാക് സൈന്യത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായത്.
Read Moreഓട്ടോറിക്ഷക്കാരുടെ പകൽകൊള്ളക്കെതിരെ പരാതിപ്പെടാൻ ഹെൽപ് ലൈൻ സംവിധാനം ഉപയോഗപ്പെടുത്തുക.
ബെംഗളൂരു: നഗരത്തിലെ ഓട്ടോറിക്ഷക്കാരുടെ ആദിത്യ “മര്യാദ” വളരെ പ്രശസ്തമാണല്ലോ. 2- 3 കിലോമീറ്റർ യാത്രക്ക് വരെ പുതിയതായി വരുന്ന ഒരാളിൽ നിന്ന് 100-250 രൂപ വരെ അവർ വാങ്ങും. ഭാഷ അറിയാത്ത ആളാണെന്ന് തിരിച്ചറിഞ്ഞാൽ വീണ്ടും കൂടിയെന്ന് വരും.ഓട്ടോ റിക്ഷ ഡ്രൈവർമാരുമായി കയ്പേറിയ അനുഭവമില്ലാത്ത ബെംഗളൂരു നിവാസികൾ തുലോം തുച്ഛമായിരിക്കും. അമിത നിരക്ക് ഈടാക്കുകയും മീറ്ററിടാൻ സമ്മതിക്കാതിരിക്കുകയും ചെയ്യുന്ന ഓട്ടോ കാർക്കെതിരെ കർശന നടപടി സ്വീകരിക്കുന്നതാണെന്ന് സിറ്റി പോലീസിന്റെ മുന്നറിയിപ്പ്. യാത്രക്കാർക്ക് നേരിട്ട് ഹെൽപ് ലൈൻ നമ്പറുമായി ബന്ധപ്പെട്ട് പരാതി നൽകാം. കുറഞ്ഞ നിരക്ക്…
Read Moreഅവസാനം റെയിൽവേ മന്ത്രി ഇടപെടുന്നു;തിരുവനന്തപുരം സ്പെഷലിന് “ശാപമോക്ഷം” ലഭിച്ചേക്കും;2013 ലെ ബജറ്റിൽ നിർദ്ദേശിച്ച ട്രൈയിൻ സർവ്വീസ് തുടങ്ങാത്തതിനെ കുറിച്ച് അന്വേഷണം.
ബെംഗളൂരു:കേരളത്തിന് 2013 ലെ റെയിൽവേ ബജറ്റിൽ അനുവദിച്ച തിരുവനന്തപുരം – ബെംഗളൂരു കന്റോൺമെന്റ് ട്രെയിൻ നാലു കൊല്ലമായിട്ടും സർവ്വീസ് ആരംഭിക്കാത്തതിനെക്കുറിച്ച് അന്വോഷിക്കാൻ കേന്ദ്ര മന്ത്രി സുരേഷ് പ്രഭു റെയിൽവേ ബോർഡ് അഡ്വൈസർ ( കോച്ചിങ് ) പുരുഷോത്തം ഗുഹക്ക് നിർദ്ദേശം നൽകി. ബസ് ലോബിയും ചില ഉന്നതരും ചേർന്ന് കേരളത്തിൽ നിന്ന് ബെംഗളൂരുവിലേക്കു പുതിയ ട്രെയിനുകളോടിക്കാതിരിക്കാൻ ചരടുവലിക്കുന്നുവെന്നാണ് പ്രധാന ആക്ഷേപം. ബെംഗളൂരുവിൽ പ്ലാറ്റ്ഫോം സൗകര്യമില്ലെന്നു പറഞ്ഞു കേരളത്തിൽ നിന്നുള്ള സർവ്വീസ് ഒഴിവാക്കിയ റെയിൽവേ 2013 നു ശേഷം ബെംഗളൂരുവിൽ നിന്ന് മറ്റ് സംസ്ഥാനങ്ങളിലേക്ക് തടസ്സങ്ങളില്ലാതെ…
Read Moreഉദ്ഘാടന വേദിയിൽ നിന്ന് മെട്രോ മാൻ ഇ ശ്രീധരനെ പ്രധാനമന്ത്രിയുടെ ഓഫീസ് ഒഴിവാക്കി.
കൊച്ചി: മെട്രോ ഉദ്ഘാടനത്തെച്ചൊല്ലി വിവാദം. ഉദ്ഘാടന വേദിയിൽ നിന്ന് മെട്രോ മാൻ ഇ ശ്രീധരനെ പ്രധാനമന്ത്രിയുടെ ഓഫീസ് ഒഴിവാക്കി. പ്രതിപക്ഷ നേതാവടക്കമുളളവർക്കും വേദിയിൽ ഇരിപ്പിടമില്ല. തീരുമാനം സ്വാഭാവികമാണെന്ന് ഇ.ശ്രീധരൻ പ്രതികരിച്ചു. കൊച്ചിയുടെ സ്വപ്ന പദ്ധതിയായ മെട്രോ ഉദ്ഘാടനത്തിന് ഇ ശ്രീധരൻ ഇല്ലാത്തതാണ് ഏവരെയും അമ്പരപ്പിച്ചത്. ശ്രീധരനടക്കം 13 പേരെ വേദിയിൽ ഇരുത്തണമെന്നായിരുന്നു കെ എം ആർ എൽ ഓഫീസ് പ്രധാനമന്ത്രിയുടെ ഓഫീസിന് കത്ത് നൽകിയത്. എന്നാൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര നഗരവികസന മന്ത്രി വെങ്കയ്യ നായിഡു, ഗവർണർ പി സദാശിവം, മുഖ്യമന്ത്രി പിണറായി…
Read Moreആര്‍എസ്എസ്സില്‍ അംഗമാകാന്‍ തിരക്ക് കൂട്ടി യുവാക്കള്‍;കേരളത്തിലും വന്‍ വര്‍ധന;ഇടതു കക്ഷികള്‍ ആശങ്കയില്‍.
ലഖ്‌നൗ: യു.പി ഉള്‍പ്പടെ നാല് സംസ്ഥാനങ്ങളില്‍ കൂടി ബിജെപി അധികാരത്തിലെത്തിയതോടെ ആര്‍എസ്എസില്‍ ചേരാന്‍ തിരക്ക് കൂടി. അംഗത്വമെടുക്കാന്‍ ഓണ്‍ലൈനായി അപേക്ഷിക്കുന്നവരുടെ എണ്ണമാണ് വളരയധികം വര്‍ധിച്ചത്. സംഘടനയെക്കുറിച്ച് കൂടുതല്‍ അറിയാനും അതിന്റെ സേവനരംഗങ്ങളില്‍ പങ്കാളികളാകാനുള്ള താത്പര്യവുമാണ് അപേക്ഷ കൂടാന്‍ കാരണമെന്ന് സംഘം പറയുന്നു. ഈ വര്‍ഷം ജനുവരിയില്‍ 7256 അപേക്ഷകളാണ് ആര്‍എസ്എസ് വെബ്‌സൈറ്റില്‍ വന്നത്. മാര്‍ച്ച് മാസമായപ്പോഴേക്കും അപേക്ഷകരുടെ എണ്ണം 27,871 പേരായി വര്‍ധിച്ചു. നാല് സംസ്ഥാന നിയമസഭകളിലേക്കുള്ള തിരഞ്ഞെടുപ്പ് നടന്ന സമയമായിരുന്നു മാര്‍ച്ച്. ഇതേ സാഹചര്യം 2014 ലോക്‌സഭാ തിരഞ്ഞെടുപ്പ് വേളയിലുമുണ്ടായി. ശരാശരി ഒരുമാസം 7530 അപേക്ഷകള്‍…
Read Moreമാലിന്യം കുന്നുകൂടി;അവസാനം മന്ത്രി ശുചീകരണ തൊഴിലാളികളെ തേടിയെത്തി;ശമ്പളം കരാറുകാരില്ലാതെ ബാങ്കുവഴി നേരിട്ട് നൽകും;അനിശ്ചിതകാല സമരം പിൻവലിച്ചു.
ബെംഗളൂരു: മുഖ്യമന്ത്രി സിദ്ധരാമയ്യയുമായി ചർച്ച നടത്താൻ സൗകര്യമൊരുക്കാം എന്ന ഉറപ്പിൽ പൗരകർമികരുടെ പ്രക്ഷോഭം പിൻവലിച്ചു.ബെംഗളൂരു ഉൾപ്പെടെയുള്ള വിവിധ നഗരങ്ങളിലെ മാലിന്യനീക്കം ഇന്നലെയും അവതാളത്തിലായി. കരാർ ജോലിക്കാരായ 45000 പൗര കർമ്മകരെ സ്ഥിരപ്പെടുത്തണമെന്നാണ് പ്രധാന ആവശ്യം.ഇതിന് പുറമെ കരാറുകാർ പണം തട്ടിയെടുക്കുന്നത് ഒഴിവാക്കി സർക്കാർ നേരിട്ട് തുക കൈമാറുന്നതടക്കമുള്ള കാര്യങ്ങൾ 20 ന് മുഖ്യമന്ത്രിയുമായി ചർച്ച ചെയ്യാമെന്ന് മന്ത്രി എച്ച് ആഞ്ജനേയ ഉറപ്പു നൽകി. ഹഡ്സൺ സർക്കിളിന് സമീപം ബന്നപ്പ പാർക്കിൽ സമരക്കാരെ നേരിട്ട് കണ്ടാണ് മന്ത്രി ഉറപ്പ് നൽകിയത്. മൈസൂരു, മംഗളൂരു, ഹുബ്ബളളി എന്നിവിടങ്ങളിലും…
Read Moreപോലീസ് സഹായം വെറും 15 സെക്കന്റിൽ; “നമ്മ100″നിലവിൽ വന്നു;ഒരേ സമയം നൂറു കോളുകൾ എടുക്കാം;24×7 പോലീസ് വിളിപ്പാടകലെ.
ബെംഗളൂരു :അത്യാവശ്യ ഘട്ടങ്ങളിൽ 15 സെക്കന്റിനുള്ളിൽ ബെംഗളൂരു സിറ്റി പോലീസുമായി ബന്ധപ്പെടാം 15 മിനിറ്റിനുള്ളിൽ പോലീസ് പെട്രോൾ വാഹനം അയച്ചിരിക്കും പറയുന്നത് സിറ്റി പോലീസ് കമ്മിഷണർ പ്രവീൺ സൂദ്.മുൻപ് 20 ലൈനുകൾ മാത്രമാണ് പോലീസ് ഹെൽപ്പ് ലൈൻ നമ്പറിൽ ഉണ്ടായിരുന്നത് അതു കൊണ്ട് തന്നെ പലപ്പോഴും ലൈൻ ബിസിയായിരിക്കും ലഭിക്കുന്നത് ,എന്നാൽ ഇപ്പോൾ അത് 100 ലൈനായി ഉയർത്തി. ഒരേ സമയം നൂറു കോളുകൾക്ക് മറുപടി നൽകാനാകും. ഇതിനായി 275 ജീവനക്കാരുമുണ്ട്. മുൻപ് ദിവസേന 3000 കാളുകൾക്കാണ് മറുപടി നൽകിയിരുന്നതെങ്കിൽ ഇപ്പോൾ അത് 8000…
Read Moreസാമൂഹിക പ്രവർത്തക കെ എഫ് സിയെ വെള്ളംകുടിപ്പിച്ചതെങ്ങനെ ?റസ്റ്റോറൻറുകളിലും മൾട്ടിപ്ലക്സുകളിലും സൗജന്യ ശുദ്ധജലം ഉറപ്പാക്കാൻ ബിബിഎംപി
ബെംഗളൂരു :നഗരത്തിലെ എല്ലാ ഭക്ഷണശാലകളും മൾട്ടിപ്ലെക്സുകളും ഉപഭോക്താക്കൾക്ക് സൗജന്യമായി ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കണമെന്ന് മഹാനഗരപാലിഗെ നിർദ്ദേശം.റെസ്റ്റോറൻറുകളിലും മൾട്ടിപ്ലക്സ് കളിലും ഭക്ഷണം കഴിക്കാനെത്തുന്നവർക്ക് സൗജന്യ കുടിവെള്ളം ഉറപ്പാക്കണമെന്ന് വിജ്ഞാഞാപനത്തിൽ പറയുന്നു. പല ഹോട്ടലുകളും ഭക്ഷണം കഴിക്കാനെത്തുന്നവരെ കുപ്പിവെള്ളം വാങ്ങാൻ നിർബന്ധിക്കാറുണ്ട്.ഇതു സംബന്ധിച്ച് സാമൂഹിക പ്രവർത്തക സുധ കട് വ നഗരജില്ലാ ഉപഭോക്ത് തർക്ക പരിഹാര ഫോറത്തെ ഈ വർഷം ആദ്യം സമീപിക്കുകയായിരുന്നു.കഴിഞ്ഞ വർഷം മേയിൽ യശ്വന്ത്പുരയിലെ കെ എ ഫ് സി ഔട്ട് ലെറ്റിൽ ഭക്ഷണം കഴിക്കാൻ പോയപ്പോൾ കുടിവെള്ളം നൽകാൻ വിസമ്മതിക്കുകയും കുപ്പിവെള്ളം വാങ്ങാൻ…
Read Moreശ്രീവത്സം സ്ഥാപനങ്ങളില്‍ നിന്ന് കണ്ടെത്തിയത് 425 കോടിയുടെ കള്ളപ്പണം.
കൊച്ചി: ശ്രീവത്സം സ്ഥാപനങ്ങളിലെ പരിശോധനയില്‍ 425 കോടിയുടെ വരവില്‍ കവിഞ്ഞ സ്വത്ത് തിരിച്ചറിഞ്ഞു. സ്ഥാപനങ്ങളിലെ പരിശോധന ഇപ്പോഴും തുടരുകയാണെന്ന് ആദായ നികുതി വകുപ്പ് അറിയിച്ചു. കേന്ദ്ര സര്‍ക്കാറിന്റെ സ്വത്ത് വെളിപ്പെടുത്തല്‍ പദ്ധതി പ്രകാരം 50 കോടിയുടെ അധിക സ്വത്തെന്നായിരുന്നു ശ്രീവല്‍സം ഗ്രൂപ്പ് നേരത്തെ വെളിപ്പെടുത്തിയിരുന്നത്. നാഗാലാന്റില്‍ അഡീഷണല്‍ എസ്.പിയായിരുന്ന രാജശേഖരന്‍ പിള്ള അവിടുത്തെ ചില പ്രധാന ഉദ്യോഗസ്ഥരുടെ കള്ളപ്പണം ശ്രീവത്സം ഗ്രൂപ്പില്‍ എത്തിച്ചിട്ടുണ്ടോയെന്നും ആദായ നികുതി വകുപ്പ് അന്വേഷിക്കുന്നുണ്ട്. സ്ഥാപനങ്ങളില്‍ നിന്ന് കഴിഞ്ഞ ദിവസം പിടിച്ചെടുത്ത രേഖകളുടെ പരിശോധനയാണ് ഇപ്പോള്‍ തുടരുന്നത്. ആദ്യ ദിവസത്തെ…
Read More