യുവമോര്‍ച്ചാ നേതാവിന്‍റെ വീട്ടില്‍ വന്‍ കള്ളനോട്ടടി കേന്ദ്രം.

തൃശൂര്‍: യുവമോര്‍ച്ചാ നേതാവിന്‍റെ വീട്ടില്‍ വന്‍ കള്ളനോട്ടടി കേന്ദ്രം കണ്ടെത്തി. തൃശൂര്‍ കൊടുങ്ങല്ലൂരിലാണ് സംഭവം. യുമോര്‍ച്ച നേതാവ് രാകേഷ് ഏഴാച്ചേരിയുടെ കൊടുങ്ങല്ലൂര്‍ മതിലകത്തെ വീട്ടില്‍ നിന്നാണ് കള്ളനോട്ടടിക്കുന്ന യന്ത്രങ്ങളും ഒന്നരലക്ഷം രൂപയുടെ കള്ളനോട്ടുകളും പിടിച്ചെടുത്ത്. ഇവിടെ റെയ്‍ഡ് നടന്നുകൊണ്ടിരിക്കുകയാണ്. ഇയാള്‍ പലിശക്ക് കടം കൊടക്കുന്നുവെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ വീട്ടില്‍ പരിശോധനയ്ക്ക് എത്തിയതായിരുന്നു മതിലകം എസ് ഐയു സംഘവും. തുടര്‍ന്നു നടത്തിയ റെയ്ഡില്‍ വീട്ടില്‍ കള്ളനോട്ടടിക്കുന്നിതനുള്ള വിപുലമായ സൗകര്യങ്ങള്‍ കണ്ടെത്തി. ഇവിടെ നിന്നും ഒന്നരലക്ഷത്തിലധികം രൂപയുടെ വ്യാജകറന്‍സികളും പിടിച്ചെടുത്തു. 2000ന്‍റെ അമ്പത് നോട്ടുകളും 500ന്‍റെ പത്ത്…

Read More

സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളില്‍ നഴ്‌സുമാര്‍ നടത്തിവന്ന സമരം പിന്‍വലിച്ചു;എല്ലാ സ്വകാര്യ ആശുപത്രികളിലും സര്‍ക്കാര്‍ ഇടപെട്ട് മിനിമം വേതനം നടപ്പാക്കും.

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളില്‍ നഴ്‌സുമാര്‍ നടത്തിവന്ന സമരം പിന്‍വലിച്ചു. സര്‍ക്കാറുമായി ഇന്ന് നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് തീരുമാനം. സ്വകാര്യ ആശുപത്രികളില്‍ സമരം ചെയ്യുന്ന നഴ്‌സുമാര്‍ക്ക് 50 ശതമാനം ഇടക്കാലാശ്വാസം നല്‍കാന്‍ ചര്‍ച്ചയില്‍ ധാരണയായി. മാനേജ്മെന്റുകളുമായി സമവായമായില്ലെങ്കില്‍ വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടുമെന്നും ഉറപ്പ് നല്‍കിയിട്ടുണ്ട്. സംസ്ഥാനത്തെ എല്ലാ സ്വകാര്യ ആശുപത്രികളിലും സര്‍ക്കാര്‍ ഇടപെട്ട് മിനിമം വേതനം നടപ്പാക്കുമെന്നും ഇന്ന് ഉച്ചയ്‌ക്ക് ശേഷം തിരുവനന്തപുരത്ത് നടത്തിയ ചര്‍ച്ചയില്‍ ധാരണയിലെത്തി. തുടര്‍ന്നാണ് നഴ്‌സുമാരുടെ സമരം പിന്‍വലിക്കുന്നതായി യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ (യു.എന്‍.എ) അറിയിച്ചത്. നഴ്‌സുമാരുടെ പ്രശ്നം ഉടന്‍…

Read More

രാഷ്ട്രപതിയെ നടുറോഡിൽ തടഞ്ഞുനിർത്തിയ പൊലീസുകാരന് പാരിതോഷികം.

ബെംഗളൂരു: രാഷ്ട്രപതിയെ നടുറോഡിൽ തടഞ്ഞുനിർത്തിയ പൊലീസുകാരന് പാരിതോഷികം. അതും അകമ്പടി വാഹനങ്ങളുള്ള രാഷ്ട്രപതിയുടെ വാഹന വ്യൂഹത്തെ. തടഞ്ഞു നിർത്തിയതാവട്ടെ പൊലീസുകാരനും. സസ്പെൻഷനല്ല സർവീസിൽ നിന്ന് പുറത്താക്കാൻ തന്നെ കാരണമായേക്കാവുന്ന സംഭവം. പക്ഷെ ബെംഗളൂരുവിലെ ട്രാഫിക് പൊലീസുകാരന് ഈ കൃത്യം ചെയ്തതിന് സംസ്ഥാന പൊലീസ് പാരിതോഷികം പ്രഖ്യാപിച്ചിരിക്കുകയാണ്. ജനങ്ങൾ സമൂഹ മാധ്യമങ്ങളിൽ അദ്ദേഹത്തെ പാടിപ്പുകഴ്‌ത്തുകയും ചെയ്യുന്നു. ജനപ്രതിനിധികൾക്ക് ലക്ഷ്യസ്ഥാനത്തെത്താൻ സാധാരണക്കാരുടെ സമയത്തിനും സൗകര്യത്തിനും വിലകൽപിക്കാതെ റോഡിൽ തടഞ്ഞുനിർത്തുന്നതാണ് പതിവ്. അപ്പോൾ പിന്നെ ആ സ്ഥാനത്ത് പ്രധാനമന്ത്രിയും രാഷ്ട്രപതിയുമാണെങ്കിൽ പറയേണ്ടതില്ലല്ലോ. എന്നാൽ വാഹന വ്യൂഹം കടന്നു പോകുന്ന…

Read More

യശ്വന്ത്പുര-എറണാകുളം സ്പെഷ്യൽ ട്രെയിനിൽ ബുക്കിംഗ് ആരംഭിച്ചു;ചൊവ്വാഴ്ചകളിൽ എറണാംകുളത്തേക്കും ബുധനാഴ്ചകളിൽ തിരിച്ചും സർവ്വീസ് നടത്തും.

ബെംഗളൂരു: ജൂലൈ 25 വരെ നീട്ടിയ യശ്വന്ത്പുര -എറണാകുളം (06547-48) പ്രതിവാര സ്പെഷൽ ട്രെയിൻ റിസർവേഷൻ ആരംഭിച്ചു. ചൊവ്വാഴ്ച ബെംഗളുരുരിൽ നിന്ന് നാട്ടിലേക്കുള്ള ട്രെയിനിൽ ആയിരക്കണക്കിന് ടിക്കറ്റുകൾ ബാക്കിയാണ്. യാത്രക്കാർ വളരെ കുറവുള്ള ദിവസമായതിനാൽ ഇന്ന് നാട്ടിൽ നിന്ന് ബെംഗളൂരുവിലേക്കുള്ള ട്രെയിനിലും നൂറുകണക്കിന് ടിക്കെറ്റുകൾ ബാക്കിയുണ്ട്. ചൊവ്വാഴ്ചകളിൽ രാത്രി 10.45 ന് യശ്വന്ത്പുരയിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ പിറ്റേന്ന് രാവിലെ 10.30 ന് എറണാകുളത്തെത്തും ബുധനാഴ്ച ക ളിൽ ഉച്ചക്ക് 2 :45 ന് എറണാകുളത്തു നിന്ന് ഉള്ള മടക്കട്രെയിൽ പിറ്റേന്ന് പുലർച്ചെ 4:30ന്…

Read More

കളിക്കാരുമായി ഭിന്നത; ക്രിക്കറ്റ് ടീം പരിശീലകസ്ഥാനം കുംബ്ലെ രാജിവച്ചു.

ന്യൂഡൽഹി∙ ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ വിരാട് കോഹ്‍ലി ഉൾപ്പെടെയുള്ള കളിക്കാരുമായി പോര് മുറുകിയതോടെ പരിശീലക സ്ഥാനത്തുനിന്ന് അനില്‍ കുംബ്ലെ രാജിവച്ചു. കുംബ്ലെ ഇല്ലാതെയാണു ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഇന്ന് വെസ്റ്റ് ഇൻഡീസിലേക്ക് യാത്ര തിരിച്ചത്. ഐസിസി വാർഷിക സമ്മേളനത്തിൽ പങ്കെടുക്കേണ്ടതിനാൽ കുംബ്ലെ വെസ്റ്റ് ഇൻഡീസിലേക്കു പോകുന്നില്ലെന്ന് നേരത്തെ അറിയിച്ചിരുന്നു. അതിനുശേഷമാണു രാജിക്കാര്യത്തിൽ തീരുമാനമെടുത്തത്.  

Read More

രാംനാഥ് കോവിന്ദ് ഇന്ത്യയുടെ അടുത്ത രാഷ്ട്രപതിയാകും;നിലവിൽ ബീഹാർ ഗവർണറാണ്.

ന്യൂഡൽഹി : ബിജെപിയുടെ അടുത്ത രാഷ്ട്രപതി സ്ഥാനാർത്ഥിയായി രാംനാഥ് കോവിന്ദിനെ ദേശീയധ്യക്ഷൻ ഡൽഹിയിൽ പ്രഖ്യാപിച്ചു. ഇപ്പോഴത്തെ ബീഹാർ ഗവർണറായ അദ്ദേഹം ദളിത് മോർച്ചയുടെ മുൻ ദേശീയ അധ്യക്ഷനും കൂടിയാണ്..

Read More

വൈകിയെങ്കിലും റംസാൻ സ്പെഷലുകൾ പ്രഖ്യാപിച്ച് കേരള ആർ ടി സി; 10 ബസുകളുടെ ബുക്കിംഗ് തിങ്കളാഴ്ച മുതൽ; എല്ലാം മൈസൂരു വഴി.

ബെംഗളൂരു :റംസാൻ അവധിക്ക് നാട്ടിൽ പോകുന്നവർ കേരള ആർ ടി സി 10 സ്പെഷൻ ബസുകൾ പ്രഖ്യാപിച്ചു. 23 ന് ഉള്ള സർവ്വീസുകൾ താഴെ കൊടുക്കുന്നു. ബെംഗളുരു -കോട്ടയം ഡീലക്സ്, കോഴിക്കോട് വഴി വൈകീട്ട് 6:00ന് ബെംഗളൂരു- എറണാകുളം ഡീലക്സ്, കോഴിക്കോട് വഴി രാത്രി 7.15ന് ബെംഗളൂരു -കോഴിക്കോട് എക്സ്പ്രെസ് മാനന്തവാടി വഴി രാത്രി 8:20 ന് ബെംഗളുരു – കോഴിക്കോട് ഡിലക്സ് മാനന്തവാടി വഴി 9:32 ബെംഗളൂരു കണ്ണൂർ സൂപ്പർ ഫാസ്റ്റ് കൂത്തുപറമ്പ് വഴി രാത്രി 9:46 ബെംഗളൂരു – പയ്യന്നുർ എക്സ്പ്രൈസ്…

Read More

ഇവിടെ രാഷ്‌ട്രപതി,അവിടെ പ്രധാനമന്ത്രി;ബെംഗളൂരു മെട്രോയുടെ ആദ്യപദത്തിന്റെ പൂര്‍ണ തോതില്‍ ഉള്ള പ്രവര്‍ത്തന ഉത്ഘാടനം നാളെ വിധാന്‍ സൌധയില്‍.

ബെംഗളൂരു :പത്തു വര്‍ഷതിലധിമായുള്ള കാത്തിരിപ്പിനു ശേഷം ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ മെട്രോ നെറ്റ്‌വര്‍ക്ക് നാളെ ബെംഗളൂരുവില്‍ രാഷ്‌ട്രപതി പൊതു ജനങ്ങള്‍ക്ക്‌ സമര്‍പ്പിക്കുന്നു.യെലച്ചനഹള്ളി മുതല്‍ നഗസന്ദ്ര വരെയുള്ള ഗ്രീന്‍ ലൈന്‍ പാതയാണ് നാളെ വിധാന്‍ സൌധയില്‍ നടക്കുന്ന ചടങ്ങില്‍ രാഷ്‌ട്രപതി ഉത്ഘാടനം ചെയ്യുന്നത്. അതേസമയം കേരളവും കൊച്ചി മെട്രോ ഉദ്ഘാടനത്തിന്റെ കാത്തിരിപ്പില്‍ ആണ് . പ്രധാനമന്ത്രിയെ വരവേല്‍ക്കാന്‍ നഗരം ഒരുങ്ങി.  കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് കൊച്ചിയിലെങ്ങും ഏര്‍പ്പെടുത്തിയിരിക്കുന്നത്. വേദി തയ്യാര്‍, സ്വപ്‍ന പദ്ധതി നാടിന് സമര്‍പ്പിക്കാന്‍ ഇനി മണിക്കൂറുകള്‍. കൊച്ചി കാത്തിരിക്കുന്നത്  മെട്രോ ഉദ്ഘാടന നിമിഷത്തിനുവേണ്ടിയാണ്.…

Read More

സ്വാമിയുടെ ലിംഗം ഛേദിച്ചത് യുവതിയല്ല; നുണക്കഥകൾ എഴുതി ചേർത്തത് പോലീസ്: വെളിപ്പെടുത്തലുമായി യുവതി.

തിരുവനന്തപുരം: പീഡനശ്രമത്തിനിടെ സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം താന്‍ മുറിച്ചെന്ന മൊഴി പോലീസ് കെട്ടിച്ചമച്ചതെന്ന ഗുരുതര ആരോപണവുമായി യുവതി രംഗത്ത് .സ്വാമിക്കെതിരെ ഗൂഢാലോചന നടത്തിയത് തനിക്കും കുടുംബത്തിനും അറിയാവുന്ന അയ്യപ്പദാസ് എന്നയാളും കൂട്ടാളികളും ചേര്‍ന്നാണെന്ന് സ്വാമിയുടെ അഭിഭാഷകന് അയച്ച കത്തില്‍ യുവതി ആരോപിക്കുന്നു. കുട്ടിക്കാലം മുതല്‍ വീടുമായി അടുപ്പമുള്ള സ്വാമി ഒരിക്കലും പീഡിപ്പിച്ചിട്ടില്ലെന്നും കത്തിലുണ്ട്. ഗംഗേശാനന്ദയുടെ ജാമ്യാപേക്ഷയ്ക്കൊപ്പം യുവതിയുടെ വെളിപ്പെടുത്തലുള്ള കത്തും കോടതി ഫയലില്‍ സ്വീകരിച്ചു. കത്തില്‍ പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചുനില്‍ക്കുന്നതായി യുവതി  പറഞ്ഞു. നടന്ന സംഭവങ്ങളെ കുറിച്ച് യുവതി കത്തില്‍ പറയുന്നതിങ്ങനെ: ഗംഗേശാനന്ദ മകളെ പോലെയാണ് തന്നെ…

Read More

അവസാനം മലയാളികളുടെ മുന്‍പില്‍ മുട്ടുമടക്കി പ്രധാനമന്ത്രിയുടെ ഓഫീസ്;മെട്രോ ഉത്ഘാടന വേദിയില്‍ “മെട്രോമാന്‍”ഉണ്ടാകും.

തിരുവനന്തപുരം: കൊച്ചി മെട്രോ ഉദ്ഘാടനവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ അവസാനിക്കുന്നു. ഉദ്ഘാടന വേദിയില്‍ ഡി എം ആര്‍ സി ഉപദേഷ്‌ടാവ് ഇ ശ്രീധരനും ഉണ്ടാകുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. മുഖ്യമന്ത്രിയെയാണ് ഇക്കാര്യം അറിയിച്ചത്.പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലക്കും വേദിയില്‍ സ്ഥാനം ഉണ്ടാകും. നേരത്തെ കൊച്ചി മെട്രോ നിര്‍മ്മാണത്തിന് മേല്‍നോട്ടം വഹിച്ച ഇ ശ്രീധരനെ ഉദ്ഘാടന ചടങ്ങില്‍നിന്ന് ഒഴിവാക്കിയത് വിവാദമായിരുന്നു. ശ്രീധരന് പുറമെ പ്രതിപക്ഷനേതാവ്, സ്ഥലം എംപി, സ്ഥലം എംഎല്‍എ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എന്നിവരെയും ഒഴിവാക്കിയിരുന്നു. പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടാണ് ഉദ്ഘാടനവേദിയില്‍ സന്നിഹിതരാകുന്നവരുടെ എണ്ണം ചുരുക്കിയത്. ഇതിനെതിരെ മുഖ്യമന്ത്രി…

Read More
Click Here to Follow Us