അവസാനം മലയാളികളുടെ മുന്‍പില്‍ മുട്ടുമടക്കി പ്രധാനമന്ത്രിയുടെ ഓഫീസ്;മെട്രോ ഉത്ഘാടന വേദിയില്‍ “മെട്രോമാന്‍”ഉണ്ടാകും.

തിരുവനന്തപുരം: കൊച്ചി മെട്രോ ഉദ്ഘാടനവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ അവസാനിക്കുന്നു. ഉദ്ഘാടന വേദിയില്‍ ഡി എം ആര്‍ സി ഉപദേഷ്‌ടാവ് ഇ ശ്രീധരനും ഉണ്ടാകുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. മുഖ്യമന്ത്രിയെയാണ് ഇക്കാര്യം അറിയിച്ചത്.പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലക്കും വേദിയില്‍ സ്ഥാനം ഉണ്ടാകും. നേരത്തെ കൊച്ചി മെട്രോ നിര്‍മ്മാണത്തിന് മേല്‍നോട്ടം വഹിച്ച ഇ ശ്രീധരനെ ഉദ്ഘാടന ചടങ്ങില്‍നിന്ന് ഒഴിവാക്കിയത് വിവാദമായിരുന്നു.

  നടൻ സലിംകുമാറിന് ഔദ്യോഗിക ബഹുമതികളോടെ വിട

ശ്രീധരന് പുറമെ പ്രതിപക്ഷനേതാവ്, സ്ഥലം എംപി, സ്ഥലം എംഎല്‍എ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എന്നിവരെയും ഒഴിവാക്കിയിരുന്നു. പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടാണ് ഉദ്ഘാടനവേദിയില്‍ സന്നിഹിതരാകുന്നവരുടെ എണ്ണം ചുരുക്കിയത്. ഇതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. ശ്രീധരനെയും പ്രതിപക്ഷനേതാവിനെയും ചടങ്ങില്‍ ഉള്‍പ്പെടുത്തിയതായി പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചതായി നേരത്തെ ബിജെപി അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരനും അറിയിച്ചിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഗായിക എസ്. ജാനകിയുടെ പാരമ്പര്യം അനശ്വരമാക്കും: സംസ്‌കാരം പൂർണ്ണ സംസ്ഥാന ബഹുമതികളോടെയെന്ന് കർണാടക മുഖ്യമന്ത്രി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പ്രസവിക്കാൻ ലോഡ്ജിൽ മുറിയെടുത്തു; യുവതിയെയും നവജാതശിശുവിനെയും മരിച്ച നിലയിൽ കണ്ടെത്തി; സുഹൃത്തായ ഓട്ടോ ഡ്രൈവർ കസ്റ്റഡിയിൽ
[masterslider id="10"]

Related posts