ബെംഗളൂരു :പ്ലാസ്റ്റിക് അരി, പഞ്ചസാര, മുട്ട തുടങ്ങിയ വിഷയങ്ങളിൽ ആശങ്ക വേണ്ടെന്ന് ആരോഗ്യ കുടുംബക്ഷേമ കമ്മിഷണർ സുബോധ് യാദവ്. കടയിൽ നിന്ന് വാങ്ങുന്ന ഭക്ഷ്യവസ്തുക്കളിൽ മായമുണ്ടെന്ന് കണ്ടെത്തിയാൽ സമീപത്തുള്ള ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥനെ ബന്ധപ്പെടാം.ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്താൽ ഉടൻ തനെ സാമ്പിൾ ശേഖരണം നടത്താൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. വ്യജ അരി, മുട്ട, പഞ്ചസാര തുടങ്ങിയവ സംബന്ധിച്ച വിവരങ്ങൾ ജനങ്ങൾക്ക് നേരിട്ട് ഭക്ഷ്യവകുപ്പിനെ അറിയിക്കാം.9482196639 എന്ന വാട്സ് ആപ് നമ്പറിലൂടെ പരാതി അറിയിക്കാം. സംസ്ഥാനത്ത് പ്ലാസ്റ്റിക് അരി ലഭിച്ചതായി പലയിടത്തു നിന്നും…
Read MoreYear: 2017
റംസാൻ അവധി;കർണാടക ആർടിസി യുടെ പ്രത്യേക സർവീസുകൾ ഉടൻ; കേരള ആർടിസിയുടെ സ്പെഷൽ ഇന്ന് പ്രഖ്യാപിക്കും.
ബെംഗളൂരു: റംസാനോടനുബന്ധിച്ച് കേരളത്തിലേക്കുള്ള തിരക്ക് പരിഗണിച്ച് കർണാടക ആർടിസി കൂടുതൽ പ്രത്യേക സർവീസുകൾ പ്രഖ്യാപിക്കും. നിലവിൽ പ്രഖ്യാപിച്ച സ്പെഷൽ ബസുകളിൽ ഏതാനും സീറ്റുകൾ മാത്രമേ ബാക്കിയുള്ളൂ,റംസാന് ഏകദേശം ഒരാഴ്ച ഉള്ളതുകൊണ്ട് ബാക്കിയുള്ള സീറ്റുകൾ ഉടൻ തന്നെ തീരുമെന്നാണ് പ്രതീക്ഷിക്കുന്നത്.ജൂൺ 23 ന് ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് 12 സ്പെഷൽ സർവ്വീസുകളും മൈസൂരുവിൽ നിന്ന് 4 സർവീസുകളുമാണ് കർണാടക ആർ ടി സി നിലവിൽ പ്രഖ്യാപിച്ചിട്ടുള്ളത്. മൂന്ന് ദിവസത്തിനുള്ളിൽ കൂടുതൽ ബസുകൾ പ്രഖ്യപിക്കുമെന്നാണ് കർണാടക ആർ ടി സി അറിയിച്ചിട്ടുള്ളത്. എന്നാൽ കേരള ആർടിസി ഇതുവരെ…
Read Moreബന്ദ് തുടങ്ങി;നഗരത്തിൽ ജനജീവിതം സാധാരണ നിലയിൽ;അനിഷ്ട സംഭവങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
ബെംഗളൂരു : കന്നഡ ഓക്കൂട്ട (കന്നഡ അനുകൂല സംഘടനകളുടെ കൂട്ടായ്മ) നടത്തുന്ന ബന്ദ് ആരംഭിച്ചു.നഗരത്തിൽ ഇതുവരെ ജനജീവിതത്തെ ബന്ദ് ബാധിച്ചിട്ടില്ല.ബി എം ടി സി യും മെട്രോയും സ്വകാര്യബസുകളും സാധാരണ നിലയിൽ സർവ്വീസ് നടത്തുന്നുണ്ട്. സ്കൂളുകൾക്കും ഓഫീസുകൾക്കും അവധി പ്രഖ്യാപിച്ചിട്ടില്ല. വരൾച്ചമൂലം കടക്കെണിയിലായ കർഷകരുടെ വായ്പകൾ എഴുതിത്തള്ളുക, മഹാദേയി നദീജല തർക്കം പരിഹരിച്ചു കലസ – ബണ്ഡൂരി കനാൽ പദ്ധതി പൂർത്തീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ മുന്നോട്ടു വച്ചു കൊണ്ടാണ് കർണാടക ഓക്കൂട്ട അദ്ധ്യക്ഷൻ വാട്ടാൾ നാഗരാജ് ബന്ദ് പ്രഖ്യാപിച്ചത്.രാവിലെ ആറു മുതൽ വൈകുന്നേരം ആറുവരെയാണ്…
Read Moreകേരള യുവതയെ മദ്യത്തില്‍ മുക്കിക്കൊല്ലാന്‍ നയം തയ്യാറായി;നിയമപരമായ എതിര്‍പ്പില്ലാത്ത ത്രീ സ്റ്റാര്‍, ഫോര്‍ സ്റ്റാര്‍ ബാറുകള്‍ തുറക്കും;ഫൈവ് സ്റ്റാര്‍ ബാറുകളില്‍ കള്ള് ലഭ്യമാക്കും.
തിരുവനന്തപുരം: എല്‍ ഡി എഫ് സര്‍ക്കാരിന്റെ മദ്യനയം സംബന്ധിച്ച് ഇടതുമുന്നണിയോഗത്തില്‍ ധാരണയായി. നിയമപരമായ എതിര്‍പ്പില്ലാത്ത ത്രീ സ്റ്റാര്‍, ഫോര്‍ സ്റ്റാര്‍ ബാറുകള്‍ തുറക്കാനുള്ള തീരുമാനമാകും മദ്യനയത്തിലെ പ്രധാന നിര്‍ദ്ദേശം. കള്ള് വ്യവസായത്തിന് പ്രത്യേക പരിഗണന നല്‍കും. ഇതിന്‍റെ ഭാഗമായി ഫൈവ് സ്റ്റാര്‍ ബാറുകളില്‍ കള്ള് ലഭ്യമാക്കണമെന്ന നിര്‍ദ്ദേശവും ഉണ്ട്. എല്‍ ഡി എഫ് യോഗത്തിലാണ് മദ്യനയം സംബന്ധിച്ച് ധാരണയായത്. മദ്യനയം സംബന്ധിച്ച് ഇടതുമുന്നണി യോഗത്തില്‍ ഏകാഭിപ്രായമുണ്ടായി. പുതിയ മദ്യനയം ഇന്നുതന്നെ പ്രഖ്യാപിക്കാനും സാധ്യതയുണ്ട്. മന്ത്രിസഭായോഗത്തിന് ശേഷമാകും മദ്യനയം പ്രഖ്യാപിക്കുക. ടൂറിസം മേഖലയ്‌ക്ക് പ്രത്യേക പരിഗണന…
Read Moreയു പിയില്‍ ബിജെപിക്ക് വന്‍തിരിച്ചടി;വരുണ്‍ ഗാന്ധി കോണ്‍ഗ്രസിലേക്ക്.
ന്യൂഡല്‍ഹി: വരുണ്‍ ഗാന്ധി കോണ്‍ഗ്രസില്‍ ചേരാന്‍ ചര്‍ച്ചകള്‍ നടത്തുന്നതായി റിപ്പോര്‍ട്ട്. ബിജെപി നേതൃത്വം അവഗണിക്കുന്നതില്‍ പ്രതിഷേധിച്ചാണ് കോണ്‍ഗ്രസിലേക്ക് വരുണ്‍ അടുക്കുന്നതെന്നാണ് സൂചന. സോണിയയും വരുണും തമ്മില്‍ ഒന്നിലേറെ തവണ ഇക്കാര്യം ചര്‍ച്ചചെയ്തു. ഏറ്റവും ഒടുവില്‍ 10 ജന്‍പഥില്‍ വച്ച് മാര്‍ച്ച്25 നും കൂടിക്കാഴ്ച നടന്നതായി ഡിഎന്‍എ റിപ്പോര്‍ട്ട് ചെയ്തു. പ്രിയങ്ക ഗാന്ധിയാണ് ചര്‍ച്ചയ്ക്ക് മധ്യസ്ഥത വഹിച്ചതും കോണ്‍ഗ്രസിലേക്ക് വരുണെ കൊണ്ടുവരാനുള്ളശ്രമങ്ങള്‍ക്ക് പിന്നിലും. 2015 ല്‍ ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് ഒഴിവാക്കിയത് മുതല്‍ അമിത് ഷാ വരുണെ ക്രമേണ അകറ്റിനിര്‍ത്തിയിരിക്കുക.യായിരുന്നു. …
Read Moreകേരളത്തില്‍ ഹര്‍ത്താലുകളുടെ പെരുമഴ;തിരുവനന്തപുരം ഉള്‍പ്പെടെ വിവിധ സ്ഥലങ്ങളില്‍ ഹര്‍ത്താല്‍ പുരോഗമിക്കുന്നു.
തിരുവനന്തപുരം; തിരുവനന്തപുരം ജില്ലയിലുള്‍പ്പെടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്നു ഹര്‍ത്താല്‍. ബിജെപി, ബിഎംഎസ് ഓഫിസുകള്‍ക്കു നേരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ച് തിരുവനന്തപുരം ജില്ലയിലും ചേര്‍ത്തല നഗരസഭയിലും ബിജെപി ഇന്നു ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍. അതിനിടെ, കോഴിക്കോട് ഒളവണ്ണയില്‍ പാര്‍ട്ടി ഓഫിസ് അടിച്ചുതകര്‍ത്തതില്‍ പ്രതിഷേധിച്ച് ഒളവണ്ണ പഞ്ചായത്തില്‍ സിപിഎമ്മും ഹര്‍ത്താലിന് ആഹ്വാനം നല്‍കി. വ്യാപാരിയെ സിഐടിയു പ്രവര്‍ത്തകര്‍ മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി കുമളിയില്‍ ഉച്ചവരെയും ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രി എട്ടരയോടെ…
Read Moreജി.എസ്.എല്‍.വി മാര്‍ക്ക്-3 വിക്ഷേപണം വിജയകരം.
രാജ്യത്തിന്റെ അഭിമാനം ആകാശത്തിനും അപ്പുറത്തേക്ക് ഉയര്‍ത്തി, ജി.എസ്.എല്‍.വി മാര്‍ക്ക്-ത്രീ വിക്ഷേപണം ഐ.എസ്.ആര്‍.ഒ വിജയകരമായി പൂര്‍ത്തിയാക്കി. 4 ടണ്‍ വരെയുള്ള ഉപഗ്രഹങ്ങളെ ഭ്രമണപഥത്തില്‍ എത്തിക്കാനാവുന്ന തദ്ദേശീയമായി വികസിപ്പിച്ച ക്രയോജനിക് എഞ്ചിനാണ് മാര്‍ക്ക് ത്രീയുടെ പ്രത്യേകത. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്ന് വൈകുന്നേരം 5.28നായിരുന്നു വിക്ഷേപണം. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച വലിയ ക്രയോജനിക് എഞ്ചിനായ സി.ഇ 20 ആണ് മാര്‍ക്ക് ത്രീയില്‍ ഉപയോഗിക്കുന്നത്. വാഹനത്തിന്റെ ആദ്യപരീക്ഷണം 2014 ഡിസംബറില്‍ നടന്നെങ്കിലും ക്രയോജനിക് എഞ്ചിന്‍ ഉപയോഗിച്ചുള്ള പൂര്‍ണ പരീക്ഷണം ഇന്നായിരുന്നു നടന്നത് നടക്കുന്നത്. ജിസാറ്റ് 19…
Read More500 കോടി രൂപ ആവശ്യപ്പെട്ട് വിപ്രോക്ക് ഭീഷണി, സുരക്ഷ ശക്തമാക്കി അധികൃതർ.
ബെംഗളൂരു: അഞ്ഞൂറു കോടി രൂപ നൽകിയില്ലെങ്കിൽ ഗുരുതരമായ പ്രത്യാഘാതം നേരിടേണ്ടി വരും എന്ന് അറിയിച്ചു കൊണ്ട് വിപ്രോക്ക് രണ്ട് ദിവസം മുൻപ് ഭീഷണി സന്ദേശം ലഭിച്ചു.72 മണിക്കൂറിനകം ബിറ്റ് കോയിൻ രൂപത്തിൽ ഡിജിറ്റലായി പണം കൈമാറണം എന്നാണ് ആവശ്യം. ഭീഷണി സ്ഥിരീകരിച്ച കമ്പനി കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.പ്രവർത്തനങ്ങളെ ബാധിച്ചിട്ടില്ലെന്നും ജോലികൾ സാധാരണ രീതിയിൽ നടക്കുന്നതായും അറിയിച്ചു.എല്ലാ ഓഫീസുകളിലേയും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഒരു മാസത്തിനിടെ രണ്ടാം തവണയാണ് വിപ്രോക്ക് ഒരേ ഇ മെയിൽ ഐഡിയിൽ നിന്നു തന്നെ ഭീഷണി ലഭിക്കുന്നത്. 500 കോടി രൂപ 20…
Read Moreവീണ്ടും തലകുനിച്ച് നഗരം; അഞ്ചു വയസുള്ള നാടോടി പെൺകുട്ടി കൂട്ട മാനഭംഗത്തിനിരയായി ഗുരുതരാവസ്ഥയിൽ.
ബെംഗളൂരു : ആരാമ നഗരത്തെ വീണ്ടും നാണക്കേടിന്റെ പടുകുഴിയിലേക്കെറിഞ്ഞു കൊണ്ട് ഒരു വാർത്ത കൂടി.ഇപ്രാവശ്യം അഞ്ച് വയസ്സുകാരിയായ നാടോടി പെൺകുട്ടിയാണ് ഇര.കുട്ടി ഇപ്പോൾ ഗുരുതരാവസ്ഥയിൽ ബോറിംഗ് ഹോസ്പിറ്റലിൽ ചികിൽസയിലാണ്. കെ ജി ഹളളിക്ക് സമീപം റോഡരികിൽ ടെന്റ് കെട്ടിത്താമസിക്കുന്ന തൊഴിലാളിയുടെ മകളാണ് പെൺകുട്ടി. രാത്രിയിൽ പ്രാഥമികാവശ്യങ്ങൾക്കായി പുറത്തിറങ്ങിയതിന് ശേഷം കാണാതാകുകയായിരുന്നു. പിന്നീട് സമീപത്ത് തലക്ക് ഗുരുതരമായ നിലയിൽ കണ്ടെത്തുകയായിരുന്നു. അബോധാവസ്ഥയിലാണ് പോലീസ് വാഹനത്തിൽ ആശുപത്രിയിലെത്തിച്ചത്. പിന്നീട് കുട്ടിയെ അന്വേഷിച്ചു നടന്ന അമ്മയെയും ഹോസ്പിറ്റലിൽ എത്തിച്ചു, കുട്ടിയുടെ ഒരു കൈ വിരൽ മുറിഞ്ഞ് തൂങ്ങിയ അവസ്ഥയിൽ…
Read Moreനിങ്ങൾ ബിഎംടിസി യിൽ യാത്ര ചെയ്യുന്ന ആൾ ആണോ?ബസുകൾക്ക് മാത്രമായി പ്രത്യേക പാത പരിഗണനയിൽ;ഈ പദ്ധതിയെ ട്വിറ്ററിലൂടെ നിങ്ങൾക്കും പിൻതുണക്കാം.
ബെംഗളൂരു : ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ബസുകൾക്ക് പ്രത്യേക പാത എന്ന ആശയത്തെക്കുറിച്ച് സമൂഹമാധ്യമങ്ങളിലൂടെ പൊതുജനാഭിപ്രായം തേടാൻ ബെംഗളൂരു മെട്രോ പൊളിറ്റൻ ട്രാൻസ്പോർട്ട് കോർപറേഷൻ (ബിഎംടിസി). അഞ്ചു വർഷം മുൻപ് റോഡുകളിൽ ബസുകൾക്കായി പ്രത്യേക പാതയൊരുക്കുന്നത് സംബന്ധിച്ച് പ്രാഥമിക ചർച്ചകൾ നടന്നിരുന്നെങ്കിലും നടപ്പിലാക്കാൻ കഴിഞ്ഞില്ല ഈ സാഹചര്യത്തിലാണ് പൊതുജനങ്ങളുടെ അഭിപ്രായം ആരായാൻ ബിഎംടിസി തീരുമാനിച്ചത്. നാലുവരിയുള്ള പാതകളിലാണ് ആദ്യഘട്ടത്തിൽ പ്രത്യേക പാത നടപ്പിലാക്കുക, ഔട്ടർ റിംഗ് റോഡിനാണ് ആദ്യ പരിഗണന.ഡയറക്ടറേറ്റ് ഓഫ് അർബൻ ലാന്റ് ട്രാൻസ്പോർട്ട്, ബെംഗളൂരു ട്രാഫിക് പോലീസ് എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.…
Read More