ബെംഗളൂരു: ടെക് മഹിന്ദ്ര, വിപ്രോ കമ്പനികൾ അനധികൃതമായി ജീവനക്കാരെ അനധികൃതമായി പിരിച്ചുവിടുന്നു എന്നാരോപിച്ച് ഐ ടി അനുബന്ധ കമ്പനികളുടെ കൂട്ടായ്മയായ ഫോറം ഫോർ ഐടി എംപ്ലോയീസ് (എഫ് എഫ് ടി ഇ ) കർണാടക ലേബർ കമ്മീഷണറെ സമീപിച്ചു. അനധികൃത പിരിച്ചുവിടലുകൾ തടയാൻ ഈ കമ്പനികളോട് നിർദ്ദേശിക്കണമെന്നും മാനേജ്മെൻറും ജീവനക്കാരും തമ്മിൽ അനുരഞ്ജനത്തിന് സാഹചര്യം ഒരുക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.ജോലി നഷ്ടമായ ടെക് മഹീന്ദ്രയിലെ നാലു ജീവനക്കാരും വിപ്രോയിലെ ഒരു ജീവനക്കാരനും പരാതി നൽകി. പരാതി സർക്കാറിനും ബന്ധപ്പെട്ട തൊഴിൽ വകുപ്പിനും കൈമാറുമെന്ന് ലേബർ കമ്മീഷണർ…
Read MoreYear: 2017
ഉന്നതരുടെ ശമ്പളം കുറച്ചു കൊണ്ട് ചെറുപ്പക്കാരെ സംരക്ഷിക്കണം, ജീവനക്കാരെ ഒരു ദിവസം പെട്ടെന്ന് പിരിച്ച് വിടുന്നത് ശരിയല്ല: നാരായണമൂർത്തി.
ബെംഗളൂരു : ഉന്നത ഉദ്യോഗസ്ഥർ ശമ്പളം വെട്ടിക്കുറക്കാൻ തയ്യാറായാൽ ഐ ടി കമ്പനികളിലെ ചെറുപ്പക്കാരുടെ ജോലി സംരക്ഷിക്കാനാകുമെന്ന് ഇൻഫോസിസിന്റെ സഹസ്ഥാപകൻ എൻ.ആർ.നാരായണമൂർത്തി. ഡയറക്ടർ തലത്തിലുള്ളവരാണ് പ്രതിഫലത്തിൽ വലിയ വെട്ടിക്കുറക്കലിന് തയ്യാറാവേണ്ടത്. വൈസ് പ്രസിഡന്റ് പദവിയിലുളളിൽ അതിനേക്കാൾ കുറച്ച് ത്യാഗം ചെയ്താൽ മതി. വിപണിയിൽ മാന്ദ്യം അനുഭവപ്പെട്ടപ്പോൾ 2001 ൽ ഇൻഫോസിസ് ഈ രീതി വിജയകരമായി നടപ്പിലാക്കിയിരുന്നു എന്നും ഒരു ടി വി ചാനലിന് നൽകിയ അഭിമുഖത്തിൽ മൂർത്തി പറഞ്ഞു. മറ്റു പല കമ്പനികളും പുതിയ നിയമനങ്ങൾക്ക് മടിച്ചപ്പോൾ ഇൻഫോസിസ് അന്ന് 1500 പേർക്ക് ജോലി…
Read Moreകേരളത്തിൽ ബീഫ് ഫെസ്റ്റ് പൊടിപൊടിക്കുമ്പോൾ കുറഞ്ഞ വിലക്ക് നല്ല ആട്ടിറച്ചി ലഭ്യമാക്കാൻ 40 ഔട്ട്ലെറ്റുകൾ തുറക്കാൻ തയ്യാറെടുത്ത് കർണാടക; വിൽപനഓൺലൈനിലും
ബെംഗളൂരു :മാംസാഹാരത്തോട് ഒരു പ്രത്യേക സ്നേഹമുള്ള വിഭാഗമാണ് മലയാളികൾ, മാംസാഹാരത്തോടുള്ള ഏത് എതിർപ്പും അവർ പ്രതിഷേധങ്ങളിലൂടെ, മറികടക്കും എന്നാൽ ആവശ്യക്കാർക്ക് നല്ല മാംസം എത്തിക്കാനുള്ള ശ്രമം സർക്കാർ തലത്തിൽ അത്ര പ്രകടമായി കാണാറില്ല. എന്നാൽ നല്ല ആവശ്യക്കാർക്ക് നല്ല ആട്ടിറച്ചി ലഭ്യമാക്കാൻ കർണാടക സർക്കാർ മുന്നോട്ട് വന്നിരിക്കുകയാണ്.കർണാടകയുടെ പ്രശസ്തമായ സ്വന്തം ബ്രാന്റുകളായ ഹോപ്കോംസ് ,നന്ദിനി എന്നിവയുടെ മാതൃകയിൽ കർണാടക ഷിപ്പ് ആൻറ് വൂൾ ഡവലപ്പ്മെന്റ് കോർപറേഷന്റെ കീഴിലാണ് ഇവ തുടങ്ങുക. ഓൺലൈനായി ഓർഡർ ചെയ്യുന്നവർക്ക് വീട്ടിൽ എത്തിച്ച് നൽകുന്ന സംവിധാനവുമുണ്ട്. 40 ഇറച്ചി വിൽപനകേന്ദ്രങ്ങൾ…
Read Moreപുതിയ നോൺ എ സി ബസുകളിലും വൈഫൈ;ബിഎംടിസി സ്മാർട്ടാകുന്നത് ഇങ്ങനെ.
ബെംഗളൂരു: പുതുതായി ഇറങ്ങുന്ന നോൺ എ സി ബസുകളിലും വൈഫൈ സൗകര്യം ലഭ്യമാക്കുമെന്ന് ബിഎംടിസി. ആയിരം ബി എം ടി സി ബസുകളിൽ വൈഫൈ സംവിധാനം ഏർപ്പെടുത്താൻ ടെൻഡർ വിളിച്ചു കഴിഞ്ഞു. ബസിൽ യാത്ര ചെയ്യുന്നവർക്ക് സ്മാർട് ഫോണിൽ സൗജന്യ വൈഫൈ ലഭിക്കും 7.2 കെബിപിഎസ് വേഗതയിൽ 300 എംബി വരെ സൗജന്യമായി ഉപയോഗിക്കാം. തുടർന്നുള്ള ഉപയോഗത്തിന് ചാർജ് ഈടാക്കും. വായുവജ്ര ,എ സി ബസുകളിൽ സൗജന്വ വൈ ഫൈ സംവിധാനം പരീക്ഷണാടിസ്ഥാനത്തിൽ നിലവിലുണ്ട്. കൂടുതൽ ഏസി ബസുകളിലേക്ക് ഇത് ഉടൻ തന്നെ വ്യാപിപ്പിക്കും.…
Read Moreപാര്‍വതമ്മ രാജകുമാര്‍ അന്തരിച്ചു.
കന്നട സൂപ്പര്‍ താരമായിരുന്ന രാജ് കുമാറിന്റെ ഭാര്യ പാര്‍വതാമ്മ രാജ്കുമാര്‍ (77) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ബുധനാഴ്ച രാവിലെ 4:40 ന് എം.എസ് രാമയ്യ ആസ്പത്രയിലായിരുന്നു അന്ത്യം. സ്താനാര്‍ബുദത്തിന് ദീര്‍ഘകാലങ്ങളായി ചികിത്സയിലായിരുന്നു. വൃക്കയുടെയും ശ്വാസകോശത്തിന്റെയും പ്രവര്‍ത്തനം താളം തെറ്റിയതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് ആസ്പത്രയില്‍ പ്രവേശിപ്പിച്ചത്. മരണസമയത്ത് മക്കളായ പുനീത് രാജ് കുമാര്‍, രാഘവേന്ദ്ര രാജ്കുമാര്‍, ശിവ രാജ് കുമാര്‍ എന്നിവര്‍ ഒപ്പമുണ്ടായിരുന്നു. അമ്മയുടെ കണ്ണുകള്‍ ദാനം ചെയ്തുവെന്ന് രാഘവേന്ദ്ര രാജ്കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. 2006 ല്‍ രാജ് കുമാര്‍ അന്തരിച്ചപ്പോഴുംകണ്ണുകള്‍ ദാനം ചെയ്തിരുന്നു. ഭൗതിക ശരീരം സദാശിവ നഗരത്തിലെ വീട്ടിൽ പൊതുപ്രദര്‍ശനത്തിന്…
Read Moreഫാസിസം പൂമുഖത്ത് കയറുന്നത് തടയാന്‍ നിന്നപ്പോള്‍,ഐ സി സ് ബെഡ് റൂമില്‍ എത്തിയത് മലയാളി അറിഞ്ഞില്ല;ഐ സിസ് ന്റെ പ്രധാന റിക്രൂട്ട്മെന്റ് കേന്ദ്രം കേരളമാണ് എന്ന വാര്‍ത്തകള്‍ തെളിവുസഹിതം പുറത്തുവിട്ട് ഇന്ത്യ ടുഡേ.
ഇന്നലെ ഇന്ത്യ ടുഡേ ടി വി പുറത്തുവിട്ട വാര്‍ത്തകള്‍ ഏതൊരു മലയാളിക്കും ആശങ്ക ഉളവാക്കുന്നതാണ്,ഐസിസ് എന്നാ ഭീകര സംഘടനയുടെ റിക്രൂട്ട്മെന്റ് എജെന്റ് ആയ അഫ്ഘാനിസ്ഥാനില്‍ ഉള്ള അബ്ദുല്‍ റഷീദ് റഷീദിന്റെ 35 ഓഡിയോ ഫയലുകള്‍ ചികഞ്ഞു നോക്കിയ ഇന്ത്യ ടുഡേ ടി വി ക്ക് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങള്‍ ആണ്.
Read Moreഎംഎൽഎ സ്ഥാനം രാജിവയ്ക്കാനൊരുങ്ങി ഗണേശ് കുമാർ; കോൺഗ്രസിലെത്തിക്കാൻ കരുക്കൾ നീക്കി ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും; രാജി വയ്ക്കാതെ കൂറുമാറിയാൽ അയോഗ്യനാക്കാൻ ബാലകൃഷ്ണപിള്ളയും; കേരളാ കോൺഗ്രസ് പിള്ള ഗ്രൂപ്പിലെ പൊട്ടിത്തെറി ഉപതെരഞ്ഞെടുപ്പിന് സാധ്യതയൊരുക്കുന്നു; അച്ഛനും മകനും പരസ്പരം മത്സരിക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്
പത്തനാപുരം: ഒരിടവേളയ്ക്ക് ശേഷം കേരള കോൺഗ്രസ്ബിയിൽ അഭ്യന്തര തർക്കം രൂക്ഷമാകുന്നു. പാർട്ടി ചെയർമാൻ ആർ.ബാലകൃഷ്ണപിള്ളയ്ക്കു കാബിനറ്റ് പദവിയോടെ മുന്നോക്ക വികസന കോർപറേഷൻ ചെയർമാൻ സ്ഥാനം ലഭിച്ചതാണ് പ്രശ്‌നങ്ങൾക്ക് കാരണം. ഇതോടെ തനിക്ക് മന്ത്രിസ്ഥാനം കിട്ടില്ലെന്ന് മനസ്സിലാക്കിയ പാർട്ടി എംഎൽഎ കെബി ഗണേശ് കുമാർ കലാപത്തിന് കോപ്പുകൂട്ടൂകയാണ്. മുന്നോക്ക വികസന കോർപറേഷൻ ചെയർമാൻ സ്ഥാനം പിള്ളയ്ക്കു നൽകിയതിൽ കേരള കോൺഗ്രസ്ബി വൈസ് ചെയർമാനും പത്തനാപുരം എംഎൽഎയും മകനുമായ കെ.ബി. ഗണേശ് കുമാറിന് കടുത്ത എതിർപ്പുള്ളതായിട്ടാണ് സൂചന. ഇതോടെ പാർട്ടി പിളരുമെന്നാണ് റിപ്പോർട്ട്. എൽഡിഎഫിന്റെ ഭാഗമായാണ് കഴിഞ്ഞ…
Read Moreനഗരത്തിൽ ബീഫ് ഫെസ്റ്റിവൽ; രണ്ട് വിഭാഗങ്ങൾ ചേരിതിരിഞ്ഞ് അക്രമിച്ചു;എസ് എഫ് ഐ പ്രവർത്തകന് മർദ്ദനമേറ്റു.
ബെംഗളൂരു : നഗരത്തിലെ സമാധാനാന്തരീക്ഷത്തിന് എതിരെ ഒരു വിഭാഗം നടത്തിയ ബീഫ് ഫസ്റ്റിവൽ അക്രമണത്തിൽ അവസാനിച്ചു. സംഘർഷ സാദ്ധ്യത ഉണ്ട് എന്നു മനസ്സിലാക്കി എസ് എഫ് ഐ പ്രവർത്തകൾ നഗരത്തിൽ നടത്താനിരുന്ന ബീഫ് ഫെസ്റ്റിവൽ പോലിസ് തടഞ്ഞു. സംഘപരിവാർ, ഗോ രക്ഷാ പ്രവർത്തകർ ബീഫ് ഫെസ്റ്റിനെതിരെ രംഗത്ത് വന്നിരുന്നു.രണ്ട് വിഭാഗവും കൂട്ടം ചെർന്നത് സംഘർഷത്തിനിടയാക്കി. സംഘപരിവാർ, ഇടതു പക്ഷ സംഘടനാ പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. കേന്ദ്ര സർക്കാറിന്റെ കശാപ്പ് നിയന്ത്രണ വിജ്ഞാപനത്തിനെതിരെ കേരളത്തിൽ നടന്ന എപ്പിസോടുകൾക്ക് ശേഷമാണ് എസ് എഫ് ഐ, ഡി…
Read Moreആവേശകരമായ മത്സരത്തിനോടുവില്‍ പത്താം ഐപിഎല്‍ മുംബൈ നേടി.
ഹൈദരാബാദ്: കന്നി ഫൈനലിസ്റ്റുകളായ പൂന സൂപ്പര്‍ ജയന്റ്‌സിനെ ഒരു റണ്ണിന് കീഴടക്കി മുംബൈ ഇന്ത്യന്‍സ് ഐപിഎല്‍ കിരീടം ചൂടി. മുംബൈ ഉയര്‍ത്തിയ 130 റണ്‍സ് ലക്ഷ്യത്തിലേക്കു ബാറ്റുവീശിയ പൂനയ്ക്ക് 128 റണ്‍സ് മാത്രമാണ് നേടാന്‍ കഴിഞ്ഞത്. അര്‍ധസെഞ്ചുറിയുമായി സ്റ്റീവ് സ്മിത്ത്(51) പൊരുതിയെങ്കിലും ടീമിനെ കന്നിക്കിരീടത്തിലേക്കു നയിക്കാന്‍ കഴിഞ്ഞില്ല. നാല് ഓവറില്‍ 26 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റ് വിഴ്ത്തിയ മിച്ചല്‍ ജോണ്‍സന്‍, നാല് ഓവറില്‍ 26 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുംറ എന്നിവരുടെ പ്രകടനം മുംബൈ വിജയത്തില്‍ നിര്‍ണായകമായി. അവസാന…
Read Moreവാർത്തകൾ വായിക്കുന്നത് പി.സി.ഇടിക്കുള! ബെംഗളൂരു പോലീസിന്റെ ടി.വി.ചാനൽ വരുന്നു; ഇത്തരം ഒരു സംരംഭം രാജ്യത്ത് ആദ്യം.
ബെംഗളൂരു: സിറ്റി പോലീസിന്റെ സ്വന്തം ടി വി ചാനൽ ഉടൻ സംപ്രേഷണം തുടങ്ങും. ബെംഗളുരു പോലീസ് വാർത്താ ചാനൽ തുടങ്ങുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നെങ്കിലും രണ്ടു ദിവസം മുൻപെ ബെംഗളൂരു സിറ്റി പോലീസിന്റെ ഫേസ് ബുക്ക്, ട്വിറ്റർ പേജുകളിലുടെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ബിസ പി ടി വി എന്ന പേരിലുള്ള ചാനൽ ആദ്യഘട്ടത്തിൽ സമൂഹ മാധ്യമങ്ങളിലൂടെ ലഭിക്കുന്ന വിവരങ്ങളും വീഡിയോ ദൃശ്യങ്ങളും വാർത്തകളായി സംപ്രേഷണം ചെയ്യും. ബോധവൽക്കരണത്തിനോടൊപ്പം ജനങ്ങൾക്ക് പലവിധ അറിയിപ്പുകൾ നൽകാനും ചാനൽ ഉപകരിക്കും. ഇന്ത്യയിൽ ആദ്യമായാണ് പോലീസിന് പ്രത്യേകമായി വാർത്താ ചാനൽ തുടങ്ങുന്നത്.ചാനലിന്റെ…
Read More