പുതിയ നോൺ എ സി ബസുകളിലും വൈഫൈ;ബിഎംടിസി സ്മാർട്ടാകുന്നത് ഇങ്ങനെ.

ബെംഗളൂരു: പുതുതായി ഇറങ്ങുന്ന നോൺ എ സി ബസുകളിലും വൈഫൈ സൗകര്യം ലഭ്യമാക്കുമെന്ന് ബിഎംടിസി. ആയിരം ബി എം ടി സി ബസുകളിൽ വൈഫൈ സംവിധാനം ഏർപ്പെടുത്താൻ ടെൻഡർ വിളിച്ചു കഴിഞ്ഞു.

ബസിൽ യാത്ര ചെയ്യുന്നവർക്ക് സ്മാർട് ഫോണിൽ സൗജന്യ വൈഫൈ ലഭിക്കും 7.2 കെബിപിഎസ് വേഗതയിൽ 300 എംബി വരെ സൗജന്യമായി ഉപയോഗിക്കാം. തുടർന്നുള്ള ഉപയോഗത്തിന് ചാർജ് ഈടാക്കും.

  അക്കാദമിക് സമ്മർദ്ദം: ഐ.ഐ.എസ്.സി വിദ്യാർത്ഥി ഹോസ്റ്റൽ മുറിയിൽ ജീവനൊടുക്കി

വായുവജ്ര ,എ സി ബസുകളിൽ സൗജന്വ വൈ ഫൈ സംവിധാനം പരീക്ഷണാടിസ്ഥാനത്തിൽ നിലവിലുണ്ട്. കൂടുതൽ ഏസി ബസുകളിലേക്ക് ഇത് ഉടൻ തന്നെ വ്യാപിപ്പിക്കും.

മാത്രമല്ല മജസ്റ്റിക്, ശിവാജി നഗർ, ജയനഗർ, ശാന്തിനഗർ, യശ്വന്ത്പുര, ബന ശങ്കരി, കെങ്കേരി, വൈറ്റ് ഫീൽഡ് കോറമംഗല, ഡൊമളൂർ, ബന്നാർ ഘട്ട തുടങ്ങിയ ബിഎംടിസി ബസ്റ്റാന്റുകളിലും സൗജന്യ വൈഫൈ ലഭ്യമാക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഐ.സി. സി ബന്ധം: ബെംഗളൂരുവിൽ 8 ഇടങ്ങളിൽ ഇ.ഡി റെയ്ഡ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അമ്മയുടെ മൃതദേഹം കുഴിമാടത്തിൽ നിന്ന് തോണ്ടിയെടുത്ത് രാത്രി ബൈക്കിൽ ആശുപത്രിയിലേക്ക്;മക്കൾ അറസ്റ്റിൽ
[masterslider id="10"]

Related posts