കേരളത്തിൽ ബീഫ് ഫെസ്റ്റ് പൊടിപൊടിക്കുമ്പോൾ കുറഞ്ഞ വിലക്ക് നല്ല ആട്ടിറച്ചി ലഭ്യമാക്കാൻ 40 ഔട്ട്ലെറ്റുകൾ തുറക്കാൻ തയ്യാറെടുത്ത് കർണാടക; വിൽപനഓൺലൈനിലും

ബെംഗളൂരു :മാംസാഹാരത്തോട് ഒരു പ്രത്യേക സ്നേഹമുള്ള വിഭാഗമാണ് മലയാളികൾ, മാംസാഹാരത്തോടുള്ള ഏത് എതിർപ്പും അവർ പ്രതിഷേധങ്ങളിലൂടെ, മറികടക്കും എന്നാൽ ആവശ്യക്കാർക്ക് നല്ല മാംസം എത്തിക്കാനുള്ള ശ്രമം സർക്കാർ തലത്തിൽ അത്ര പ്രകടമായി കാണാറില്ല.

എന്നാൽ നല്ല ആവശ്യക്കാർക്ക് നല്ല ആട്ടിറച്ചി ലഭ്യമാക്കാൻ കർണാടക സർക്കാർ മുന്നോട്ട് വന്നിരിക്കുകയാണ്.കർണാടകയുടെ പ്രശസ്തമായ സ്വന്തം ബ്രാന്റുകളായ ഹോപ്കോംസ് ,നന്ദിനി എന്നിവയുടെ മാതൃകയിൽ കർണാടക ഷിപ്പ് ആൻറ് വൂൾ ഡവലപ്പ്മെന്റ് കോർപറേഷന്റെ കീഴിലാണ് ഇവ തുടങ്ങുക. ഓൺലൈനായി ഓർഡർ ചെയ്യുന്നവർക്ക് വീട്ടിൽ എത്തിച്ച് നൽകുന്ന സംവിധാനവുമുണ്ട്.

40 ഇറച്ചി വിൽപനകേന്ദ്രങ്ങൾ ആരംഭിക്കാൻ സർക്കാർ പണം അനുവദിച്ചതായി കോർപറേഷൻ ചെയർമാൻ അറിയിച്ചു.ഔട്ട് ലെറ്റുകൾ  തുറക്കാൻ ഒന്നേകാൽ ലക്ഷം രൂപയുടെ സബ്സിഡിയും ലഭിക്കും.

ആടുകളെ കശാപ്പു ചെയ്യുന്നതിന് സംസ്ഥാനത്തെ ഏറ്റവും വലിയ അറവുശാല തുംകൂരിലെ ഷിറയിൽ സ്ഥാപിക്കും.ഇവിടെ 20 ഏക്കറിൽ അറവുശാല നിർമ്മിക്കാൻ 28 കോടി രൂപ സർക്കാർ അനുവദിച്ചിട്ടുണ്ട്. ദിവസവും പതിനയ്യായിരം ആടുകളെ കശാപ്പു ചെയ്യാൻ കഴിയും.അധികം താമസിയാതെ കൂടുതൽ ഔട്ട് ലെറ്റുകൾ തുറക്കാൻ കഴിയുമെന്നും കോർപറേഷൻ ചെയർമാൻ കൃഷ്ണ അറിയിച്ചു.

ഔട്ട്ലെറ്റ് കൾ അധികൃതർ സമയാസമയങ്ങളിൽ പരിശോധന നടത്തി ശുചിത്വം ഉറപ്പുവരുത്തും എസി ഔട്ട്ലെറ്റുകളിൽ സിസിടിവി അടക്കമുള്ള സംവിധാനങ്ങൾ ഏർപ്പെടുത്തും.കർണാടകയിലെ ആടു കർഷകരെ സഹായിക്കുകയാണ് ലക്ഷ്യം. ജോലിയില്ലാത്ത യുവാക്കൾക്ക് ഔട്ട്ലെറ്റുകളിൽ തൊഴിൽ ലഭിക്കും.സംസ്ഥാനത്ത് എട്ട് ലക്ഷത്തോളം ആട് വളർത്തുന്ന കർഷകർ ഉണ്ട്.ഇവർ ഒന്നരക്കോടിയോളം ആടുകളെയാണ് വിൽപനക്കായി വളർത്തുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us