ബെംഗളൂരു: ടെക് മഹിന്ദ്ര, വിപ്രോ കമ്പനികൾ അനധികൃതമായി ജീവനക്കാരെ അനധികൃതമായി പിരിച്ചുവിടുന്നു എന്നാരോപിച്ച് ഐ ടി അനുബന്ധ കമ്പനികളുടെ കൂട്ടായ്മയായ ഫോറം ഫോർ ഐടി എംപ്ലോയീസ് (എഫ് എഫ് ടി ഇ ) കർണാടക ലേബർ കമ്മീഷണറെ സമീപിച്ചു.
അനധികൃത പിരിച്ചുവിടലുകൾ തടയാൻ ഈ കമ്പനികളോട് നിർദ്ദേശിക്കണമെന്നും മാനേജ്മെൻറും ജീവനക്കാരും തമ്മിൽ അനുരഞ്ജനത്തിന് സാഹചര്യം ഒരുക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.ജോലി നഷ്ടമായ ടെക് മഹീന്ദ്രയിലെ നാലു ജീവനക്കാരും വിപ്രോയിലെ ഒരു ജീവനക്കാരനും പരാതി നൽകി. പരാതി സർക്കാറിനും ബന്ധപ്പെട്ട തൊഴിൽ വകുപ്പിനും കൈമാറുമെന്ന് ലേബർ കമ്മീഷണർ അറിയിച്ചു.അനധികൃതമായാണ് പിരിച്ച് വിട്ടതെന്നും അതന്വോഷിക്കണമെന്നുമാണ് പരാതിക്കാരന്റെ ആവശ്യം.
നോട്ടീസ് അയക്കുകയോ രാജി ആവശ്യപ്പെടുകയോ ചെയ്യാതെയാണ് പിരിച്ചുവിട്ടത്, അതിനാൽ ജോലി നഷ്ടപ്പെടാനുള്ള കാരണത്തെക്കുറിച്ച് അവർ ആശയക്കുഴപ്പത്തിലാണ്. പുറത്താക്കിയതല്ലെന്നും അവർ പറയുന്നു. ഈ വിഷയത്തിൽ ഇപ്പോൾ ഒന്നും പ്രതികരിക്കാൻ കഴിയില്ലെന്ന് കമ്മിഷണർ ആർ ആർ ജന്നു പറഞ്ഞു.
അതേ സമയം കൂട്ടപ്പിരിച്ചുവിടലിന്റെ ഭാഗമായാണ് അവരെ പറഞ്ഞു വിട്ടതെന്ന ആരോപണം ടെക് മഹീന്ദ്ര നിഷേധിച്ചു. ബിസിനസ്സിൽ മാറുന്ന സാഹചര്യങ്ങൾക്കനുസരിച്ച് ജോലിക്കാരുടെ പ്രകടനം അടിക്കടിവിലയിരുത്താറുണ്ടെന്നും അതിനനുസരിച്ച് ചില നടപടികൾ എടുക്കാറുണ്ടെന്നും കമ്പനി പ്രതികരിച്ചു.
മാറുന്ന സാഹചര്യമനുസരിച്ച് കമ്പനിയുടെ പുനർരൂപീകരണം ജീവനക്കാരുടെ പ്രകടനത്തെ അടിസ്ഥാനമാക്കിയല്ല നടക്കുന്നതെന്ന് എഫ് ഐടി ഇ ബെംഗളുരു ചാപ്റ്റർ ഭാരവാഹി രാജേഷ് അറിയിച്ചു.
ജോലി നഷ്ടപ്പെട്ട ആയിരക്കണക്കിന് ജീവനക്കാർ മികച്ച പ്രകടനം കാഴ്ചവെച്ചവരാണ്, ഇവരുടെ മുൻകാലത്തെ അപ്രൈസലുകളും ലഭിച്ച ബഹുമതികളും അതിനുള്ള തെളിവാണെന്നും രാജേഷ് പറഞ്ഞു. വിഷയത്തെക്കുറിച്ച് വിപ്രോ പ്രതികരിച്ചില്ല.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.