പ്ലാസ്റ്റിക് അരി,പഞ്ചസാര,മുട്ട ആശങ്ക വേണ്ടെന്ന് ഭക്ഷ്യവകുപ്പ്; സംശയം തോന്നിയാൽ വാട്‌സ് ആപ്പ് നമ്പറിൽ ബന്ധപ്പെടാം.

ബെംഗളൂരു :പ്ലാസ്റ്റിക് അരി, പഞ്ചസാര, മുട്ട തുടങ്ങിയ വിഷയങ്ങളിൽ ആശങ്ക വേണ്ടെന്ന് ആരോഗ്യ കുടുംബക്ഷേമ കമ്മിഷണർ സുബോധ് യാദവ്.

കടയിൽ നിന്ന് വാങ്ങുന്ന ഭക്ഷ്യവസ്തുക്കളിൽ മായമുണ്ടെന്ന് കണ്ടെത്തിയാൽ സമീപത്തുള്ള ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥനെ ബന്ധപ്പെടാം.ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്താൽ ഉടൻ തനെ സാമ്പിൾ ശേഖരണം നടത്താൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

  തുറിച്ചുനോക്കിയതിനെച്ചൊല്ലി തർക്കം: ബെംഗളൂരുവിൽ ബാറിന് പുറത്ത് യുവാവിനെ കുത്തിക്കൊന്ന കേസിൽ രണ്ട് പേർ അറസ്റ്റിൽ

വ്യജ അരി, മുട്ട, പഞ്ചസാര തുടങ്ങിയവ സംബന്ധിച്ച വിവരങ്ങൾ ജനങ്ങൾക്ക് നേരിട്ട് ഭക്ഷ്യവകുപ്പിനെ അറിയിക്കാം.9482196639 എന്ന വാട്സ് ആപ് നമ്പറിലൂടെ പരാതി അറിയിക്കാം.

സംസ്ഥാനത്ത് പ്ലാസ്റ്റിക് അരി ലഭിച്ചതായി പലയിടത്തു നിന്നും പരാതി ലഭിച്ചിട്ടുണ്ടെങ്കിലും ലാബ് പരിശോധനയിൽ ഇതുവരെ ഇത് സ്ഥിരീകരിച്ചിട്ടില്ല. ഇതേ തുടർന്നാണ് ജനങ്ങളിൽ നിന്ന് നേരിട്ട് വിവരം ശേഖരിക്കാൻ ഭക്ഷ്യ വകുപ്പ് മുൻപോട്ടു വന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പ്രധാനമന്ത്രിയുടെ വീട്ടുപടിക്കൽ വൻ പ്രതിഷേധം രാഹുൽ ​ഗാന്ധിയോടൊപ്പം ഡി.കെ. ശിവകുമാറും തെരുവിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കുരുക്കില്ലാ, ടോളില്ലാ യാത്ര; എസ് എം കൃഷ്ണ റോഡ് തുറന്നു; സവിശേഷതകള്‍ ഏറെ അറിയാന്‍ വായിക്കു
[masterslider id="10"]

Related posts