മാളും മൾട്ടിപ്ലക്സുമായി ‘ബസ് പോർട്ട്’ വരുന്നു

ബെംഗളൂരു ∙ കർണാടക ആർടിസിയുടെ ആദ്യത്തെ ബസ് പോർട്ട് നെലമംഗലയിൽ വരുന്നു. ബസ് സ്റ്റേഷനും ഷോപ്പിങ് മാളും അടങ്ങുന്ന ബസ് പോർട്ട് സംവിധാനം കർണാടകയിൽ ആദ്യമായാണ് നിർമിക്കുന്നതെന്ന് ഗതാഗതമന്ത്രി എച്ച്.എം.രേവണ്ണ പറഞ്ഞു. വിവിധ നിലകളിലായി ബസ് ബേകളും മൾട്ടിപ്ലക്സ് സംവിധാനവുമൊക്കെയുള്ള ബസ് പോർട്ടുകളിൽ യാത്രക്കാർക്കായി എസി വിശ്രമമുറികളും സജ്ജീകരിക്കും. സ്വകാര്യ ബസുകളുടെ വ്യാജ പെർമിറ്റ് തടയാൻ വേണ്ട നടപടികൾ കർശനമാക്കുമെന്നും തുമകൂരുവിലെ കെഎസ്ആർടിസി ബസ് ടെർമിനൽ സന്ദർശിക്കവെ മന്ത്രി പറഞ്ഞു.

Read More

ബാംഗ്ലൂർ കേരളസമാജം ഐഎഎസ് അക്കാദമിയുടെ ഐഎഎസ് പരിശീലന ശിൽപശാല ഒക്ടോബർ 8 ന്

ബെംഗളൂരു∙ ബാംഗ്ലൂർ കേരളസമാജം ഐഎഎസ് അക്കാദമി ഗാർഡൻ സിറ്റി യൂണിവേഴ്സിറ്റിയുടെ സഹകരണത്തോടെ നടത്തുന്ന ഐഎഎസ് പരിശീലന ശിൽപശാല ഒക്ടോബർ എട്ട് രാവിലെ ഒൻപതിനു ഗാർഡൻ സിറ്റി കോളജ് ഓഡിറ്റോറിയത്തിൽ നടക്കും. സമാജം ഐഎഎസ് അക്കാദമി മുഖ്യ ഉപദേഷ്ടാവും കസ്റ്റംസ് ആൻഡ് സെൻട്രൽ എക്സൈസ് ജോയിന്റ് കമ്മിഷണറുമായ പി.ഗോപകുമാർ നേതൃത്വംനൽകും. അഞ്ചിനു മുൻപു റജിസ്റ്റർ ചെയ്യണമെന്നു ജനറൽ സെക്രട്ടറി റജികുമാർ അറിയിച്ചു. ഫോൺ: 9620389067. ഇ–മെയിൽ: [email protected]

Read More

നവരാത്രി പൂജ

ബെംഗളൂരു∙ നായർ സേവാ സംഘ് കർണാടക ആർടി നഗർ കരയോഗത്തിന്റെ നേതൃത്വത്തിൽ നവരാത്രിപൂജ 29നു വൈകിട്ട് 6.30നു കർണാടക ഹൗസിങ് ബോർഡ് റോഡിലുള്ള കരയോഗം കാര്യാലയത്തിൽ നടക്കും. ഫോൺ: 9620218633.

Read More

പബ്ബില്‍ സ്ത്രീയെ കടന്നു പിടിച്ചു;സ്വകാര്യ കമ്പനിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ‌ അറസ്റ്റിൽ.

ബെംഗളൂരു ∙ പബ്ബിൽ യുവതിയോടു ലൈംഗികാതിക്രമം കാട്ടിയെന്ന പരാതിയിൽ സ്വകാര്യ കമ്പനിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ‌ അറസ്റ്റിൽ. ഡൊംളൂരിലെ പബ്ബിൽ കഴിഞ്ഞ വ്യാഴാഴ്ച നടന്ന സംഭവവുമായി ബന്ധപ്പെട്ട് ഇലക്ട്രോണിക് സിറ്റി നിവാസി മനീഷ് സിങ് (37) ആണു പിടിയിലായത്. സുഹൃത്തിനൊപ്പം പബ്ബിലെത്തിയ യുവതിയെ മദ്യലഹരിയിൽ കടന്നു പിടിക്കുകയും തടയാൻ ശ്രമിച്ച സുഹൃത്തിനെ മർദിക്കുകയും ചെയ്തെന്നാണു പരാതി. സംഭവത്തിന്റെ സിസി ക്യാമറ ദൃശ്യങ്ങൾ പൊലീസ് തെളിവായി ശേഖരിച്ചിട്ടുണ്ട്. വിവിധ വകുപ്പുകൾ അനുസരിച്ച് കേസെടുത്ത ഇയാളെ പിന്നീട് ജാമ്യത്തിൽ വിട്ടു.

Read More

“ബ്യുട്ടി പാര്‍ലര്‍ മെട്രോ സ്റ്റേഷനില്‍ തന്നെ”;തീര്‍ന്നില്ല,ഫിറ്റ്നസ് സെന്റർ,ടാറ്റു സ്റ്റുഡിയോ,കോൾ സെന്ററുകൾ,ബിപിഒ അങ്ങനെ പോകുന്നു മെട്രോ സ്റ്റേഷനില്‍ വരാന്‍ പോകുന്ന സ്ഥാപനങ്ങള്‍.

ബെംഗളൂരു∙ നമ്മ മെട്രോയിൽ യാത്ര ചെയ്യുന്നവർക്കു മുടി വെട്ടണമെങ്കിൽ ബ്യൂട്ടിപാർലർ തേടി വേറെവിടെയും പോകണ്ട. ബാർബർഷോപ്പിൽ പോകാൻ സമയം ലഭിക്കാത്ത ഓഫിസ് ജോലിക്കാർക്കായി അ‍ഞ്ച് മെട്രോ സ്റ്റേഷനുകളിൽ ഉടൻതന്നെ ഉന്നത നിലവാരമുള്ള ബാർബർഷോപ്പുകൾ തുറക്കും. മെട്രോ സ്റ്റേഷനുകളിലെ ഒഴിഞ്ഞ മുറികളിൽ നിന്ന് അധിക വരുമാനം ഉണ്ടാക്കാനുള്ള ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ (ബിഎംആർസിഎൽ) നീക്കത്തെ തുടർന്നാണിത്. ഫിറ്റ്നസ് സെന്റർ, ടാറ്റു സ്റ്റുഡിയോ, കോൾ സെന്ററുകൾ, ബിപിഒ എന്നിവയ്ക്കും മെട്രോ സ്റ്റേഷനുകളിൽ ഇടം നൽകും. സംരംഭങ്ങൾ തുടങ്ങാൻ ബിഎംആർസിഎൽ ടെൻഡർ ക്ഷണിച്ചിട്ടുണ്ട്. യാത്രക്കാരുടെ നിരന്തര അഭ്യർഥന…

Read More

1500 സ്പെഷ്യല്‍ സര്‍വിസുകളുമായി കര്‍ണാടക ആര്‍.ടി.സി ദസറക്കൊരുങ്ങി.

ബെംഗളൂരു∙ ദസറ, പൂജ അവധി തിരക്കിനെ തുടർന്ന് കർണാടക ആർടിസി 28 മുതൽ ഒക്ടോബർ രണ്ട് വരെ 1500 അധിക ബസ് സർവീസുകൾ നടത്തും. കർണാടകയിലെ വിവിധ നഗരങ്ങളിലേക്കും കേരളമടക്കമുള്ള അയൽസംസ്ഥാനങ്ങളിലേക്കുമാണ് ബെംഗളൂരു, മൈസൂരു എന്നിവിടങ്ങളിൽ നിന്ന് സ്പെഷൽ ബസ് സർവീസുകൾ നടത്തുന്നത്. കെംപഗൗഡ മജസ്റ്റിക് ടെർമിനൽ, മൈസൂരു റോഡിലെ സാറ്റലൈറ്റ് ടെർമിനൽ, ശാന്തിനഗർ ബിഎംടിസി ടെർമിനൽ എന്നിവിടങ്ങളിൽ നിന്നാണ് സംസ്ഥാനാന്തര സർവീസുകൾ പുറപ്പെടുന്നത്. സാറ്റലൈറ്റ് സ്റ്റാൻഡിൽ നിന്ന് മൈസൂരുവിലേക്ക് മാത്രം 180 സ്പെഷൽ സർവീസുകളാണ് നടത്തുക. കോഴിക്കോട്, കണ്ണൂർ, പാലക്കാട്, തൃശൂർ, എറണാകുളം,…

Read More

ഒരിക്കല്‍ക്കൂടി…..

ഇനിയൊരിക്കൽ കൂടി നമ്മൾ കാണും ! എന്നെന്നേക്കുമായി ഒരു യാത്ര പറയലിനു മുൻപ്…. ഇന്നലകളിലെന്നോ ഒരപൂർണ്ണ ചിത്രമായി ഞാൻ നിന്നിലവശേഷിച്ചിരിക്കാം… അല്ലെങ്കിൽ, നിന്റെയോർമ്മകളിൽ നിന്നു പോലും നീയെന്നെ എങ്ങോ പകുത്തു മാറ്റിയേക്കാം…. എങ്കിലും, ജീവിതത്തിന്റെ ആ നിമിഷങ്ങളിലേക്കൊരു തിരിഞ്ഞു നോട്ടമെന്റെ മനസ്സാഗ്രഹിക്കുന്നതു പോലെ … നിമിഷമാത്രയിലെല്ലാം മറക്കാൻ സാധിക്കാത്തതിനാലാവാം അങ്ങനെ….. എന്നിലെ മൗനമായിരുന്നു എന്റെ തെറ്റെങ്കിൽ, എല്ലാം പറഞ്ഞൊന്നു മാപ്പു ചോദിക്കണമെന്നുണ്ട്.. എനിക്കറിയാം എന്റെ മൗനത്തിന്റെ അകത്തളങ്ങളിൽ ഞാൻ എന്നും തനിച്ചായിരുന്നു….. മൗനമായെങ്കിലും എന്നിലെ സ്നേഹം നീയറിഞ്ഞതില്ല…. കാലം പോലെ നീയും അകന്നു മാറിയപ്പോൾ…

Read More

ഓലക്കും ഉബെറിനും പണികൊടുക്കാന്‍ കുമാരസ്വാമിയുടെ “ടൈഗര്‍” റെഡി;മത്സരം മുറുകുമ്പോള്‍ ഉപയോക്താക്കള്‍ക്ക് പ്രതീക്ഷ..

ബെംഗളൂരു∙ ഓല, ഊബർ കമ്പനികളുമായി തെറ്റിപ്പിരിഞ്ഞ ഡ്രൈവർമാരുമായി മുൻ മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമിയുടെ നേതൃത്വത്തിൽ രൂപീകരിച്ച വെബ്ടാക്സി കമ്പനി മൊബൈൽ ആപ്പ് പുറത്തിറക്കി. നമ്മ ടിവൈജിആർ (നമ്മ ടൈഗർ) ആപ്പ് കുമാരസ്വാമിയാണ് പുറത്തിറക്കിയത്. ടാക്സി സർവീസ് അടുത്ത മാസം ആരംഭിക്കും. ഡ്രൈവർമാർക്ക് എൻറോൾ ചെയ്യാനാണ് ഇപ്പോൾ ആപ്പ് ഉപയോഗിക്കുന്നത്. തിങ്കളാഴ്ച പുറത്തിറക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാൽ കുമാരസ്വാമിയുടെ മോശം ആരോഗ്യസ്ഥിതി കണക്കിലെടുത്ത് ലളിതമായി ചടങ്ങ് നടത്തുകയായിരുന്നു. ആവശ്യത്തിനു ഡ്രൈവർമാർ റജിസ്റ്റർ ചെയ്തശേഷം ഇടപാടുകാർക്കുള്ള ആപ്പ് പുറത്തിറക്കും. സേവ് ടുർ ഡിജിറ്റൽ പ്രൈവറ്റ് ലിമിറ്റ‍ഡ് ആണു ടൈഗർ ആപ്പിന്റെ…

Read More

പെന്തക്കോസ്ത് സഭാവിശ്വാസികളുടെ ബാംഗ്ലൂർ ഐക്യ കൺവൻഷൻ 28 മുതൽ

ബെംഗളുരു∙ നഗരത്തിലെ വിവിധ ക്രൈസ്തവ പെന്തക്കോസ്ത് സഭാവിശ്വാസികളുടെ ബാംഗ്ലൂർ ഐക്യ കൺവൻഷൻ 28 മുതൽ ഒക്ടോബർ 1 വരെ കൊത്തന്നൂർ എബനേസർ ഇൻസ്റ്റിറ്റ്യൂഷൻ ഓഡിറ്റോറിയത്തിൽ നടക്കും. എബനേസർ മിനിസ്ട്രീസിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന കൺവൻഷനിൽ പാസ്റ്റർമാരായ ഡോ. കെ.സി.ജോൺ, കെ.ജെ.മാത്യു, ബെന്നിസൻ മത്തായി, സാം ജോർജ്, ബാബു ചെറിയാൻ എന്നിവർ പ്രഭാഷണം നടത്തും. വിവിധ ക്രൈസ്തവ പെന്തക്കോസ്ത് സഭകളിലെ പ്രധാന ശുശ്രൂഷകർ അധ്യക്ഷരായിരിക്കും. ദിവസവും വൈകിട്ട് 5.30 മുതൽ ഗാനശുശ്രൂഷയും സുവിശേഷ പ്രസംഗവും. 29നു രാവിലെ 10നു ബൈബിൾ ക്ലാസ് പാസ്റ്റർ ബാബു ചെറിയാൻ(പിറവം) നയിക്കും.…

Read More

പൗരകർമികരുടെ പ്രക്ഷോഭങ്ങള്‍ തുടരുന്നു;എവിടെയും മാലിന്യ കൂമ്പാരങ്ങള്‍;ചീഞ്ഞുനാറി ഉദ്യാന നഗരം.

ബെംഗളൂരു∙  മാലിന്യ നീക്ക കരാറുകാർക്കും ശുചീകരണ തൊഴിലാളികൾക്കും (പൗരകർമികർ) എതിരെ അവശ്യ സേവനമുറപ്പാക്കൽ നിയമം (എസ്മ) ചുമത്തിയതു കൊണ്ടു കാര്യമില്ലെന്നു സംസ്ഥാന സർക്കാരിനോടു വിളിച്ചു പറയുന്നതായിരുന്നു നഗരത്തിൽ ഇന്നലെ രൂപപ്പെട്ട മാലിന്യക്കൂനകൾ. കെആർ മാർക്കറ്റിലും റസൽ മാർക്കറ്റിലും  നഗരത്തിന്റെ മറ്റ്  പ്രധാന കോണുകളിലുമൊക്കെ  മാലിന്യക്കൂമ്പാരങ്ങൾ വഴിതടഞ്ഞു. ഞായറാഴ്ച  മാലിന്യ നീക്കം കുറവായതിനാൽ യഥാർഥ ദുരിത ചിത്രം ഇന്നേ തെളിഞ്ഞുവരൂ. മാലിന്യനീക്ക കരാറുകാരും പൗരകർമികരും വിവിധ ആവശ്യം ഉന്നയിച്ച് തുടർച്ചയായി നടത്തുന്ന പ്രക്ഷോഭങ്ങൾക്കു ഫലപ്രദമായി തടയിടാനാണ് ഒരു വർഷത്തേക്ക് എസ്മ ചുമത്തിയിട്ടുള്ളത്. ഇതെ തുടർന്ന്, മാലിന്യം…

Read More
Click Here to Follow Us