മാളും മൾട്ടിപ്ലക്സുമായി ‘ബസ് പോർട്ട്’ വരുന്നു

ബെംഗളൂരു ∙ കർണാടക ആർടിസിയുടെ ആദ്യത്തെ ബസ് പോർട്ട് നെലമംഗലയിൽ വരുന്നു. ബസ് സ്റ്റേഷനും ഷോപ്പിങ് മാളും അടങ്ങുന്ന ബസ് പോർട്ട് സംവിധാനം കർണാടകയിൽ ആദ്യമായാണ് നിർമിക്കുന്നതെന്ന് ഗതാഗതമന്ത്രി എച്ച്.എം.രേവണ്ണ പറഞ്ഞു.

വിവിധ നിലകളിലായി ബസ് ബേകളും മൾട്ടിപ്ലക്സ് സംവിധാനവുമൊക്കെയുള്ള ബസ് പോർട്ടുകളിൽ യാത്രക്കാർക്കായി എസി വിശ്രമമുറികളും സജ്ജീകരിക്കും. സ്വകാര്യ ബസുകളുടെ വ്യാജ പെർമിറ്റ് തടയാൻ വേണ്ട നടപടികൾ കർശനമാക്കുമെന്നും തുമകൂരുവിലെ കെഎസ്ആർടിസി ബസ് ടെർമിനൽ സന്ദർശിക്കവെ മന്ത്രി പറഞ്ഞു.

  പർപ്പിൾ ലൈനിൽ സർവീസ് തടസ്സപ്പെട്ടത് സാങ്കേതിക തകരാർ കൊണ്ടല്ല; കാരണം അറിയാൻ വായിക്കാം
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നഗരത്തിൽ പുതിയ ജലനിയമം പ്രാബല്യത്തിൽ; ലംഘിച്ചാൽ പിഴ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts