1500 സ്പെഷ്യല്‍ സര്‍വിസുകളുമായി കര്‍ണാടക ആര്‍.ടി.സി ദസറക്കൊരുങ്ങി.

ബെംഗളൂരു∙ ദസറ, പൂജ അവധി തിരക്കിനെ തുടർന്ന് കർണാടക ആർടിസി 28 മുതൽ ഒക്ടോബർ രണ്ട് വരെ 1500 അധിക ബസ് സർവീസുകൾ നടത്തും. കർണാടകയിലെ വിവിധ നഗരങ്ങളിലേക്കും കേരളമടക്കമുള്ള അയൽസംസ്ഥാനങ്ങളിലേക്കുമാണ് ബെംഗളൂരു, മൈസൂരു എന്നിവിടങ്ങളിൽ നിന്ന് സ്പെഷൽ ബസ് സർവീസുകൾ നടത്തുന്നത്. കെംപഗൗഡ മജസ്റ്റിക് ടെർമിനൽ, മൈസൂരു റോഡിലെ സാറ്റലൈറ്റ് ടെർമിനൽ, ശാന്തിനഗർ ബിഎംടിസി ടെർമിനൽ എന്നിവിടങ്ങളിൽ നിന്നാണ് സംസ്ഥാനാന്തര സർവീസുകൾ പുറപ്പെടുന്നത്. സാറ്റലൈറ്റ് സ്റ്റാൻഡിൽ നിന്ന് മൈസൂരുവിലേക്ക് മാത്രം 180 സ്പെഷൽ സർവീസുകളാണ് നടത്തുക.

കോഴിക്കോട്, കണ്ണൂർ, പാലക്കാട്, തൃശൂർ, എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കും മൈസൂരുവിൽ നിന്ന് സ്പെഷൽ സർവീസുകളുണ്ട്. ഹൈദരാബാദ്, ഊട്ടി, കൊടൈക്കനാൽ, ധർമസ്ഥല, മംഗളൂരു, മടിക്കേരി, ശിവമൊഗ, ധാർവാഡ്, ഗോകർണ, കൊല്ലൂർ, ഹുബള്ളി, ബെളഗാവി, ചെന്നൈ, മുംബൈ, പനജി, സേലം, മധുര, തിരുച്ചിറപ്പള്ളി, പുതുക്കോട്ട എന്നിവിടങ്ങളിലേക്കുള്ള സർവീസുകൾ സാറ്റലൈറ്റ്, ശാന്തിനഗർ എന്നിവിടങ്ങളിൽ നിന്നാണ് പുറപ്പെടുക. ഓൺലൈൻ ടിക്കറ്റ് ബുക്കിങ്ങിന് വെബ്സൈറ്റ്: www.ksrtc.in

  ബെംഗളൂരു പി.ജികളിൽ പാചകത്തിന് പൂട്ട്; വരുന്നു വലിയ മാറ്റങ്ങൾ!

മൈസൂരു∙ ദസറ ആഘോഷങ്ങളുടെ ഭാഗമായി കർണാടക ആർടിസിയുടെ പാക്കേജ് ടൂർ യാത്രകൾക്ക് തിരക്കേറിയതോടെ കൂടുതൽ സർവീസുകൾ ഏർപ്പെടുത്തി. ഗിരിദർശിനി, ജലദർശിനി, ദേവദർശിനി പാക്കേജ് യാത്രകൾക്കായി 100 സാരിഗെ എക്സ്പ്രസ് ബസുകളും മൈസൂരൂ നഗരകാഴ്ചകൾക്കായുള്ള പാലസ് ഓൺ വീൽസ് യാത്രയ്ക്ക് പത്ത് എസി ലോഫ്ലോർ ബസുകളും കെഎസ്ആർടിസി ഒരുക്കിയിട്ടുണ്ട്.

മൈസൂരു∙ ദസറ ആഘോഷക്കാഴ്ചകൾ കാണാൻ ബെംഗളൂരുവിൽ നിന്ന് മൈസൂരുവിലേക്ക് ആകാശ് അംബാരി വിമാന സർവീസ് ആരംഭിച്ചു. എച്ച്എഎൽ എയർപോർട്ടിൽ നിന്നാണ് ആറ് പേർക്ക് സഞ്ചരിക്കാവുന്ന വിമാനം പുറപ്പെടുന്നത്. എച്ച്എഎല്ലിൽ നിന്ന് രാവിലെ 10.30നും വൈകിട്ട് 4.30നും പുറപ്പെട്ട് 11നും അഞ്ചിനും മൈസൂരു മന്ദാകാലി വിമാനത്താവളത്തിലെത്തും. തിരിച്ച് മൈസൂരുവിൽ നിന്ന് രാവിലെ 11.30നും വൈകിട്ട് 6.30നും ബെംഗളൂരുവിലേക്ക് തിരിക്കും. 30 മിനിറ്റ് യാത്രയ്ക്ക് ഒരാൾക്ക് 4000 രൂപയാണ് ടിക്കറ്റ് നിരക്ക്. ഇരുവശങ്ങളിലേക്കും 6000 രൂപയും. ദസറ സമാപിക്കുന്ന 30 വരെ കൈരളി ഏവിയേഷൻ ലിമിറ്റഡാണ് ആകാശ് അംബാരി സർവീസ് നടത്തുന്നത്. ടിക്കറ്റ് ബുക്കിങ്ങിന് ഫോൺ: 8317321347, 9342536565.

  ബൈക്ക് വാഹനാപകടം: ബെംഗളൂരുവിലേക്ക് വരികയായിരുന്ന മലയാളി നഴ്സിങ് വിദ്യാർത്ഥികൾ മരിച്ചു
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ടിക്കറ്റില്ലാ യാത്രക്കാർക്ക് പണി കിട്ടി; കെ.എസ്.ആർ.ടി.സി പിഴയായി ഈടാക്കിയത് ലക്ഷങ്ങൾ, ക്രമക്കേട് കാട്ടിയ ജീവനക്കാർക്കെതിരെയും നടപടി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts