ഫിറ്റ്നസ് സെന്റർ, ടാറ്റു സ്റ്റുഡിയോ, കോൾ സെന്ററുകൾ, ബിപിഒ എന്നിവയ്ക്കും മെട്രോ സ്റ്റേഷനുകളിൽ ഇടം നൽകും. സംരംഭങ്ങൾ തുടങ്ങാൻ ബിഎംആർസിഎൽ ടെൻഡർ ക്ഷണിച്ചിട്ടുണ്ട്. യാത്രക്കാരുടെ നിരന്തര അഭ്യർഥന മാനിച്ചാണ് മെട്രോ സ്റ്റേഷനുകളിൽ വാണിജ്യ സ്ഥാപനങ്ങൾക്ക് അനുമതി നൽകുന്നതെന്നു ബിഎംആർസിഎൽ ജനറൽ മാനേജർ(ഫിനാൻസ്) യു.എ. വസന്ത് റാവു പറഞ്ഞു. ഓഫിസ് ദിവസങ്ങളിൽ മൂന്നരലക്ഷത്തോളം യാത്രക്കാരാണ് നമ്മ മെട്രോയിൽ യാത്ര ചെയ്യുന്നത്.
ബയ്യപ്പനഹള്ളി, ഇന്ദിരാനഗർ, ട്രിനിറ്റി, എംജി റോഡ്, ഹൊസഹള്ളി, വിജയനഗർ, സംപിഗെ റോഡ്, ശ്രീരാംപുര, കുവേംപു റോഡ്, രാജാജിനഗർ, മഹാലക്ഷ്മി, സാൻഡൽ സോപ്പ് ഫാക്ടറി, യശ്വന്ത്പുര സ്റ്റേഷനുകളിലായി 57 മുറികളാണ് വാടകയ്ക്കുള്ളത്. 68 മുതൽ 3400 ചതുരശ്രയടി വരെ സ്ഥലം വാടകയ്ക്കു ലഭിക്കും. ഇവയിൽ ബയ്യപ്പനഹള്ളി, ഇന്ദിരാനഗർ, ട്രിനിറ്റി, എംജി റോഡ്, സംപിഗെ റോഡ് സ്റ്റേഷനുകളിലാണ് ബ്യൂട്ടി പാർലറുകൾ തുറക്കുക.