ഇന്ത്യയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ വിന്‍ഡീസിന് തകര്‍ച്ച. അദ്യ ദിനം ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ആതിഥേയര്‍ ഒന്നാം ഇന്നിംഗ്സില്‍ 196 റണ്‍സിന് ആള് ഔട്ടായി. അശ്വിന് അഞ്ച് വിക്കറ്റും ഇശാന്തും ഷാമിയും രണ്ട് വിക്കറ്റ് വീതവും അമിത് മിശ്ര ഒരുവിക്കറ്റും വീഴ്ത്തി. 62 റണ്‍സ് നേടിയ ബ്ലാക്ക്വുഡിനും 37 റണ്‍സെടുത്ത മാര്‍ലോണ്‍ സാമുവല്‍സിനും മാത്രമാണ് അല്പമെങ്കിലും പിടിച്ചു നില്‍ക്കാനായത്. ഇവരെ രണ്ടുപേരെയും അശ്വിനാണ് പറഞ്ഞയച്ചത്. നേരത്തെ ടോസ് നേടിയ വെസ്റ്റിന്‍ഡീസ് ക്യാപ്റ്റന്‍ ജെയ്സണ്‍ ഹോള്‍ഡര്‍ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍ വിന്‍ഡീസിന്റെ തുടക്കം തന്നെ തകര്‍ച്ചയോടെയായിരുന്നു. ഏഴ് റണ്‍സ് നേടുന്നതിനിടെ മൂന്ന് വിന്‍ഡീസ് ബാറ്റ്സ്മാന്മാരെ ഇന്ത്യന്‍ പേസ് ബൗളര്‍മാര്‍ പറഞ്ഞയച്ചത്
എന്നാല്‍ നാലാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന സാമുവല്‍സ് – ബ്ലാക്ക്വുഡ് സഖ്യം 81 റണ്‍സ് കൂട്ടിച്ചേര്‍ത്ത് വിന്‍ഡീസിനെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടു വരുന്നതിന്റെ സൂചനകള്‍ നല്കി. എന്നാല്‍ നന്നായി കളിച്ചു വന്ന ബ്ലാക്ക്വുഡിനെ പുറത്താക്കി അശ്വിന് വിന്‍ഡീസിന്റെ തിരിച്ചുവരവിനെ തടഞ്ഞു.
Related posts
-
ഇന്ത്യക്കെതിരെ ന്യൂസിലാൻഡിന് 107 റൺസ് വിജയലക്ഷ്യം
ബെംഗളൂരു: ബെംഗളൂരു ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്കെതിരെ ന്യൂസിലാൻഡിന് 107 റൺസ് വിജയലക്ഷ്യം.... -
കര്ണാടകക്കെതിരായി കേരളം പൊരുതുന്നു
ബെംഗളൂരു: കരുത്തരായ കര്‍ണാടകക്കെതിരായ രഞ്ജി പോരാട്ടത്തില്‍ കേരളം പൊരുതുന്നു. രണ്ടാം ദിനം... -
പഞ്ചാബിനെതിരെ ബെംഗളൂരുവിന് തകര്‍പ്പന്‍ ജയം
ബെംഗളൂരു: ഐഎസ്എല്ലില്‍ ഇന്ന് നടന്ന മത്സരത്തില്‍ ബെംഗളൂരു എഫ്സി, പഞ്ചാബ് എഫ്സിയെ...