കബാലി റിലീസിന് ഓഫീസ് അവധി പ്രഖ്യാപിച്ചും ബാംഗ്ലൂരിലെയും ചെന്നൈയിലെയും കമ്പനികൾ

ബാംഗ്ലൂർ /ചെന്നൈ :സൂപ്പർ സ്റ്റാർ രജനിയുടെ “കബാലി” റിലീസിനോട് അനുബന്ധിച്ചു ചെന്നൈയിലെയും ബാംഗ്ലൂരിലെയും നിരവധി കമ്പനികളിൽ ജീവനക്കാർക്ക് അവധി പ്രഖ്യാപിച്ചു.സൂപ്പർസ്റ്റാറിന്റെ പടം ആദ്യ ഷോയിൽ ആദ്യം തന്നെ കാണുന്നതിന് നിരവധി ജീവനക്കാർ കൂട്ട അവധി എടുക്കും എന്നു മുൻകൂട്ടി മനസിലാക്കിയാണ് പല കമ്പനികളും വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചത് . ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട് ചെയ്യുന്ന പ്രകാരം ചെന്നൈ ആസ്ഥാനമായ ഫ്യണ്ട്‌സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡും ബാംഗ്ലൂർ ആസ്ഥാനമായ ഒപ്‌സ് വാട്ടർപ്രൂഫിങ്ങും ഇത്തരത്തിൽ അവധി കൊടുത്ത കമ്പനികളിൽ ചിലതാണ് .ചില കമ്പനികൾ ജീവനക്കാർക്ക് സിനിമ ടിക്കറ്റും…

Read More

കൊല്ലപ്പെട്ടതിൽ അധികവും മുസ്ലിങ്ങൾ

പാരിസ് : നീസ്ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടതിൽ ഏറെയും മുസ്ലിങ്ങൾ ആണെന്ന് റിപോർട്ടുകൾ . കൊല്ലപ്പെട്ട 80 ൽ 30 പേര് ഇസ്ലാം മത വിശ്വാസികൾ ആണെന്ന് ഫ്രാൻസ് പത്രം റിപ്പോർട് ചെയ്തു . ട്രക്ക് ഓടിച്ചിരുന്ന മുഹമ്മദ് ലഹുജി ബൊല്ലെൻ ഉൾപ്പടെ 20 പേര് ടുണീഷ്യൻ പൗരന്മാരാണ് കൊല്ലപ്പെട്ടത് . കൊല്ലപ്പെട്ട മുസ്ലിങ്ങളിൽ ചിലരെ അറിയാമെന്നും സ്ഥിരമായി പള്ളിയിൽ വന്നിരുന്നവർ ആയിരുന്നു എന്നും നഗരത്തിലെ ഇമാമും യൂണിയൻ ഓഫ് മുസ്ലിംസ് ഓഫ് ദി ആൽപ്സ് പ്രസിഡന്റും ആയ ഓറ്മനെ ഐസോയ്‌ അറിയിച്ചു . തെക്കൻ ഫ്രാൻസിലെ മെഡിറ്ററേനിയൻ…

Read More

മുന്‍ ഇന്ത്യന്‍ ഹോകി നായകന്‍ മുഹമ്മദ്‌ ഷാഹിദ് നിര്യാതനായി.

ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ ഹോക്കി നായകന്‍ മുഹമ്മദ് ഷാഹിദ് (56)അന്തരിച്ചു. ഗുഡ്ഗാവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.ഇന്ത്യ ഏറ്റവും അവസാനമായി ഒളിമ്പിക്സ് സ്വര്‍ണം നേടിയ 1980ലെ മോസ്കോ ഒളിംബിക്സില്‍ ഇന്ത്യന്‍ ടീമില്‍ നിറഞ്ഞുനിന്ന താരമായിരുന്നു മുഹമ്മദ് ഷാഹിദ്.  പിന്നീട് ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റനായി മാറിയ ഷാഹിദ് 1982ലെ ദില്ലി ഏഷ്യാഡില്‍ വെള്ളി നേടിയ ടീമിലും 86ല്‍ സോളില്‍ വെങ്കലം നേടിയ ടീമിലും അംഗമായിരുന്നു. 1981ല്‍ അര്‍ജുന അവാര്‍ഡും 1986ല്‍ പത്മശ്രീയും നല്‍കി രാജ്യം ഷാഹിദിനെ ആദരിച്ചിരുന്നു. കിഡ്നിക്കും കരളിനും അസുഖംബാധിച്ച ഷാഹിദിന് മഞ്ഞപ്പിത്തവും ഡെങ്കിപ്പനിയും പിടിപെടുകയും…

Read More

ദാമോദരന്റെ ആരോപണങ്ങള്‍ ജനം പുച്ഛത്തോടെ തള്ളിക്കളയും : വി എസ്

തുരുവനന്തപുരം: അഡ്വ. എം.കെ. ദാമോദരനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ മുഖ്യമന്ത്രി  വിഎസ് അച്യുതാനന്ദന്‍ രംഗത്ത്. തനിക്കെതിരെ ഉന്നതതലത്തില്‍ ഗൂഢാലോചന നടന്നെന്ന ദാമോദരന്റെ ആരോപണം ജനങ്ങള്‍ പുച്ഛത്തോടെ തള്ളുമെന്ന്‌ വി.എസ് പറഞ്ഞു. അങ്ങാടിയില്‍ തോറ്റതിന് അമ്മയോട് എന്നതു പോലെയാണ് ദാമോദരന്‍ പെരുമാറുന്നതെന്നും വി.എസ് പറഞ്ഞു. ദാമോദരന്റെ ആരോപണങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തന്നെ വ്യക്തിഹത്യ നടത്താന്‍ ഉന്നതതല ഗൂഢാലോചന നടന്നുവെന്നായിരുന്നു ദാമോദരന്റെ ആരോപണം റവന്യൂ വകുപ്പിന്റെ കേസുകള്‍ കൈകാര്യം ചെയ്തിരുന്ന സ്‌പെഷല്‍ സര്‍ക്കാര്‍ പ്ലീഡര്‍ സുശീല ആര്‍. ഭട്ടിനെ സ്ഥാനത്തു നിന്നും മാറ്റിയതിനെതിരേ മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയ കാര്യവും വി.എസ്…

Read More

സ്വാതന്ത്ര്യ ദിന പുഷ്പമേള ലാല്‍ ബാഗില്‍ ഓഗസ്റ്റ് രണ്ടാം വാരം ആരംഭിക്കും.

ബെന്ഗളൂരു: സ്വാതന്ത്ര്യ ദിന പുഷ്പമേള ലാല്‍ ബാഗില്‍ ഓഗസ്റ്റ് രണ്ടാം വാരം ആരംഭിക്കും.മൈസൂര് ഹോള്ടി കള്‍ച്ചര്‍ സൊസൈറ്റി യുടെ നേതൃത്വത്തില്‍ നടത്തുന്ന പുഷ്പ മേളയില്‍ വിവിധ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നുണ്ട്.ഇതിനു പേര് നല്‍കേണ്ട അവസാന തീയതി ഓഗസ്റ്റ് നാല് വരെ നീട്ടി. പുഷ്പാലങ്കാരം,വെജിടബില്‍ കാര്‍വിംഗ് ,സെമിനാറുകള്‍ എന്നിവ സംഘടിപ്പിച്ചിട്ടുണ്ട്.ബന്ധപ്പെടേണ്ട ഫോണ്‍ നമ്പര്‍ :080-26576781

Read More

ബാലവേല:കുട്ടികളെ രക്ഷപ്പെടുത്തി.

ബെന്ഗലൂരു: ബാല വേലയ്ക്കു നിയോഗിച്ച നിലയില്‍ കൃഷിയിടത്തില്‍ നിന്നും കണ്ടെത്തിയ കുട്ടികളെ രക്ഷപ്പെടുത്തി.തോട്ടം ഉടമയും മകനും അറസ്റ്റില്‍.ബെന്ഗലൂരുഗ്രാമ ജില്ലയായ ഹോസ്കൊട്ട യില്‍ ആണ് സംഭവം.മൂന്നു ഏക്കറോളം വരുന്ന പച്ചക്കറി കൃഷിയിടത്തില്‍ പൊരിവെയിലത്ത് പത്തു വയസ്സ് പ്രായം തോന്നിക്കുന്ന കുട്ടികളെ കഠിനമായി ജോലി ചെയ്യിച്ചു വരികയായിരുന്നു തോട്ടം ഉടമ. തമിഴ്നാട്ടിലെ കൃഷ്ണഗിരിയില്‍ നിന്നും കര്‍ണാടക യിലെ രാമനഗര യില്‍ നിന്നും രക്ഷിതാക്കള്‍ക്ക് ഇരുപതിനായിരം രൂപ നല്‍കിയാണ്‌ രണ്ടു മാസം മുന്‍പ് കുട്ടികളെ കൊണ്ടുവന്നത് എന്ന് തോട്ടം ഉടമ പറഞ്ഞു.പത്തിനും പതിനഞ്ചിനും ഇടയിലുള്ള ഇരുപതോളം കുട്ടികള്‍ ഇവിടെ…

Read More

യാത്രക്കാര്‍ക്ക് ആശ്വാസമായി പയ്യന്നൂര്‍-ബംഗ്‌ളൂരു എയര്‍ബസ്

അത്യാധുനിക സൗകര്യങ്ങളോടുകൂടി പയ്യന്നൂര്‍ ഡിപ്പോയില്‍ നിന്നും ബംഗളൂരുവിലേക്ക് ആരംഭിച്ച പുതിയ കെഎസ്ആര്‍ടിസി എയര്‍ബസ് . പയ്യന്നൂര്‍-ബംഗളൂരു റൂട്ടില്‍ കെഎസ്ആര്‍ടിസിക്ക് ഈ റൂട്ട് വര്‍ഷങ്ങളായി ഉണെ്ടങ്കിലും പുതിയ പുഷ്ബാക്ക് സീറ്റോടുകൂടിയ എയര്‍ബസ് ഈ റൂട്ടില്‍ ആദ്യമായാണു സര്‍വീസ് ആരംഭിച്ചിരിക്കുന്നത്. ഓണ്‍ലൈന്‍ ബുക്കിംഗും ഏര്‍പ്പെടുത്തിയതോടെ ബസില്‍ യാത്രക്കാരുടെ തിരക്കുംകൂടി. 40 സീറ്റിന്റെ പുതിയ എയര്‍ബസ് ഇപ്പോള്‍ മിക്ക ദിവസങ്ങളിലും നിറയെ യാത്രക്കാരുമായാണ് സര്‍വീസ് നടത്തുന്നത്. പയ്യന്നൂര്‍-ബംഗ്‌ളൂരു റൂട്ടില്‍ പ്രൈവറ്റ് ബസ്സുകള്‍ നിരക്കിന്റെ പേരില്‍ യാത്രക്കാരെ പിഴിയുമ്പോള്‍ മികച്ച സൗകര്യത്തോടെ 417 രൂപ നിരക്കിലാണ് കെഎസ്ആര്‍ടിസി ഓടുന്നത്. ഇതോടെ…

Read More

ബംഗളുരുവിൽ വനിതാ പോലീസുകാരിയുടെ ആത്‍മഹത്യ ശ്രമം

ബെംഗളൂരു :ഡി വൈ എസ് പി ഗണപതിയുടെ ആത്‍മഹത്യ വിവാദത്തിൽ കുരുങ്ങി മലയാളി മന്ത്രി കെ ജെ ജോർജ് രാജി വെച്ചതിനു പിന്നാലെ വീണ്ടും പോലീസിൽ ആത്‍മഹത്യ ശ്രമം. വിജയ നഗറിലെ വനിതാ എസ് ഐ രൂപയാണ് ആത്മഹത്യക്ക് ശ്രമിച്ചത്.ഗുരുതരാവസ്ഥയിൽ ആയ ഇവർ ആശുപത്രിയിലാണ് .അമിതമായി ഗുളികകൾ വിഴുങ്ങിയ ഇവരുടെ ആത്‍മഹത്യ ശ്രമത്തിന്റെ കാരണം വെളിവായിട്ടില്ല . പോലീസിൽ നിന്നുള്ള ചില സ്രോതസ്സുകൾ വ്യക്തമാക്കുന്നത് പ്രകാരം രൂപയും സ്റ്റേഷനിൽ പരാതി നൽകാൻ എത്തിയ സ്ത്രീയും തമ്മിൽ വാക്കേറ്റം ഉണ്ടാവുകയും രൂപ പരാതി സ്വീകരിക്കാൻ വിസമ്മതിക്കുകയും…

Read More

പാക് കറൻസിയും റിവോൾവരും റൂട് മാപ്പും നൽകി.റാവല്പിണ്ടി വ്യോമസേനാ താവളം ചുട്ടെരിക്കാൻ ഇന്ത്യ തീരുമാനിച്ചു

ന്യൂ ഡൽഹി : കാർഗിൽ യുദ്ധം മൂർച്ഛിച്ച 1999 ജൂണിൽ പാക് വ്യോമസേനാ താവളങ്ങൾ ആക്രമിച്ചു നശിപ്പിക്കാൻ ഇന്ത്യ തയാർ എടുത്തിരുന്നതായി വെളിപ്പെടുത്തൽ.ഇരു രാഷ്ട്രങ്ങളും തമ്മിൽ ആണവ യുദ്ധത്തിന് പോലും വഴിവെച്ചേക്കുമായിരുന്ന വ്യോമസേനയുടെ ഈ ആക്രമണ പദ്ധതി എൻ ഡി ടി വിയാണ് ഇപ്പോൾ പുറത്തു വിട്ടത് . കാർഗിൽ യുദ്ധം മൂർച്ഛിച്ചതിനു ഇടയിൽ ഒത്തുതീർപ്പിനായി ഇന്ത്യയിൽ എത്തിയ പാക് വിദേശകാര്യമന്ത്രി സർതാജ് അസീസ് ചർച്ചകൾ പരാജയപ്പെട്ടു തിരിച്ചു പോയ പിന്നാലെയാണ് പാക് വ്യോമ താവളങ്ങൾ ആക്രമിക്കാൻ സജ്ജരാവാൻ നിർദ്ദേശം ലഭിച്ചത്. 1999 ജൂൺ…

Read More

പ്രിസ്‌മ തരംഗം ആകുന്നു.ആൻഡ്രോയ്ഡ് പതിപ്പും വിഡിയോ പ്രിസ്‌മായും ഉടൻ വരുന്നു.

അലക്സി മൊയ്‌സീൻകോവ് എന്ന ഇരുപത്തിയഞ്ചു കാരനും സുഹൃതുക്കളും ചേർന്നു റഷ്യയിൽ രൂപം കൊടുത്ത സ്റ്റാർട്ടപ്പിൽ പിറവിയെടുത്ത പ്രിസ്‌മ ആപ് തരംഗമായി മാറി.ഞൊടിയിടയിൽ സാധരണ ഫോട്ടോകൾ ചിത്ര രചന പോലെ മനോഹരമാക്കുന്നു ഈ ആപ് ദിവസങ്ങൾക്കുള്ളിൽ തന്നെ ലോക ജനശ്രദ്ധ പിടിച്ചു പറ്റി.മറ്റു ഫോട്ടോ എഡിറ്റിംഗ് ആപുകളിൽ നിന്നും പ്രിസ്മയെ വ്യത്യസ്തം ആക്കുന്നത് എന്തെന്നാൽ സാധരണ ആപുകളിൽ ഫോട്ടോയുടെ നിറത്തിലും വെളിച്ച വിന്യാസത്തിലും വ്യത്യാസം വരുത്തി എഡിറ്റിംഗ് നടത്തുമ്പോൾ പ്രിസ്‌മയിൽ ഫോട്ടോ അടിസ്ഥാനമാക്കി പുതിയ ചിത്ര രചന നടത്തുകയാണ് ചെയ്യുന്നത്. ഇതാണ് ശരവേഗത്തിൽ പ്രിസ്‌മ ജനഹൃദയം…

Read More
Click Here to Follow Us