കബാലി റിലീസിന് ഓഫീസ് അവധി പ്രഖ്യാപിച്ചും ബാംഗ്ലൂരിലെയും ചെന്നൈയിലെയും കമ്പനികൾ

ബാംഗ്ലൂർ /ചെന്നൈ :സൂപ്പർ സ്റ്റാർ രജനിയുടെ “കബാലി” റിലീസിനോട് അനുബന്ധിച്ചു ചെന്നൈയിലെയും ബാംഗ്ലൂരിലെയും നിരവധി കമ്പനികളിൽ ജീവനക്കാർക്ക് അവധി പ്രഖ്യാപിച്ചു.സൂപ്പർസ്റ്റാറിന്റെ പടം ആദ്യ ഷോയിൽ ആദ്യം തന്നെ കാണുന്നതിന് നിരവധി ജീവനക്കാർ കൂട്ട അവധി എടുക്കും എന്നു മുൻകൂട്ടി മനസിലാക്കിയാണ് പല കമ്പനികളും വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചത് .
ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട് ചെയ്യുന്ന പ്രകാരം ചെന്നൈ ആസ്ഥാനമായ ഫ്യണ്ട്‌സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡും ബാംഗ്ലൂർ ആസ്ഥാനമായ ഒപ്‌സ് വാട്ടർപ്രൂഫിങ്ങും ഇത്തരത്തിൽ അവധി കൊടുത്ത കമ്പനികളിൽ ചിലതാണ് .ചില കമ്പനികൾ ജീവനക്കാർക്ക് സിനിമ ടിക്കറ്റും സൗജന്യമായി കൊടുത്തിട്ടുണ്ട് .പൈറസി തടയാൻ ആണ് ഇതെന്ന് അവർ പറയുന്നു.

  അതിസുരക്ഷാ ജയിലിൽ ജീവപര്യന്തം തടവുകാരൻ പ്രജ്വൽ രേവണ്ണയുടെ പക്കൽനിന്ന് ഫോൺ പിടിച്ചെടുത്തു

ഒപ്‌സ് വാട്ടർപ്രൂഫിങിലെ മനോജ് പുഷ്പരാജൻ പറയുന്നു ‘ഞങ്ങൾ ജീവനക്കാർക്ക് അവധി പ്രഖ്യാപിച്ചുള്ള അറിയിപ്പ് കൊടുത്തു കഴിഞ്ഞു .എല്ലാവരുടെയും മുഖത്തു “കബാലി” റിലീസിന്റെ ആകാംഷ കാണാനുണ്ട് അതിനാൽ കൂട്ട അവധിയും മൊബൈൽ സ്വിച്ച് ഓഫും ഉണ്ടാകുമെന്നു ഉറപ്പാണ് ആയതിനാൽ 22നു ഞങ്ങൾ ദീവാലി ബോണസ്സ് പോലെ കബാലി ബോണസ്സ് അവധി കൊടുത്തിരിക്കുന്നു .ജീവനക്കാർക്ക് പ്രചോദനം ആകും ഈ തീരുമാനം എന്നത് ഉറപ്പാണ്.”

  ഓഗസ്റ്റ് 15-ന് ട്രെയിനോടുമെന്ന പ്രതീക്ഷ അസ്തമിക്കുന്നു; നിർമ്മാണത്തിൽ വൻ മന്ദഗതി

‘കബാലി’ ഓൺലൈനിൽ ചോർന്നു എന്ന വർത്തകൾക്കിടയിലും ആരാധകർ കണ്ണിൽ എണ്ണയൊഴിച്ചു കാത്തിരിക്കുകയാണ് സൂപ്പർ സ്റ്റാറിന്റെ അടുത്ത ബ്രഹ്മാണ്ഡ പടത്തിനായി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നൈസ് റോഡ് ടോൾ പിരിവ് തടയാനാകില്ല: 30 വർഷത്തെ കരാർ, 'അഴിമതി' കോടതി കയറിയിട്ടും ടോൾ തടയാനാവാതെ സർക്കാർ
[masterslider id="10"]

Related posts