ദിവസവും 2000 കോളുകൾ,ആയിരകണക്കിന് മെസ്സേജുകൾ ,രക്തത്തിൽ എഴുതിയ കത്തുകൾ ,വൃത്തികെട്ട പടങ്ങൾ പിന്നെയും ഒരുപാട് .

ബാംഗ്ലൂർ : പ്രേമം മനുഷ്യന്റെ മനോനില തെറ്റിയ്ക്കും എന്ന ചൊല്ല് അന്വർഥമാക്കിയിരിക്കുകയാണ് ബാംഗ്ലൂരിൽ ജോലി ചെയ്യുന്ന മലയാളിയായ യുവാവ് .കേരളത്തിൽനിന്നും ഉള്ള അരുൺ ശശിധരൻ എന്ന ആളാണ് കഥയിലെ വില്ലൻ .കഴിഞ്ഞ വർഷം നവംബറിൽ ഹെബ്ബാളിലെ ഒരു 4 സ്റ്റാർ ഹോട്ടലിൽ സെയിൽസ് എക്സിക്യൂട്ടീവ് ആയി ജോലിക്ക് ചേർന്ന ഇയാൾക്ക് സീനിയർ ആയ യുവതിയോട് കലശലായ പ്രേമം തുടങ്ങിയിടത്താണ് കഥയുടെ ആരംഭം. തന്റെ പ്രേമം അറിയിച്ചുവെങ്കിലും യുവതി അതു നിരാകരിച്ചു .തുടർന്നു യുവതിയുടെ പ്രേമം നേടാനായി കഥാനായകൻ കാട്ടിക്കൂട്ടിയ വിക്രിയകൾ കാരണം യുവതി സഹികെട്ടു . ദിവസവും 2000 പ്രാവശ്യം യുവതിയുടെ ഫോണിൽ വിളിക്കുക ,ആയിരക്കണക്കിന് മെസ്സേജുകൾ അയക്കുക തുടങ്ങിയവ പോരാതെ ഫേസ്ബുക്കിൽ ബ്ലോക്ക് ചെയ്‌തിട്ടും പുതിയ അക്കൗണ്ട് ഉണ്ടാക്കി യുവതിക്ക് രക്തം കൊണ്ടു എഴുതിയ ഫോട്ടോകൾ അയക്കുക ,അശ്ളീല ചിത്രങ്ങൾ അയക്കുക തുടങ്ങിയവയും നടത്തി പോന്നു.

  തുംഗഭദ്ര നദിയിലെ സ്റ്റീൽ പാലം തകർന്നു: റായ്ച്ചൂർ-മന്ത്രാലയം റൂട്ടിൽ ഗതാഗതം തടസ്സപ്പെട്ടു

തുടർന്നു യുവതിയുടെ വീട്ടിലെത്തി അച്ഛനോട് മകളെ കെട്ടിച്ചു തരണം എന്നു ആവശ്യപ്പെട്ട യുവാവ് യുവതിയുടെ അച്ഛനോട് തങ്ങൾ പ്രേമത്തിൽ ആയിരുന്നു എന്നും മറ്റും ഉള്ള കഥകളും തട്ടി വിട്ടു .സഹികെട്ട് പോലീസിൽ പരാതി കൊടുത്ത യുവതിയും വീട്ടുകാരും ഇയാളുടെ വീട്ടിൽ അറിയിച്ചതിനെ തുടർന്നു വീട്ടിൽ നിന്നും ആള് വന്നു കൂട്ടി കൊണ്ടു പോയെങ്കിലും തന്റെ പ്രേമം ഉപേക്ഷിക്കാൻ തയ്യാറായില്ല .അവസാനം പോലീസ് പൊക്കി 14 ദിവസം റിമാന്ഡിലും ആയി .എന്നിട്ടും അവസാനിപ്പിച്ചില്ല തന്റെ പ്രയത്‌നം. ജാമ്യത്തിൽ ഇറങ്ങിയ അന്ന് യുവതിയുടെ വീട്ടിലെത്തുകയും രാത്രി മുഴുവൻ വീടിനു മുന്നിൽ മഴ കൊണ്ട് നിൽക്കുകയും ചെയ്‌തു ഇയാൾ.
കൂടാതെ” ജോക്കർ ” എന്നു തന്റെ രക്തം കൊണ്ടു എഴുതി യുവതിക്ക് സ്‌നാപ്‌ഷോട് അയക്കുകയും ചെയ്തു .യുവതിക്ക് മറ്റൊരു യുവാവിനോടുള്ള ബന്ധം ചോദ്യം ചെയ്യുകയും ചെയ്‌ത യുവാവിനെ വീട്ടുകാർ ഇപ്പോൾ മാനസിക പ്രശ്നത്തിന് ചികില്സിക്കുകയാണെന്നു പോലീസ് പറഞ്ഞു .

  മണിക്കൂറുകൾ നീണ്ട ഗതാഗതക്കുരുക്ക്, പൂട്ടിയിട്ട ഗേറ്റുകൾ ചാടിക്കടക്കാൻ ശ്രമിച്ച വിദ്യാർത്ഥികൾ ; കോൺഗ്രസ് റാലിയിൽ ബെംഗളൂരു സ്തംഭിച്ചപ്പോൾ കണ്ണീരോടെ നീറ്റ് ഉദ്യോഗാർത്ഥികൾ

ഇന്ത്യൻ പീനൽ കോഡ് 354D പ്രകാരം 3 വർഷം വരെ ശിക്ഷ കിട്ടാവുന്ന കുറ്റങ്ങളാണ് യുവാവ് ചെയ്തിരിക്കുന്നത് .ഇതേ കുറ്റം വീണ്ടും ചെയ്താൽ 5 വർഷം വരേക്കും തടവ് ശിക്ഷ ലഭിക്കാം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ജൂലൈയിലെ വൈദ്യുതി ബില്ലിൽ സാധാരണ മീറ്റർ റീഡിങ് മാത്രമല്ല, ഉപഭോക്താക്കൾ അറിയേണ്ട പുതിയ മാറ്റം!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts