ബെംഗളൂരു: കന്നഡ എഴുത്തുകാരനും യുക്തിവാദിയുമായ പ്രൊഫ. കെ.എസ്. ഭഗവാൻ ശ്രീരാമനെക്കുറിച്ച് നടത്തിയ പരാമർശം വിവാദത്തിൽ. മണ്ഡ്യയിലെ കെ.ആർ. പേട്ടിൽ പുസ്തകപ്രകാശനച്ചടങ്ങിൽ സംസാരിക്കവേ രാമൻ ആദർശവാനല്ലെന്നും 11,000 വർഷം ഭരിച്ചിരുന്നില്ലെന്നുമായിരുന്നു ഭഗവാന്റെ പരാമർശം. രാമരാജ്യം കെട്ടിപ്പടുക്കുന്നതിനെക്കുറിച്ച് ചർച്ച നടക്കുകയാണ്. വാല്മീകിരാമായണത്തിലെ ഉത്തരകാണ്ഡം വായിച്ചാൽ രാമൻ ആദർശവാനല്ലെന്ന് വ്യക്തമാകും. അദ്ദേഹം 11,000 വർഷം ഭരിച്ചിട്ടില്ല. 11 വർഷംമാത്രമേയുള്ളൂ എന്നും ഭഗവാൻ പറഞ്ഞു. കൂടാതെ ഭാര്യയായ സീതയെ വനത്തിലയച്ച രാമൻ അവരെക്കുറിച്ച് ചിന്തിച്ചിരുന്നില്ല. അതിനാൽ അദ്ദേഹം എങ്ങനെ ആദർശവാനാകും എന്നും ഭഗവാൻ ചോദിച്ചു. 2018-ലും ഭഗവാൻ ‘രാമ മന്ദിര…
Read MoreTag: writer
കന്നഡ സാഹിത്യകാരി സാറ അബൂബക്കർ അന്തരിച്ചു
ബെംഗളൂരു: പ്രശസ്ത കന്നഡ സാഹിത്യകാരിയും നോവലിസ്റ്റും കാസര്‍കോട് സ്വദേശിനിയുമായ സാറാ അബൂബക്കര്‍ (86) അന്തരിച്ചു. നിരവധി നോവലുകളും ലേഖനങ്ങളും എഴുതിയിട്ടുണ്ട്. കന്നഡയില്‍ ഏറെ പ്രശസ്തയായ എഴുത്തുകാരി നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. ഒരു കാലത്ത് ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ നോവലുകള്‍ എഴുതിയിരുന്നു. കന്നഡയിലെ പ്രമുഖ സാംസ്‌കാരിക പ്രവര്‍ത്തകയും പ്രഭാഷകയുമാണ്. കര്‍ണാടക ഹൗസിംഗ് ബോര്‍ഡില്‍ എക്‌സിക്യൂട്ടീവ് എഞ്ചിനിയറായിരുന്ന പരേതനായ അബൂബക്കറിന്റെ ഭാര്യയാണ്. പ്രമുഖ അഭിഭാഷകനായിരുന്ന കാസര്‍കോട് ഫോര്‍ട്ട് റോഡിലെ അഡ്വ. അഹമ്മദിന്റെ മകളാണ്. മക്കള്‍: അബ്ദുല്ല (അമേരിക്ക), നാസര്‍ (ഫിഷറീസ് കോളേജ് മുന്‍ പ്രൊഫസര്‍), റഹീം (ബിസിനസ് മംഗളൂരു),…
Read Moreപി ജി ഹോസ്റ്റൽ കുളിമുറിയിൽ എഴുത്തുകാരനെ മരിച്ച നിലയിൽ കണ്ടെത്തി
ബെംഗളൂരു; പേയിംഗ് ഗസ്റ്റായി താമസിക്കുന്ന 24 കാരനെ കുളിമുറിയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സെപ്തംബർ 19 നായിരുന്നു സംഭവം. സെപ്തംബർ 16ന് വൈകുന്നേരത്തോടെ അനിൽകുമാർ മരിച്ചിരിക്കുന്നാതായിട്ടാണ് പോലീസ് സംശയിക്കുന്നത്. മകന്റെ മരണത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പിതാവ് എച്ച്.ടി സോമശേഖർ ഗോവിന്ദരാജനഗർ പോലീസിൽ പരാതി നൽകി. കുളിമുറിയിൽ നിന്ന് ദുർഗന്ധം വമിക്കുന്നത് വരെ പിജി അക്കോമഡേഷന്റെ ചുമതലയുള്ള വ്യക്തിയും മറ്റ് താമസക്കാരും മരണം ശ്രദ്ധിക്കാത്തതിൽ ദുരൂഹതയുണ്ടെന്ന് സോമശേഖർ കണ്ടെത്തി. എഴുത്തുകാരനായ ശിവമോഗ സ്വദേശി കുമാർ ദാസറഹള്ളിയിലെ വിനായക പിജിയിൽ സുഹൃത്തുക്കളോടൊപ്പം താമസിച്ചു വരികയായിരുന്നു.…
Read Moreവി ആർ സുധീഷിനെതിരെ പരാതിയുമായി യുവതി
കോഴിക്കോട്: കഥാകൃത്ത് വി.ആർ സുധീഷ് 2019 മുതൽ നിരന്തരം ലൈംഗിക ഉദ്ദേശ്യത്തോടുകൂടി തന്നെ ശല്യപ്പെടുത്തുന്നതായി കോഴിക്കോട് സ്വദേശിനിയായ യുവതിയുടെ പരാതി. ജീവിക്കാൻ സമ്മതിക്കാത്ത തരത്തിൽ സാമൂഹ്യമാധ്യമങ്ങളിലൂടെ അപമാനിക്കപ്പെടുന്ന എഴുത്തുകാരിയെന്ന നിലയിൽ മുന്നോട്ട് പോകാൻ കഴിയാത്ത അവസ്ഥയാണെന്നും പരാതിക്കാരി പറയുന്നു. എഴുത്തുകാരിയും പ്രസാധകയുമായ പരാതിക്കാരിയുടെ അടിസ്ഥാനത്തിൽ സുധീഷിനെതിരെ കോഴിക്കോട് വനിതാ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പരാതിക്കാരിയുടെ വാക്കുകൾ “2018 ഡിസംബറിലാണ് ഞാൻ ഒലിവ് പബ്ലിക്കേഷൻസിന്റെ എക്സിക്യൂട്ടീവ് എഡിറ്ററായി ജോയിൻ ചെയ്യുന്നത്. 2019ലാണ് വി.ആർ സുധീഷിനെ ആദ്യമായി പരിചയപ്പെടുന്നത്. അതിനു മുൻപ് ഈ മേഖലയിൽ ആയിരുന്നെങ്കിലും…
Read More