ബെംഗളൂരു: കർണാടകയിലെ മാണ്ഡ്യ ജില്ലയിൽ രണ്ടിടങ്ങളിലെ ജലാശയങ്ങളിൽ നിന്നായി രണ്ട് യുവതികളുടെ മൃതദേഹങ്ങൾ കണ്ടെത്തി. രണ്ട് മൃതദേഹങ്ങളുടേയും അരയ്‌ക്ക് കീഴ്‌പോട്ടുള്ള ഭാഗങ്ങളാണ് കണ്ടെത്തിയത്. കൊലപ്പെടുത്തിയ ശേഷം തെളിവുകൾ നശിപ്പിക്കാനായി അരയ്ക്ക് മുകളിലേക്കുള്ള ഭാഗം വെട്ടിമാറ്റിയ ശേഷം കനാൽ ഉപേക്ഷിച്ചതാകാം എന്നാണ് പോലീസിന്റെ നിഗമനം. പാണ്ഡവപുര നഗരത്തിലെ അരകെരെ പോലീസ് സ്റ്റേഷൻ പരിധിയിൽ ബേബി തടാകത്തിനും കെ.ബെട്ടനഹള്ളിക്കും ഇടയിലുള്ള ബേബി തടാകം കനാലിൽ നിന്നാണ് ആദ്യത്തെ മൃതദേഹം ലഭിച്ചത്. വലിയ പ്ലാസ്റ്റിക് ചാക്കിൽ ഏകദേശം 30-35 വയസ് തോന്നിക്കുന്ന യുവതിയുടെ അരയ്ക്ക് കീഴ്‌പ്പോട്ടുള്ള ഭാഗമാണ് ഇവിടെ…
Read MoreTag: women
വരന്റെ മുൻ ബന്ധത്തെക്കുറിച്ച് ചോദിച്ചതിന് തല്ലിയതായി പെൺകുട്ടിയുടെ പരാതി
ബെംഗളൂരു: പ്രതിശ്രുത വരന്റെ മുന്‍ ബന്ധത്തെക്കുറിച്ച് ചോദിച്ചതിന് പരസ്യമായി തല്ലിയെന്ന പരാതിയുമായി പെണ്‍കുട്ടി പോലീസ് സ്റ്റേഷനിൽ. സംഭവത്തില്‍ കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചു . പരാതിയില്‍ ഐപിസി സെക്ഷന്‍ 504, 341, 323 എന്നിവ പ്രകാരം പ്രതിശ്രുത വരനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതായി പോലീസ് അറിയിച്ചു. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് നോട്ടീസും അയച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ മെയ് ഏഴിന് കെമ്പഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപമാണ് സംഭവം നടന്നത്. എന്നാല്‍ കഴിഞ്ഞ ദിവസമാണ് വർത്ത പുറം ലോകം അറിയാൻ ഇടയായത്. ദുബൈയില്‍ വിദ്യാര്‍ഥിനിയായ പെണ്‍കുട്ടി വിവാഹത്തിനായി…
Read Moreമതപരിവർത്തനത്തിന് നിർബന്ധിക്കുന്നു, യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു
ചെന്നൈ : മതപരിവര്‍ത്തനത്തിന് നിര്‍ബന്ധിക്കുന്നുവെന്ന് ആരോപിച്ച് സ്ത്രീ കലക്ടർ ഓഫീസിന് മുന്നിൽ തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു. തമിഴ്‌നാട്ടിലെ രാമനാഥപുരം കലക്ടര്‍ ഓഫീസിന് മുന്നില്‍ തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച സ്ത്രീയെ പോ ലീസുകാരും കലക്ട്രേറ്റ് അധികൃതരും ചേര്‍ന്നാണ് തടഞ്ഞത്. കുടുംബത്തില്‍പ്പെട്ടയാള്‍ ക്രിസ്തു മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യാന്‍ നിര്‍ബന്ധിക്കുന്നുവെന്നും ഇതിന്റെ പേരില്‍ ഉപദ്രവിക്കുന്നുവെന്നും ആരോപിച്ചാണ് സ്ത്രീ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. രാമനാഥപുരം പച്ചേരി ഗ്രാമത്തിലെ വളര്‍മതിയാണ് കലക്ടര്‍ ഓഫീസിന് പുറത്ത് തീകൊളുത്തി ജീവനൊടുക്കാന്‍ ശ്രമിച്ചത്. കുടുംബത്തെ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യാന്‍ ഗ്രാമത്തില്‍ താമസിക്കുന്ന ബന്ധു ദേവ്ദാസ് നിര്‍ബന്ധിക്കുന്നു…
Read Moreസ്ത്രീകൾക്കും ട്രാൻസ്ജെൻഡേഴ്സിനുമായി ബജറ്റിൽ 14 സ്കീമുകൾ
തിരുവനന്തപുരം : സ്ത്രീകളുടെയും ട്രാൻസ്ജെൻഡേഴ്സിന്റെയും സാമൂഹിക സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി ബജറ്റിൽ പുതിയ 14 സ്കീമുകൾ ഉൾപ്പെടുത്തിയതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. ലിംഗസമത്വത്തിനായുള്ള സാംസ്‌കാരിക ഉദ്യമമായ ‘സമം’, നിര്‍ഭയ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയുള്ള വെഹിക്കിള്‍ ട്രാക്കിങ് പ്ലാറ്റ്ഫോം, സ്ത്രീകള്‍ക്കും ട്രാന്‍സ്ജെന്‍ഡേഴ്സിനും വേണ്ടിയുള്ള കലാസാംസ്‌കാരിക പരിപാടി, എംഎസ്‌എംഇകള്‍ക്കുള്ള പ്രത്യേക പാക്കേജ് എന്നിവയാണ് പുതിയ സ്കീമിൽ ഉള്‍പ്പെടുന്നത്. ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന്റെ മഴവില്‍ പദ്ധതിക്ക് 5 കോടി രൂപയും ജന്‍ഡര്‍ പാര്‍ക്കിന് 10 കോടി രൂപയുമാണ് ബജറ്റില്‍ വകയിരുത്തിയിട്ടുള്ളത്. സ്ത്രീകള്‍ക്ക് മെച്ചപ്പെട്ട ലിംഗസൗഹൃദ സൗകര്യങ്ങളും സുരക്ഷിതമായ ഭവനവുമാണ് ജെന്‍ഡര്‍…
Read Moreവനിതകൾക്ക് സൈക്കിൾ നൽകി ബെംഗളൂരുവും ഡൽഹിയും
ബെംഗളൂരു: ബെംഗളൂരുവിലും ഡൽഹിയിലും കുറഞ്ഞ വേതനത്തിൽ ജോലി ചെയ്യുന്ന സ്ത്രീകൾക്ക് സൈക്കിൾ നൽകി ഗ്രീൻ പീസ് ഇന്ത്യ. 500 ഓളം സൈക്കിളുകളാണ് നൽകിയത്. വനിതാ ദിനത്തിന് മുന്നോടിയാണ് ഗ്രീൻ പീസ് ഇന്ത്യയുടെ ഈ പ്രവർത്തി. പരിസ്ഥിതിയെ പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം. വസ്ത്ര നിർമ്മാണ കമ്പനികൾ, മറ്റ് നിർമാണ മേഖല, വീട്ടുജോലി എന്നിവിടങ്ങളിലെ സ്ത്രീ തൊഴിലാളികൾക്കാണ് സൈക്കിൾ നൽകിയത്. വളരെ ദൂരം നടന്നു പോയാണ് പല സ്ത്രീകളും ഇന്ന് ജോലി ചെയ്യുന്നത്. കഴിഞ്ഞ വർഷവും ഇതേ പോലെ സൈക്കിൾ വിതരണം നടത്തിയിരുന്നു.
Read Moreബോധപൂർവ്വമുള്ള പൂഴ്ത്തിവയ്പ്പെങ്കിൽ നടപടി ഉടൻ ; ആരോഗ്യ മന്ത്രി
തിരുവനന്തപുരം: സ്ത്രീകളേയും കുട്ടികളേയും സംബന്ധിച്ചുള്ള ഫയലുകള്‍ ബോധപൂര്‍വം പൂഴ്ത്തിവച്ചാല്‍ ഉടൻ നടപടിയുണ്ടാകുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ മുന്നറിയിപ്പ്. മാര്‍ച്ച് എട്ടിനുള്ളില്‍ വനിത ശിശുവികസന വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങളിലെ ഫയലുകള്‍ തീര്‍പ്പാക്കുന്നതിന് സെക്രട്ടറിയേറ്റില്‍ സംഘടിപ്പിച്ച പ്രത്യേക യജ്ഞത്തില്‍ സംസാരിക്കുകയായിരുന്നു ആരോഗ്യമന്ത്രി. വനിത ശിശുവികസന വകുപ്പിന് കീഴില്‍ വനിത കമ്മീഷന്, ബാലാവകാശ കമ്മീഷന്, വനിത വികസന കോര്പ്പറേഷന്, ജെന്‍ഡര്‍ പാര്‍ക്ക്, ശിശുക്ഷേമ സമിതി, വിവിധ ഹോമുകള്‍, നിര്‍ഭയ സെല്‍ തുടങ്ങി നിരവധി സ്ഥാപനങ്ങളുണ്ട്, ഇവിടെയെല്ലാം തീര്‍പ്പാകാതെ കിടക്കുന്ന ഫയലുകള്‍ അടിയന്തരമായി തീര്‍പ്പാക്കുകയാണ് യജ്ഞതിന്റെ ലക്ഷ്യം. വനിത ശിശുവികസന…
Read Moreഹിജാബ് വിവാദ വസ്തുതാ പരിശോധന:
ബെംഗളൂരു: കർണാടകയിൽ ഹിജാബ് വിവാദം തുടരുന്നതിനിടെ, വിഷയവുമായി ബന്ധപ്പെട്ട തെറ്റായ വാർത്തകൾക്ക് സോഷ്യൽ മീഡിയ സാക്ഷ്യം വഹിക്കുന്നത് തുടരുകയാണ്. വിഷയത്തെ ചുറ്റിപ്പറ്റിയുള്ള നിരവധി വൈറൽ പോസ്റ്റുകളിൽ, ബുർഖ ധരിച്ച സ്ത്രീകളെ പോലീസ് ഉദ്യോഗസ്ഥർ മർദിക്കുന്ന വീഡിയോയാണ് ഒന്ന്. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് നിരോധനത്തിനെതിരെ പ്രതിഷേധിച്ച മുസ്ലീം സ്ത്രീകളെ കർണാടക പോലീസ് മർദിക്കുന്നതായി കാണിച്ചു കൊണ്ടാണ് വീഡിയോ വ്യാപകമായി ഷെയർ ചെയ്യപ്പെടുന്നുത്. വീഡിയോയിലെ രംഗങ്ങളിൽ ബുർഖ ധരിച്ച ഒരു സ്ത്രീ പോലീസുകാരനെ ലാത്തി ചാർജ് ചെയ്യുന്നത് തടയാൻ ശ്രമിക്കുന്നതും കാണാം. എന്നാൽ ഒരു പ്രമുഖ ചാനൽ…
Read Moreഗ്യാസ് സ്റ്റൗ ചോർന്നുണ്ടായ തീപിടുത്തത്തിൽ യുവതി മരിച്ചു.
ബെംഗളൂരു: കുമാരസ്വാമി ലേഔട്ടിലെ വീട്ടിലുണ്ടായ തീപിടിത്തത്തിൽ ഒരു സ്ത്രീ മരിക്കുകയും അവരുടെ കുടുംബാംഗങ്ങളിൽ ആറ് പേർക്ക് പൊള്ളലേൽക്കുകയും ചെയ്തതായി പോലീസ് അറിയിച്ചു. ഇന്നലെ വൈകുന്നേരം 5.30 ഓടെയാണ് സംഭവം. അനുസ്മരണ ചടങ്ങിനുള്ള ഭക്ഷണം തയ്യാറാക്കുന്നതിനിടയിൽ ഗ്യാസ് സ്റ്റൗ ചോർന്നതിനെ തുടർന്നാണ് തീപിടിത്തമുണ്ടായതെന്നും പോലീസ് പറഞ്ഞു. കുമാരസ്വാമി ലേഔട്ടിലെ 16-ാം ക്രോസ്, 11-ാം മെയിൻ, രണ്ടാം ഘട്ടത്തിലാണ് അപകടം നടന്ന വീട് സ്ഥിതിചെയ്യുന്നത്. വീട്ടുടമസ്ഥനായ പുഷ്പരാജിന്റെ അച്ഛന്റെ അനുസ്മരണ ചടങ്ങ് സംഘടിപ്പിക്കുകയും അതിനായി അടുത്ത കുടുംബത്തെ ക്ഷണിക്കുകയും ചെയ്തിരുന്നു. ഭക്ഷണം തയ്യാറാക്കുന്നതിനായി അടുപ്പും മറ്റ് അടുക്കള…
Read Moreഭർത്താവും ഭർതൃപിതാവും ചേർന്ന് മൂന്ന് വയസുള്ള മകന് മദ്യം നൽകിയതായി യുവതിയുടെ പരാതി.
ബെംഗളൂരു: സ്ത്രീധനം ആവശ്യപ്പെട്ട് മൂന്ന് വയസുള്ള മകന് നിർബന്ധിച്ച് മദ്യം കഴിപ്പിച്ചുവെന്നാരോപിച്ച് ബെംഗളൂരു ബസവേശ്വരനഗർ സ്വദേശിയും 26 കാരിയുമായ യുവതി ഭർത്താവിനും ഭർതൃപിതാവിനുമെതിരെ പോലീസിൽ പരാതി നൽകി. കൂടാതെ ഒരു സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ ഭർത്താവിന് സഹോദരന്റെ ഭാര്യയുമായി അവിഹിത ബന്ധമുണ്ടെന്നും പരാതിയിൽ പറയുന്നു. തന്റെ ഭർത്താവിന്റെ കുടുംബാംഗങ്ങൾ മദ്യത്തിന് അടിമകളാണെന്നും പ്രായപൂർത്തിയാകാത്ത തന്റെ മകന് അവർ നിർബന്ധിച്ച് മദ്യം നൽകിയെന്നുമാണ് പരാതിക്കാരിയുടെ വാദം. കൂടാതെ തന്റെ ഭർത്താവും സഹോദരന്റെ ഭാര്യയും തമ്മിൽ അവിഹിത ബന്ധമുണ്ടെന്ന് പരാതിക്കാരി അവകാശപ്പെട്ടു. താൻ ഈ ബന്ധത്തെ എതിർത്തപ്പോൾ,…
Read More‘തലവേദന ഭേദമാക്കാൻ’ ക്ഷേത്ര പൂജാരിയുടെ ചൂരൽക്രിയ യുവതി മരിച്ചു.
ബെംഗളൂരു: ഹാസൻ ജില്ലയിൽ നിന്നുള്ള 47 കാരിയായ സ്ത്രീയുടെ തലവേദന സുഖപ്പെടുത്താൻ ശ്രമിച്ച ക്ഷേത്ര പൂജാരിയുടെ ആവർത്തിച്ചുള്ള ചൂരൽ പ്രയോഗത്തെ തുടർന്ന് മരണമടഞ്ഞു. പാർവതി (37) എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. ബേക്ക ഗ്രാമത്തിലെ പിരിയപട്ടലടമ്മ ക്ഷേത്രത്തിലെ പൂജാരി മനുവിന്റെ ചൂരൽ വടികൊണ്ടുള്ള പ്രഹരത്തെ തുടർന്ന് പരിക്കേറ്റാണ് യുവതിയുടെ അന്ത്യം. കേസിൽ എഫ്‌ഐആർ ഫയൽ ചെയ്യുകയും നിലവിൽ ഒളിവിലുള്ള പൂജാരിയെ പിടികൂടാൻ അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. അമ്മയുടെ തലവേദനയെക്കുറിച്ച് സ്ത്രീയുടെ മകളാണ് അമ്മായിയോട് പറഞ്ഞത് തുടർന്ന് അമ്മായി അവളെ ക്ഷേത്രത്തിലേക്ക് കൊണ്ടുപോകാൻ നിർദ്ദേശിച്ചു. തുടർന്ന് ഡിസംബർ…
Read More