ബെംഗളൂരു: എൻജിനീയറിംഗ് വിദ്യാർത്ഥിനിയെ ഹോട്ടലിൽ മരിച്ച നിലയിൽ കണ്ടെത്തി. 21കാരിയായ അപൂർവ ഷെട്ടിയാണ് ദുരൂഹ സാഹചര്യത്തിൽ ഹോട്ടൽ മുറിയിൽ കൊല്ലപ്പെട്ടത്.മൈസൂരുവിലെ ഹുൻസൂർ റോഡിലാണ് സംഭവം. വിദ്യാർത്ഥിയുടെ കാമുകനെ പോലീസ് അറസ്റ്റ് ചെയ്തു. മൈസൂർ സിറ്റി ക്രൈംബ്രാഞ്ച് ഡി.സി.പി പ്രദീപ് ഗുണ്ടി കൂടുതലുള്ള മുതിർന്ന ഉദ്യോഗസ്ഥർ സംഭവസ്ഥലം സന്ദർശിച്ച് പരിശോധന നടത്തുകയാണ് . പിരിയപട്ടണം താലൂക്കിലെ ഹരലഹള്ളി ഗ്രാമത്തിൽ താമസിക്കുന്ന അപൂർവ ഷെട്ടി അവസാന വർഷ എഞ്ചിനീയറിംഗ് വിദ്യാർത്ഥിനിയായിരുന്നു. അപൂർവയും കാമുകനായ ഹിങ്കൽനിവാസിയും ഓഗസ്റ്റ് 29-ന് ഹോട്ടലിൽ മുറിയെടുത്തത്. സെപ്തംബർ ഒന്നിന് രാവിലെ മുറിയിൽ നിന്നും…
Read MoreTag: women
യുവതിയുടെ മൊബൈൽ നമ്പർ അശ്ലീല വെബ്സൈറ്റിലിട്ട മലയാളി യുവാവിനെതിരെ പരാതി
ബെംഗളൂരു: വിവാഹത്തിന് സമ്മതിക്കാത്തതിന്റെ പേരിൽ യുവതിയുടെ ഫോൺനമ്പർ അശ്ലീല വെബ്സൈറ്റിലിട്ട മലയാളി യുവാവിനെതിരെ ബെംഗളൂരു പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കാസർകോട് സ്വദേശി ടി.വി. നിധിനെതിരെയാണ് ബെംഗളൂരു കാടുഗോഡി പോലീസ് കേസെടുത്തത്. ബന്ധുവും ബെംഗളൂരുവിലെ സ്വകാര്യ കമ്പനി ജീവനക്കാരി 28 കാരിയുടെ പരാതിയിൽ ശല്യപ്പെടുത്തൽ, ഭീഷണിപ്പെടുത്തൽ എന്നിവയ്ക്കുപുറമെ സൈബർ കുറ്റകൃത്യത്തിനും പോലീസ് കേസെടുത്തിട്ടുണ്ട്. പല അശ്ലീല വെബ്സൈറ്റുകളിലും യുവതിയുടെ നമ്പർ ഷെയർ ചെയ്തതായാണ് പരാതി. കുറച്ചുവർഷം മുമ്പ് നിധിൻ ഈ യുവതിയെ വിവാഹം കഴിക്കാൻ ആഗ്രഹിച്ചിരുന്നെങ്കിലും യുവതിയും കുടുംബവും എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. തുടർന്ന് പലപ്പോഴും…
Read Moreസ്ത്രീകള്ക്ക് ഒട്ടും സുരക്ഷിതമല്ലാത്ത നഗരത്തിലേക്ക് വിരൽചൂണ്ടി എന് സി ആര് ബി റിപ്പോര്ട്ട്
രാജ്യ തലസ്ഥാനമാണ് സ്ത്രീകള്ക്ക് ഒട്ടും സുരക്ഷിതമല്ലാത്ത നഗരമെന്ന് എന് സി ആര് ബി റിപ്പോര്ട്ട്. 2022നെ അപേക്ഷിച്ച് നാല്പ്പത് ശതമാനത്തിന്റെ വര്ധനയാണ് സ്ത്രീകള്ക്ക് നേരെയുള്ള കുറ്റകൃത്യങ്ങളില് ഉണ്ടായിരിക്കുന്നതെന്നാണ് കണക്കുകള് സൂചിപ്പിക്കുന്നത്. 19 മെട്രോപൊളിറ്റന് നഗരങ്ങളില് സ്ത്രീകള്ക്കെതിരെ റിപ്പോര്ട്ട് ചെയ്ത മുഴുവന് കേസുകളുടെ എണ്ണം 43,414 ആണ്. ഇതിന്റെ 32.20 ശതമാനവും ഡല്ഹിലാണ് റിപ്പോര്ട്ട് ചെയ്തത്. ഡല്ഹിയില് പ്രതിദിനം രണ്ടിലധികം പെണ്കുട്ടികള് ബലാത്സംഗത്തിന് ഇരയാകുന്നതായി കണക്കുകള് വ്യക്തമാക്കുന്നു. തട്ടിക്കൊണ്ടുപോകല് (3948), ഭര്ത്താക്കന്മാരില് നിന്നുള്ള ക്രൂരത (4674), ബലാത്സംഗം (833) എന്നിങ്ങനെയുള്ള വിഭാഗങ്ങളില് സ്ത്രീകള്ക്കെതിരായ ഏറ്റവും കൂടുതല്…
Read More‘സ്ത്രീകളെ ഞാനിതുവരെ ചുംബിച്ചിട്ടില്ല. അതൊരു പ്രശ്നമായിരുന്നു’; ജാനകി സൂധീർ
ജാനകി സൂധീറിന്റെ പുതിയ ചിത്രം അടുത്ത് റിലീസായ, ലെസ്ബിയന് പ്രണയകഥ പറയുന്ന ഹോളിവുണ്ട് ആണ് . സമൂഹത്തില് ഒട്ടനവധി ചര്ച്ചകള്ക്ക് സിനിമ ഇതിനോടകം തന്നെ കാരണമായി.ഇപ്പോഴിതാ താന് ഈ സിനിമയിലെ കഥാപാത്രത്തിനായി നേരിടേണ്ടി വന്ന വെല്ലുവിളികളെക്കുറിച്ച് നടി ഒരു അഭിമുഖത്തില് തുറന്ന് പറഞ്ഞരിക്കുകയാണ് . ‘ചില കാര്യങ്ങള് ലെസ്ബിയന് സ്റ്റോറി ആയതുകൊണ്ടു തന്നെ നേരിടേണ്ടി വന്നു. പിന്നെ അത്ര ഇന്റിമസി ചിത്രത്തില് വരുന്നില്ല. ഒരു ലിപ് ലോക്ക് സീന് മാത്രമേ ഉണ്ടായിരുന്നുള്ളൂ. പക്ഷെ അത് ചെയ്യാന് കുറച്ച് ബുദ്ധിമുട്ടായിരുന്നു ‘ ജാനകി പറയുന്നു. ‘സ്ത്രീകളെ…
Read Moreമടിവാള തടാകത്തിന് മുന്നിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി
ബെംഗളൂരു: മടിവാളയിലെ തടാകത്തിന്റെ പ്രവേശന കവാടത്തിനു മുന്നിൽ നിന്നും സ്ത്രീയുടെ മൃതദേഹം കണ്ടെടുത്തു. 50 വയസ് പ്രായം തോന്നിക്കുന്ന സ്ത്രീയുടെ ശരീരത്തിൽ കല്ല് കൊണ്ട് മർദ്ദിച്ചതിന്റെ പാടുകൾ കണ്ടെത്തിയിട്ടുണ്ട്. യുവതിയെ കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചിട്ടില്ലെന്ന് പോലീസ് അറിയിച്ചു. ബൊമ്മനഹള്ളി പോലീസ് കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Read Moreഗർഭിണിയായ യുവതിയെ പെട്രോൾ ഒഴിച്ചു കത്തിച്ചു, ഭർത്താവും ഭർതൃ മാതാവും അറസ്റ്റിൽ
ഹൈദരാബാദ് : നാല് മാസം ഗർഭിണിയായ സ്ത്രീയെ ഭർതൃമാതാവ് തീക്കൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ചു. മകൻ പ്രണയിച്ച് വിവാഹം ചെയ്തതിനാൽ മരുമകളോട് കടുത്ത വിദ്വേഷം ഉണ്ടായിരുന്ന ഇവർ മരുമകളെ ഗർഭിണിയായിരിക്കെ പെട്രോളൊഴിച്ച് തീക്കൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ചു. തെലങ്കാനയിലെ കാമറെഡ്ഡി ദില്ലയിലെ നിസാംസാഗർ മണ്ഡലത്തിൽ ജൂലൈ 17നാണ് ക്രൂരമായ ഈ സംഭവം നടന്നത്. ആക്രമണത്തിൽ യുവതിക്ക് 50 ശതമാനം പൊള്ളലേറ്റ യുവതിയുടെ ഗർഭം അലസുകയും ചെയ്തു. യുവതി ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. സംഭവത്തിൽ യുവതിയുടെ ഭർത്താവിനും ഭർതൃമാതാവിനുമെതിരെ കേസെടുത്തു. പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. കോടതിയിൽ…
Read Moreഭാര്യയെ എടിഎം ആയി കാണുന്നത് പീഡനം ; കർണാടക ഹൈക്കോടതി
ബെംഗളൂരു: ഭാര്യ ആണെന്ന് യാതൊരു വൈകാരിക ബന്ധവും ഇല്ലാതെ ഭാര്യയെ പണം കിട്ടുന്നത് ഒരു യന്ത്രം മാത്രം ആയി കാണുന്നത് മാനസിക പീഡനം തന്നെയാണെന്ന് കർണാടക ഹൈക്കോടതി. യുവതിയുടെ വിവാഹ മോചന ഹർജി അനുവദിച്ചുകൊണ്ടാണ് ജസ്റ്റിസ് അലോക് ആരാധെയുടെ ബെഞ്ചിന്റെ വിധി. വിവാഹ മോചനം നിരസിച്ച കീഴ്ക്കോടതി വിധിക്കെതിരെയാണ് യുവതി ഹൈക്കോടതിയെ സമീപിച്ചത്. തന്റെ പക്കൽ നിന്ന് നിരന്തരം പണം വാങ്ങുന്ന ഭർത്താവ് യാതൊരുവിധ പ്രതിബദ്ധതയും തന്നോട് കാണിക്കുന്നില്ലെന്നു ചൂണ്ടിക്കാട്ടിയാണ് യുവതി വിവാഹ മോചനത്തിന് അപേക്ഷ നൽകിയത്. ബിസിനസ്സ് നടത്താൻ എന്നു പറഞ്ഞ് ഭർത്താവ്…
Read Moreവീട്ടിൽ അതിക്രമിച്ചു കയറി വിദ്യാർത്ഥിനിക്ക് നേരെ പീഡന ശ്രമം
ബെംഗളൂരു: നഴ്സിംഗ് വിദ്യാർത്ഥിനിയെ വാടകവീട്ടിൽ വച്ച് ലൈംഗികമായി പീഡിപ്പിച്ച കേസിൽ 22 കാരൻ അറസ്റ്റിൽ. ഈജിപുരയിൽ താമസിക്കുന്ന പശ്ചിമ ബംഗാളിൽ നിന്നുള്ള മസൂറൽ ഷെയ്ക്കാണ് പോലീസ് പിടിയിലായത് . മിസോറം സ്വദേശിയായ നഴ്സിംഗ് വിദ്യാർത്ഥിനിയായ 22കാരിയാണ് പീഡനത്തിനിരയായത്. കഴിഞ്ഞ ഏപ്രിൽ മുതൽ കൂട്ടുകാർക്കൊപ്പം വാടകവീട്ടിലാണ് പെൺകുട്ടി താമസിക്കുന്നത്. ശനിയാഴ്ച പുലർച്ചെ മൂന്ന് മണിക്ക് ശേഷം ആരോ വാതിലിൽ മുട്ടി കോളിംഗ് ബെൽ അടിക്കുന്നത് കേട്ടപ്പോൾ വിദ്യാർത്ഥി ഉറക്കത്തിൽ നിന്നും ഉണർന്ന് വാതിൽ തുറന്നു. ഉടൻ തന്നെ അകത്തേക്ക് അതിക്രമിച്ച് കടന്ന ഷൈക്ക് അവളെ ലൈംഗികമായി…
Read Moreഅജ്ഞാത സ്ത്രീയുടെ മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തി
ബെംഗളൂരു: കെങ്കേരിക്ക് സമീപം രായസാന്ദ്ര ഗ്രാമത്തിൽ അജ്ഞാത സ്ത്രീയുടെ അഴുകിയതും കത്തിക്കരിഞ്ഞതുമായ മൃതദേഹം കണ്ടെത്തി. ആളൊഴിഞ്ഞതും ജീർണിച്ചതുമായ കെട്ടിടത്തിനുള്ളിൽ മൃതദേഹം കത്തിച്ച ശേഷം സമീപത്തുള്ള ഒറ്റപ്പെട്ട സ്ഥലത്ത് കുറ്റിക്കാടുകൾക്കടിയിൽ തള്ളുകയായിരുന്നുവെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം . കെട്ടിടത്തിൽ നിന്ന് ഉപയോഗിച്ച രണ്ട് കോണ്ടവും പോലീസ് കണ്ടെത്തി. യുവതി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടോ എന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. ഞായറാഴ്ച ഉച്ചയോടെ ഒരു വഴിയാത്രക്കാരൻ ആണ് മൃതദേഹം കണ്ടതും പോലീസിൽ വിവരമറിയിക്കുകയും ചെയ്തത് . മരിച്ച യുവതിയെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് വെസ്റ്റ് ഡിവിഷൻ ഇൻചാർജ്…
Read Moreമന്ത്രവാദത്തിന്റെ പേരിൽ യുവതിയുടെ നാവും സ്തനവും മുറിച്ച് കൊലപ്പെടുത്തി
ജാർഖണ്ഡ്: ജാർഖണ്ഡിലെ ഗർവാ ജില്ലയിൽ മന്ത്രവാദത്തിന്റെ പേരിൽ സഹോദരിയും സഹോദരനും ചേർന്ന് ഒരു യുവതിയെ ബലി കൊടുത്തു. ശേഷം മൃതദേഹം കത്തിച്ചു കളഞ്ഞു. ഞായറാഴ്ച സംഭവം പുറത്തറിഞ്ഞയുടൻ പോലീസ് ഈ കേസിൽ അഞ്ച് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഗർവാ നഗറിലെ ഒറോൺ തോലയിൽ താമസിക്കുന്ന ഗുഡിയ ദേവി (26)യാണ് മന്ത്രവാദത്തിന്റെ പേരിൽ മരിച്ചത്. മന്ത്രവാദത്തിനിടെ ഗുഡിയ ദേവിയുടെ സ്തനവും നാവും മുറിച്ചതായി യുവതിയുടെ ഭർത്താവ് ആരോപിച്ചു. പിന്നീട് ഗർഭപാത്രവും കുടലും സ്വകാര്യ ഭാഗത്തിലൂടെ പുറത്തെടുത്തതായും ഇതുമൂലം രക്തം വാർന്നാണ് യുവതി മരിച്ചതെന്നും ഇയാൾ കൂട്ടിച്ചേർത്തു. കഴിഞ്ഞ…
Read More