പൊന്നാടയോ പൂക്കളോ സ്വീകരിക്കില്ല ; സിദ്ധരാമയ്യ

ബെംഗളൂരു: തനിക്ക് ആദരസൂചകമായി ജനങ്ങള്‍ പൂക്കളോ പൊന്നാടയോ നല്‍കരുതെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. പകരം തനിക്ക് പുസ്തകങ്ങള്‍ നല്‍കുന്നതാണ് കൂടുതല്‍ സന്തോഷമെന്നും സിദ്ധരാമയ്യ ട്വിറ്ററില്‍ കുറിച്ചു. സിദ്ധരാമയ്യയുടെ പുതിയ നിര്‍ദ്ദേശം സോഷ്യല്‍ മീഡിയയിലടക്കം ചര്‍ച്ചയാകുന്നുണ്ട്. പരിപാടികളില്‍ പങ്കെടുക്കുമ്പോള്‍ അവിടെ നിന്ന് പൊന്നാടയോ പൂക്കളോ സ്വീകരിക്കില്ലെന്ന് ഞാന്‍ തീരുമാനിച്ചിട്ടുണ്ട്. വ്യക്തിപരമായ പരിപാടികളിലും പൊതുപരിപാടികളിലും ഇത് ഞാന്‍ പാലിക്കും. സമ്മാനങ്ങളിലൂടെ അവരുടെ സ്‌നേഹം അറിയിക്കാന്‍ അതിയായി ആഗ്രഹിക്കുന്നവര്‍ പുസ്തകങ്ങള്‍ നല്‍കണമെന്നാണ് ആഗ്രഹം, സിദ്ധരാമയ്യ ട്വിറ്ററില്‍ കുറിച്ചു.

Read More

ഹനുമാൻ ചേർത്തുപിടിക്കുന്ന ചിത്രം പങ്കുവച്ച്‌ കോൺഗ്രസ്‌

ന്യൂഡൽഹി :നിയമസഭ തിരഞ്ഞെടുപ്പിൽ വൻ വിജയം നേടിയ പശ്ചാത്തലത്തിൽ, നേതാക്കളെ ഹനുമാൻ ചേർത്തുപിടിക്കുന്ന ചിത്രം സാമൂഹിക മാധ്യമത്തിൽ പങ്കുവെച്ച് കോൺഗ്രസ്‌. രാഹുൽ ഗാന്ധി, സിദ്ധരാമയ്യ, ഡി കെ ശിവകുമാർ എന്നിവരെയാണ് ഹനുമാൻ ചേർത്തുപിടിക്കുന്നത്. ഇന്ത്യൻ നാഷനൽ കോൺഫറൻസിന്റെ യഥാർത്ഥ ട്വിറ്റർ അക്കൗണ്ടിലാണ് ഈ ചിത്രം അൽപ സമയം മുൻപ് പങ്കുവെച്ചത്. ജയ് ബജ്‌റംഗ്ബലി എന്നാണ് അടിക്കുറിപ്പ്. ഇന്നലെ ഫലസൂചനകൾ അനുകൂലമാകുന്ന വേളയിൽ, ജന.സെക്രട്ടറി പ്രിയങ്ക ഗാന്ധി ഷിംലയിലെ പ്രസിദ്ധമായ ജഘു ഹനുമാൻ ക്ഷേത്രത്തിൽ പ്രാർത്ഥിക്കുകയും ഭജനയിരിക്കുകയും ചെയ്യുന്ന ചിത്രവും ഇതേ ട്വിറ്റർ അക്കൗണ്ടിൽ വന്നിരുന്നു.

Read More

ബിജെപി പരിപാടിക്കിടെ കോൺഗ്രസിന് ജയ് വിളി, വൈറൽ വീഡിയോ

ബെംഗളൂരു:ബി.ജെ.പി പൊതുയോഗത്തില്‍ ഉയര്‍ന്ന മുദ്രാവാക്യം വിളികേട്ട് ഞെട്ടി ബിജെപി  നേതാക്കള്‍.ആയിരക്കണക്കിന് ആളുകള്‍ തടിച്ചുകൂടിയ പാര്‍ട്ടി പരിപാടിയില്‍ കോണ്‍ഗ്രസ് പാര്‍ട്ടി കീ ജയ് എന്നാണ് മുദ്രാവാക്യം വിളിച്ചുനല്‍കിയത്. രഥം പോലെ സജ്ജീകരിച്ച പ്രചാരണ വാഹനത്തില്‍ നേതൃനിരയുടെ മധ്യത്തില്‍ നിന്നയാളാണ് മൈക്കില്‍ മുദ്രാവാക്യം വിളിച്ചു നല്‍കിയത്. ‘ബോലോ ഭാരത് മാതാ കീ ജയ്, കോണ്‍ഗ്രസ് പാര്‍ട്ടി കീ ജയ്’ എന്നായിരുന്നു ആവേശത്തോടെ പറഞ്ഞത്. അണികള്‍ ഇത് ഏറ്റുവിളിക്കുകയും ചെയ്തു. ചിലര്‍ കൂവിവിളിച്ചതോടെയാണ് അബദ്ധം പിണഞ്ഞത് മനസ്സിലായത്. ഉടന്‍ ബി.ജെ.പിക്ക് അനുകൂലമായി മുദ്രാവാക്യം വിളിക്കുകയായിരുന്നു നേതാവ്. കോണ്‍ഗ്രസ് ദേശീയ…

Read More

10 രൂപ നോട്ടിലെ കാമുകിയുടെ കുറിപ്പ് വൈറൽ, ഒടുവിൽ വിശാലിന്റെ മറുപടിയും എത്തി 

ഒരു പത്ത് രൂപാ നോട്ടിൽ എഴുതിയ കുറിപ്പാണ് കഴിഞ്ഞ ദിവസങ്ങളിൽ ഇന്റർനെറ്റിൽ വൈറലായി കൊണ്ടിരിക്കുന്നത്. ഈ നോട്ടിൽ ഹിന്ദിയിലാണ് കുറിപ്പ് എഴുതിയിരുന്നത്. കാമുകി വിവാഹത്തിൽ നിന്നും തന്നെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കാമുകനെഴുതിയ അപേക്ഷയാണ് ഇതിലുളളത്. വൈറലായ 10 രൂപ നോട്ടിൽ ഒഴിഞ്ഞ സ്ഥലത്തെ സന്ദേശം ഇങ്ങനെ, ‘വിശാലേ, എന്റെ വിവാഹം ഏപ്രിൽ 26-നാണ്. ദയവായി എന്നെ നിങ്ങളോടൊപ്പം കൊണ്ടുപോകൂ. ഞാൻ നിന്നെ സ്നേഹിക്കുന്നു. നിങ്ങളുടെ കുസുമം,” വിപുൽ277 എന്ന ട്വിറ്റർ അക്കൗണ്ടിൽ നിന്നാണ് ഈ നോട്ടിന്റെ ചിത്രം പങ്കുവച്ചിരിക്കുന്നത്. ‘ട്വിറ്റർ നിങ്ങളുടെ ശക്തി കാണിക്കൂ……

Read More

പോലീസിനെതിരെ സദാചാര ആരോപണവുമായി പെൺകുട്ടി 

ബെംഗളൂരു: ആണ്‍ സുഹൃത്തിനൊപ്പം തടാകക്കരയില്‍ വിശ്രമിക്കാനെത്തിയപ്പോള്‍ പോലീസ് അപമാനിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് പെണ്‍കുട്ടി. അര്‍ഷ ലത്തീഫ് എന്ന പെണ്‍കുട്ടിയാണ് ബെംഗളൂരു പോലീസിനെതിരെ ട്വീറ്റ് ചെയ്തത്. കുന്ദലഹള്ളി തടാകത്തിന്റെ കരയിലേക്കാണ് സുഹൃത്തിനൊപ്പം പെണ്‍കുട്ടി വിശ്രമിക്കാനെത്തിയത്. എന്നാല്‍ ഇവിടെ ഇരിക്കാന്‍ അനുവാദമില്ലെന്ന് പോലീസ് പറഞ്ഞതായി പെണ്‍കുട്ടി ആരോപിച്ചു. പിന്നീട് പോലീസ് ഉദ്യോഗസ്ഥന്‍ ചോദ്യം ചെയ്യാന്‍ തുടങ്ങി . നാടും ജോലിയും വീടും പോലീസുകാരന്‍ ചോദിച്ചു. എന്തിനാണ് ഇവിടെ വന്നതെന്നും അനുവാദമില്ലാതെ ഇരുന്നതിന് പോലീസ് സ്റ്റേഷനിലെത്തി പിഴ അടക്കേണ്ടി വരുമെന്ന് ഭീഷണിപ്പെടുത്തിയതായും പെണ്‍കുട്ടി കുറിച്ചു. ഇവിടെ ഇരുന്ന് നിങ്ങള്‍…

Read More

മറന്നു വച്ച എയർപോഡ് തിരികെ ഏൽപ്പിച്ച് ഓട്ടോ ഡ്രൈവർ

ബെംഗളൂരു: സാങ്കേതിക വിദ്യയുടെ വളർച്ച പലതരത്തിൽ നമ്മുടെ ജീവിതത്തെ സ്വാധീനിക്കാറുണ്ട്. ഒരു യുവതി ട്വിറ്ററിൽ പങ്കുവച്ച അനുഭവം കുറിപ്പാണ് ഇപ്പോൾ വൈറൽ ആയി കൊണ്ടിരിക്കുന്നത്. ഒരു യാത്രയ്ക്കിടയില്‍ ഓട്ടോയില്‍ മറന്നുവെച്ച തന്റെ ആപ്പിള്‍ എയര്‍പോഡ് ഓട്ടോഡ്രൈവര്‍ തനിക്ക് തിരിച്ചുനല്‍കിയ സംഭവബഹുലമായ കഥയാണ് അവര്‍ പങ്കുവെച്ചത്. ഓഫീസിലേക്കുള്ള യാത്രയ്ക്ക് ഇടയിലാണ് ഷിദിക ഉബ്ര്‍ എന്ന സ്ത്രീ തന്റെ ആപ്പിള്‍ എയര്‍പോഡ് താന്‍ സഞ്ചരിച്ചിരുന്ന ഓട്ടോയില്‍ അബദ്ധത്തില്‍ മറന്നു വച്ചത്. ഓഫീസില്‍ എത്തിയതിനുശേഷം ആണ് ഷിദിക തന്റെ എയര്‍പോഡ് നഷ്ടപ്പെട്ട വിവരം അറിയുന്നത്. പക്ഷേ അത് എവിടെ…

Read More

ഭാര്യയിൽ നിന്നും ഗാർഹിക പീഡനം, പ്രധാന മന്ത്രിയ്ക്ക് പരാതി നൽകി ഭർത്താവ് 

ബെംഗളൂരു: ഭാര്യയില്‍ നിന്നുള്ള നിരന്തര ഗാര്‍ഹിക പീഡനത്തില്‍ സംരക്ഷണമാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് ഭര്‍ത്താവിന്‍റെ പരാതി. കര്‍ണാടക സ്വദേശിയായ യദുനന്ദന്‍ ആചാര്യയാണ് നിരന്തരമായി താന്‍ ഭാര്യയില്‍ നിന്ന് നേരിടുന്ന ഗാര്‍ഹിക പീഡനങ്ങളില്‍ നിന്ന് സഹായവും സംരക്ഷണവും ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് പരാതി നൽകിയത്. അതേസമയം അടുത്തുള്ള പോലീസ് സ്‌റ്റേഷനില്‍ നേരിട്ടെത്തി നിയമപ്രകാരം പരാതിപ്പെടാനായിരുന്നു ബെംഗളൂരു സിറ്റി പോലീസ് കമ്മിഷണര്‍ പ്രതാപ് റെഡ്ഡിയുടെ പ്രതികരണം. ആരെങ്കിലും എന്നെ സഹായിക്കാമോ എന്ന് ആവശ്യപ്പെട്ടുള്ള പരാതി യദുനന്ദന്‍ ആചാര്യ തന്‍റെ ട്വിറ്റര്‍ മുഖേനയാണ് പ്രധാനമന്ത്രിയുടെ ഓഫിസിനെ അറിയിച്ചത്. “ഇത് സംഭവിച്ചപ്പോള്‍…

Read More

നടി രംഭയും കുടുംബവും സഞ്ചരിച്ച കാർ അപകടത്തിൽ പെട്ടു

തെന്നിന്ത്യൻ നടി രംഭയുടെ കാർ അപകടത്തിൽപെട്ടു. രംഭയും കുടുംബവും സഞ്ചരിക്കവെ മറ്റൊരു കാറുമായി കൂട്ടിയിടിച്ചായിരുന്നു അപകടം.  കുട്ടികളെ സ്കൂളിൽ നിന്ന് വിളിച്ചുകൊണ്ടു വരുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നും, മക്കൾ സാഷ നിരീക്ഷണത്തിന്റെ ഭാഗമായി ആശുപത്രിയിൽ തുടരുമെന്നും രംഭ അറിയിച്ചു. നടിയുടെ അമ്മയും കാറിലുണ്ടായിരുന്നു. മോശമായ ദിവസം, മോശം സമയം എന്ന് പറഞ്ഞായിരുന്നു രംഭ അപകടത്തെക്കുറിച്ച് വിവരിച്ചത്. അപകടത്തിൽപ്പെട്ട കാറിന്റെയും ആശുപത്രിയിൽ കഴിയുന്ന കുട്ടികളുടെ ചിത്രവും താരം പങ്കിട്ടു.

Read More

കാഡ്ബെറി പരസ്യം വിവാദത്തിൽ

കാഡ്ബെറിയുടെ ദീപാവലി സ്പെഷ്യൽ പരസ്യം വിവാദത്തിൽ. കാഡ്ബെറിയുടെ ചോക്ലേറ്റ് ബഹിഷ്കരിക്കാൻ ട്വിറ്ററിൽ ആഹ്വാനം ചെയ്തു. #BoycottCadbury ഹാഷ്ടാഗ് ട്വിറ്ററിൽ തരംഗമായി. കാഡ്ബെറിയുടെ പുതിയ പരസ്യത്തിലെ ദരിദ്രനായ കച്ചവടക്കാരന്റെ പേര് ദാമോദർ എന്നാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പിതാവിന്റെ പേര് കച്ചവടക്കാരന് നൽകിയെന്നാണ് ആരോപണം. ട്വീറ്റ് ന്റെ പൂർണരൂപം “ടെലിവിഷൻ ചാനലുകളിൽ കാഡ്ബെറി ചോക്ലേറ്റിൻറെ പരസ്യം നിങ്ങൾ ശ്രദ്ധാപൂർവം നിരീക്ഷിച്ചിട്ടുണ്ടോ? കടയില്ലാത്ത പാവം വിളക്ക് വിൽപനക്കാരന്റെ പേര് ദാമോദർ എന്നാണ് ആ പരസ്യത്തിൽ . പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അച്ഛന്റെ പേരുള്ള ഒരാളെ മോശമായി ചിത്രീകരിക്കുകയാണ്,…

Read More

ഡൊമിനോസ് പിസയിൽ കുപ്പിച്ചില്ല്, ആരോപണവുമായി യുവാവ്

മുംബൈ : ഡൊമിനോസ് പിസയില്‍ കുപ്പിച്ചില്ല് കണ്ടെത്തിയെന്ന ആരോപണത്തില്‍ പ്രതികരണവുമായി കമ്പനി. പരാതി ഉയര്‍ന്ന ഔട്ട്‌ലറ്റില്‍ കമ്പനിയുടെ ക്വാളിറ്റി ടീം പരിശോധന നടത്തിയെന്നും ആരോപണത്തില്‍ ഉന്നയിച്ച പ്രശ്‌നങ്ങളൊന്നും അവിടെ കണ്ടെത്തിയില്ലെന്നും കമ്പനി അധികൃതർ അറിയിച്ചു. തങ്ങളുടെ അടുക്കളകളും സര്‍വീസ് ഏരിയകളും കുപ്പിച്ചില്ല് നിരോധിത ഇടങ്ങളാണെന്നും കമ്പനി വ്യക്തമാക്കി. കഴിഞ്ഞ ശനിയാഴ്ച അരുണ്‍ കൊല്ലൂരി എന്നയാള്‍ ഡൊമിനോസിനെതിരെ ട്വിറ്ററില്‍ രംഗത്തെത്തിയത്. പകുതി കഴിച്ച പിസയുടെ ചിത്രമാണ് ഇയാള്‍ പങ്കുവച്ചത്. അതില്‍ ഒരു കഷ്ണം കുപ്പിച്ചില്ല് വ്യക്തമായി കാണാം. മുംബൈ പോലീസിനെയും ഡൊമിനോസിനെയും കേന്ദ്ര ഭക്ഷ്യസുരക്ഷാ മന്ത്രാലയത്തെയും…

Read More
Click Here to Follow Us