കൊച്ചിൻ പ്രസ് ക്ലബിൽ ഓൺലൈൻ പത്ര റിപ്പോർട്ടർമാരെ കയറ്റാൻ പ്രതിജ്ഞയെടുത്ത് മറുനാടൻ മലയാളിയുടെ ഉടമ ഷാജൻ സക്കറിയ; അനുവദിക്കാൻ കഴിയില്ല എന്നുറപ്പ് പറഞ്ഞ് പത്ര യൂണിയൻ നേതാക്കൾ;കൊച്ചിയിൽ അരങ്ങേറാൻ പോകുന്നത് നിയമയുദ്ധമോ “ഹൈവോൾട്ടേജ് ഡ്രാമ” യോ ?

സാക്ഷരതയുടെ നിരക്ക് കൂടിയതുകൊണ്ടാണോ അതോ സമീപത്ത് നടക്കുന്ന വാർത്തകൾ വായിച്ചറിയാനുള്ള ആകാംക്ഷ കൊണ്ടോ അറിയില്ല, ഇന്ത്യയിൽ വെറും മൂന്ന് ശതമാനം മാത്രം ജനസംഖ്യയുള്ള കേരളത്തിലെ പത്രങ്ങളാണ് ദേശീയ അടിസ്ഥാനത്തിൽ ഏറ്റവും മുന്നിൽ…. ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രചാരമുള്ള പ്രാദേശിക ദിനപത്രം മലയാളത്തിന്റെ താണ്, ദേശീയ പട്ടികയിൽ ആറാം സ്ഥാനത്തും ഇതേ പത്രം തന്നെ, 10 ലക്ഷത്തിലധികം സർക്കുലേഷനുള്ള രണ്ട് ദിനപത്രങ്ങൾ നമുക്കുണ്ട്, ആദ്യ പത്തിലുള്ള ഏക പ്രാദേശിക ഭാഷ മലയാളമാണ്… പറഞ്ഞു വന്നത് മലയാളികളുടെ വായനാ ശീലത്തെ കുറിച്ച് തന്നെയാണ്.

ഒരു കാലത്ത് ഓരോ മലയാളിയും എന്ത് ചിന്തിക്കണമെന്ന് അജണ്ട സെറ്റ് ചെയ്തിരുന്നത് വരെ മുകളിൽ കൊടുത്ത വിഭാഗങ്ങളായിരുന്നു, അവർ ഉറക്കെ പറഞ്ഞാൽ നമ്മൾ കേൾക്കും അവർ മൂടിവച്ചാൽ നമ്മൾ ഒന്നും അറിയില്ല. ഇവരെ ചുവടു പിടിച്ച് വീണ്ടും കുറെ അച്ചടി മാധ്യമങ്ങൾ കൂടി പുറത്തു വന്നു, കുറെയൊക്കെ സ്വന്തം കാലിൽ നിന്നു ചിലരെല്ലാം പല നിറങ്ങളിലുള്ള കൊടികളുടെ താഴെക്ക് മാറി നിന്നു.

ആ സമയത്താണ് ഒരു വിഭാഗം മാധ്യമങ്ങളുടെ രംഗപ്രവേശം, രാജാവ് നഗ്നനാണ് എന്ന് പറയാൻ മടിച്ചിരുന്ന മുൻഗാമികളെ മാറ്റിനിർത്തി രാജാവ് മാത്രമല്ല രാജ്ഞിയും രാജകുമാരനും പരിവാരങ്ങളും നഗ്നരാണ് എന്ന് ഉറക്കെപ്പറയാൻ ധൈര്യമുള്ളവരുടെ ഒരു കൂട്ടം, ചില ഘട്ടങ്ങളിൽ അവർ രാജാവിന്റെ ഉടുവസ്ത്രം വലിച്ചഴിച്ച് നാട്ടുകാർക്ക് മുൻപിൽ നഗ്നത ഉറക്കെ വിളിച്ചു പറഞ്ഞു.

അവരാണ് ഓൺലൈൻ മാധ്യമങ്ങൾ, പലപ്പോഴും അച്ചടി മാധ്യമങ്ങളുടെ ഓൺലൈൻ എഡിഷനിൽ വരുന്ന വാർത്തകൾ പൊടിപ്പും തൊങ്ങലും ചേർത്ത് എഴുതുന്നതോടൊപ്പം, ചിലരെല്ലാം സ്വന്തം റിപ്പോർട്ടർ മാരേയും രംഗത്തിറക്കി…500ല്‍ അധികം ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ഇപ്പോള്‍ മലയാളത്തില്‍ ഉണ്ട്.

അവയില്‍  പ്രഥമഗണനീയനാണ് മറുനാടൻ മലയാളി എന്ന ന്യൂസ് പോർട്ടൽ, തുറന്നെഴുതേണ്ട വാർത്തകൾ ഒരു മടിയും കൂടാതെ അവർ പ്രസിദ്ധീകരിച്ചു, മുതലാളിമാരുടെ മടിശീലയിലെ വെള്ളിക്കാശിന്റെ ശബ്ദത്തിൽ വാർത്തകളെ മറച്ചു വക്കാൻ അവർ ശ്രമിച്ചില്ല.

വ്യവസായ രംഗത്തെയും രാഷ്ട്രീയ രംഗത്തെയും കള്ള നാണയങ്ങളെ തുറന്നു കാട്ടുന്നതിൽ അവർ വിജയിച്ചു. സ്വാഭാവികമായും തങ്ങൾക്ക് ലഭ്യമാകേണ്ട സ്ഥാനത്തെ കുറിച്ച് അവർ ബോധവാൻമാരായി.

കഴിഞ്ഞ ദിവസം കൊച്ചി പ്രസ് ക്ലബിലേക്ക് അവർ തന്റെ പ്രതിനിധിയെ അയക്കാൻ അനുവാദം ചോദിച്ചു, എന്നാൽ പ്രിന്റഡ് മാധ്യമങ്ങളുടെ സംഘടനാ പ്രതിനിധികൾ അതിനെ എതിർക്കുകയായിരുന്നു.

പ്രസ്‌ ക്ലബ്‌  സർക്കാർ സഹായത്തോടെ നിർമ്മിച്ചതാണെന്നും ,മറുനാടനെ പോലുള്ള പബ്ലിക് റിലേഷൻ വകുപ്പിന്റെ ലിസ്റ്റിലുള്ള മാധ്യമങ്ങളെ അനുവദിക്കണമെന്നുമാണ് ചീഫ് എഡിറ്ററായ ഷാജൻ സക്കറിയയുടെ ആവശ്യം, അംഗീകരിച്ചില്ലെങ്കിൽ നിയമപരമായി നേരിടുമെന്നും നിയമ വിദ്യാർത്ഥിയായ അദ്ദേഹം പ്രഖ്യാപിച്ചു കഴിഞ്ഞു.

ഇനി നടക്കാൻ പോകുന്നത് പ്രിന്റഡ് – ഓൺലൈൻ യുദ്ധമാണ് എത്ര തലകൾ ഉരുളുമെന്ന് കണ്ടറിയാം, പരസ്പരം ചെളിവരിയെറിയുന്നതിൽ പത്രക്കാരെ കഴിഞ്ഞേ മറ്റാരുമുള്ളൂ എന്നത് സത്യയായി നില നിൽക്കുമ്പോൾ ദോഷൈകദൃക്കുകൾ പ്രതീക്ഷയിലാണ്.

ചില ഫേസ്ബുക്ക് പോസ്റ്റുകൾ താഴെ ചേർക്കുന്നു, ശബ്ദ സന്ദേശങ്ങൾ കേൾക്കുമ്പോൾ ഹെഡ്സെറ്റ് ഉപയോഗിക്കാൻ അപേക്ഷ..

 

 

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us