ബംഗളൂരു: മംഗളൂരുവിൽ ട്രാൻസ്ജെൻഡർ യുവതിയെ ആക്രമിച്ച് പണം കവർന്നതായി പരാതി. ശാന്തിയെയാണ് നാല് യുവാക്കൾ ചേർന്ന് ആക്രമിച്ചത്. നഗരത്തിലെ ഉർവ പോലീസ് സ്റ്റേഷൻ പരിധിയിൽ കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. തെറി വിളിക്കുകയും കല്ലുകളും പ്ലാസ്റ്റിക് പൈപ്പുകളും ഉപയോഗിച്ച് ഇടിക്കുകയും ചെയ്ത ശേഷം ബാഗിലുണ്ടായിരുന്ന 6000 രൂപ കവർന്നതായി പരാതിയിൽ പറയുന്നു. അതുവഴി കാർ വരുന്നത് കണ്ട് അക്രമികൾ ഓടിപ്പോവുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന മറ്റൊരു ട്രാൻസ്ജെൻഡർ യുവതി ഐശ്വര്യയാണ് ശാന്തിയെ ആശുപത്രിയിൽ എത്തിച്ചത്.
Read MoreTag: TRANSGENDER
സംസ്ഥാനത്തെ ആദ്യ ട്രാൻസ്ജെൻഡർ അഭിഭാഷികയായി പത്മ ലക്ഷ്മി
കൊച്ചി: നീതി നിഷേധിക്കപ്പെട്ടവരുടെ ശബ്ദമായി സംസ്ഥാനത്തെ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ അഭിഭാഷകയായി പത്മലക്ഷ്മി. ഞായറാഴ്ച അഭിഭാഷകരായി സനദ് എടുത്ത 1529 പേരില്‍ ഒന്നാമതായാണ് പത്മയുടെ പേര് വിളിച്ചത്. അഭിഭാഷകയാകണമെന്നായിരുന്നു പത്മലക്ഷ്മിയുടെ ആഗ്രഹം. ഭൗതികശാസ്ത്രത്തില്‍ ബിരുദമെടുത്ത ശേഷമാണ് എല്‍എല്‍ബിയ്ക്ക് ചേര്‍ന്നത്. എന്നാല്‍ പത്മലക്ഷ്മി അതുവരെ തന്റെ സത്വത്തെ സംബന്ധിച്ച് ആരോടും വെളിപ്പെടുത്തിയില്ല. എല്‍എല്‍ബി അവസാന വര്‍ഷമാണ് അച്ഛനോടും അമ്മയോടും പോലും സ്വന്തം സ്വത്വത്തെക്കുറിച്ച് സംസാരിയ്ക്കുന്നത്. കുടുംബത്തോട് സ്വത്വത്തെ കുറിച്ച് പറയുന്നതിനു മുമ്പ് തന്നെ ഹോര്‍മോണ്‍ ചികിത്സ തുടങ്ങിയിരുന്നു. ട്യൂഷനെടുത്തും, ഇന്‍ഷുറന്‍സ് ഏജന്റായി ജോലി ചെയ്തും, പിഎസ് സി…
Read Moreഭർത്താവിന്റെ പ്രണയം, വിവാഹം കഴിക്കാനും ഒരേ വീട്ടിൽ താമസിക്കാനും സമ്മതിച്ച് ഭാര്യ
ഭുവനേശ്വർ: വിവാഹിതനായ യുവാവ് ട്രാൻസ്ജെൻഡറിനെ വിവാഹം കഴിക്കുകയും ഇതിന് ഭാര്യ അനുമതി നൽകുകയും ചെയ്ത അപൂർവമായ സംഭവം ഒഡീഷയിൽ നിന്ന് റിപ്പോർട്ട് ചെയ്തു. ഒഡീഷയിലെ കലഹണ്ടിയിലാണ് സംഭവം. ട്രാൻസ്ജെൻഡറിനോടുള്ള രഹസ്യ പ്രണയം വെളിപ്പെടുത്തിയ ശേഷം ഭർത്താവിനെ വിവാഹം കഴിക്കാൻ ഭാര്യ അനുവദിക്കുക മാത്രമല്ല, അതേ വീട്ടിൽ തന്നെ താമസിക്കാൻ അനുവദിച്ചുകൊണ്ട് വലിയ മനസ് കാണിച്ചിരിക്കുകയാണ് യുവതി. ഭാര്യയുടെ അനുവാദത്തിന് ശേഷം ട്രാൻസ്ജെൻഡറിനെ വിവാഹം കഴിച്ച 32കാരൻ രണ്ട് വയസുള്ള മകന്റെ പിതാവാണ്. കഴിഞ്ഞ ഒരു വർഷമായി ട്രാൻസ്ജെൻഡറുമായി പ്രണയത്തിലായിരുന്നു . ഇതറിഞ്ഞ ശേഷം ഭാര്യ…
Read Moreയോഗ ചെയ്തത് പ്രധാന മന്ത്രിയ്ക്കൊപ്പം, അഭിമാന നിമിഷമെന്ന് ട്രാൻസ്ജെൻഡർ സമൂഹം
ബെംഗളൂരു: അന്താരാഷ്‌ട്ര യോഗ ദിനത്തില്‍ പ്രധാനമന്ത്രിക്കൊപ്പം യോഗ ചെയ്തതിന്റെ സന്തോഷം പങ്കുവച്ച് ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹം. ഇന്നലെ കര്‍ണാടകയിലെ മൈസൂര്‍ പാലസ് ഗ്രൗണ്ടില്‍ പ്രധാനമന്ത്രി നേതൃത്വം നല്‍കിയ ചടങ്ങിലാണ് ഇവര്‍ പങ്കെടുത്തത്. ട്രാന്‍സ്‌ജെന്‍ഡര്‍ കമ്യൂണിറ്റിയിലെ 15 ഓളം പേരാണ് പരിപാടിയില്‍ പങ്കെടുത്തത്. ടിവിയില്‍ കണ്ടുപരിചയമുളള പ്രധാനമന്ത്രിക്കൊപ്പം യോഗ ചെയ്തതില്‍ വളരെയധികം സന്തോഷമുണ്ടെന്ന് ട്രാന്‍സ്‌ജെന്‍ഡര്‍മാരായ പ്രണതിയും അഫ്‌സാരിയും പറഞ്ഞു. പ്രധാനമന്ത്രിയുടെ സാന്നിധ്യത്തില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹത്തിലെ ആളുകള്‍ക്ക് ഒരു അവസരം ലഭിക്കുന്നത് ഇത് ആദ്യമായാണ്. ഇത്തരം കാര്യങ്ങള്‍ ആളുകളുടെ ചിന്തയിലും മാറ്റം കൊണ്ടുവരുമെന്ന് ഇവര്‍…
Read Moreട്രാൻസ്‌ജെൻഡറുകൾക്കുള്ള ടെലികെയർ സേവനം ഇന്ന് മുതൽ.
ബെംഗളൂരു: ഭിന്നലിംഗക്കാർക്കായി മണിപ്പാൽ ഹോസ്പിറ്റൽസ് വ്യാഴാഴ്ച ടെലി കൺസൾട്ടേഷൻ സേവനം ആരംഭിക്കും. ടെലികൺസൾട്ടേഷനുകൾ മാർച്ച് 31 മുതൽ ഏപ്രിൽ 2 വരെ, രാവിലെ 10 മുതൽ വൈകിട്ട് 5 വരെ നീളും. രണ്ട് ഘട്ട രജിസ്ട്രേഷനും പൂർണ്ണ രഹസ്യസ്വഭാവവും ഉളള സേവനനത്തിന് കൺസൾട്ടേഷൻ ഫീസ് 250 രൂപയായിരിക്കും. ലോകത്തെവിടെയുമുള്ള ട്രാൻസ്‌ജെൻഡർ കമ്മ്യൂണിറ്റിയിലെ അംഗങ്ങൾക്ക് 8951146852, 9731122666 എന്നീ നമ്പറുകളിൽ വിളിച്ച് ഈ അവസരം പ്രയോജനപ്പെടുത്താമെന്നും പത്രക്കുറിപ്പിൽ അറിയിച്ചു.
Read Moreകർണാടകയുടെ ചരിത്രത്തിൽ ഇതാദ്യം; ട്രാൻസ്‌ജെൻഡറുകൾക്കായി 1% അധ്യാപക ജോലി സംവരണം ഏർപ്പെടുത്തി സർക്കാർ
ബെംഗളൂരു : ട്രാൻസ്‌ജെൻഡർ വിഭാഗത്തിൽ നിന്നുള്ള അംഗങ്ങൾ ഉടൻ തന്നെ കർണാടകയിലെ അധ്യാപന മേഖലയിലേക്ക് പ്രവേശിക്കും, വരാനിരിക്കുന്ന റിക്രൂട്ട്‌മെന്റിൽ അവർക്ക് 1% ജോലികൾ സംവരണം ഏർപ്പെടുത്തി സംസ്ഥാന സർക്കാർ തീരുമാനിച്ചു. കർണാടകയുടെ ചരിത്രത്തിൽ ഇതാദ്യമായാണ് ട്രാൻസ്‌ജെൻഡർ വിഭാഗത്തിൽ നിന്നുള്ള ഉദ്യോഗാർത്ഥികൾക്ക് വിദ്യാഭ്യാസ വകുപ്പിൽ നിയമനം ലഭിക്കുന്നത്. ഭാവിയിലെ എല്ലാ റിക്രൂട്ട്‌മെന്റുകളിലും ട്രാൻസ്‌ജെൻഡർ വിഭാഗത്തിൽ നിന്ന് 1% സംവരണം ഏർപ്പെടുത്താൻ സംസ്ഥാന പ്രാഥമിക, സെക്കൻഡറി വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചു. സംസ്ഥാനത്തെ വിവിധ സർക്കാർ സ്‌കൂളുകളിലേക്ക് 15,000 അധ്യാപകരെ നിയമിക്കുന്നതിന് വിജ്ഞാപനം ചെയ്ത കരട് ചട്ടത്തിലും ഇക്കാര്യം…
Read Moreപത്മശ്രീ പുരസ്‌കാര ഏറ്റുവാങ്ങി ട്രാൻസ്‌ജെൻഡർ നാടോടി കലാകാരി മാതാ ബി മഞ്ഞമ്മ ജോഗതി
ബെംഗളൂരു: ട്രാൻസ്‌ജെൻഡർ ആർട്ടിസ്റ്റ് മാതാ ബി മഞ്ഞമ്മ ജോഗതി നാടോടി നൃത്തത്തിനും സംഗീതത്തിനും നൽകിയ സംഭാവനകൾ മുൻനിർത്തി ചൊവ്വാഴ്ച ദേശീയ തലസ്ഥാനത്ത് രാഷ്ട്രപതി രാംനാഥ് കോവിന്ദ് പത്മശ്രീ നൽകി ആദരിച്ചു. കൗമാരപ്രായത്തിൽ താൻ ഒരു സ്ത്രീ ആണ് എന്ന തിരിച്ചറിഞ്ഞ മഞ്ചവ്വ ജോഗതിക്ക് അവളുടെ മാതാപിതാക്കൾ മഞ്ജുനാഥ് ഷെട്ടി എന്നാണ് പേരിട്ടത്. എന്നാൽ വർഷങ്ങൾക്കിപ്പുറം കർണാടകയിൽ മഞ്ചവ്വ ജോഗതി എന്ന് സ്നേഹപൂർവ്വം അവളെ വിളിക്കപ്പെടുന്നു. ജീവിതം ജോഗതിക്ക് നേരെ പരീക്ഷണങ്ങളുടെ വല തീർത്തപ്പോൾ അവൾ പ്രതിബന്ധങ്ങളോടു പോരാടി പരീക്ഷണങ്ങളിൽ തളരാതെ നേടിയ വിജയം എന്ന്…
Read More