കൊച്ചുവേളി എക്സ്പ്രസ്സ്: നാളെ ബെംഗളൂരുവിലെ വിവിധ സ്റ്റേഷനുകളിൽ സ്റ്റോപ്പില്ല; വിശദാംശങ്ങൾ

ബെംഗളൂരു: ബെംഗാര്‍പേട്ടിന് സമീപം തൈക്കല്‍ സ്‌റ്റേഷനില്‍ സിഗ്‌നലിങ് നവീകരണത്തിന്റെ ഭാഗമായി മൈസൂരു-കൊച്ചുവേളി എക്സ്പ്രസ്സ് (16315 ) നാളെ ബെംഗളൂരു കന്റോണ്‍മെന്റ്, ബയ്യപ്പനഹളളി, ഹൊസൂര്‍, ധര്‍ജമപുരി, ഓമല്ലൂര്‍. സേലം വഴിയാകും സര്‍വീസ് നടത്തുക. കെ.ആര്‍പുരം വെറ്റ്ഫീല്‍ഡ്, ബംഗാര്‍പേട്ട്, കുപ്പം എന്നിവിടങ്ങളില്‍ നിര്‍ത്തില്ല. ബയ്യപ്പനഹളളി എസ്.എം.വി.ടി -കൊച്ചുവേളി ഹംസഫർ എക്സ്പ്രസ്സ് (16320 ) നാളെ ഒരുമണിക്കൂർ വൈകി പുറപ്പെടും. കെ.എസ്.ആർ ബെംഗളൂരു, കെ.ആർ.പുറം, ബയ്യപ്പനഹളളി എന്നിവിടങ്ങളിൽ നിന്ന് പുറപ്പെടുന്ന ബംഗാര്‍പേട്ട്, കുപ്പം, മാരിക്കുപ്പം, ജോലാർപേട്ട്, എന്നിവിടങ്ങളിലേക്കുള്ള 24 ജോഡി മെമു ട്രെയിനുകളും റദ്ധാക്കിയതായി ദക്ഷിണ പശ്ചിമ റെയിൽവേ…

Read More

കണ്ണൂരിലേക്ക് ഹോളി സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ചു

ബെംഗളൂരു : ഹോളി തിരക്കിന്റെ ഭാഗമായി  ബെംഗളൂരുവിൽ നിന്ന് എ. സി സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ചു. കണ്ണൂരിലേക്ക് ഈമാസം 7ന് രാത്രി 11.55-ന് ബൈയപ്പനഹള്ളി സർ എം. വിശ്വേശ്വരായ ടെർമിനലിൽനിന്നാണ് ഹോളി എക്സ്‌പ്രസ് പ്രത്യേക തീവണ്ടി (06501) പുറപ്പെടുക. എട്ടിന് ഉച്ചയ്ക്ക് രണ്ടിന് തീവണ്ടി കണ്ണൂരിലെത്തും. തീവണ്ടിയിൽ 18 എ.സി. ത്രീ ടയർ കോച്ചുകളുള്ള ട്രെയിനിന്  കെ ആർ പുറം, ബംഗാരപ്പേട്ട്, സേലം, ഈറോട്, തിരുപ്പൂർ, കോയമ്പത്തൂർ, പാലക്കാട്, ഷൊർണൂർ, തിരൂർ, കോഴിക്കോട്, എന്നിവിടങ്ങളിലാണ് സ്റ്റോപ്പുകൾ ഉള്ളത്. ഓൺലൈൻ റിസർവേഷൻ ആരംഭിച്ചു. സമയക്രമം വിശ്വേശ്വരായ…

Read More

ബംഗാർപെട്ടിൽ സ്റ്റോപ്പുമായി കൊച്ചുവേളി – യശ്വന്ത്പുര എസി എക്സ്പ്രസ്

train

ബെംഗളൂരു∙ കൊച്ചുവേളി–യശ്വന്ത്പുര എസി പ്രതിവാര എക്സ്പ്രസിന് (22678) ബംഗാർപെട്ടിൽ സ്റ്റോപ്പ് അനുവദിച്ചു. ഒരു മിനിറ്റ് താൽക്കാലിക സ്റ്റോപ്പാണ് നിലവിൽ അനുവദിച്ചിട്ടുള്ളത്. സെപ്റ്റംബർ ഒന്നുവരെ 6 മാസത്തേക്കാണ് സ്റ്റോപ്പ്. വെള്ളിയാഴ്ചകളിൽ കൊച്ചുവേളിയിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ വെളുപ്പിന് 2.29നു ബംഗാർപെട്ടിൽ നിർത്തും. എന്നാൽ വ്യാഴാഴ്ചകളിൽ പുറപ്പെടുന്ന യശ്വന്ത്പുര–കൊച്ചുവേളി എസി എക്സ്പ്രസിന് (22677) ബംഗാർപെട്ടിൽ സ്റ്റോപ്പില്ല. കെആർ പുരം കഴിഞ്ഞാൽ സേലം ജംക്‌ഷനിലാണ് സ്റ്റോപ്പ് ഉണ്ടാവുക.   

Read More

ട്രാക്ക് മുറിച്ചു കടക്കുന്നതിനിടെ വിദ്യാർത്ഥിനി ട്രെയിൻ തട്ടി മരിച്ചു

ചെന്നൈ : മലയാളി വിദ്യാർത്ഥിനി ട്രെയിൻ തട്ടി മരിച്ചു. കൊല്ലം പുത്തൂർ സ്വദേശിനി നിഖിത കെ സിബിയാണ് മരിച്ചത്. 19 വയസായിരുന്നു. താംബരം എംസിസി കോളേജിലെ വിദ്യാർത്ഥിനിയാണ്. ഹെഡ് ഫോണിൽ സംസാരിച്ച് ട്രാക്ക് മുറിച്ച് കടക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. ചെന്നൈ – ഗുരുവായൂർ എക്സ്പ്രസ് തട്ടിയാണ് അപകടം. നിഖിത സംഭവ സ്ഥലത്തു തന്നെ മരിച്ചു.

Read More

ട്രെയിൻ ടിക്കറ്റുകൾ തീർന്നു: വിഷു-ഈസ്റ്റർ അവധിയ്ക്ക് നാട്ടിലേക്ക് എത്താൻ പാടുപെടും

ബെംഗളൂരു : ഈസ്റ്റർ അവധിക്ക് ഇനി ഒരുമാസത്തിലേറെ ബാക്കിനിൽക്കേ ബെംഗളൂരുവിൽനിന്ന് കേരളത്തിലേക്കുള്ള തീവണ്ടികളിൽ ടിക്കറ്റ് തീർന്നു. ഏപ്രിൽ ഒമ്പതിന് ഈസ്റ്ററും 15-ന് വിഷുവും വരുന്നതിനാൽ ഏപ്രിൽ ആദ്യവാരം മുതൽ മലയാളികൾ നാട്ടിലേക്ക് യാത്ര ആരംഭിക്കും.ഈ ദിവസങ്ങളിലെ മിക്ക തീവണ്ടികളും വെയ്റ്റിങ് ലിസ്റ്റിലാണ്. അവധിയോടനുബന്ധിച്ച് റെയിൽവേപ്രത്യേക സർവീസ് നടത്തിയില്ലെങ്കിൽ ബെംഗളൂരു മലയാളികളുടെ വേനലവധിയാത്ര ദുരിതമാകും. രാവിലെ 6.10-ന് പുറപ്പെടുന്ന എറണാകുളം എക്സ്പ്രസിലും (12677) രാത്രി 9.47-ന് പുറപ്പെടുന്ന കണ്ണൂർ എക്സ്പ്രസിലും (16511) ഈസ്റ്റർവരെ ഏതാനും ടിക്കറ്റുകൾ ലഭ്യമാണ്. വിഷുവിന്റെ തൊട്ടുമുമ്പുള്ള ദിവസങ്ങളിൽ തീവണ്ടികൾ വെയ്റ്റിങ് ലിസ്റ്റിലാണ്.…

Read More

തീവണ്ടിയിൽ വ്യാജ ബോംബ് ഭീഷണി 

ബെംഗളൂരു: സിക്കന്ദരാബാദ്-ബെളഗാവി പ്രത്യേക തീവണ്ടിയില്‍ വ്യാജ ബോംബ് ഭീഷണി. ബുധനാഴ്ച രാത്രി 9.30-നാണ് സിക്കന്ദരാബാദ് റെയില്‍വേ സ്റ്റേഷനിലേക്ക് വിളിച്ച്‌ ദേവരംപള്ളി സ്വദേശിയായ ബാലരാജു എന്നയാള്‍ തീവണ്ടിയില്‍ ബോംബുള്ളതായി സംശയം അറിയിച്ചത്. തീവണ്ടിയില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന് മൂന്നുപേര്‍ പറയുന്നത് കേട്ടുവെന്നായിരുന്നു ബാലരാജു പറഞ്ഞത്. ഉടന്‍തന്നെ റെയില്‍വേ പോലീസ് തീവണ്ടിയില്‍ വിശദമായ പരിശോധന നടത്തിയെങ്കിലും സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ല.

Read More

തീവണ്ടി വഴിതിരിച്ചുവിടും

ബെംഗളൂരു : കെ.എസ്.ആർ. ബെംഗളൂരു-എറണാകുളം എക്സ്‌പ്രസ് (12677) ഈമാസം 28-ന് കൃഷ്ണരാജപുരം, ബംഗാരപ്പേട്ട്, തിരുപ്പട്ടൂർ, സേലം വഴിയാകും സർവീസ് നടത്തുകയെന്ന് റെയിൽവേ അറിയിച്ചു. സാധാരണദിവസങ്ങളിൽ കർമാലരം, ഹൊസൂർ, ധർമപുരി എന്നീ സ്റ്റേഷനുകൾവഴിയാണ് ഈ തീവണ്ടി കടന്നുപോകുന്നത്.

Read More

കർമാലാരം – ഹീലലിഗെ ഇരട്ടപാതയിൽ സുരക്ഷാ പരിശോധന ആരംഭിച്ച് റെയിൽവേ സുരക്ഷാ കമ്മീഷണർ

ബെംഗളൂരു: കർമാലാരം – ഹീലലിഗെ ഇരട്ടിപ്പിച്ച പാതയിൽ റെയിൽവേ സുരക്ഷാ കമ്മീഷണറുടെ പരിശോധന ആരംഭിച്ചു. ബയ്യപ്പനഹള്ളി – ഹൊസൂര്‍ പാതയിൽ കർമാലാരം മുതൽ ഹീലലിഗെ വരെ 10 5 കിലോമീറ്ററാണ് ഇരട്ടിപ്പാത നിർമിച്ചത്. 48 കിലോമീറ്റർ വരുന്ന ബയ്യപ്പനഹള്ളി – ഹൊസൂര്‍ പാതയുടെ ഇരട്ടിപ്പിക്കൽ അടുത്ത ഫെബ്രുവരിയിൽ പൂർത്തിയാകും. പാത ഇരട്ടിപ്പിക്കൽ പൂർത്തിയായാൽ കേരളത്തിലേക്ക് ഹൊസൂര്‍ വഴിയുള്ള ട്രെയിനുകൾ ക്രോസിങ്ങിന് പിടിച്ചിടുന്ന പ്രശ്നം പരിഹരിക്കാൻ സാധിക്കും

Read More

കെ.എസ്.ആർ ബെംഗളൂരു – എറണാകുളം എക്സ്പ്രസ്സ് ട്രെയിൻ വഴി തിരിച്ചു വിടും

ബെംഗളൂരു: ബയ്യപ്പനഹളളി – ഹൊസുർ പാത ഇരട്ടിപ്പിക്കൽ പ്രവർത്തികളുടെ ഭാഗമായി കെ.എസ്.ആർ ബെംഗളൂരു – എറണാകുളം എക്സ്പ്രസ്സ് (12677 / 12678 ) 19 നും 20 നും ബയ്യപ്പനഹളളി , ബംഗാർപെട്ട്, തിരുപ്പട്ടൂർ, സേലം വഴി തിരിച്ചു വിടും. കർമലാരാം, ഹൊസുർ,ധർമപുരി, എന്നിവിടങ്ങളിൽ നിർത്തിലെന്ന് പശ്ചിമ റെയിൽവേ അറിയിച്ചു

Read More

പാത ഇരട്ടിപ്പിക്കൽ; ബയ്യപ്പനഹള്ളി ഹൊസുർ പാതയിൽ ട്രെയിൻ നിയന്ത്രണം

ബെംഗളൂരു: ബയ്യപ്പനഹള്ളി – ഹൊസുർ പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി കെ.എസ്.ആർ ബെംഗളൂരു-എറണാകുളം എക്സ്പ്രസ്സ് 12677 / 12678 ) 13 നും 14 നും ബയ്യപ്പനഹള്ളി, ബംഗാർപെട്ട് തിരുപ്പൂർ സേലം വഴി തിരിച്ചുവിടും. കർമലാരാമം, ഹൊസുർ, ധർമപുരി എന്നിവിടങ്ങളിൽ നിർത്തില്ലെന്ന് ദക്ഷിണ പശ്ചിമ റെയിൽവേ അറിയിച്ചു.

Read More
Click Here to Follow Us