ട്രെയിൻ ടിക്കറ്റുകൾ തീർന്നു: വിഷു-ഈസ്റ്റർ അവധിയ്ക്ക് നാട്ടിലേക്ക് എത്താൻ പാടുപെടും

ബെംഗളൂരു : ഈസ്റ്റർ അവധിക്ക് ഇനി ഒരുമാസത്തിലേറെ ബാക്കിനിൽക്കേ ബെംഗളൂരുവിൽനിന്ന് കേരളത്തിലേക്കുള്ള തീവണ്ടികളിൽ ടിക്കറ്റ് തീർന്നു. ഏപ്രിൽ ഒമ്പതിന് ഈസ്റ്ററും 15-ന് വിഷുവും വരുന്നതിനാൽ ഏപ്രിൽ ആദ്യവാരം മുതൽ മലയാളികൾ നാട്ടിലേക്ക് യാത്ര ആരംഭിക്കും.ഈ ദിവസങ്ങളിലെ മിക്ക തീവണ്ടികളും വെയ്റ്റിങ് ലിസ്റ്റിലാണ്. അവധിയോടനുബന്ധിച്ച് റെയിൽവേപ്രത്യേക സർവീസ് നടത്തിയില്ലെങ്കിൽ ബെംഗളൂരു മലയാളികളുടെ വേനലവധിയാത്ര ദുരിതമാകും.

രാവിലെ 6.10-ന് പുറപ്പെടുന്ന എറണാകുളം എക്സ്പ്രസിലും (12677) രാത്രി 9.47-ന് പുറപ്പെടുന്ന കണ്ണൂർ എക്സ്പ്രസിലും (16511) ഈസ്റ്റർവരെ ഏതാനും ടിക്കറ്റുകൾ ലഭ്യമാണ്. വിഷുവിന്റെ തൊട്ടുമുമ്പുള്ള ദിവസങ്ങളിൽ തീവണ്ടികൾ വെയ്റ്റിങ് ലിസ്റ്റിലാണ്. കോവിഡിന് മുമ്പുള്ള വേനലവധിക്കാലത്ത് കേരളത്തിലേക്ക് പ്രത്യേക തീവണ്ടികൾ അനുവദിച്ചിരുന്നു. യാത്രക്കാർ കൂടിയതിനാൽ പ്രത്യേക സർവീസ് ഉണ്ടാകുമെന്നാണ് പ്രതീക്ഷ.

  മാരക വൈറസ് പടരുന്നു; ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന; ഇന്ത്യയിലും ജാഗ്രതാ നിർദ്ദേശം

അവധിയോടനുബന്ധിച്ച് കേരള, കർണാടക ആർ.ടി.സി. ബസുകളിലെ ബുക്കിങ് ഏതാനും ദിവസത്തിനകം ആരംഭിക്കും. യാത്രയ്ക്ക് ഒരുമാസംമുമ്പാണ് ആർ.ടി.സി. ബസുകളിൽ ബുക്കിങ് ആരംഭിക്കുന്നത്.തീവണ്ടികളിൽ ടിക്കറ്റ് കിട്ടാത്തവർ ആർ.ടി.സി. ബസുകളിൽ ബുക്കിങ് ആരംഭിക്കുന്നത് കാത്തിരിക്കുകയാണ്. സ്വകാര്യബസുകളിലും മറ്റുവാഹനങ്ങളിലും വിമാനങ്ങളിലുമായി ഒട്ടേറെ മലയാളികളാണ് ഏപ്രിലിൽ നാട്ടിൽ പോകുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കെ.എസ്.ആർ.ടി.സി ബെംഗളൂരു സൂപ്പർ ഡീലക്സ് ചതിച്ചു; 5 മണിക്കൂർ പെരുവഴിയിലായി യാത്രക്കാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വിധാൻ സൗധയിൽ നിന്ന് സിൽക്ക് ഇൻസ്റ്റിറ്റ്യൂട്ട് വരെ സാധാരണക്കാരനായി മെട്രോയിൽ യാത്രക്കാർക്കൊപ്പം മുഖ്യമന്ത്രിയുടെ യാത്ര;
[masterslider id="10"]

Related posts