ബെംഗളൂരു: സംസ്ഥാനത്തുടനീളം നിരോധിത മയക്കുമരുന്നുകളുടെ വിൽപ്പനയിലും ഉപഭോഗത്തിലും വർദ്ധിച്ചുവരുന്ന കണക്കുകളാണ് സൂചിപ്പിക്കുന്നത്. ബെംഗളൂരുവിൽ സിന്തറ്റിക് മരുന്നുകളുടെ ഉപഭോഗം ഗണ്യമായി വർധിച്ചതായും കണക്കുകൾ വ്യക്തമാക്കുന്നു.
റിപ്പോർട്ടുകൾ അനുസരിച്ച്, 2020-ൽ സംസ്ഥാന പോലീസ് 5,909 കേസുകൾ രജിസ്റ്റർ ചെയ്തു, 2021-ൽ 7,525 കേസുകൾ രജിസ്റ്റർ ചെയ്തു, 2022-ൽ ആവട്ടെ ഇത് 8,425 ആയി ഉയർന്നു, അതായത് 2020-ൽ പ്രതിദിനം ശരാശരി 16 കേസുകൾ, 2021-ൽ പ്രതിദിനം 20 കേസുകളിൽ 2022-ലെ ഒരു ദിവസം 23 കേസുകൾ ഓളം റിപ്പോർട് ചെയ്യപ്പെട്ടു. ശിക്ഷാ നിരക്ക് 2020, 2021, 2022 വർഷങ്ങളിൽ യഥാക്രമം 19%, 18%, 11% എന്നിങ്ങനെയാണ്.
2021-ൽ 196 കേസുകളിലായി 86.667 കിലോ സിന്തറ്റിക് മയക്കുമരുന്ന് പിടികൂടി. 2022 ൽ 4,042 കേസുകളിൽ നിന്ന് 4,228.44 കിലോഗ്രാം ആയി വർധിക്കുകയും ചെയ്തതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.