ട്രെയിൻ കയറാൻ ഇനി ബസിൽ എത്താം

ബെംഗളൂരു: ബയ്യപ്പനഹള്ളി വിശേശ്വരായ റെയിൽവേ ടെർമിനൽ നിന്ന് നഗരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഫീഡർ ബസ് സർവീസ് ഓടിക്കാൻ ഒരുങ്ങി ബിഎംടിസി. ബയ്യപ്പനഹള്ളി വിശേശ്വരായ റെയിൽവേ ടെർമിനൽ 6ന് പ്രവർത്തനം ആരംഭിക്കാനിരിക്കെയാണ് ഇവിടെ നിന്ന് ബാനസവാടി, കെആർ പുരം, ബയ്യപ്പനഹള്ളി മെട്രോ സ്റ്റേഷൻ എന്നിവയെ ബന്ധിപ്പിച്ചുകൊണ്ട് ആദ്യഘട്ടത്തിൽ ഫീഡർ സർവീസുകൾ ആരംഭിക്കുക. നിലവിൽ ബയ്യപ്പനഹള്ളി റെയിൽവേ സ്റ്റേഷനിൽ നിന്നു 3 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന പുതിയ ടെർമിനലിലേക്കു പൊതുഗതാഗത യാത്രാമാർഗങ്ങളില്ല. ടെർമിനലിന്റെ നിർമാണം കഴിഞ്ഞ വർഷം പൂർത്തിയായിരുന്നെങ്കിലും ഇവിടേക്കുള്ള റോഡിന്റെ നിർമാണം ദിവസങ്ങൾക്ക് മുൻപാണ്…

Read More

14 ട്രെയിനുകളിൽ പുതപ്പും വിരിയും നൽകുന്നത് പുനരാരംഭിച്ചു

ബെംഗളൂരു: ദക്ഷിണ പശ്ചിമ റെയിൽവേ സോണിന്റെ കീഴിലുള്ള 14 ട്രെയിനുകളിൽ യാത്രക്കാർക്ക് പുതപ്പും വിരിയും നൽകുന്നത് പുനരാരംഭിച്ചു. കോവിഡിനെ തുടർന്ന് 2 വർഷം മുൻപാണ് ട്രെയിനുകളിൽ പുതപ്പും വിരിയും നൽകുന്നത് നിർത്തിയത്. കേരളത്തിലേക്കുള്ള കെ.എസ്. ആർ. ബെംഗളൂരു കന്യാകുമാരി എക്സ്പ്രസ്സ് (16525 ) യശ്വന്ത്പുര – കൊച്ചുവേളി പ്രതിവാര എക്സ്പ്രസ്സ് (22677 ) ട്രെയിനുകളിൽ സേവനം ലഭ്യമാണ്.

Read More

ബെംഗളൂരുവിൽ നിന്നും ചണ്ഡിഗഡിലേക്ക് ബസുമായി ഗുഡ്സ് ട്രെയിൻ

ബെംഗളൂരു : പണി പൂർത്തിയായ ബസുകളുമായി ബെംഗളൂരുവിൽ നിന്ന് ചണ്ഡിഗഡിലേക്ക് ഗുഡ്സ് ട്രെയിൻ. ബെംഗളൂരു റൂറലിലെ ദൊഡ്ഡബല്ലാപുരയിൽ നിന്നാണ് ഹിമാചൽ റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന് ആവശ്യമായ ബസുകളുമായി ട്രെയിൻ യാത്ര പുറപ്പെട്ടത്. ഇതാദ്യമായാണ് ഇന്ത്യൻ റയിൽവേ വഴി ബസുകൾ എത്തിക്കാനുള്ള ശ്രമം. 32 ബസ് വീതമുള്ള രണ്ട് ട്രെയിനുകൾ മെയ് 15, 20 തീയതികളിൽ പുറപ്പെട്ടു. ഗുഡ്‌സ് ട്രെയിനുകൾ ദൊഡ്ഡബല്ലാപുര, യെലഹങ്ക, വിജയവാഡ, ഭൂപാൽ വഴിയാണ് ചണ്ടിഗഡിലേക്ക് എത്തുക. തമിഴ്നാട്ടിലെ ഹൊസൂരിലും, ബെംഗളൂരു റൂറലിലുമാണ് ബസിൻറെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയത്. ഹിമാചൽ റോഡ് ട്രാൻസ്‌പോർട്ട്…

Read More

കണ്ണൂർ എക്സ്പ്രസ് മൈസൂരു വഴി ഓടിക്കണമെന്ന ആവശ്യം ശക്തം

ബെംഗളൂരു: കെഎസ്ആർ ബെംഗളൂരു–കണ്ണൂർ പ്രതിദിന എക്സ്പ്രസ് (16511/16512) ആഴ്ചയിൽ 3 ദിവസമെങ്കിലും മൈസൂരു വഴി ഓടിക്കണമെന്ന ആവശ്യം ശക്തം. ബസ് യാത്ര ബുദ്ധിമുട്ടായ പ്രായം കൂടിയവരാണ് ഈ ട്രെയിനിനെ ആശ്രയിച്ചിരുന്നത്. കോവിഡിന് മുൻപുണ്ടായിരുന്ന സർവീസ് റൂട്ട് മാറ്റത്തിലൂടെ മൈസൂരുവിൽ നിന്ന് ഉത്തര മലബാറിലേക്ക് ഉണ്ടായിരുന്ന ഏക ട്രെയിനാണ് നഷ്ടമായത്. യാത്രാസമയം കൂടുതലാണെങ്കിലും കുറഞ്ഞ നിരക്കിൽ നാട്ടിലെത്താനുള്ള ആശ്രയമായിരുന്നു കണ്ണൂർ എക്സ്പ്രസ്.    നിലവിൽ രാത്രി 9.30നു കെഎസ്ആറിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ യശ്വന്ത്പുര, കുണിഗൽ, ശ്രാവണബെലഗോള, ഹാസൻ, സകലേശ്പുര, മംഗളൂരു ജംക്‌ഷൻ, കാസർകോട്, കാഞ്ഞങ്ങാട്,…

Read More

സെൽഫി എടുക്കുന്നതിനിടെ വിദ്യാർത്ഥിനി ട്രെയിൻ തട്ടി മരിച്ചു

കൊച്ചി : കോഴിക്കോട് ഫറോക്ക് റെയില്‍വേ പാളത്തില്‍ നിന്ന് സുഹൃത്തുക്കളുമായി സെല്‍ഫി എടുക്കുന്നതിനിടെ വിദ്യാര്‍ത്ഥിനി ട്രെയിന്‍ തട്ടി മരിച്ചു. ട്രെയിന്‍ തട്ടിയതിനെ തുടർന്ന് വി​ദ്യാർത്ഥിനി പുഴയില്‍ വീഴുകയായിരുന്നു. ഉച്ചയ്ക്ക് ഒരുമണിയോടെയാണ് സംഭവം. കരുവന്‍തുരുത്ത് സ്വദേശിനി നഫാത്ത് ഫത്താവ് (16) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Read More

യാത്രക്കാരെ ബുദ്ധിമുട്ടിലാക്കി കണ്ണൂർ യശ്വന്തപൂർ എക്സ്പ്രസ്സ്‌

ബെംഗളൂരു: യാത്രക്കാരെ ഒരു മണിക്കൂർ പാഴാക്കുന്ന രീതിയിൽ ആണ് ഇപ്പോൾ കണ്ണൂര്‍ യശ്വന്ത്പൂര്‍ എക്സ്പ്രസ് ഓടിക്കൊണ്ടിരിക്കുന്നത്. മലബാറില്‍നിന്ന് ദിവസേന നൂറുകണക്കിന് യാത്രക്കാരാണ് ബെംഗളൂരുവിലേക്ക് യാത്ര ചെയ്യുന്നത്. ഇതില്‍ ഭൂരിഭാഗം ആളുകളും തീവണ്ടി യാത്ര തെരെഞ്ഞെടുക്കുന്നതും. മലബാറില്‍ നിന്ന് ബെംഗളൂരുവിലേക്ക് ഡെയിലി സര്‍വീസ് നടത്തുന്ന കണ്ണൂര്‍ യശ്വന്ത്പൂര്‍ എക്സ്പ്രസാണ് യാത്രക്കാരുടെ പ്രധാന ആശ്രയം. കണ്ണൂരില്‍ നിന്ന് യശ്വന്ത്പൂര്‍ എത്താന്‍ ഈ വണ്ടി എടുക്കുന്ന സമയം 14 മണിക്കൂറാണ്. ഇതില്‍ ഒരു മണിക്കൂറോളം ബെംഗളൂരു സിറ്റിക്ക് അകത്തുള്ള ബാനസവാഡി എന്ന് സ്റ്റേഷനില്‍ പിടിച്ചിടുന്നതാണ്. ഈ ട്രെയിന്‍ എത്തിച്ചേര്‍ന്ന്…

Read More

മലയാളി യുവാവ് ട്രെയിൻ തട്ടി മരിച്ച നിലയിൽ

ബെംഗളൂരു: മലയാളി യുവാവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് കൂരാച്ചുണ്ട് വിളിക്കാം കുഴിയിൽ മുഹമ്മദിന്റെ മകൻ ജംഷീദ് ആണ് മരിച്ചത്. മാണ്ഡ്യ മദ്ദൂർ റെയിൽവേ സ്റ്റേഷന് സമീപത്തെ റെയിൽ പാലത്തിലാണ് മൃതദേഹം കണ്ടെത്തിയത്. ഒമാനിലായിരുന്ന ജംഷീദ് ഒന്നരമാസം മുൻപായിരുന്നു നാട്ടിലെത്തിയത്. പുതിയതായി തുടങ്ങുന്ന ബിഐൻസ് ആവശ്യത്തിനായി സുഹൃത്തുക്കളുമായി റിയാസ് ഷെബിൻഷ എന്നിവരോടൊപ്പം ഞായറാഴ്ചയാണ് ജംഷീദ് ബെംഗളൂരുവിൽ എത്തിയത്. തിങ്കളാഴ്ച രാത്രി കാറിൽ നാട്ടിലേക്കമടങ്ങുമ്പോൾ യാത്രയ്ക്കിടെ ഉറങ്ങാൻ വേണ്ടിയാണ് കാർ മദ്ദൂരിൽ നിർത്തിയിട്ടതെന്നും എന്നാൽ ഇരുവരും ഉറക്കമുണർന്നപ്പോളാണ് ജംഷീദിനെ കാണാനില്ല എന്ന മനസിലാക്കിയതെന്നും…

Read More

ബേബി ബർത്ത് സംവിധാനം ഒരുക്കി ഇന്ത്യൻ റെയിൽവേ

ന്യൂഡൽഹി : ട്രെയിനില്‍ കൈക്കുഞ്ഞുങ്ങളുമായി യാത്ര ചെയ്യുന്ന മാതാപിതാക്കള്‍ക്ക് പലപ്പോഴും ഉറങ്ങാന്‍ കഴിയാറില്ല. കുഞ്ഞുങ്ങളെ സുരക്ഷിതമായി കിടത്താന്‍ സാധിക്കാത്തതാണ് അതിന് കാരണം. ദിവസങ്ങള്‍ നീണ്ട യാത്രകളില്‍ ഇതൊരു വലിയ ബുദ്ധിമുട്ടാണ് . ഇപ്പോഴിതാ ഇതിന് പരിഹാരവുമായി എത്തിയിരിക്കുകയാണ് ഇന്ത്യന്‍ റെയില്‍വേ. കുഞ്ഞുങ്ങള്‍ക്കായി ബേബി ബര്‍ത്ത് സംവിധാനം മുന്നോട്ട് വെച്ചിരിക്കുകയാണ് റെയിൽവേ. മാതൃദിനത്തിന്റെ ഭാഗമായി നോര്‍ത്തേണ്‍ റെയില്‍വേ സോണിലാണ് ഇതാദ്യമായി ആരംഭിച്ചത്. കുഞ്ഞ് വീഴാതിരിക്കാന്‍ ബെല്‍റ്റ് സംവിധാനത്തോടെയാണ് ബേബി ബര്‍ത്ത് സംവിധാനം ഒരുക്കിയിട്ടുള്ളത്. ഡല്‍ഹി ഡിവിഷനിലെ തിരഞ്ഞെടുത്ത ട്രെയിനുകളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ബേബി ബര്‍ത്ത് സംവിധാനം ഏര്‍പ്പെടുത്തി.…

Read More

കണ്ണൂർ-ബെംഗളൂരു ട്രെയിൻ ഇനി 20 മിനിറ്റ് നേരത്തേയെത്തും

ബെംഗളൂരു : കാർവാർ-ബെംഗളൂരു ട്രെയിനിന്റെ എത്തിച്ചേരൽ സമയം 45 മിനിറ്റും കണ്ണൂർ-ബെംഗളൂരു ട്രെയിനിന്റെ എത്തിച്ചേരൽ സമയം 20 മിനിറ്റും കുറയ്ക്കാൻ സൗത്ത് വെസ്റ്റേൺ റെയിൽവേ (എസ്‌ഡബ്ല്യുആർ) തീരുമാനിച്ചതിനാൽ തീര പ്രദേശത്ത് നിന്നും കർണാടക തലസ്ഥാനമായ ബെംഗളൂരുവിനുമിടയിൽ യാത്ര ചെയ്യുന്ന യാത്രക്കാർക്ക് ആശ്വാസമായി. ജൂൺ ഒന്ന് മുതൽ മംഗളൂരുവിൽ നിന്ന് ബെംഗളൂരുവിലേക്കുള്ള യാത്ര 10.20 മണിക്കൂറും കാർവാറിൽ നിന്ന് ബെംഗളൂരുവിലേക്ക് 13.15 മണിക്കൂറും എടുക്കും. ഹാസനും ശ്രാവണബലഗോളയ്ക്കും ഇടയിൽ അടുത്തിടെ നടന്ന ട്രാക്ക് പുതുക്കൽ, ഹാസൻ-ബെംഗളൂരു സെക്ഷനിലെ ട്രെയിനുകളുടെ വേഗത വർധിക്കാൻ കാരണമായി, ഇത് യാത്രാ…

Read More

ലോകമാന്യ തിലക് എക്‌സ്‌പ്രസിനു നേരെ കല്ലേറ്; യാത്രക്കാരിയായ യുവതിക്ക് പരിക്കേറ്റു

ബെംഗളൂരു: ലോകമാന്യ തിലക് എക്‌സ്‌പ്രസ് (കോയമ്പത്തൂരിൽ നിന്ന് മുംബൈ) വൈകുന്നേരം ബൈയപ്പനഹള്ളി റെയിൽവേ സ്റ്റേഷൻ കടന്ന് കടന്നുപോയ ട്രെയിനിന് നേരെ അക്രമികൾ കല്ലെറിഞ്ഞതിനെ തുടർന്ന് 29 കാരിയായ വനിതാ യാത്രക്കാരിയുടെ തലയ്ക്ക് പരിക്കേറ്റു. ഉച്ചകഴിഞ്ഞ് 3.50 ഓടെയാണ് ട്രെയിനിന്റെ എസ്-5 കോച്ചിന് നേരെ കല്ലേറുണ്ടായത്. അപകടത്തെ തുടർന്ന് യാത്രക്കാരിയായ ദേവിക്ക് പരിക്കേറ്റതായി റെയിൽവേ വൃത്തങ്ങൾ അറിയിച്ചത്. അപകട ശേഷം ഉടൻ തന്നെ വാണിജ്യ കൺട്രോൾ റൂമിന് ടിടിഇ സന്ദേശം കൈമാറിയിരുന്നു. തുടർന്ന് കെഎസ്ആർ റെയിൽവേ സ്‌റ്റേഷനിൽ യാത്രക്കാരിക്ക് വൈദ്യസഹായം നൽകി. ട്രെയിനിന് നേരെ ഉള്ള…

Read More
Click Here to Follow Us