ഡൽഹി: ഓൺലൈൻ ടിക്കറ്റ് ബുക്കിങ്ങ് സംവിധാനം തകരാർ പരിഹരിച്ചതായി റെയിൽവേ. ഉപയോക്താക്കൾക്കുണ്ടായ ബുദ്ധിമുട്ടിൽ ഖേദം രേഖപ്പെടുത്തുന്നതായും റെയിൽവേ അറിയിച്ചു. ഐ.ആർ.സി.ടി.സി വെബ്സൈറ്റും മൊബൈൽ ആപ്പുമാണ് മണിക്കൂറുകളോളം പ്രവർത്തനരഹിതമായത്. ഇന്നു രാവിലെ മുതലാണ് ടിക്കറ്റ് ബുക്കിങ്ങിൽ തടസം നേരിട്ടത്. ഔദ്യോഗിക ബുക്കിങ്ങ് സംവിധാനങ്ങൾ തകരാറിലായെങ്കിലും സ്വകാര്യ ആപ്പുകൾ വഴി ടിക്കറ്റ് ബുക്ക് ചെയ്യാനാകുമായിരുന്നു. ടിക്കറ്റ് ബുക്ക് ചെയ്യാൻ സാധിക്കാത്തതിന്റെ സ്ക്രീൻഷോട്ട് ഉൾപ്പെടെ നിരവധിപ്പേർ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. അതിനിടെ, ടിക്കറ്റ് ബുക്ക് ചെയ്യാൻ ശ്രമിക്കുന്നതിനിടെ പണം നഷ്ടപ്പെട്ടതായും പരാതികൾ ഉയർന്നു.
Read MoreTag: ticket
ഓണം എത്തുന്നതോടെ സ്വകാര്യ ബസുകളുടെ നിരക്ക് കുറയ്ക്കാൻ സാധ്യത
ബെംഗളൂരു∙ ബെംഗളൂരു റൂട്ടിലേക്ക് കേരള ആർടിസിയുടെ കൂടുതൽ സ്ലീപ്പർ ബസുകൾ വരുന്നതോടെ സ്വകാര്യ ബസുകളുടെ നിരക്ക് കുറയുമെന്ന പ്രതീക്ഷയിൽ മലയാളി യാത്രക്കാർ. ഈ മാസം അവസാനത്തോടെ പുറത്തിറങ്ങുന്ന കേരള ആർട്ടിസി സ്വിഫ്റ്റിന്റെ ഹൈബ്രിഡ് സീറ്റർ കം സ്ലീപ്പർ ബസുകൾ ഓണത്തിന് മുൻപ് ബെംഗളൂരു റൂട്ടിൽ ഓടിത്തുടങ്ങിയേക്കും. ഒരു എസി, ഒരു നോൺ എസി ബസുകളാണ് പരീക്ഷണാടിസ്ഥാനത്തിൽ സ്വിഫ്റ്റ് പുറത്തിറക്കുന്നത്. ഒരു ബസിൽ 25 സീറ്റുകളും 15 ബർത്തുകളുമാണ് ഉണ്ടാകുക. സീറ്റിനേക്കാൾ 25 ശതമാനം അധിക നിരക്കായിരിക്കും ബർത്തിന് ഈടാക്കുക. നിലവിലെ എസ്സി ആക്സിൽ സ്ലീപ്പർ–…
Read Moreസൗജന്യ ബസ് യാത്ര ചിത്രം പങ്കുവച്ച യുവതിയെ ട്രോളി സോഷ്യൽ മീഡിയ
ബെംഗളൂരു:കോൺഗ്രസ് അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെയാണ് സ്ത്രീകൾക്ക് ട്രാൻസ്ജെൻഡർ വിഭാഗത്തിലുള്ളവർക്കും സൗജന്യ ബസ് യാത്ര പദ്ധതി പ്രഖ്യാപിച്ചത്. ശക്തി എന്നാണ് പദ്ധതിയുടെ പേര്. സർക്കാർ ബസുകളിൽ സൗജന്യയാത്ര അനുവദിച്ചത്. പദ്ധതിയുടെ ഉദ്ഘാടനത്തിന് പിന്നാലെ നിരവധി പേർ സൗജന്യമായി സഞ്ചരിക്കുന്ന ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. എന്നാൽ അത്തരത്തിൽ സൗജന്യ യാത്ര ടിക്കറ്റ് ചിത്രം പങ്കുവെച്ച യുവതിയെ വിമർശിച്ച് സോഷ്യൽ മീഡിയ ഉപയോക്താക്കൾ രംഗത്തെത്തിയിരിക്കുകയാണിപ്പോൾ. ലാവണ്യ ബല്ലാൽ ജെയിൻ ആണ് സൗജന്യ യാത്ര ടിക്കറ്റിൽ യാത്ര ചെയ്യുന്ന ചിത്രം ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്. ” സ്ത്രീകൾക്കായി കർണാടക സർക്കാർ…
Read Moreലാഭപ്രതീക്ഷയോടെ ആരംഭിച്ച സ്വിഫ്റ്റ് സർവീസിൽ ടിക്കറ്റ് തിരിമറി
ബെംഗളൂരു: കെ എസ് ആർ ടി സിയുടെ സ്വിഫ്റ്റ് ബസ് സർവീസിൽ വ്യാപകമായി പണം തട്ടിപ്പ്. ടിക്കറ്റിൽ തട്ടിപ്പു നടത്തിയ 90 സംഭവങ്ങളാണ് കണ്ടെത്തിയത്. ഇതിൽ 31 കണ്ടക്ടർ കം ഡ്രൈവർമാരിൽ നിന്നും തട്ടിപ്പു നടത്തിയ തുകയുടെ അഞ്ചിരട്ടി തിരിച്ചുപിടിക്കാൻ നിർദേശവും ഉണ്ട്. ബാക്കി കണ്ടക്റ്റർമാരിൽ നിന്നും രണ്ടാം ഘട്ടത്തിൽ തുക ഈടാക്കും. കുറ്റം ആവർത്തിച്ചാൽ ജീവനെ പുറത്താക്കുമെന്നും അറിയിപ്പുണ്ട്. ബെംഗളൂരു ഉൾപ്പെടെയുള്ള ദീർഘദൂര സർവീസുകളിലാണ് ടിക്കറ്റ് അഴിമതി നടക്കുന്നത്. യാത്രക്കാരിൽ നിന്നും പണംവാങ്ങിയ ശേഷം ടിക്കറ്റ് നൽകാതിരിക്കുക, ചില യാത്രക്കാർക്ക് സൗജന്യ യാത്ര…
Read Moreനമ്മ മെട്രോ ടിക്കറ്റിനൊപ്പം ക്യാബും ഓട്ടോയും ബുക്ക് ചെയ്യാൻ സഹായിക്കുന്ന ആപ്പ്
ബെംഗളൂരു: യാത്രക്കാർക്ക് അവരുടെ ഫോണുകളിൽ മെട്രോ ടിക്കറ്റിനൊപ്പം ഓട്ടോറിക്ഷയും ക്യാബും ബുക്ക് ചെയ്യാൻ സൗകര്യം ഒരുങ്ങുന്നു. ഇതിനു സഹായിക്കുന്നതിനാവശ്യമായ ആപ്ലിക്കേഷൻ വികസിപ്പിക്കുന്നതിന് രണ്ട് സ്വകാര്യ കമ്പനികളുടെ സേവനം ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബിഎംആർസിഎൽ) തേടി. മൾട്ടി മോഡൽ അർബൻ മൊബിലിറ്റി പ്ലാറ്റ്‌ഫോമായ സിറ്റിലിറ്റി, ബോഷുമായി സഹകരിച്ച് ബെംഗളൂരുവിൽ നഗരത്തിലെ ആദ്യത്തെ ഗ്രീൻ അർബൻ മൊബിലിറ്റി ഇന്നവേഷൻ ലിവിംഗ് ലാബ് സ്ഥാപിച്ച ഗിസ് ഇന്ത്യ എന്നിവരോട് ആപ്പ് വികസിപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ബിഎംആർസിഎൽ മാനേജിംഗ് ഡയറക്ടർ അഞ്ജും പർവേസ് മാധ്യമങ്ങളോട് പറഞ്ഞു. ആപ്പ് മൂന്നാം…
Read Moreകോമൺ മൊബിലിറ്റി കാർഡ് ബെംഗളൂരുവിൽ ഉടൻ യാഥാർത്ഥ്യമാകും; ബി എം ടി സി
ബെംഗളൂരു: സിറ്റി ബസുകളിൽ ടിക്കറ്റ് എടുക്കാൻ ബിഎംടിസി യാത്രക്കാർ ബുദ്ധിമുട്ടേണ്ടതില്ല. യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് (യുപിഐ), നാഷണൽ കോമൺ മൊബിലിറ്റി കാർഡ് (എൻസിഎംസി) എന്നിവയിലൂടെ പണമടയ്ക്കാൻ അനുവദിക്കുന്ന പുതിയ ടിക്കറ്റിംഗ് മെഷീനുകൾ ഉദ്യോഗസ്ഥർ കൊണ്ടുവരുന്നു, ഇത് മൾട്ടി-മോഡൽ ഗതാഗതത്തിന് വലിയ മുന്നേറ്റം നൽകുമെന്നാണ് അധികൃതർ പറയുന്നത്. ഒരു ഡിജിറ്റൽ വാലറ്റായി പ്രവർത്തിക്കുന്ന എൻ സി എം സി , യാത്രക്കാർ ബൈക്ക് വാടകയ്‌ക്കെടുക്കുകയോ പാർക്കിംഗ് പോലുള്ള വിവിധ ഗതാഗത മാർഗ്ഗങ്ങൾക്കും അനുബന്ധ സേവനങ്ങൾക്കുമായി പണമടയ്ക്കാൻ അനുവദിക്കും. 2019-ൽ സമാരംഭിച്ചെങ്കിലും ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം…
Read Moreപ്രീമിയം തത്കാലിന്റെ പേരിൽ വൻ കൊള്ള നടത്തി റെയിൽവേ
ബെംഗളൂരു: പൂജാ അവധി തിരക്കില്‍ പ്രീമിയം തത്കാലുമായി റെയില്‍വേയുടെ പിടിച്ചുപറി രൂക്ഷമാവുന്നു. കേരളത്തിലേക്കും ബെംഗളൂരുവിലേക്കുമുള്ള എട്ടുതീവണ്ടികളില്‍ ഫ്ളക്‌സി നിരക്ക് നടപ്പാക്കി. ഒരു ബര്‍ത്തിന് മൂന്നിരട്ടി തുക നല്‍കേണ്ട സ്ഥിതിയാണ്. യശ്വന്ത്പുര-കണ്ണൂര്‍ എക്‌സ്‌പ്രസില്‍ (16527) 370 രൂപയുള്ള സ്ലീപ്പറിന് 1110 രൂപയായി. ബെംഗളൂരു-തിരുവനന്തപുരം (16526) വണ്ടിയില്‍ 435 രൂപയുടെ സ്ലീപ്പറിന് 1370 രൂപയും 1685 രൂപയുടെ സെക്കന്‍ഡ് എ.സി.ക്ക് 5150 രൂപയുമായി. യശ്വന്ത്പുര- കണ്ണൂര്‍ എക്‌സ്‌പ്രസില്‍ (16527) 144 സ്ലീപ്പര്‍ ബര്‍ത്താണ് പ്രീമിയം തത്കാലിലേക്ക് മാറ്റിയത്. തേര്‍ഡ് എ.സി.യില്‍ 30 ബര്‍ത്ത് ഫ്ളെക്‌സി നിരക്കില്‍ ആണ്.…
Read Moreപൂജ, ദസറ അവധി, ട്രെയിൻ ടിക്കറ്റുകൾ തീർന്നു
ബെംഗളൂരു : പൂജ, ദസറ അവധി പ്രമാണിച്ച് ട്രെയിൻ ടിക്കറ്റുകൾ തീർന്നു. കേരളത്തിലേക്കുള്ള പതിവ് ട്രെയിനുകളിൽ സെപ്റ്റംബർ 30, ഒക്ടോബർ 1,2 തിയ്യതികളിൽ വെയ്റ്റിംഗ് ലിസ്റ്റ് 100 കടന്നു. കെഎസ്ആർ ബെംഗളൂരു – കന്യാകുമാരി എക്സ്പ്രസിൽ വെയ്റ്റിംഗ് ലിസ്റ്റ് 200 കടന്നു. മൈസൂരു – കൊച്ചുവേളി എക്സ്പ്രസിലും ബയ്യപ്പനഹള്ളി – കൊച്ചുവേളി എക്സ്പ്രസിലും വെയ്റ്റിംഗ് ലിസ്റ്റ് 160 കടന്നു. ക്രിസ്മസ് അവധിയ്ക്ക് ഇനിയും മൂന്നു മാസം ബാക്കി നിൽക്കെ ക്രിസ്മസ് അവധി ദിനത്തിലെ ടിക്കറ്റുകളും വെയ്റ്റിംഗ് ലിസ്റ്റലിൽ ആണ് നിലവിൽ. ഡിസംബർ 25 ഞായർ…
Read Moreസെപ്റ്റംബർ 6, 7 തിയ്യതികളിലെ ടിക്കറ്റുകൾ തീർന്നു
ബെംഗളൂരു: ഓണാവധി പ്രമാണിച്ച് 17 ലധികം സ്പെഷ്യൽ ബസുകൾ പ്രഖ്യാപിച്ചിരുന്നെങ്കിലും സെപ്റ്റംബർ 6,7 തിയ്യതികളിലെ ടിക്കറ്റുകൾ ഇപ്പോഴേ വിറ്റു തീർന്നു. തിരുവനന്തപുരം, എറണാകുളം, കോട്ടയം, തൃശൂർ എന്നിവിടങ്ങളിലേക്ക് കൂടുതൽ സ്പെഷ്യൽ സർവീസുകൾ അനുവദിക്കുന്നതിനും ബസ് ക്ഷാമം ഒരു തടസ്സമായി നിൽക്കുകയാണ്. കർണാടക ആർ ടി സി ബെംഗളൂരുവിൽ നിന്നും കേരളത്തിലേക്കും തിരിച്ചും ഓടുന്നത് 55 സ്പെഷ്യൽ ബസുകൾ ആണ്. ഇതിൽ ഒട്ടു മിക്കവയും എസി ബസുകൾ ആണ്. കേരള ആർ ടിസിയേക്കാൾ ടിക്കറ്റ് നിരക്ക് കൂടിയിട്ടും റിസർവേഷൻ ആരംഭിച്ച് അരമണിക്കൂറിൽ എറണാകുളം എസി സെർവീസുകളുടെ…
Read Moreഎറണാകുളത്തേക്ക് 3500 കോഴിക്കോടേക്ക് 2100 യാത്രക്കാരെ മുതലെടുത്ത് സ്വകാര്യ ബസുകൾ
ബെംഗളൂരു: ഓണാവധിക്ക് ബെംഗളൂരുവിൽ നിന്ന് നാട്ടിലെത്താനാഗ്രഹിക്കുന്ന മലയാളികളെ മുതലെടുത്ത് സ്വകാര്യബസുകൾ. വിമാന ടിക്കറ്റിനേക്കാൾ കൂടിയ നിരക്കാണ് മിക്ക സ്വകാര്യ ബസുകളും ടിക്കറ്റിന് നിലവിൽ ഈടാക്കുന്നത്. ഉൽസവകാലങ്ങളിൽ നിരക്ക് വർദ്ധന പതിവാണെങ്കിലും, കൊള്ളയടി അവസാനിപ്പിക്കാൻ സർക്കാർ ഇടപെടണമെന്നാണ് യാത്രക്കാരുടെ ആവശ്യം. ഈ മാസം ആറിന് ബെംഗളൂരുവിൽ നിന്ന് എറണാകുളത്തേക്ക് ടിക്കറ്റ് ഒന്നിന് 3500 രൂപ. ഇതേദിവസം വിമാനത്തിൽ പോയാൽ നിരക്ക് രണ്ടായിരത്തിനും നാലായിരത്തിനും ഇടയിൽ മാത്രമാണ്. കോഴിക്കോട്ടേയ്ക്കും കണ്ണൂരിലേക്കും ബസ് നിരക്ക് 2100 രൂപ. കേരളത്തിലേക്കുള്ള തീവണ്ടികളും, കേരള-കർണാടക ആർടിസി ബസുകളിലും ടിക്കറ്റ് ലഭിക്കാത്ത സാധാരണക്കാരോടാണ്…
Read More