എറണാകുളത്തേക്ക് 3500 കോഴിക്കോടേക്ക് 2100 യാത്രക്കാരെ മുതലെടുത്ത് സ്വകാര്യ ബസുകൾ 

ബെംഗളൂരു: ഓണാവധിക്ക് ബെംഗളൂരുവിൽ നിന്ന് നാട്ടിലെത്താനാഗ്രഹിക്കുന്ന മലയാളികളെ മുതലെടുത്ത് സ്വകാര്യബസുകൾ. വിമാന ടിക്കറ്റിനേക്കാൾ കൂടിയ നിരക്കാണ് മിക്ക സ്വകാര്യ ബസുകളും ടിക്കറ്റിന് നിലവിൽ ഈടാക്കുന്നത്. ഉൽസവകാലങ്ങളിൽ നിരക്ക് വർദ്ധന പതിവാണെങ്കിലും, കൊള്ളയടി അവസാനിപ്പിക്കാൻ സർക്കാർ ഇടപെടണമെന്നാണ് യാത്രക്കാരുടെ ആവശ്യം. ഈ മാസം ആറിന് ബെംഗളൂരുവിൽ നിന്ന് എറണാകുളത്തേക്ക് ടിക്കറ്റ് ഒന്നിന് 3500 രൂപ. ഇതേദിവസം വിമാനത്തിൽ പോയാൽ നിരക്ക് രണ്ടായിരത്തിനും നാലായിരത്തിനും ഇടയിൽ മാത്രമാണ്. കോഴിക്കോട്ടേയ്ക്കും കണ്ണൂരിലേക്കും ബസ് നിരക്ക് 2100 രൂപ. കേരളത്തിലേക്കുള്ള തീവണ്ടികളും, കേരള-കർണാടക ആർടിസി ബസുകളിലും ടിക്കറ്റ് ലഭിക്കാത്ത സാധാരണക്കാരോടാണ്…

Read More

ഓണം അവധി ; ട്രെയിൻ ടിക്കറ്റുകൾ തീരുന്നു

ബെംഗളൂരു: ഓണാഘോഷത്തിനായി നാട്ടിലേക്കുള്ള ട്രെയിൻ ടിക്കറ്റുകൾ ഇനി ബാക്കിയുള്ളത് വളരെ കുറച്ചു മാത്രം. കൂടുതൽ പേരും നാട്ടിലേക്ക് പോവുന്നത് സെപ്റ്റംബർ 4,5,6 തീയതികളിൽ ആണ്. എറണാകുളത്തേക്കുള്ള ട്രെയിനുകളിൽ കെഎസ്ആർ–എറണാകുളം എക്സ്പ്രസ് (12677) ട്രെയിനിൽ മാത്രമാണ് ടിക്കറ്റുകൾ ഇനി അവശേഷിക്കുന്നത്. സെപ്റ്റംബർ 4 നു 259 ഉം , 5 നു 587 ഉം , 6 നു 426 ഉം ടിക്കറ്റുകൾ മാത്രമാണ് ഇനി ബാക്കി. തിരുവനന്തപുരത്തേക്കുള്ള ട്രെയിനുകളിൽ 4ാം തീയതിയിലെ യശ്വന്ത്പുര–കൊച്ചുവേളി ഗരീബ്‌രഥിൽ(12257) എസ്‌സിയിൽ 206 ടിക്കറ്റുകൾ അവശേഷിക്കുന്നുണ്ട്. കണ്ണൂരിലേക്കുള്ള ട്രെയിനുകളിൽ യശ്വന്ത്പുര–കണ്ണൂർ…

Read More

ബിഎംടിസി ആപ്പിലൂടെ ജൂലൈയിൽ വിറ്റത് 2.5 കോടിയുടെ ടിക്കറ്റുകൾ

ബെംഗളൂരു: ബിഎംടിസി ആപ്പിലൂടെ ജൂലൈ മാസത്തിലെ ആദ്യ 20 ദിവസങ്ങൾ കൊണ്ട് വിറ്റഴിച്ചത് 2.5 കോടി രൂപയുടെ ടിക്കറ്റുകളും പാസ്സുകളും. ജൂൺ മാസത്തിൽ അത് 1.48 കോടി ആയിരുന്നു. മെയ് മാസത്തിൽ അത് 82 ലക്ഷം ആയിരുന്നു. പ്രതിമാസ പാസ് എടുക്കുന്നത് ലളിതമാക്കിയതാണ് വരുമാനം കൂടാൻ കാരണം ആയതെന്ന് ബിഎംടിസി അധികൃതർ അറിയിച്ചു. നേരത്തെ പ്രതിമാസ പാസ്സ് പേപ്പർ പാസ്സ് ആയിരുന്നപ്പോൾ ഒന്നാം തിയ്യതി മുതൽ മാസം അവസാനം വരെ ആയിരുന്നു പാസിന്റെ കാലാവധി. ഈ മാസം മുതൽ ടുമോക്ക് മൊബൈൽ ആപ്പ് ഉപയോഗിച്ച്…

Read More

ടിക്കറ്റെടുക്കാത്ത യാത്രക്കാർ സൂക്ഷിക്കുക; ഭീമമായ പിഴ ഈടാക്കി ബിഎംടിസി

ബെംഗളൂരു: ടിക്കറ്റ് എടുക്കാത്ത യാത്രക്കാരിൽ നിന്നും പിഴ ഈടാക്കി  ബിഎംടിസി. മാർച്ചിൽ 3,785 യാത്രക്കാരിൽ നിന്ന് 6.12 ലക്ഷം രൂപയാണ് ബിഎംടിസിയിലെ ചെക്കിംഗ് സ്റ്റാഫ് പിഴയായി ഈടാക്കിയത്. കൂടാതെ ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (ബിഎംടിസി) ഡ്യൂട്ടി വീഴ്ചയുടെ പേരിൽ കണ്ടക്ടർമാർക്കെതിരെ 1,963 കേസുകൾ ഫയൽ ചെയ്തിട്ടുണ്ടെന്നും പത്രക്കുറിപ്പിൽ അറിയിച്ചു. 236 ഓളം പുരുഷ യാത്രക്കാർക്കാൻ പിഴ ചുമത്തിപെട്ടത് കൂടാതെ സ്ത്രീകൾക്കായി സംവരണം ചെയ്ത സീറ്റിൽ യാത്ര ചെയ്തതിന് പുരുഷന്മാരിൽ നിന്നും 23,600 രൂപ പിഴയീടാക്കിയതായും കോർപ്പറേഷൻ അറിയിച്ചു.

Read More