ബെംഗളൂരു: നഗരത്തിലെ ഹൊരമാവിൽ കണ്ണൂർ കുറ്റിയാട്ടൂർ സ്വദേശി രത്നാകരന്റെ മാരുതി ഇക്കോ കാറിന്റെ സൈലൻസറാണ് മോഷണം പോയത്. രത്നാകരൻ രാവിലെ വാഹനം സ്റ്റാർട്ട് ചെയ്യാൻ ശ്രമിക്കുമ്പോൾ വലിയ തോതിൽ ശബ്ദമുണ്ടായതോടെ വാഹനമോക്കറെ പരിശോധിച്ചപ്പോഴാണ് മോഷണം നടന്ന കാര്യം അരിഞ്ഞത്. തുടർന്ന് സമീപത്തെ സി.സി.ടി.വി. ക്യാമെറകൾ പരിശോധിച്ചപ്പോൾ രാത്രി രണ്ടുമണിയോടെ മോഷ്ടാക്കളെത്തുന്നത് കണ്ടെത്തി. സംഭവത്തിൽ രത്നാകരൻ സി.സി.ടി.വി. ദൃശ്യങ്ങൾ സഹിതം ഹെന്നൂർ പോലീസിൽ പരാതി നൽകുകയും, ഇതേ പ്രദേശത്തു നിന്ന് ഇതേ ദിവസം രണ്ടിലധികം കാറുകളുടെ സൈലസറുകൾ മോഷണം പോയതായും പോലീസ് അറിയിച്ചു
Read MoreTag: theft
നഗരത്തെ വിറപ്പിച്ച മോഷണം; 6 മണിക്കൂറുകൾക്കുള്ളിൽ മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്തു
ബെംഗളൂരു: മോഷണം നടന്ന് ആറ് മണിക്കൂറിനുള്ളിൽ കോറമംഗലയിലെ വീട്ടിൽ കയറി മോഷ്ടിച്ച 4 പ്രതികളെയും പോലീസ് അറസ്റ്റുചെയ്തു. പ്രതികളിൽ നിന്ന് വിലയേറിയ വാച്ചുകളും സ്വർണ്ണാഭരണങ്ങളും ഉൾപ്പെടെ 20 ലക്ഷം രൂപയുടെ കൊള്ളയടിച്ച സാധനങ്ങൾ പോലീസ് പിടിച്ചെടുത്തു. കോറമംഗല അഞ്ചാം ബ്ലോക്കിലെ വ്യവസായി വരുൺ ഷായുടെ വീട്ടിലായിരുന്നു മോഷണം നടന്നത്. പ്രധാനപ്രതി ആർ ചോട്ടു കുമാർ മുഖിയ വരുൺ ഷായുടെ വസതിയിൽ വീട്ടുജോലി ചെയ്തു വരികയായിരുന്നു . ഈ മോഷണത്തിന് ചോട്ടുവിന്റെ കൂട്ടാളികളായി പി രഞ്ജിത്ത് കുമാർ മുഖിയ (19), എച്ച്. ഗൗതം കുമാർ മുഖിയ…
Read Moreകോവിഡ് കാലത്തും മോഷണത്തിന് കുറവില്ല; സർക്കാർ എയറോനോട്ടിക്കൽ ട്രെയിനിങ് സ്കൂളിൽനിന്ന് ചന്ദനമരം മുറിച്ചുകടത്താൻ ശ്രമം.
ബെംഗളുരു; അതി സുരക്ഷാ മേഖലയിൽ നിന്ന് ചന്ദനമരം മുറിച്ച് കടത്താൻ ശ്രമം , ജക്കൂരിലെ സർക്കാർ എയറോനോട്ടിക്കൽ ട്രെയിനിങ് സ്കൂളിൽനിന്ന് ചന്ദനമരം മുറിച്ചുകടത്താൻ ശ്രമം. ഞായറാഴ്ച പുലർച്ചെയോടെയാണ് മോഷ്ടാക്കൾ ട്രെയിനിങ് സ്കൂളിനുള്ളിലെത്തിയത്. മരം മുറിക്കുന്ന ശബ്ദംകേട്ട് സുരക്ഷാ ജീവനക്കാരെത്തിയെങ്കിലും മോഷ്ടാക്കൾ രക്ഷപ്പെട്ടു. ഡിവിഷൻ അസിസ്റ്റന്റിന്റെ പരാതിയിൽ കേസെടുത്തു. കൂടാതെ പുലർച്ചെ 2.30-ഓടെയാണ് സുരക്ഷാജീവനക്കാർ മരം മുറിക്കുന്ന ശബ്ദം കേട്ടത്. പരിശോധന നടത്തിയപ്പോൾ പകുതി മുറിച്ചുവെച്ച ഒരു ചന്ദനമരം കണ്ടെത്തുകയായിരുന്നു. പരിസരം മുഴുവൻ പരിശോധിച്ചിട്ടും മോഷ്ടാക്കളെ കണ്ടെത്താൻ കഴിഞ്ഞില്ല. മരം വെട്ടുന്ന യന്ത്രമുപയോഗിച്ചാണ് മോഷ്ടാക്കൾ ചന്ദനമരം…
Read Moreജൂവല്ലറി ഉടമയെ കബളിപ്പിച്ച് ലക്ഷങ്ങൾ കവർന്നു; പ്രതികൾക്കായി തിരച്ചിൽ ഊർജിതമാക്കി പോലീസ്
ബെംഗളുരു; ജൂവല്ലറി ഉടമയെ കബളിപ്പിച്ച് ലക്ഷങ്ങൾ കവർന്നു, ജൂവലറി ഉടമയുമായി സൗഹൃദമുണ്ടാക്കിയതിനുശേഷം മൂന്നംഗസംഘം 8.3 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങൾ തട്ടിയെടുത്തതായി പരാതി. ബെംഗളുരു ബനശങ്കരി സ്വദേശി ജിതേന്ദ്ര ജെയിനാണ് ഹനുമന്തനഗർ സ്വദേശികളായ നിഖിൽ റായ്, ചേതൻ, ഹർദിക് എന്നിവർക്കെതിരേ പരാതി നൽകിയത്. ഹനുമന്തനഗർ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. 2019 ലാണ് ഇവർ 8.3 ലക്ഷം രൂപയുടെ നാല് സ്വർണമാലകൾ ഇവർ ജിതേന്ദ്ര ജെയിനിന്റെ ജ്വല്ലറിയിൽനിന്ന് വാങ്ങിയത്. പണം പിന്നീട് തരാമെന്നായിരുന്നു വാഗ്ദാനം. തുടർന്ന് പല തവണ ആവശ്യപ്പെട്ടിട്ടും പണം നൽകിയില്ല. പുതുതായി ഒരു…
Read Moreഅന്യ സംസ്ഥാന തൊഴിലാളികളെ നാട്ടിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് പണം കവർന്നു.
ബെംഗളുരു; പണം കവർന്നതായി പരാതി, നാട്ടിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് ഒഡിഷ സ്വദേശികളായ അതിഥി തൊഴിലാളികളിൽനിന്ന് ടാക്സികാർ ഡ്രൈവറും സുഹൃത്തും ചേർന്ന് പണം കവർന്നതായി പരാതി. ബെംഗളുരു ചിക്കബെല്ലാപുരയിൽ ജോലിചെയ്യുന്ന ഏഴംഗ അതിഥിതൊഴിലാളികളാണ് കവർച്ചയ്ക്ക് ഇരയായത്. ഇവരിൽനിന്ന് 7,000 രൂപയാണ് ടാക്‌സിഡ്രൈവറും സുഹൃത്തും തട്ടിയെടുത്തത്. കഴിഞ്ഞ ദിവസം ഒഡിഷ സ്വദേശികളായ തൊഴിലാളികൾ നാട്ടിലേക്ക് തീവണ്ടി പോകുന്നുണ്ടോ എന്നന്വേഷിച്ചാണ് റെയിൽവേ സ്റ്റേഷനിലെത്തിയത്. എന്നാൽ തീവണ്ടികളൊന്നുമുണ്ടായിരുന്നില്ല. ഇതോടെ സംഘം ബാഗുകളുമായി റെയിൽവേ സ്റ്റേഷനുപുറത്തിറങ്ങി. ഇതിനിടെ ഒരു ടാക്‌സി ഡ്രൈവർ ഇവരെ സമീപിക്കുകയായിരുന്നു. സുഹൃത്തിനോട് സംസാരിച്ച് നാട്ടിലെത്തികാമെന്ന് വാഗാദാനം…
Read Moreപോലീസ് സ്റ്റേഷനിൽ നിന്ന് 50 ഉണ്ടകൾ കാണാതെ പോയതിന് പിന്നിൽ അഴിമതിയോ? അന്വേഷണം ഊർജിതം.
ബെംഗളൂരു :മൈസൂരുവിലെ ടി. നരസിപുർ പോലീസ് സ്റ്റേഷനിൽ സൂക്ഷിച്ച 50 വെടിയുണ്ടകൾ മോഷണംപോയതായി റിപ്പോർട്ട്, സ്റ്റേഷനിലെ റൈഫിളുകളിൽ ഉപയോഗിക്കാനായി സൂക്ഷിച്ച വെടിയുണ്ടകളാണ് മോഷണം പോയിരിയ്ക്കുന്നത്. വൻ വിവാദമായിരിയ്ക്കുന്ന സംഭവത്തിൽ സിറ്റി പോലീസ് കമ്മിഷ്ണർ എസ് ഋഷികാന്തിന്റെ നിർദേശത്തെ തുടർന്ന് കേസ് ഫയൽ ചെയ്ത് അന്വേഷണം ആരംഭിച്ചു. മോഷണ കുറ്റമുൾപ്പെടെ വകുപ്പുകൾ ചേർത്താണ് അന്വേഷിക്കുക, 2500 വെടിയുണ്ടകളാണ് നൽകിയിരുന്നത്. കഴിഞ്ഞയാഴ്ച്ച ജില്ലാ സായുധ റിസർവ് പോലീസിലെ ഡിവൈ.എസ്.പി. ഇതിന്റെ കണക്കെടുപ്പ് നടത്തിയപ്പോഴാണ് 50 വെടിയുണ്ടകൾ കാണാതായത് ശ്രദ്ധയിൽപ്പെട്ടതെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടി ഡിവൈ.എസ്.പി. മൈസൂരു…
Read Moreചന്ദന മോഷ്ടാക്കളെ വെടിവച്ച് വീഴ്ത്തി
ബെംഗളുരു: കബൺ പാർക്കിനുള്ളിൽ പോലീസ് ചന്ദന മോഷ്ടാക്കളെ വെടിവച്ച് വീഴ്ത്തി. സാറാ പാളയ സ്വദേശി മുജാഹിദുള്ള (40), ലക്ഷ്മണ(32), രഖുനാഥൻ(35)എന്നിവരാണ് പിടിയിലായത്. മുജാഹിതുള്ളയെയാണ് പോലീസ് വെടിവച്ച് വീഴ്ത്തിപിടികൂടിയത്. 19 ചന്ദന മോഷണ കേസിലെ പ്രതികളായ ഇവരോട് കീഴടങ്ങാൻ ആവശ്യപ്പെട്ടെങ്കിലും പോലീസിനെ അക്രമിക്കുകയായിരുന്നു , ഇതെ തുടർന്നാണ് പോലീസ് വെടിവച്ച് വീഴ്ത്താനിടയായത്.
Read Moreയുവാവിനെ ആക്രമിച്ച് ഫോൺ തട്ടാൻ ശ്രമം; കയ്യോടെ പിടികൂടി നാട്ടുകാർ
ബെംഗളുരു: യുവാവിനെ ആക്രമിച്ച് മൊബൈൽ ഫോണും പണവും തട്ടിയെടുക്കാൻ ശ്രമിച്ചയാളെ നാട്ടുകാർ പിടികൂടി പോലീസിനെ ഏൽപ്പിച്ചു. സ്വകാര്യ കമ്പനി ജീവനക്കരനായ പ്രദീപിനെ ആക്രമിച്ച കൊട്ടിഗെ പാളയ നിവാസി പ്രമോദിനെയാണ് നാട്ടുകാർ പിടികൂടിയത്.
Read Moreഅതി വിദഗ്ദമായി മോഷണം നടത്തി വന്നിരുന്ന 8 അംഗസംഘം പിടിയിൽ
ബെംഗളുരു: ബാങ്കിൽനിന്ന് ഇറങ്ങുന്നവരുടെ ശ്രദ്ധ തിരിച്ച് കവർച്ച നടത്തിയിരുന്ന 8 അംഗ സംഗം പിടിയിലായി. സാംസൺ, ജാനിയ, അർജുൻ., രാകേഷ്, സുനിൽ, വിജയ്, ഭാസ്കർ, എസ് രാകേശ് എന്നിവരാണ് പിടിയിലായത്. ബാങ്കിൽ നിന്ന് ഇറങ്ങുന്നവരുടെ ശ്രദ്ധ മറ്റെന്തെങ്കിലേക്കും തിരിച്ച് വിട്ട് വിദഗ്ദമായി മോഷണം നടത്തുന്ന കൂട്ടരാണിവർ.
Read Moreമോഷ്ടാക്കളെകൊണ്ട് രക്ഷയില്ലാതെ ബെംഗളുരു; ടെറസിന്റെ വാതിൽ തകർത്ത് വീട്ടിൽ നിന്ന് കവർന്നത് 12 ലക്ഷം
ബെംഗളുരു: എച്ച്എഎൽ തേഡ് സ്റ്റേജ് ഗോപാലിന്റെ വീട്ടിലാണ് കവർച്ച നടന്നത്. ബിസിനസുകാരനായ ഗോപാൽ വീട്ടിൽ ഇല്ലാതിരുന്ന ദിവസം ടെറസിന്റെ വാതിൽ തകർത്ത് രണ്ട് പേർ വീടിനുള്ളിൽ കടക്കുകയായിരുന്നു. വീട്ടമ്മയ കെട്ടിയിട്ട് മോഷ്ടാക്കൾ 12 ലക്ഷവുമായി കടന്നു. സംഭവത്തിൽ പോലീസ് കേസെടുത്തു.
Read More