യുവാവിനെ ആക്രമിച്ച് ഫോൺ തട്ടാൻ ശ്രമം; കയ്യോടെ പിടികൂടി നാട്ടുകാർ

ബെം​ഗളുരു: യുവാവിനെ ആക്രമിച്ച് മൊബൈൽ ഫോണും പണവും തട്ടിയെടുക്കാൻ ശ്രമിച്ചയാളെ നാട്ടുകാർ പിടികൂടി പോലീസിനെ ഏൽപ്പിച്ചു. സ്വകാര്യ കമ്പനി ജീവനക്കരനായ പ്രദീപിനെ ആക്രമിച്ച കൊട്ടി​ഗെ പാളയ നിവാസി പ്രമോദിനെയാണ് നാട്ടുകാർ പിടികൂടിയത്.

Read More

അതി വിദ​ഗ്ദമായി മോഷണം നടത്തി വന്നിരുന്ന 8 അം​ഗസംഘം പിടിയിൽ

ബെം​ഗളുരു: ബാങ്കിൽനിന്ന് ഇറങ്ങുന്നവരുടെ ശ്രദ്ധ തിരിച്ച് കവർച്ച നടത്തിയിരുന്ന 8 അം​ഗ സം​ഗം പിടിയിലായി. സാംസൺ, ജാനിയ, അർജുൻ., രാകേഷ്, സുനിൽ, വിജയ്, ഭാസ്കർ, എസ് രാകേശ് എന്നിവരാണ് പിടിയിലായത്. ബാങ്കിൽ നിന്ന് ഇറങ്ങുന്നവരുടെ ശ്രദ്ധ മറ്റെന്തെങ്കിലേക്കും തിരിച്ച് വിട്ട് വിദ​ഗ്ദമായി മോഷണം നടത്തുന്ന കൂട്ടരാണിവർ.

Read More

മോഷ്ടാക്കളെകൊണ്ട് രക്ഷയില്ലാതെ ബെം​ഗളുരു; ടെറസിന്റെ വാതിൽ തകർത്ത് വീട്ടിൽ നിന്ന് കവർന്നത് 12 ലക്ഷം‌

ബെം​ഗളുരു: എച്ച്എഎൽ തേഡ് സ്റ്റേജ് ​ഗോപാലിന്റെ വീട്ടിലാണ് കവർച്ച നടന്നത്. ബിസിനസുകാരനായ ​ഗോപാൽ വീട്ടിൽ ഇല്ലാതിരുന്ന ദിവസം ടെറസിന്റെ വാതിൽ തകർത്ത് രണ്ട് പേർ വീടിനുള്ളിൽ കടക്കുകയായിരുന്നു. വീട്ടമ്മയ കെട്ടിയിട്ട് മോഷ്ടാക്കൾ 12 ലക്ഷവുമായി കടന്നു. സംഭവത്തിൽ പോലീസ് കേസെടുത്തു.

Read More

മലയാളി യുവാവ് കുത്തേറ്റ് ദാരുണമായി മരിച്ചസംഭവം; മൊബൈൽ മോഷണത്തിനിടെയെന്ന് പ്രതികളുടെ കുറ്റസമ്മതം

ബെം​ഗളുരു: മലയാളി യുവാവ് ​ഗൗതം കൃഷ്ണയുടെ മരണത്തിലെ ദുരൂഹത പുറത്ത്. മൊബൈൽ മോഷണം ചെറുത്തതിനും ചോദ്യം ചെയ്തതുമാണ് 18 കാരന്റെ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് വ്യക്തമാക്കി. ചേർത്തല എഴുപുന്ന ​ഗായത്രി ഭവനിൽ ​ഗൗതം കൃഷ്ണ (18) കുത്തേറ്റ് മരിച്ച സംഭവത്തിൽ ഭരതീ ന​ഗർ സ്വദേശികളായ മുഹമ്മദ് ദാബിർ(19), മഹമ്മദ് അബ്ബാസ്(19) ഇക്ബാൽ അഹമദ് ഷെരീഫ്(20) എന്നിവരാണ് പിടിയിലായത്. മൊബൈൽമോഷ്ടിക്കുന്നത് ചെറുത്തു നിന്നതിലെ വൈരാ​ഗ്യമാണ് സംഘം ​ഗൗതമിനെ കുത്തി വീഴ്ത്താനിടയക്കിയത്. നെഞ്ചിൽ ആഴത്തിലുള്ള കുത്തേറ്റാണ് ​ഗൗതം മരിച്ചത്. പ്രതികളെ ഉപ്പാർപേട്ട് പോലീസ് അറസ്റ്റ് ചെയ്തു.

Read More

4 ലക്ഷവും 5.5 കിലോ സ്വർണ്ണവുമായി മുത്തൂറ്റ് ഫൈനാൻസിലെ മാനേജർ മുങ്ങിയതായി പരാതി

ബാംഗ്ലൂർ : 1.5 കോടിയുടെ മുതലുമായി മാനേജർ മുങ്ങിയതായി ബാംഗ്ലൂർ ചെന്നപ്പട്ടണ പോലീസ് സ്റ്റേഷനിൽ പരാതി .28 വയസ്സുകാരനായ നവീനാണ് മുതലുമായി കാണാതായ മാനേജർ .പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായത് പ്രകാരം 4 മാസം മുൻപാണ് ഇയാൾ ജോലിയിൽ പ്രവേശിച്ചത് .മറ്റു രണ്ടു ജോലിക്കാർ കൂടെ ഉണ്ടായിരുന്നു ഇ ബ്രാഞ്ചിൽ .സാധാരണ ഓഫീസ് തുറക്കാറുള്ള വ്യക്തി ലീവിൽ ആയിരുന്നതിനാൽ താക്കോൽ നവീനെ ഏൽപ്പിക്കുകയായിരുന്നു. തിങ്കളാഴ്ച രാവിലെ 7:30ക്ക് ഓഫീസിൽ എത്തിയ നവീൻ വലിയ ബാഗുമായി പോകുന്നത് കണ്ട സെക്യൂരിറ്റി ജീവനക്കാരൻ മറ്റൊരു ജോലിക്കാരനായ സേവ്യറെ വിവരം…

Read More
Click Here to Follow Us