മദ്യം വിനയായി; വിദ്യാർഥികൾ അടിച്ചു തകർത്തത് 14 കാറുകൾ

ബെം​ഗളുരു; മദ്യ ലഹരിയിൽ വിദ്യാർഥികൾ അടിച്ചു തകർത്തത് 14 കാറുകൾ. വഴിയരികിൽ നിർത്തിയിട്ട കാറുകളാണ് അടിച്ചു തകർത്തത്. കഴിഞ്ഞ ദിവസം സുഹൃത്തിന്റെ പിറന്നാൾ ആഘോഷത്തിനിടെയാണ് മദ്യ ലഹരിയിലായിരുന്ന രാജസ്ഥാൻ, മധ്യപ്രദേശ്, സ്വദേശികളായ മായങ്ക്(21), രോഹിത് (20), അദ്നൻ (21), സക്കാം(21), ജയാസ് (20) എന്നീ വിദ്യാർഥികൾ വഴിയരികിൽ നിർത്തിയിട്ടിരുന്ന കാറുകൾ അടിച്ചു തകർത്തത്. കാറുകൾ അടിച്ചു തകർത്ത നിലയിൽ കണ്ടെത്തിയ ഉടമസ്ഥർ സിസിടിവിയുടെ സഹായത്തോടെ പ്രതികളെ കണ്ടെത്തുകയായിരുന്നു. പിറന്നാൾ ആഘോഷങ്ങൾക്കിടെ സോഫ്റ്റ് ഡ്രിങ്ക് വാങ്ങാൻ ഇറങ്ങിയപ്പോഴാണ് കാറുകൾ അടിച്ചു തകർത്തത്.  

Read More

ബെം​ഗളുരുവിലെ സ്കൂളുകളിൽ ക്ലാസ് സമയം ദീർഘിപ്പിക്കണം; കുട്ടികൾ പഠനത്തിൽ പിന്നിലാകുന്നു: പരാതിയുമായി രക്ഷിതാക്കൾ

ബെം​ഗളുരു; ബെം​ഗളുരുവിലെ സ്കൂളുകളിൽ ക്ലാസ് സമയം ദീർഘിപ്പിക്കുവാൻ ആലോചനയുമായി വിദ്യാഭ്യാസ വകുപ്പ് രം​ഗത്ത്. കോവിഡിന് മുൻപുണ്ടായിരുന്ന സമയക്രമത്തിലേക്ക് മാറ്റുവാനാണ് തീരുമാനം, കോവിഡ് കേസുകൾ തീരെ കുറയുന്നതിനാൽ സാധാരണ ക്ലാസ് സമയം ബെം​ഗളുരുവിൽ പാലിക്കുന്നതിൽ കുഴപ്പമില്ലെന്ന നിലപാടിലാണ് വിദ്യാഭ്യാസ വകുപ്പ്. ഇപ്പോൾ 6 മുതൽ 12 വരെയുള്ള ക്ലാസുകൾക്ക് രാവിലെയും ഉച്ചകഴിഞ്ഞും രണ്ട് ഷിഫ്റ്റായാണ് ക്ലാസുകൾ നടത്തുന്നത്. എന്നാൽ ചിലയിടത്ത് ഒന്നിടവിട്ടാണ് ക്ലാസുകൾ സംഘടിപ്പിക്കുന്നത്. ഈ രീതി മാറ്റി പഴയപോലെ ക്ലാസുകൾ തുടരാനാണ് രക്ഷിതാക്കളും ആവശ്യപ്പെടുന്നത്. കുട്ടികൾ പഠനത്തിൽ പിന്നിലാകുന്നുവെന്നാണ് മാതാപിതാക്കൾ കാരണം പറയുന്നത്. കോവിഡ്…

Read More

ഇതര സംസ്ഥാന ബിരുദ വിദ്യാർഥികളുടെ കന്നഡ പഠനം; പുതിയ സർക്കാർ തീരുമാനം ഇങ്ങനെ

ബെം​ഗളുരു; ആദ്യ നാലു സെമസ്റ്ററുകളിൽ ബിരുദ വിദ്യാർഥികൾ കന്നഡ പഠിക്കണമെന്ന ഉത്തരവ് സർക്കാർ പുനപരിശോധിക്കുന്നു. പുതിയ ഭേദ​ഗതി പ്രകാരം സ്കൂളുകളിൽ കന്നഡ പഠിക്കാത്തവരും ഇതര സംസ്ഥാനങ്ങളിലുള്ളവർക്കും ആദ്യ രണ്ടു സെമസ്റ്ററുകളിൽ കന്നഡ പഠിച്ചാൽ മതിയെന്ന ഭേദ​ഗതിയാണ് കൊണ്ടുവന്നിരിയ്ക്കുന്നത്. ഉന്നത വിദ്യാഭ്യാസ രം​ഗത്ത് കന്നഡ ഭാഷാ പഠനം വേണ്ട രീതിയിൽ നടക്കുന്നില്ലെന്ന് കന്നഡ വികസന അതോറിറ്റിയുടെ കണ്ടെത്തലിനെ തുർന്നാണ് നടപടി. രാജീവ് ​ഗാന്ധി ആരോ​ഗ്യ സർവ്വകലാശാലയുടെ കീഴിലുള്ള മെഡിക്കൽ വിദ്യാർഥികൾക്കും, കൂടാതെ എൻജിനീയറിംങ് വിദ്യാർഥികൾക്കും രണ്ടു സെമസ്റ്ററുകളിൽ കന്നഡ പഠനം നിർബന്ധമാണ്. എന്നാൽ ഇതേ രീതിയിൽ…

Read More

പരീക്ഷ ജയിക്കാൻ ഉത്തര കടലാസിൽ ദൈവങ്ങളുടെ പേരും, അധ്യാപകർക്ക് ഭീഷണിയും; 200 ൽ അധികം മെ‍‍ഡിക്കൽ വിദ്യാർഥികളുടെ ഫലങ്ങൾ തടഞ്ഞുവച്ചു

ബെം​ഗളുരു: എഴുതിയ പരീക്ഷ ജയിക്കാൻ ഉത്തര കടലാസിൽ ദൈവങ്ങളുടെ പേരെഴുതി ചേർത്ത പേപ്പറുകൾ തടഞ്ഞുവച്ചു. 200 ലധികം മെഡിക്കൽ വിദ്യാർഥികളുടെ ഫലങ്ങളാണ് ഇത്തരത്തിൽ തടഞ്ഞ് വച്ചത്.പരീക്ഷയിൽക്രിത്രിമത്വമോ , ദൈവങ്ങളുടെപേരോ എഴുതി ചേർക്കരുതെന്ന് നിയമമുള്ളപ്പോഴാണ് വിദ്യാർഥികൾ ഇത്തരത്തിൽ എഴുതി ചേർത്തിരിക്കുന്നത്.

Read More

ബിഎംടിസിയുടെ പഴയ സ്റ്റുഡന്റ് പാസ് നവംബർ 15 വരെ ഉപയോ​ഗിക്കാം

പഴയ സ്റ്റുഡന്റ് പാസിന്റെ കാലാവധി നവംബർ 15 വരെ ബിഎംടിസി നീട്ടി. പുതിയ സ്മാർട് കാർഡിന് അപേക്ഷിച്ച വിദ്യാർഥികളിൽ 50,000 പേർക്ക് ഇനിയും പാസ് ലഭിക്കാത്ത സാഹചര്യത്തിലാണ് നടപടി. 3.1 ലക്ഷം സ്മാർട് കാർഡ് തയാറാക്കിയതിൽ 2.9 ലക്ഷം കാർഡുകൾ വിതരണം ചെയ്തെന്നാണ് ബിഎംടിസി അധികൃതരുടെ വിശദീകരണം വ്യക്താമാക്കുന്നത്. അപേക്ഷകൾ അപൂർണ്ണമായവരുടെതാണ് തടഞ്ഞ് വച്ചിരിക്കുന്നത്.

Read More

വിലക്ക് ലംഘിച്ച് വിദ്യാർഥികൾ മലമുകളിൽ ട്രെക്കിംങിന് പോയി, അവശനിലയിലായ വിദ്യാർഥികളെ പോലീസ് രക്ഷപ്പെടുത്തി

ബെം​ഗളുരു: എൻജിനീയറിംങ് വിദ്യാർഥികൾ അനുമതി ലംഘിച്ച് ട്രെക്കിംങിംന് പോയി, വഴി തെറ്റി അവശനിലയിലായ വിദ്യാർഥികളെ രക്ഷപ്പടുത്താൻ പോലീസിന് വേണ്ടി വന്നത് ആറ് മണിക്കൂർ.‌‍ കനക്പുര റോഡിലെ ദയാനന്ദ സാ​ഗർ എൻജിനീയറിംങ് കോളേജിലെ വിദ്യാർഥികളായ ഇസു സൊമാനി, പ്രകാർ കുമാർ, ദീപനാശു എന്നിവരാണ് വിലക്ക് മറികടന്ന് ട്രെക്കിംങിനായി ദിവ്യ​ഗിരി മല കയറിയത്. മൊബൈൽ ഫോൺ സി​ഗ്നൽ നഷ്ടമായതോടെ മൂവർ സംഘം കുടുങ്ങുകയായിരുന്നു, അവസാനം എമർജൻസി അലേർട്ട് വഴി പോലീസിനെ സഹായത്തിന് വിളിക്കുകയായിരുന്നു. നന്ദി ഹിൽസ് പോലീസ് നടത്തിയ തിരച്ചിലിനൊടുവിലാണ് അവശ നിലയിലായ 3 പേരെയും കണ്ടെത്തിയത്.…

Read More
Click Here to Follow Us