കർണാടക നായർ സർവീസ് സൊസൈറ്റിയുടെ “കേളികൊട്ട്”ഇന്ന് മാൻഫോ കൺവൻഷൻ സെന്ററിൽ

ബെംഗളൂരു : കർണാടക നായർ സർവീസ് സൊസൈറ്റിയുടെ എല്ലാ കരയോഗങ്ങളുടെയും സംയുക്ത വാർഷിക കുടുംബമേള ‘കേളികൊട്ട്–2018’ ഇന്നും നാളെയും  മാന്യതാ ടെക്പാർക്കിനു സമീപത്തെ മാൻഫോ കൺവൻഷൻ സെന്ററിൽ നടക്കും.രാവിലെ 8.30നു പതാക ഉയർത്തൽ, ഘോഷയാത്ര. 9.15നു വിഷ്ണു സഹസ്രനാമം ഫ്യൂഷൻ, കരയോഗം കുടുംബാംഗങ്ങളുടെ കലാപരിപാടികൾ, 12.30നു സാംസ്കാരിക സമ്മേളനത്തിൽ എഴുത്തുകാരായ പ്രഭാവർമ, പി.ആർ.നാഥൻ, സംവിധായകൻ വി.കെ.പ്രകാശ് എന്നിവർ വിശിഷ്ടാതിഥികൾ ആയിരിക്കും.

രണ്ടു മുതൽ കലാസാംസ്കാരിക പരിപാടികൾ, നാലിനു സംഗീത സായാഹ്നത്തിൽ പിന്നണി ഗായകർ ബിജു നാരായണനും ജ്യോൽസ്നയും നയിക്കുന്ന ഗാനമേള, ഹരിശ്രീ മാർട്ടിന്റെ നേതൃത്വത്തിൽ സിനിമാല ടീമിന്റെ കോമ‍ഡി ഷോ, കൊച്ചിൻ വൊൾക്കാനോയുടെ സിനിമാറ്റിക് ‍നൃത്തം എന്നിവ ഉണ്ടായിരിക്കും. 10നു രാവിലെ ഒൻപതിനു കരയോഗം അംഗങ്ങളും എംഎംഇസിടി സ്കൂൾ വിദ്യാർഥികളും അവതരിപ്പിക്കുന്ന വിവിധ പരിപാടികൾ, കെഎൻഎസ്എസ് മഹിളാ വിഭാഗത്തിന്റെ മെഗാ തിരുവാതിര.

  'ത്രെഡ്സ് ഓഫ് ഹ്യൂമാനിറ്റി' ഫണ്ട്റൈസിംഗ് ഗാല സംഘടിപ്പിച്ചു; വനിതാ ശാക്തീകരണത്തിനും മാനവിക പ്രവർത്തനങ്ങൾക്കും പിന്തുണ

12നു പൊതുസമ്മേളനത്തിൽ കേന്ദ്രമന്ത്രി ഡി.വി.സദാനന്ദഗൗഡ, മന്ത്രിമാരായ കെ.ജെ.ജോർജ്, കൃഷ്ണബൈരെഗൗഡ, രാജീവ് ചന്ദ്രശേഖർ എംപി, കേരള പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, വി.ഡി.സതീശൻ എംഎൽഎ, എൻഎസ്എസ് റജിസ്ട്രാർ പി.എൻ.സുരേഷ് എന്നിവർ വിശിഷ്ടാതിഥികളായിരിക്കും. കെഎൻഎസ്എസ് ഏർപ്പെടുത്തിയിട്ടുള്ള എക്സലൻസ്, ഡോയെൻസ്, മന്നം പുരസ്കാരങ്ങളും സമ്മേളനത്തിൽ സമ്മാനിക്കും. വൈകിട്ട് നാലിനു സംഗീത സായാഹ്നത്തിൽ കെഎൻഎസ്എസ് ഓർക്കസ്ട്രയുടെ ഗാനമേള, സിനിമാറ്റിക് നൃത്തം, സ്റ്റീഫൻ ദേവസി–ശ്യാം–രമ്യ സംഘത്തിന്റെ ഫ്യൂഷൻ സംഗീതം എന്നിവയും ഉണ്ടായിരിക്കുമെന്നു സംഘാടകർ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഐഎസ്എം പ്രൊഫഷണൽസ് ഫാമിലി കോൺഫറൻസ് പ്രഖ്യാപന സമ്മേളനം ഇന്ന് ബെംഗളൂരുവിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പരിസ്ഥിതി ദിനാചരണവും വനിതാ വിങ് ഉദ്ഘാടനവും നടത്തി
[masterslider id="10"]

Related posts