സിനിമാ ഷൂട്ടിങ്ങിനിടെ ഹെലികോപ്റ്ററിൽ നിന്നു ചാടിയ രണ്ട് നടൻമാർ തടാകത്തിൽ മുങ്ങിമരിച്ച സംഭവത്തിൽ, നിർമാതാവിന്റെ അറസ്റ്റ് തടയാൻ ശ്രമിച്ചെന്ന കേസിൽ ഒളിവിലായിരുന്ന കന്നഡ നടൻ ദുനിയാ വിജയ് തമിഴ്നാട്ടിൽ പിടിയില്‍.

ബെംഗളൂരു : സിനിമാ ഷൂട്ടിങ്ങിനിടെ ഹെലികോപ്റ്ററിൽ നിന്നു ചാടിയ രണ്ട് നടൻമാർ തടാകത്തിൽ മുങ്ങിമരിച്ച സംഭവത്തിൽ, നിർമാതാവിന്റെ അറസ്റ്റ് തടയാൻ ശ്രമിച്ചെന്ന കേസിൽ ഒളിവിലായിരുന്ന കന്നഡ നടൻ ദുനിയാ വിജയ് തമിഴ്നാട്ടിൽ പിടിയിലായി. കോടതിയിൽ ഹാജരാക്കിയ നടനെ ജാമ്യത്തിൽ വിട്ടയച്ചു.

ദുനിയ വിജയ് നായകനായ ‘മാസ്തിഗുഡി’ സിനിമയുടെ ക്ലൈമാക്സ് ചിത്രീകരണത്തിനിടെ ഹെലികോപ്റ്ററിൽ നിന്നു ചാടിയ അനിൽ(33), ഉദയ്(31) എന്നിവരാണ് രാമനഗര മാഗഡി തിപ്പഗൊണ്ടനഹള്ളി തടാകത്തിൽ മുങ്ങിമരിച്ചത്. 2016 നവംബർ ഏഴിനായിരുന്നു സംഭവം.

  'വേണമെങ്കിൽ പോവാം, രാജി സമർപ്പിച്ചാൽ മിനിറ്റുകൾക്കകം സ്വീകരിക്കും'; മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ

സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതിനു സിനിമാ നിർമാതാവിനെതിരെ കേസെടുത്തിരുന്നു. തുടർന്നു കഴിഞ്ഞയാഴ്ച കോടതി ഉത്തരവനുസരിച്ച് അറസ്റ്റ് ചെയ്യാൻ പൊലീസ് വീട്ടിൽ എത്തിയെങ്കിലും സുന്ദർഗൗഡ കടന്നുകളഞ്ഞു.

സംഭവസമയത്തു വീട്ടിലുണ്ടായിരുന്ന ദുനിയാ വിജയിന്റെ സഹായത്തോടെയാണ് സുന്ദർ രക്ഷപ്പെട്ടതെന്നാരോപിച്ച് പൊലീസ് നടനെതിരെ കേസെടുത്തു. ഒളിവിൽപോയ ദുനിയാ വിജയ് ഒരാഴ്ചയ്ക്കു ശേഷം തമിഴ്നാട്ടിലെ റിസോർട്ടിൽനിന്നാണ് പിടിയിലായത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇന്ത്യയിൽ ഏറ്റവും ധനികനായ മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ; ക്രിമിനൽ കേസുകളുടെ കാര്യത്തിലും മുഖ്യമന്തിമാർ പിന്നിലല്ല: എ.ഡി.ആർ റിപ്പോർട്ട് പുറത്ത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പൈപ്പിനുള്ളിൽ റോബോട്ടുകൾ;  മലിനജലം കലർന്നാൽ പറയും; ബെംഗളൂരുവിന്റെ കുടിവെള്ള പ്രശ്നത്തിന് എ.ഐ. പരിഹാരം
[masterslider id="10"]

Related posts