പട്ന: കടിച്ച പാമ്പിനെ തിരിച്ച് കടിച്ച് കൊന്ന് യുവാവ്. പാമ്പ് കടിയേറ്റ യുവാവിനെ സഹപ്രവര്‍ത്തകര്‍ ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചു. വേഗത്തില്‍ സുഖംപ്രാപിച്ചതിനെ തുടര്‍ന്ന് യുവാവിനെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. നവാഡ സ്വദേശിയായ സന്തോഷ് ലോഹറിനെ റെയില്‍വേ ലൈന്‍ സ്ഥാപിക്കുന്ന ജോലി കഴിഞ്ഞ് ബേസ് ക്യാമ്പില്‍ രാത്രി ഉറങ്ങുന്നതിനിടെയാണ് പാമ്പ് കടിച്ചത്. പാമ്പിനെ തിരിച്ച് കടിച്ചാല്‍ വിഷം നിര്‍വീര്യമാകുമെന്ന അന്ധവിശ്വാസത്തില്‍ ആണ് 35 കാരന്‍ പാമ്പിനെ രണ്ട് തവണ തിരിച്ചുകടിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. കൈയില്‍ എടുത്ത് കടിച്ചതിന് പിന്നാലെയാണ് പാമ്പ് ചത്തത്. ഇതിന് പിന്നാലെ ആരോഗ്യനില…
Read MoreTag: snake
ഈ വിഭാഗം സ്ത്രീധനമായി വധുവിന് നൽകുന്നത് പണമോ സ്വർണമോ അല്ല; മറിച്ച് ഉഗ്ര വിഷമുള്ള പാമ്പുകളെയാണ് ഇവർ നൽകുക!!! കാര്യം എന്തന്നല്ലേ??
സ്ത്രീധനം നിയമപരമായി തെറ്റാണെങ്കിലും പെണ്‍മക്കള്‍ക്ക് വിവാഹസമ്മാനമായി സ്വർണവും പണവും നല്‍കുന്ന പതിവ് ഇന്നും നമ്മുടെ സമൂഹത്തില്‍ നിലനില്‍ക്കുന്നുണ്ട്. ഭർത്താവിന്റെ വീട്ടില്‍ പെണ്‍മക്കളുടെ ജീവിതം കൂടുതല്‍ സുഖകരവും ഭാവിയിലേക്കുളള കരുതല്‍ എന്ന നിലയിലുമാണ് രക്ഷിതാക്കള്‍ ഇത്തരത്തിലുളള സമ്മാനങ്ങള്‍ നല്‍കാറുളളത്. ചിലർ സ്വർണത്തിനും പണത്തിനും പുറമേ കാറും വീടും വരെ സമ്മാനമായി നല്‍കാറുണ്ട്. ഈ വ്യവസ്ഥ കേരളത്തില്‍ മാത്രമല്ല ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും നടന്നുവരുന്നുണ്ട്. വിവാഹവുമായി ബന്ധപ്പെട്ട് വിവിധ തരത്തിലുളള ആചാരങ്ങളും അനുഷ്ഠാനങ്ങളും പലസ്ഥലങ്ങളിലും നിലനില്‍ക്കുന്നുണ്ട്. മദ്ധ്യപ്രദേശിലെ ‘ഗോരിയ’ എന്ന വിഭാഗത്തിനിടയില്‍ വിവാഹവുമായി ബന്ധപ്പെട്ട് നടത്തുന്ന ആചാരങ്ങളാണ്…
Read Moreപത്തോളം അനാക്കോണ്ടകളുമായി യാത്രക്കാരൻ വിമാനത്താവളത്തിൽ പിടിയിൽ
ബെംഗളൂരു: കെംപെഗൗഡ രാജ്യാന്തര വിമാനത്താവളം വഴി അനക്കോണ്ടകളെ കടത്താൻ ശ്രമിച്ച യാത്രക്കാരന്‍ അറസ്റ്റില്‍. 10 മഞ്ഞ അനക്കോണ്ടകളെയാണ് ഇയാളുടെ ലഗേജില്‍ നിന്ന് കണ്ടെത്തിയത്. പരിശോധനയ്ക്കിടെയാണ് ഇയാള്‍ പിടിയിലാവുന്നത്. ബാങ്കോക്കില്‍ നിന്ന് എത്തിയ യാത്രക്കാരനെ ഉടനെ തന്നെ അറസ്റ്റ് ചെയ്തതായി ബെംഗളൂരു കസ്റ്റംസ് അറിയിച്ചു. അതേസമയം, ഇയാളുടെ പേരുവിവരങ്ങള്‍ കസ്റ്റംസ് ഉദ്യോഗസ്ഥർ പുറത്തുവിട്ടിട്ടില്ല. സംഭവത്തില്‍ അന്വേഷണം നടന്നുവരുകയാണെന്നും വന്യജീവി കടത്ത് അനുവദിക്കില്ലെന്നും കസ്റ്റംസ് വകുപ്പ് അറിയിച്ചു.
Read Moreമൂർഖൻ പാമ്പിനെ കുപ്പിയിലാക്കി കടത്താൻ ശ്രമം; വിമാനത്താവളത്തില്‍ യാത്രക്കാരൻ പിടിയിൽ
ബെംഗളൂരു: ബാങ്കോക്കില്‍ നിന്ന് മൂർഖൻപാമ്പിനെ കുപ്പിയിലാക്കി കടത്തിയ യാത്രക്കാരൻ ബെംഗളൂരു വിമാനത്താവളത്തില്‍ പിടിയില്‍. ബെംഗളൂരു സ്വദേശിയായ പുരുഷോത്തം ആണ് പിടിയിലായത്. ഇയാളുടെ ബാഗ് പരിശോധിക്കുന്നതിനിടെ സി.ഐ.എസ്.എഫ്. ഉദ്യോഗസ്ഥരാണ് മൂർഖൻ പാമ്പിനെ കുപ്പിയിലടച്ച നിലയില്‍ കണ്ടത്. തുടർന്ന് ഇയാളെ പിടികൂടി വനം വകുപ്പിനെ ഏല്‍പ്പിക്കുകയായിരുന്നു. വിഷം ശേഖരിക്കാനാണ് പാമ്പിനെ കൊണ്ടുവന്നതെന്നാണ് പ്രാഥമിക നിഗമനം. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരുകയാണെന്ന് വനം വകുപ്പ് അധികൃതർ അറിയിച്ചു.
Read Moreമുൻ എംഎൽഎയ്ക്ക് പാമ്പ് കടിയേറ്റു
ബെംഗളൂരു: ദക്ഷിണ കന്നഡ ജില്ലയിലെ പുത്തൂർ നിയമസഭാ മണ്ഡലത്തിലെ മുൻ ബി.ജെ.പി എം.എൽ.എ സഞ്ജീവ മത്തന്തൂരിന് പാമ്പുകടിയേറ്റു. വീട്ടുവളപ്പിൽ നിൽക്കുമ്പോഴാണ് പാമ്പ് കടിച്ചത്. ഉടൻ തന്നെ പുത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സഞ്ജീവ മഠന്തൂർ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. പാമ്പിന്റെ വിഷം വ്യാപിക്കുന്നതിന് മുമ്പ് മറ്റന്തൂരിന് ഡോക്ടർ അടിയന്തര ചികിത്സ നൽകി. സഞ്ജീവ മത്തന്തൂർ ഇപ്പോൾ അടിയന്തര ചികിത്സയിൽ സുഖം പ്രാപിച്ചു എന്നാണ് വിവരം.
Read Moreകാറിനുള്ളിൽ കയറിയ മൂർഖനെ പുറത്തുചാടിക്കാൻ ഫിനോയിൽ തളിച്ചു; ഇതോടെ പാമ്പിന്റെ ബോധം പോയി
ബെംഗളൂരു: കാറിനുള്ളിൽ കണ്ടെത്തിയ മൂർഖനെ പുറത്തുചാടിക്കാൻ നാട്ടുകാർ ഫിനോയിൽ തളച്ചതോടെ പാമ്പിന് ബോധം പോയി. അപകടാവസ്ഥയിലായ പാമ്പിന് ഡോക്ടർ കൃത്രിമ ശ്വാസം അടക്കം അടിയന്തര ചികിത്സ നൽകി രക്ഷിച്ചു. കർണാടകയിലെ റായ്ചൂരിലെ ലിംഗസുഗൂർ താലൂക്കിലെ പമനകല്ലൂരിലാണ് സംഭവം. ഇന്നോവ കാറിനുള്ളിലാണ് മൂർഖനെ കണ്ടത്. പാമ്പിനെ പുറത്തെടുക്കാൻ സാധിക്കാതെ വന്നതോടെ ഏതുവിധേനയും പ്രശ്നം പരിഹരിക്കുന്നു ചിന്തയിൽ ഓടിക്കൂടിയവരിൽ ചിലർ നടത്തിയത് ഫിനോയിൽ തളിക്കലാണ്. ഇതോടെ പാമ്പിൻറെ ബോധം പോയി അപകടാവസ്ഥയിലായി. പാമ്പ് ചത്തെന്നാണ് എല്ലാവരും കരുതിയത്. ഈ സമയം ഇവിടെയെത്തിയ മെഡിക്കൽ ഓഫീസർ പാമ്പിൻറെ വായിലേക്ക്…
Read Moreരാജവെമ്പാലയ്‌ക്കൊപ്പം കാറിൽ 80 കിലോ മീറ്റർ യാത്ര; ഞെട്ടൽ മാറാതെ കുടുംബം
ബെംഗളൂരു: രാജവെമ്പാലയ്‌ക്കൊപ്പം കാറിൽ 80 കിലോ മീറ്റർ യാത്ര ചെയ്തതിൽ നിന്നും ഞെട്ടൽ മാറാതെ കുടുംബം. കാറില്‍ പത്തടി നീളമുള്ള കൂറ്റന്‍ രാജവെമ്പാലയ്‌ക്കൊപ്പമാണ് കുടുംബം യാത്ര ചെയ്തത്. കാര്‍ നിര്‍ത്തിയ സമയത്ത് പൂച്ചയുടെ അസാധാരണ കരച്ചില്‍ കേട്ട് ശ്രദ്ധിച്ചപ്പോഴാണ് കാറിന്റെ പിന്നില്‍ രാജവെമ്പാലയെ കണ്ടത്. ബൂട്ടിന് താഴെ പിന്നിലെ വീലില്‍ ചുറ്റിയ നിലയിലായിരുന്നു രാജവെമ്പാല. തുടര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ എത്തിയാണ് പാമ്പിനെ കാറില്‍ നിന്ന് പുറത്തേയ്ക്ക് എടുത്തത്. ഉത്തര കനഡ ജില്ലയില്‍ ജോയ്ഡ താലൂക്കിലെ ജഗല്‍പേട്ട് എന്ന സ്ഥലത്ത് ഞായറാഴ്ചയായിരുന്നു സംഭവം. ഗോവ കാസ്റ്റില്‍…
Read Moreപാമ്പുകടിയേറ്റ് യുവതി മരിച്ചു
ബെംഗളൂരു : കൃഷിയിടത്തിൽ ജോലിചെയ്യുന്നതിനിടെ പാമ്പുകടിയേറ്റ് യുവതി മരിച്ചു. കലബുറഗി ജില്ലയിലെ ഹഡഗില ഹരുതി ഗ്രാമവാസി ശരണമ്മ വിജയകുമാർ (22)ആണ് മരിച്ചത്. വാഴത്തോട്ടത്തിൽ ജോലി ചെയ്യുന്നതിനിടെയാണ് പാമ്പുകടിയേറ്റത്. കലബുറഗി ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.
Read Moreഹെല്‍മെറ്റില്‍ പാമ്പുമായി യുവാവ് കറങ്ങിയത് 2 മണിക്കൂർ
തൃശൂർ: ഹെല്‍മെറ്റില്‍ പാമ്പ് കയറിയത് അറിയാതെ യുവാവ് ബൈക്ക് യാത്ര നടത്തിയത് രണ്ടുമണിക്കൂറിലേറെ. ഗുരുവായൂരിലാണ് സംഭവം. ഗുരുവായൂര്‍ കോട്ടപ്പടി സ്വദേശിയായ ജിന്‍റോയുടെ ഹെല്‍മറ്റിലാണ് അണലിയുടെ കുഞ്ഞ് കയറിക്കൂടിയത്. പാമ്പ് കയറിയത് ശ്രദ്ധയില്‍പ്പെടാതിരുന്ന യുവാവ് ഹെല്‍മറ്റ് ധരിച്ച് ഗുരുവായൂരില്‍ പോയിവന്നിരുന്നതായും വീട്ടുകാർ പറയുന്നു. തിങ്കളാഴ്ച രാത്രി ഏഴ് മണിയോടെയാണ് സംഭവങ്ങളുടെ തുടക്കം. ഹെൽമെറ്റ് ധരിച്ച് ജിന്‍റോ ബൈക്കിൽ ഗുരുവായൂർ പോയി. അതിനുശേഷം തിരികെ കോട്ടപ്പടി പള്ളിയിൽ എത്തുകയും, ഹെൽമെറ്റ് ബൈക്കിൽവെച്ചശേഷം അവിടെ സുഹൃത്തുക്കളുമായി സംസാരിച്ചിരിക്കുകയും ചെയ്തു. രണ്ട് മണിക്കൂറോളം സമയം കഴിഞ്ഞ് തിരികെ വീട്ടിലെത്തുമ്പോഴാണ് ജിന്‍റോ…
Read Moreപാമ്പുകളെ കടത്തിയത് സ്തനങ്ങൾക്കിടയിൽ വച്ച് ; യുവതി കസ്റ്റംസ് പിടിയിൽ
ചൈന : പാമ്പുകളെ ശരീരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച യുവതി പിടിയിൽ. ചൈനയിലെ ഗ്വാങ്‌ഡോങ് പ്രവിശ്യയിൽ നിന്നുള്ള ഒരു സ്ത്രീയാണ് തന്റെ ടോപ്പിനുള്ളിൽ അഞ്ച് പാമ്പുകളെ ഒളിപ്പിച്ച് കടത്താൻ ശ്രമിക്കുന്നതിനിടെ കസ്റ്റംസ് പിടിയിലായത്. ഷെൻഷെനിലെ ഫ്യൂട്ടിയൻ തുറമുഖത്ത് സ്ഥിരം പരിശോധനയിലാണ് കോൺ സ്‌നെക്‌സ് എന്ന ഇനത്തിൽപെട്ട പാമ്പുകളെ തന്റെ ടോപ്പിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത്. അസാധാരണമായ ശരീരാകൃതിയുള്ള ഒരു സ്ത്രീ യാത്രക്കാരി കസ്റ്റംസ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. തുടർന്ന് സംശയം തോന്നിയ ഉദ്യോഗസ്ഥർ സമഗ്രമായ ബോഡി പരിശോധനയിലാണ് സ്ത്രീ ധരിച്ചിരുന്ന ടോപ്പിനുള്ളിൽ…
Read More