പാമ്പുകളെ കടത്തിയത് സ്തനങ്ങൾക്കിടയിൽ വച്ച് ; യുവതി കസ്റ്റംസ് പിടിയിൽ

ചൈന : പാമ്പുകളെ ശരീരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച യുവതി പിടിയിൽ. ചൈനയിലെ ഗ്വാങ്‌ഡോങ് പ്രവിശ്യയിൽ നിന്നുള്ള ഒരു സ്ത്രീയാണ് തന്റെ ടോപ്പിനുള്ളിൽ അഞ്ച് പാമ്പുകളെ ഒളിപ്പിച്ച് കടത്താൻ ശ്രമിക്കുന്നതിനിടെ കസ്റ്റംസ് പിടിയിലായത്. ഷെൻഷെനിലെ ഫ്യൂട്ടിയൻ തുറമുഖത്ത് സ്ഥിരം പരിശോധനയിലാണ് കോൺ സ്‌നെക്‌സ് എന്ന ഇനത്തിൽപെട്ട പാമ്പുകളെ തന്റെ ടോപ്പിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത്. അസാധാരണമായ ശരീരാകൃതിയുള്ള ഒരു സ്ത്രീ യാത്രക്കാരി കസ്റ്റംസ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. തുടർന്ന് സംശയം തോന്നിയ ഉദ്യോഗസ്ഥർ സമഗ്രമായ ബോഡി പരിശോധനയിലാണ് സ്ത്രീ ധരിച്ചിരുന്ന ടോപ്പിനുള്ളിൽ…

Read More

ശിവന്റെ വേഷം ധരിച്ച് പാമ്പുമായി എത്തിയ യുവാവ് പാമ്പ് കടിയേറ്റ് മരിച്ചു 

പട്ന: ശിവന്റെ വേഷം ധരിച്ച് മൂർഖനെ കഴുത്തിലിട്ട യുവാവ് പാമ്പ് കടിയേറ്റ് മരിച്ചു. കഴുത്തിലിട്ട മൂർഖൻ തന്നെയാണ് ബിഹാറിലെ മുകേഷ് കുമാർ റാമി(30)നെ കടിച്ചത്.   മാധേപുര ജില്ലയിൽ നടന്ന മതപരമായ പരിപാടിക്കിടെയായിരുന്നു സംഭവം. പാമ്പ് കടിയേറ്റ മുകേഷ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് മരിച്ചത്. രാം ലീല പോലുള്ള മതപരമായ പരിപാടികളിൽ ശിവന്റെ വേഷമിടുന്ന വ്യക്തിയാണ് മുകേഷ്.   ഖുർദയിലെ മാ ദുർഗ ക്ഷേത്രത്തിൽ നടന്ന പരിപാടിയിലാണ് ശിവന്റെ വേഷം ധരിച്ച് ജീവനുള്ള മൂർഖനെ കഴുത്തിലണിഞ്ഞ് മുകേഷ് എത്തിയത്. പാമ്പ്കടിയേറ്റ ഉടൻ പരിപാടിയുടെ സംഘാടകർ…

Read More

വോട്ടെണ്ണൽ പുരോഗമിക്കുന്നതിനിടെ ബിജെപി ഓഫീസിൽ പാമ്പ്

ബെംഗളൂരു:വോട്ടെണ്ണൽ പുരോഗമിക്കുന്നതിനിടെ ബിജെപി ഓഫീസിൽ കയറികൂടി ഒരു പാമ്പ്. മുഖ്യമന്ത്രി ബസവരാജ് ബൊമ്മയുടെ മണ്ഡലമായ ഷിഗ്ഗാവിലെ ബിജെപി തിരഞ്ഞെടുപ്പ് ഓഫീസിലാണ് വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടയിൽ പാമ്പ് കയറിയത്. ഓഫീസിനുള്ളിൽ പെട്ടെന്ന് പാമ്പിനെ കണ്ടതോടെ അണികളെല്ലാം പരിഭ്രാന്തരായി ബഹളം വെച്ചു. തുടർന്ന് തന്നെ പാമ്പിനെ അവിടെ നിന്നും പെട്ടെന്ന് മാറ്റി. പിന്നീട് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ നിർദ്ദേശ പ്രകാരം ഓഫീസ് എല്ലാം വീണ്ടും പരിശോധിക്കുകയും സുരക്ഷിതമാക്കുകയും ചെയ്തു.

Read More

ഞാൻ പരമശിവന്റെ കഴുത്തിലെ പാമ്പ്; നരേന്ദ്ര മോദി

ബെംഗളൂരു:കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയുടെ വിഷപ്പാമ്പ് പരാമർശത്തിന് മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ശിവ ഭഗവാന്റെ കഴുത്തിലെ ആഭരണമാണ് സർപ്പം. തനിക്ക് കർണാടകയിലെ ജനങ്ങളാണ് ശിവ ഭഗവാൻ. അവർ തന്നെ പരിഹസിച്ചോട്ടെ, എന്നാൽ ഇത്തവണയും ബി ജെ പി വൻ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന് മോദി പ്രതികരിച്ചു. കോലാറിൽ തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ ശക്തമാക്കുന്നതിനും അഴിമതി മുക്തമാക്കുന്നതിനും തന്റെ സർക്കാർ കഠിനാധ്വാനം ചെയ്യുന്നത് കോൺഗ്രസ്‌ ഇഷ്ടപ്പെടുന്നില്ല. അതിനാലാണ് അവരെന്നെ വിഷപ്പാമ്പെന്ന് വിളിക്കുന്നത്.

Read More

വിഷ പാമ്പ് പരാമർശത്തിൽ പ്രതികരണവുമായി മോദി

ബെംഗളൂരു: കോൺഗ്രസ്‌ അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ തനിക്കെതിരെ നടത്തിയ വിഷപാമ്പ് പ്രയോഗത്തിൽ കർണാടകയിലെ ജനങ്ങൾ വോട്ടിലൂടെ മറുപടി നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിദറിലെ ഹന്നാബാദിൽ ഒരു പൊതുയോഗത്തിൽ സംസാരിക്കവെയാണ് നരേന്ദ്ര മോദിയുടെ പ്രതികരണം. കോൺഗ്രസ്‌ വീണ്ടും തന്നെ അധിക്ഷേപിക്കാൻ തുടങ്ങിയിരിക്കുകയാണ് എന്നും അദ്ദേഹം പറഞ്ഞു. ഓരോ തവണ എന്നെ അധിക്ഷേപിക്കുമ്പോഴും അവർ തന്നെയാണ് തകരുന്നത്. എന്നെ 91 തവണ അധിക്ഷേപിച്ചു. അവർ എന്നെ അധിക്ഷേപിക്കട്ടെ. എങ്കിലും ഞാൻ കർണാടകയിലെ ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കും  മോദി പറഞ്ഞു. അംബേദ്കറെ പോലും അവർ അധിക്ഷേപിച്ചിട്ടുണ്ട് എന്നും…

Read More

പുതുവർഷാഘോഷം, പാമ്പ് കടിയേറ്റ് യുവാവ് മരിച്ചു

ചെന്നൈ : പുതുവര്‍‌ഷ ആഘോഷത്തിനിടയില്‍ മദ്യലഹരിയില്‍ പാമ്പിനെ പിടിച്ച യുവാവിനു പാമ്പ് കടിയേറ്റ് ദാരുണാന്ത്യം. തമിഴ്നാട് കടലൂര്‍ സ്വദേശിയായ മണികണ്ഠനാണു മരിച്ചത്. ആഘോഷങ്ങളുടെ ഭാഗമായി മദ്യപിച്ച്‌ നൃത്തം ചെയ്യുമ്പോള്‍ സമീപത്തെ കുറ്റിക്കാട്ടിൽ പാമ്പിനെ കണ്ടതാണു തുടക്കം. പാമ്പിനെ പിടിക്കാന്‍ ശ്രമിച്ച മണികണ്ഠനെ കൂടെയുണ്ടായിരുന്നവര്‍ തടഞ്ഞു. എന്നാല്‍, പാമ്പിനെ പിടിച്ച്‌ കയ്യില്‍വച്ച്‌ ആളുകളെ ഭയപ്പെടുത്താനാണ് ഇയാള്‍ ശ്രമിച്ചത്. ”പുതുവര്‍ഷസമ്മാനം” എന്ന് വിളിച്ചു പറഞ്ഞായിരുന്നു പാമ്പുമായുള്ള ആഘോഷം. ഇതിനിടെ പാമ്പ് ഇയാളുടെ കയ്യില്‍ കടിക്കുകയായിരുന്നു. ബോധരഹിതനായി വീണ മണികണ്ഠനെ സുഹൃത്തുക്കള്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഡോക്ടറെ കാണിക്കാന്‍…

Read More

പരിക്കേറ്റ മൂർഖനെ രക്ഷിക്കാൻ പരിശ്രമിച്ച് മാതൃകയായി പ്രാദേശിക പാമ്പ് രക്ഷാപ്രവർത്തകൻ

ബെംഗളൂരു: മീൻപിടിത്തത്തിനിടയിൽ കുടുങ്ങിയ പരിക്കേറ്റ മൂർഖൻ പാമ്പിനെ വിദഗ്ധരായ സംരക്ഷകരുടെയും പാമ്പ് രക്ഷാപ്രവർത്തകന്റെയും ശ്രമങ്ങളെ തുടർന്ന് രക്ഷപ്പെടുത്തി പുനരധിവസിപ്പിച്ചു. കുടകിലെ കുശാൽനഗർ താലൂക്കിലെ ഹാരംഗി പരിധിയിലാണ് സംഭവം. ഏകദേശം ഒരു മാസം മുമ്പ് ഹാരംഗി നിവാസിയായ മെഹബൂബ് ഹാരംഗി കായലിൽ മീൻ പിടിക്കാൻ പോയിരുന്നു. മത്സ്യബന്ധനത്തിനിടയിൽ ഒരു തവളയെ ചൂണ്ടയിൽ കെട്ടിയിരുന്നു. എന്നിരുന്നാലും, ആ ദിവസം മീൻ ഒന്നും ചൂണ്ടയിൽ കൊത്താത്തതിനാൽ അദ്ദേഹം വീട്ടിലേക്ക് മടങ്ങി. തവളയെ മീൻപിടിത്ത വടിയിൽ കെട്ടിയിട്ട് വടി അയാളുടെ വീടിന് പുറത്ത് സൂക്ഷിച്ചിരിക്കുകയായിരുന്നു. നിർഭാഗ്യവശാൽ, വീടിനടുത്ത് ഉണ്ടായിരുന്ന മൂർഖൻ…

Read More

സംസ്ഥാനത്ത് ആദ്യമായി പാമ്പ് രക്ഷാപ്രവർത്തകർക്കായി മാർഗനിർദേശങ്ങൾ നൽകി

ബെംഗളൂരു: സംസ്ഥാനത്ത് വർധിച്ചുവരുന്ന മനുഷ്യ-പാമ്പ് സംഘർഷങ്ങൾ പരിഹരിക്കുന്നതിനും പാമ്പുകളെ ശാസ്ത്രീയമായ രീതിയിൽ രക്ഷപ്പെടുത്തുന്നുവെന്ന് ഉറപ്പാക്കുന്നതിനുമായി കർണാടക വനംവകുപ്പ് പാമ്പ് രക്ഷാപ്രവർത്തകർക്കായി സംസ്ഥാനത്തെ ആദ്യത്തെ പ്രവർത്തന മാന്വൽ തിങ്കളാഴ്ച പുറത്തിറക്കി. കേരളം, ഗുജറാത്ത്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങൾക്ക് മാത്രമാണ് പാമ്പ് രക്ഷാപ്രവർത്തനത്തിന് അവരുടേതായ മാർഗ്ഗനിർദ്ദേശങ്ങൾ ഉള്ളത്. ‘ഇഫക്റ്റീവ് ഹ്യൂമൻ-സ്‌നേക്ക് കോൺഫ്ലിക്റ്റ് മാനേജ്‌മെന്റ് ആൻഡ് മിറ്റിഗേഷൻ-ആൻ ഓപ്പറേഷൻ മാനുവൽ ഫോർ സർട്ടിഫൈഡ് സ്‌നേക്ക് റെസ്‌ക്യൂവേഴ്‌സ്’ തയ്യാറാക്കിയത് പ്രശസ്ത ഹെർപെറ്റോളജിസ്റ്റ് റോമുലസ് വിറ്റേക്കറും ഹെർപെറ്റോളജിസ്റ്റും ലിയാന ട്രസ്റ്റ് സ്ഥാപക-ട്രസ്റ്റിയുമായ ജെറാർഡ് മാർട്ടിൻ, ഹ്യൂമൻ സൊസൈറ്റി ഇന്റർനാഷണൽ/ഇന്ത്യ സീനിയർ മാനേജർ…

Read More

‘അപകടകരമെങ്കിലും മനോഹരം’: കിംഗ് കോബ്രയെ കുളിപ്പിക്കുന്ന മനുഷ്യന്റെ വീഡിയോ വൈറല്‍

snake

ബെംഗളൂരു: ഇന്ത്യയുടെ പല ഭാഗങ്ങളും കടുത്ത ചൂടില്‍ വീര്‍പ്പുമുട്ടുമ്പോള്‍, ഒരു മനുഷ്യന്‍ രാജവെമ്പാലയെ കുളിപ്പിക്കുന്ന വീഡിയോ ആണിപ്പോൾ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. ഓണ്‍ലൈനില്‍ സമ്മിശ്ര പ്രതികരണങ്ങള്‍ക്ക് കാരണമായിട്ടുള്ള ഈ വീഡിയോ ഏകദേശം 5 മിനിറ്റ് ​ദൈയർ​ഗ്യമുളളതാണ്. ഈ വീഡിയോ നിരവധിപ്പേരാണ് ഇതിനോടകം പങ്കുവെച്ചത്. ലോകത്തിലെ ഏറ്റവും വിഷം കൂടിയ ഇനത്തിലുള്ള രാജവെമ്പാലയെ ഒരു കൊച്ചുകുട്ടിയെ കുളിപ്പിക്കുന്ന പ്രതീതിയില്‍ ഇയാല്‍ കുളിപ്പിക്കുമ്പോള്‍ കാണാന്‍ ഏറെ രസം എന്തെന്നാല്‍ ഒരു പ്രതികരണവുമില്ലാതെ കുളി ആസ്വദിക്കുന്ന രാജവെമ്പാലയെ കാണുന്നതാണ്. കുളി എന്ന് പറയുമ്പോള്‍ വെറുതെ അങ്ങ് കുളിപ്പിക്കുകയല്ല കേട്ടോ…

Read More

പാമ്പ് കടിയേറ്റ് ഗർഭിണി മരിച്ചു

ബെംഗളൂരു: ഫാം ഹൗസില്‍ കിടന്നുറങ്ങുകയായിരുന്ന ഗര്‍ഭിണി പാമ്പുകടിയേറ്റ് മരിച്ചു. വിജയപുര മുദ്ദെബിഹാല്‍ കുന്ദോജി വില്ലേജില്‍ ഇന്നലെയാണ് സംഭവം. നിര്‍മല യെല്ലപ്പക്കാണ് (25) പാമ്പുകടിയേറ്റത്. യുവതി നാലുമാസം ഗര്‍ഭിണിയായിരുന്നെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഇവരെ മുദ്ദെബിഹാലിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലും പിന്നീട് വിജയപുര ജില്ല ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Read More
Click Here to Follow Us