ബെംഗളൂരു: ശബരിമല ദർശനം കഴിഞ്ഞു മടങ്ങുകയായിരുന്ന മൂന്ന് അയ്യപ്പ ഭക്തർ മുങ്ങിമരിച്ചു. മൈസൂരു നഞ്ചൻഗുഡിലെ കപില നദിയിൽ വെള്ളിയാഴ്ച രാവിലെയാണ് അപകടം. തുമകുരു കൊരട്ടഗരെ സ്വദേശികളായ ഗവി രംഗ (19), രാകേഷ് (19), അപ്പു (16) എന്നിവരാണ് മരിച്ചത്. മാല അഴിക്കുന്ന ചടങ്ങിനായാണ് പുണ്യനദിയായി കരുതുന്ന കപിലയിൽ ഇവർ ഇറങ്ങിയത്. തുമകുരുവിലെ വിവിധ ഗ്രാമങ്ങളിൽ നിന്നുള്ള എട്ടുപേരടങ്ങുന്ന സംഘമാണ് ശബരിമല ദർശനത്തിന് പുറപ്പെട്ടത്. മടങ്ങുംവഴി നഞ്ചൻഗുഡിലെ ശ്രീകണ്ഠേശ്വര ക്ഷേത്രം സന്ദർശിക്കാൻ ഇവർ തീരുമാനിച്ചു. ക്ഷേത്ര ദർശനത്തിന് മുമ്പാണ് കപില നദിയിൽ കുളിക്കാനിറങ്ങിയത്. എന്നാൽ, ഹെജ്ജിഗെ…
Read MoreTag: shabarimala
കർണാടകയിൽ നിന്നെത്തിയ ശബരിമല തീർഥാടകരുടെ ബസുമായി ഓട്ടോ ഇടിച്ച് അപകടം; അഞ്ച് പേർക്ക് ദാരുണാന്ത്യം
മലപ്പുറം: കർണാടകയിൽ നിന്ന് വന്ന ശബരിമല തീർഥാടകരുടെ ബസുമായി ഓട്ടോ ഇടിച്ചുണ്ടായ അപകടത്തിൽ ഓട്ടോ ഡ്രൈവറും നാല് യാത്രക്കാരും ഉൾപ്പെടെ അഞ്ചു പേർ മരിച്ചു. മലപ്പുറം ജില്ലയിലെ മഞ്ചേരിയിൽ വെള്ളിയാഴ്ച വൈകീട്ട് 6 മണിയോടെയാണ് അപകടം നടന്നത്. ശബരിമല തീർഥാടകർ സഞ്ചരിച്ച കർണാടക ബസും ഓട്ടോയും തമ്മിലാണ് അപകടമുണ്ടായത്. ഓട്ടോ ഡ്രൈവർ മജീദും വാഹനത്തിലുണ്ടായിരുന്ന രണ്ട് സ്ത്രീകളും രണ്ട് കുട്ടികളുമടക്കം അഞ്ച് പേരാണ് മരിച്ചത്. മൃതദേഹങ്ങൾ മഞ്ചേരി മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്. കർണാടകയിൽ നിന്ന് അയ്യപ്പഭക്തർ സഞ്ചരിച്ച ബസാണ് അപകടത്തിൽപ്പെട്ടത്. ആറുപേരാണ് ഓട്ടോയിൽ ഉണ്ടായിരുന്നത്.…
Read Moreശബരിമല വെർച്വൽ ക്യൂ ബുക്കിങ് പരിധി കുറച്ചു
ശബരിമല: ശബരിമല ദർശനത്തിനുള്ള വെർച്വൽ ക്യൂ ബുക്കിങ് പരിധി 80000 ആക്കി കുറച്ചു. ബുക്കിങ് പരിധി 90000 ആയപ്പോൾ ഉണ്ടായ ക്രമാതീതമായ ഭക്തജന തിരക്ക് കണക്കിലെടുത്താണ് തീരുമാനം. സംസ്ഥാന സർക്കാരും ദേവസ്വം മന്ത്രിയും ദേവസ്വം ബോർഡ് പ്രസിഡൻറും സംയുക്തമായി നടത്തിയ കൂടിയാലോചനകൾക്കൊടുവിലാണ് പിരിധി കുറക്കാൻ തീരുമാനമായത്. എന്നാൽ, നേരത്തെ നിശ്ചയിച്ചിട്ടുള്ള സ്ഥലങ്ങളിൽ അയ്യപ്പഭക്തർക്കായി സ്പോട്ട് ബുക്കിങ് സൗകര്യം ഉണ്ടായിരിക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ് പി.എസ്. പ്രശാന്ത് പറഞ്ഞു.
Read Moreശബരിമല സീസൺ: ഹുബ്ബള്ളിയിൽ നിന്നും സ്പെഷ്യൽ ട്രെയിൻ; റിസർവേഷൻ ആരംഭിച്ചു
ബെംഗളുരു: ശബരിമല തീർത്ഥാടകർക്കായി ഹുബ്ബള്ളിയിൽ നിന്നും ബെംഗളുരു വഴി കോട്ടയത്തേക്ക് രണ്ട് സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ച് ദക്ഷിണ പശ്ചിമ റെയിൽവേ. ഡിസംബർ 2 മുതൽ ജനുവരി 20 വരെ ശനിയാഴ്ചകളിലും ഡിസംബർ 5 മുതൽ ജനുവരി 16 വരെ ചൊവ്വാഴ്ചകളിലും ഹുബ്ബള്ളിയിൽ നിന്നും ട്രെയിൻ പുറപ്പെടും. ഡിസംബർ 3 മുതൽ ജനുവരി 21 വരെ ഞായറാഴ്ചകളിലും 6 മുതൽ 17 വരെ ചൊവ്വാഴ്ചകളിലും കോട്ടയത്ത് നിന്നും തിരിച്ച് സർവീസ് ഉണ്ട്. ഓൺലൈൻ ടിക്കറ്റ് റിസർവേഷൻ ആരംഭിച്ചു.
Read Moreനഗരത്തിൽ നിന്നും ശബരിമലയിലേക്ക് സർവീസിനൊരുങ്ങി കർണാടക ആർടിസി
ബെംഗളൂരു: നഗരത്തിൽ നിന്ന് ശബരിമലയിലേക്ക് കർണാടക ആർ.ടി.സിയുടെ സർവിസ് ആരംഭിക്കുന്നു. ഡിസംബർ ഒന്നു മുതൽ ദിവസവും ഈ സർവിസുണ്ടാകും. ബെംഗളൂരുവിൽ നിന്ന് പമ്പയിലെ നിലക്കൽ വരെയും തിരിച്ചുമാണ് വോൾവോ ബസ് സർവിസ് നടത്തുക. ബെംഗളൂരു ശാന്തിനഗർ ബസ് സ്റ്റാൻഡിൽ നിന്ന് ഉച്ചയ്ക്ക് 1.50 ന് പുറപ്പെടുന്ന ബസ് നിലക്കലിൽ നിന്ന് രാവിലെ 6.45-ന് എത്തും. തിരിച്ച് നിലക്കലിൽ നിന്ന് ആറിന് പുറപ്പെടുന്ന ബസ് ബെംഗളൂരുവിൽ രാവിലെ 10ന് എത്തിച്ചേരും.
Read Moreബെംഗളുരു സ്വദേശി ശബരിമലയിൽ കുഴഞ്ഞ് വീണ് മരിച്ചു
പത്തനംതിട്ട: ശബരിമലയില്‍ തീര്‍ഥാടകന്‍ കുഴഞ്ഞു വീണു മരിച്ചു. പതിനെട്ടാം പടിക്ക് താഴെ കുഴഞ്ഞു വീഴുകയായിരുന്നു. ബെംഗളുരു സൗത്ത് സ്വദേശി വി എ മുരളിയാണ് മരിച്ചത്. സന്നിധാനം സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Read Moreകഴിഞ്ഞ 25 വർഷമായി സന്നിധാനത്ത് മുഴങ്ങിയിരുന്ന ആ ശബ്ദം ഇനി ഇല്ല
ബെംഗളൂരു:ശബരിമല സന്നിധാനത്ത് വിവിധ ഭാഷകളിൽ അനൗൺസ്‌മെന്റ് നടത്തിയിരുന്ന മേടഹള്ളി സുബ്രഹ്മണ്യ നിലയത്തിൽ ആർഎം ശ്രീനിവാസ് (63) വാഹനാപകടത്തിൽ മരിച്ചു. മണ്ഡലകാല തീർത്ഥാടന സമയങ്ങളിൽ ദേവസ്വം ഇൻഫർമേഷൻ ഓഫീസിൽ നിന്നുള്ള ശ്രീനിവാസന്റെ ശബ്ദം കഴിഞ്ഞ 25 വർഷമായി സന്നിധാനത്ത് മുഴങ്ങുന്നുണ്ട്. തിങ്കളാഴ്ച ഉച്ചയ്ക്ക് ബെംഗളൂരുവില്‍ വച്ച് അദ്ദേഹം ഓടിച്ച സ്കൂട്ടറില്‍ കാര്‍ ഇടിച്ചാണ് അപകടം സംഭവിച്ചത്. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. കൂട്ടംതെറ്റുന്നവരെ കണ്ടെത്താൻ മലയാളം, തമിഴ്, തെലുഗു, കന്നട, ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിലാണ് ശ്രീനിവാസ് ഭക്തര്‍ക്ക് വിവരങ്ങള്‍ നല്‍കിയിരുന്നത്. സംസ്കാരം ഇന്ന് ബംഗളൂരുവില്‍.ഭാര്യ: സരസ്വതി.…
Read Moreകർണാടകയിൽ നിന്നും ശബരിമലയിലേക്കുള്ള ബസ് പിടികൂടി
വയനാട് : കര്‍ണാടകയില്‍ നിന്നും വ്യാജ നമ്പര്‍പ്ലേറ്റ് ഘടിപ്പിച്ചെത്തിയ ബസ് പിടിയില്‍. മുത്തങ്ങ മോട്ടോര്‍ വാഹന ചെക്‌പോസ്റ്റില്‍ വെച്ചാണ് തട്ടിപ്പ് പിടികൂടിയത്. ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് രക്ഷപെടാന്‍ ശ്രമിച്ച ബസിന്റെ ഡ്രൈവറെ പിന്നീട് പിടികൂടി. മൈസൂരുവിലെ ആര്‍കെ പുരത്ത് നിന്നും ശബരിമല തീര്‍ത്ഥാടകരുമായി എത്തിയതായിരുന്നു ബസ്. കേരളത്തിലേക്ക് കടക്കുന്നതിനായി ചെക്‌പോസ്റ്റില്‍ നിന്നും പെര്‍മിറ്റ് എടുക്കാനായി എത്തിയപ്പോള്‍ സംശയം തോന്നിയ ജീവനക്കാര്‍ കൂടുതല്‍ പരിശോധന നടത്തുകയായിരുന്നു. തുടര്‍ന്ന് നമ്പര്‍പ്ലേറ്റിന്റെ ഭാഗത്ത് സ്റ്റിക്കര്‍ പതിച്ചത് ശ്രദ്ധയില്‍പെട്ട ജീവനക്കാര്‍ അത് ചുരണ്ടി നോക്കിയപ്പോഴാണ് നമ്പര്‍ വ്യാജമാണെന്ന് കണ്ടെത്തിയത്. ബസിന് ഇന്‍ഷുറന്‍സ്,…
Read Moreപമ്പയിൽ കേരള – കർണാടക സ്വാമിമാർ തമ്മിൽ അടിപിടി
ശബരിമല : വിരി വെയ്ക്കുന്നതിനെ ചൊല്ലി ഉണ്ടായ തര്‍ക്കത്തിനൊടുവില്‍ പമ്പ വലിയാനവട്ടത്ത് കര്‍ണാടകയിലും കേരളത്തിലും നിന്നുള്ള ഭക്തര്‍ തമ്മിലടിച്ചു. വിരിപ്പുരയില്‍ വിരി വയ്ക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് സംഘട്ടനത്തില്‍ കലാശിച്ചത്. തലശേരി സ്വദേശിയായ സ്വാമി ഭക്തന്റെ തലയടിച്ചു പൊട്ടിച്ചു. തിങ്കളാഴ്ച രാത്രി ഏഴുമണിയോടെ ആയിരുന്നു സംഭവം. കര്‍ണാടകയില്‍ നിന്നുള്ള തീര്‍ഥാടകരും കാസര്‍കോഡ്, തലശേരി ഭാഗങ്ങളില്‍ നിന്നുളള സ്വാമിമാരുമായിട്ടാണ് സംഘട്ടനമുണ്ടായത്. കാസര്‍കോഡ് വെള്ളരിമുണ്ട പുലിക്കോടന്‍ വീട്ടില്‍ നാരായണ(78)നാണ് തലയ്ക്ക് അടിയേറ്റത്. ഇദ്ദേഹത്തിന്റെ തലയില്‍ ഏഴു തുന്നലിടേണ്ടി വന്നു. വിശദ പരിശോധനയ്ക്കും സ്‌കാനിങ്ങിനും മറ്റുമായി പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക്…
Read Moreതീർഥാടകർ സഞ്ചരിച്ച വാഹനം മറിഞ്ഞു, 7 പേർക്ക് പരിക്ക്
ബെംഗളൂരു: കർണാടകയിൽ നിന്നെത്തിയ ശബരിമല തീർഥാടകർ സഞ്ചരിച്ച വാഹനം നിയന്ത്രണം വിട്ട് മറ്റൊരു വാഹനത്തിലിടിച്ച് മറിഞ്ഞ് ഏഴുപേർക്ക് പരിക്ക്. പാലാ-പൊൻകുന്നം റോഡിൽ പൂവരണി ചരളയിൽ ഞായറാഴ്ച പുലർച്ച അഞ്ചിനായിരുന്നു അപകടം. ശബരിമലക്ക് പോകുകയായിരുന്ന കർണാടക സ്വദേശികളായ 13 പേർ വാഹനത്തിലുണ്ടായിരുന്നത്. ഡ്രൈവർ ഉറങ്ങിയതാണ് അപകടത്തിന് കാരണമെന്ന് കരുതുന്നു.തീർഥാടകർ സഞ്ചരിച്ച ജീപ്പ് നിയന്ത്രണം വിട്ട് പാലായിലേക്ക് പോവുകയായിരുന്ന കാറിലാണ് ആദ്യം ഇടിച്ചത്. തുടർന്ന് റോഡിലെ സൈഡിലെ പുരയിടത്തിലേക്ക് മറിയുകയായിരുന്നു. കാർ ഡ്രൈവർക്ക് നിസ്സാര പരിക്കേറ്റു. പാലായിൽ നിന്നുള്ള അഗ്നിരക്ഷാ സേനയെത്തി രക്ഷാപ്രവർത്തനം നടത്തി. പരിക്കേറ്റവരെ സേനയുടെ…
Read More