ഇന്ന് ശബരിമല കയറ്റത്തിന് നിയന്ത്രണം

പത്തനംതിട്ട: ഇന്ന് തങ്കയങ്കി ഘോഷയാത്ര സന്നിധാനത്ത് എത്തുന്നത് കൊണ്ട് ഉച്ചയ്ക്കുശേഷം പമ്പയിൽനിന്ന് മലകയറ്റത്തിന് നിയന്ത്രണം ഏർപ്പെടുത്തും. രണ്ടുമുതൽ തങ്കയങ്കി ഘോഷയാത്ര കടന്നുപോകുന്നതുവരെയായിരിക്കും നിയന്ത്രണം. നീലിമല, അപ്പാച്ചിമേട്, ശബരിപീഠം, മരക്കൂട്ടം, ശരംകുത്തി വഴിയാണ് ഘോഷയാത്ര കടന്നുപോകുന്നത്. ഈ സമയത്ത് മരക്കൂട്ടം മുതൽ സന്നിധാനംവരെ ബാരിക്കേഡിൽ വരിനിൽക്കാനും അനുവദിക്കില്ല. കൂടാതെ ഈ സമയത്ത് പമ്പയിൽ തീർഥാടകരെ കയറ്റിവിടുകയുമില്ല. ഉച്ചപ്പൂജ കഴിഞ്ഞ് നട അടച്ചാൽ പിന്നെ ദീപാരാധന കഴിയുംവരെ പതിനെട്ടാംപടി കയറാനും അനുവദിക്കാറില്ല

Read More

അയ്യപ്പഭക്തർക്ക് പമ്പയിൽ കോവിഡ് പരിശോധന

ശബരിമല: അയ്യപ്പ ഭക്തർക്ക് പമ്പയിൽ കോവിഡ് പരിശോധന നടത്തും. കടുത്ത ശ്വാസംമുട്ടൽ തുടങ്ങി കോവിഡ് രോഗലക്ഷണത്തോട് കൂടി എത്തുന്ന തീർഥാടകർക്കാണ് പമ്പ ഗവ.ആശുപത്രിയിൽ കോവിഡ് പരിശോധന നടത്തുക. ഗുരുതര ലക്ഷണത്തോടുകൂടി വരുന്നവർക്ക് മാത്രമാണ് പരിശോധന നൽകുകയെന്നും അധികൃതർ അറിയിച്ചു. പരിശോധനയ്ക്ക് ശേഷം പോസിറ്റീവ് ആകുന്നവരെ പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് മാറ്റും. കോവിഡനന്തര രോഗങ്ങളെക്കുറിച്ചും കോവിഡ് പ്രതിരോധത്തെക്കുറിച്ചും സന്നിധാനത്ത് തുടർച്ചയായി അനൗൺസ്‌മെന്റ് നടത്തുന്നതിനുമുള്ള ആരോഗ്യവകുപ്പ് നടപടി തുടങ്ങി.

Read More

തേങ്ങയെന്ന് കരുതി സന്നിധാനത്തെ ആഴിയിലേക്ക് എറിഞ്ഞത് മൊബൈല്‍ ഫോണ്‍

പത്തനംതിട്ട: തേങ്ങയെന്ന് കരുതി ശബരിമല സന്നിധാനത്തെ ആഴിയിലേക്ക് വലിച്ചെറിഞ്ഞത് മുപ്പതിനായിരം രൂപ വില വരുന്ന മൊബൈല്‍ ഫോൺ. കിളിമാനൂര്‍ പള്ളിക്കല്‍ സ്വദേശി അഖില്‍ രാജിന്റെ ഫോണാണ് ആഴിയില്‍ നിന്ന് അഗ്നിരക്ഷാസേന ഉദ്യോ​ഗസ്ഥൻ വീണ്ടെടുത്ത് നൽകിയത്. രക്ഷാപ്രവര്‍ത്തനത്തിനിടെ ഫയര്‍ ഓഫീസറായ വി സുരേഷ് കുമാറിന് പൊള്ളലേറ്റു. അഭിഷേകത്തിന് നെയ് ശേഖരിച്ച ശേഷം ആഴിയിലേക്ക് തേങ്ങ വലിച്ചെറിയുന്നതിനിടെയാണ് മൊബൈൽ ഫോണും വീണത്. അഗ്‌നി രക്ഷാസേനയുടെ സന്നിധാനം കണ്‍ട്രോള്‍ റൂമില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്നാണ് അഗ്നിരക്ഷാസേന ഉദ്യോ​ഗസ്ഥൻ രക്ഷാപ്രവര്‍ത്തനം നടത്തിയത്. സുരേഷ് കുമാര്‍ സന്നിധാനം ഗവണ്‍മെന്റ് ആശുപത്രിയില്‍ പ്രാഥമിക…

Read More

ഈ വർഷം അയ്യപ്പനെ കാണാൻ കാൽനടയായി രാജു എന്ന തെരുവുനായയും ശബരിമലയിലേക്ക്

ബെംഗളൂരു: കേരളത്തിലെ ശബരിമല അയ്യപ്പക്ഷേത്രത്തിലല്‍ എല്ലാ വര്‍ഷവും വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള തീര്‍ഥാടകര്‍ക്ക് എത്തുന്നത് പതിവാണ്. എന്നാല്‍ ഈ വര്‍ഷം ഒരു തെരുവ് നായ കൂടി ശബരിമലയിലക്ക് യാത്ര നടത്തുന്നുവെന്നൊരു ഒരു പ്രത്യേകതയുണ്ട്. ഉഡുപ്പി ജില്ലയിലെ ധാര്‍വാഡ് മുതല്‍ കുന്ദാപൂര്‍ വരെയുള്ള 260 കിലോമീറ്റര്‍ ദൂരം മറ്റ് മൂന്ന് ഭക്തര്‍ക്കൊപ്പം ഇതിനകം ഈ തെരുവ് നായ പിന്നിട്ട് കഴിഞ്ഞു. തീര്‍ഥാടകരാല്‍ രാജു എന്ന പേര് നല്‍കപ്പെട്ട് തെരുവ് നായയ്ക്ക്, മംഗനാഗട്ടിയില്‍ നിന്നുള്ള നാഗനഗൗഡ പാട്ടീല്‍, മഞ്ജുനാഥ് കുമ്പാര്‍ എന്നിവരെയും നരദേന്ദ്ര ഗ്രാമത്തില്‍ നിന്നുള്ള രവി…

Read More

ശബരിമല ഭക്തർക്കായി കർണാടക ആർടിസിയുടെ രണ്ട് പുതിയ ബസ് സർവീസുകൾ

ബെംഗളൂരു: ശബരിമല ദർശനത്തിനെത്തുന്ന ഭക്തരുടെ പ്രയോജനത്തിനായി കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (കെഎസ്ആർടിസി) ഡിസംബർ 1 മുതൽ കേരളത്തിൽ നിന്നും ബെംഗളൂരുവിനും പമ്പയ്ക്കുമിടയിൽ ഒരു രാജഹംസ സർവീസും ഐരാവത് വോൾവോയും ഏർപ്പെടുത്തുന്നു. ബെംഗളൂരുവിൽ നിന്നുള്ള രാജഹംസ സർവീസ് ദിവസവും 13:01 ന് ശാന്തിനഗർ ബസ് സ്റ്റാൻഡിൽ നിന്ന് പുറപ്പെട്ട് മൈസൂർ റോഡ് സാറ്റലൈറ്റ് ബസ് സ്റ്റാൻഡ് -13:31 എത്തിച്ചേരും തുടർന്ന് അടുത്ത ദിവസം കാലത്ത് 07:29 ന് പമ്പയിൽ എത്തിച്ചേരും ബെംഗളൂരുവിൽ നിന്നുള്ള ഐരാവത് വോൾവോ സർവീസ് ദിവസവും 14:01 ന് ശാന്തിനഗർ…

Read More

ശബരിമല തീർഥാടകർക്ക് ക്യാബിൻ ബാഗിൽ നാളികേരം കൊണ്ടുപോകാം

ബെംഗളൂരു: ഇന്ത്യയിലുടനീളമുള്ള വിമാനങ്ങളിൽ കാബിൻ ബാഗേജിൽ നാളികേരം കൊണ്ടുപോകാൻ ശബരിമലയിലേക്കുള്ള തീർഥാടകർക്ക് അനുമതി നൽകാൻ ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സേഫ്റ്റി (ബിസിഎഎസ്) തീരുമാനിച്ചു. ചെക്ക്-ഇൻ ബാഗേജിൽ ഇരുമുടി ഇടണമെന്ന് കെമ്പഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലെ (കെഐഎ) സുരക്ഷാ ഉദ്യോഗസ്ഥർ നിരവധി തീർഥാടകരോട് പറഞ്ഞതിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. ബി സി എ എസ് ജോയിന്റ് ഡയറക്ടർ ജയ്ദീപ് പ്രസാദ് മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞു, “ഞങ്ങളുടെ റീജിയണൽ ഓഫീസുകളിൽ നിന്ന് ഇതുമായി ബന്ധപ്പെട്ട് ഞങ്ങൾക്ക് അഭ്യർത്ഥനകൾ ലഭിക്കുന്നു. മതവികാരം കണക്കിലെടുത്ത് ശബരിമല സീസണിൽ ക്യാബിൻ ബാഗേജിൽ നാളികേരം…

Read More

തമിഴ്‌നാട്ടിൽ നിന്നുള്ള ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് 10 പേര്‍ക്ക് പരുക്ക്.

ROAD accident

ചെന്നൈ: ശബരിമല ദര്‍ശനം കഴിഞ്ഞു മടങ്ങിയ ഭക്തര്‍ സഞ്ചരിച്ച മിനിബസ്  നിയന്ത്രണം വിട്ട് മറിഞ്ഞു. തമിഴ്‌നാട്ടില്‍ നിന്നുള്ളവര്‍ സഞ്ചരിച്ച വാഹനം ഇന്ന് പുലര്‍ച്ചെ 3.30 നാണ് ളാഹ വലിയ വളവില്‍ അപകടത്തില്‍ പെട്ടത്. 15 പേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. 10 പേര്‍ക്ക് പരുക്കേറ്റു. 3 പേരെ കോട്ടയം മെഡിക്കല്‍ കോളേജിലും 7 പേരെ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു.ആരുടെയും നില ഗുരുതരമല്ല.

Read More

ഭക്തര്‍ക്ക് ദര്‍ശന സായൂജ്യമേകി മകരവിളക്ക് തെളിഞ്ഞു.

makaravilakk sabarimalakk sabarimala

ശരണംവിളിയുടെ ഭക്തിപ്രഹര്‍ഷത്തില്‍ പതിനായിരങ്ങള്‍ക്ക് ദര്‍ശന സായൂജ്യമേകി പൊന്നമ്പലമേട്ടില്‍ മകരവിളക്ക് തെളിഞ്ഞു. തിരുവാഭരണ   ഭൂഷിതനായ സ്വാമിഅയ്യപ്പനെ ദീപാരാധന തൊഴുത് നില്‍ക്കവെയായിരുന്നു ആ ദര്‍ശന പുണ്യം.  ദിനങ്ങളോളം കാത്തുനിന്ന പതിനായിരങ്ങള്‍ ശരണം വിളികളോടെ മാമലകള്‍ക്കിടയിലെ ജ്യോതിസിനെ എതിരേറ്റു. തിരുവാഭരണം സന്നിധാനത്ത് എത്തിയനേരം അന്തരീക്ഷം ഭക്തിസാന്ദ്രമായി തീര്‍ന്നു. ഭഗവാന്റെ തിരുവുടലില്‍ ആഭരണം ചാര്‍ത്തി മനംനിറയെ തൊഴാനും പതിനായിരങ്ങള്‍ ഒഴുകി. ആത്മനിര്‍വൃതിയുടെ ജ്യോതിര്‍      ദര്‍ശനത്തിന് ശേഷം അയ്യപ്പന്‍മാരും മാളികപ്പുറങ്ങളും കൂട്ടത്തോടെ മലയിറങ്ങിത്തുടങ്ങി. പന്തളം ശ്രീധര്‍മശാസ്താ ക്ഷേത്രത്തില്‍ നിന്നുള്ള തിരുവാഭരണ ഘോഷയാത്രയെ പതിനെട്ടാം പടിയില്‍ ദേവസ്വം മന്ത്രി…

Read More

ശബരിമലയിൽ ഇന്ന് മകരവിളക്കിനോടനുബന്ധിച്ച് സന്നിധാനത്ത് ഒരുക്കങ്ങൾ പൂർത്തിയായി.

SABARIMALA TEMPLE

പത്തനംതിട്ട: ശബരിമലയിൽ ഇന്ന് മകരവിളക്ക്. ദർശനത്തിനായി നിരവധി തീർത്ഥാടകരാണ് സന്നിധാനത്തും പമ്പയിലും ഉൾപ്പെടെ എത്തിയിരിക്കുന്നത്. മകരസംക്രമ പൂജയ്ക്കുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായി. ഉച്ചയ്ക്ക് 2.29 നാണ് അഭിഷേകം. വൈകീട്ട് അഞ്ചരയോടെ തിരുവാഭരണ ഘോഷയാത്ര ശരംകുത്തിയിൽ എത്തും, തുടർന്ന് ദേവസ്വം ബോർഡ് അധികൃതർ സ്വീകരിച്ച് സന്നിധാനത്തേക്ക് കൊണ്ടുവരും. ആറെ മുക്കാലോടെ തിരുവാഭരണം ചാർത്തി ദീപാരാധനയും പിന്നാലെ മകരവിളക്ക് ദർശനവും നടക്കും. രണ്ട് ഡോസ് വാക്സീനെടുത്ത സർട്ടിഫിക്കറ്റോ 72 മണിക്കൂറിനകമെടുത്ത ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റോ തീർത്ഥാടകർ കൈയിൽ കരുതണം.  ഉച്ചയ്ക്ക് 2.29 നാണ് മകരസംക്രമ പൂജ. വൈകീട്ട് 6.30…

Read More

ശബരിമല തീർത്ഥാടകർക്കായി കെ.എസ്.ആർ.ടി.സി ബെംഗളൂരുവിൽ നിന്നും പമ്പയിലേക്ക് പ്രത്യേക സർവീസ്

ബെംഗളൂരു: കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ ബെംഗളൂരുവിൽ നിന്ന് പമ്പയിലേക്കുള്ള (ശബരിമല) യാത്രക്കാരുടെ സൗകര്യാർത്ഥം രാജഹംസ സർവീസ് ഏർപ്പെടുത്തുന്നു. 15/12/2021 മുതൽ ബാംഗ്ലൂരിൽ നിന്ന് സർവിസുകൾ ആരംഭിക്കുന്നതാണ്, തുടർന്ന് യാത്രക്കാരുടെ സൗകര്യത്തിനനുസരിച്ച് കൂടുതൽ സർവീസുകൾ നടത്തും. മേൽപ്പറഞ്ഞ സേവനത്തിനുള്ള ടിക്കറ്റുകളുടെ മുൻകൂർ റിസർവേഷൻ ചെയ്യാൻ ബെംഗളൂരു നഗരത്തിലും കർണാടകയിലുടനീളമുള്ള വിവിധ റിസർവേഷൻ കൗണ്ടറുകളിലും കൂടാതെ അയൽ സംസ്ഥാനങ്ങളായ ആന്ധ്രാപ്രദേശ്, തമിഴ്‌നാട്, തെലങ്കാന, മഹാരാഷ്ട്ര, ഗോവ, പുതുച്ചേരി, കേരളം എന്നിവിടങ്ങളിലെ സ്വകാര്യ റിസർവേഷൻ കൗണ്ടറുകൾ വഴിയും നടത്താം. website-www.ksrtc.in രാജഹംസയുടെ സമയം ബാംഗ്ലൂർ പുറപ്പെടൽ-…

Read More
Click Here to Follow Us