ശബരിമല തീർത്ഥാടകർക്കായി കെ.എസ്.ആർ.ടി.സി ബെംഗളൂരുവിൽ നിന്നും പമ്പയിലേക്ക് പ്രത്യേക സർവീസ്

ബെംഗളൂരു: കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ ബെംഗളൂരുവിൽ നിന്ന് പമ്പയിലേക്കുള്ള (ശബരിമല) യാത്രക്കാരുടെ സൗകര്യാർത്ഥം രാജഹംസ സർവീസ് ഏർപ്പെടുത്തുന്നു.

15/12/2021 മുതൽ ബാംഗ്ലൂരിൽ നിന്ന് സർവിസുകൾ ആരംഭിക്കുന്നതാണ്, തുടർന്ന് യാത്രക്കാരുടെ സൗകര്യത്തിനനുസരിച്ച് കൂടുതൽ സർവീസുകൾ നടത്തും.

മേൽപ്പറഞ്ഞ സേവനത്തിനുള്ള ടിക്കറ്റുകളുടെ മുൻകൂർ റിസർവേഷൻ ചെയ്യാൻ ബെംഗളൂരു നഗരത്തിലും കർണാടകയിലുടനീളമുള്ള വിവിധ റിസർവേഷൻ കൗണ്ടറുകളിലും കൂടാതെ അയൽ സംസ്ഥാനങ്ങളായ ആന്ധ്രാപ്രദേശ്, തമിഴ്‌നാട്, തെലങ്കാന, മഹാരാഷ്ട്ര, ഗോവ, പുതുച്ചേരി, കേരളം എന്നിവിടങ്ങളിലെ സ്വകാര്യ റിസർവേഷൻ കൗണ്ടറുകൾ വഴിയും നടത്താം. website-www.ksrtc.in

  വര വരച്ചത് മാറി, പ്ലാൻ പാളി; നമ്മ മെട്രോ ലൈനിൽ ആ ഒരു സ്റ്റേഷൻ ഇനി കാണില്ല

രാജഹംസയുടെ സമയം
ബാംഗ്ലൂർ പുറപ്പെടൽ- 13:32
മൈസൂരു പുറപ്പെടുന്ന സമയം -17:17
ശബരിമലയിലെത്തുന്ന സമയം -06:12

ശബരിമല (നിലക്കൽ ബസ് സ്റ്റേഷൻ)
പുറപ്പെടുന്ന സമയം-17:00

ബാംഗ്ലൂർ എത്തിച്ചേരുന്ന സമയം-12:00

ബാംഗ്ലൂരിൽ നിന്ന് ശബരിമലയിലേക്കുള്ള നിരക്ക് (നിലക്കൽ ബസ് സ്റ്റേഷൻ)-950.00/-
മൈസൂരിൽ നിന്ന് ശബരിമലയിലേക്കുള്ള നിരക്ക് (നിലക്കൽ ബസ് സ്റ്റേഷൻ)-750.00/-

  മഴവെള്ളക്കൊയ്ത്തിലൂടെ കോടികൾ ലാഭിക്കാൻ റെയിൽവേ: ബെംഗളൂരു കെ.എസ്.ആർ സ്റ്റേഷനിൽ വൻ പദ്ധതി

ആശംസകളോടെ,
പ്രശാന്ത്.ജി
ലെയ്സൺ ഓഫീസർ
കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ
കേരളം.
Ph:9539037179
9447166179

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വിദ്യാർത്ഥികൾക്ക് സുവർണ്ണാവസരം; സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം
[masterslider id="10"]

Related posts