വസ്തു നികുതി കുടിശ്ശിക ; മന്ത്രി മാൾ അടച്ചു പൂട്ടി ബിബിഎംപി

ബെംഗളൂരു : മല്ലേശ്വരത്തെ മന്ത്രി മാളിൽ വസ്തുനികുതി അടയ്ക്കാൻ മൂന്നാമത്തെ നോട്ടീസ് ബിബിഎംപി നൽകിയിട്ടും വൈകിയതിൽ പ്രകോപിതരായ ബിബിഎംപി വെസ്റ്റ് സോൺ അധികൃതർ മാൾ അടച്ചുപൂട്ടുകയും സന്ദർശകരുടെ പ്രവേശനം തടയുകയും ചെയ്തു. കഴിഞ്ഞ നാല് വർഷമായി മാൾ മാനേജ്‌മെന്റ് വസ്തു നികുതി ഇനത്തിൽ 27 കോടി നൽകാനുണ്ടെന്ന് ബിബിഎംപി ജോയിന്റ് കമ്മീഷണർ (വെസ്റ്റ്) ശിവസ്വാമി പറഞ്ഞു. “മതിയായ അറിയിപ്പും സമയവും നൽകിയിട്ടുണ്ട്. തുക അടയ്ക്കുന്നത് വരെ അടച്ചിടാനാണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

  ട്രെയിനുകളിൽ അധിക ലഗേജ് കൈവശമുണ്ടോ? ട്രെയിൻ യാത്രക്കാർക്ക് വലിയ ആശ്വാസവുമായി റെയിൽവേയുടെ പുതിയ പ്രഖ്യാപനം

മുൻകാലങ്ങളിൽ ഓരോ തവണയും നോട്ടീസ് നൽകുകയും മാൾ താൽക്കാലികമായി പൂട്ടുകയും ചെയ്യുമ്പോഴും മാനേജ്‌മെന്റ് ചില ആഭ്യന്തര ക്രമീകരണങ്ങൾ നടത്തി ഒരു തുക നൽകാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത്തരത്തിൽ 5.5 കോടി രൂപ നൽകിയിട്ടുണ്ട്. നികുതി കുടിശിക വരുത്തുന്നവർക്ക് ഇളവ് ലഭിക്കാത്തതിനാൽ കർശന നടപടിയെടുക്കാൻ സോണൽ ടീമിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും വിഷയം വളരെ ഗൗരവമായി കാണുമെന്നും ബിബിഎംപി ചീഫ് കമ്മീഷണർ ഗൗരവ് ഗുപ്ത പറഞ്ഞു.

  126 രൂപയിലേക്ക്; നമ്മ മെട്രോ ടിക്കറ്റ് നിരക്ക് വീണ്ടും കൂട്ടാൻ നീക്കം; വലിയ സാമ്പത്തിക ബാധ്യത ഭയന്ന് യാത്രക്കാർ

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ അപകടമരണം; കുടുംബത്തിന് ഒരു കോടി ഇൻഷുറൻസും ജോലിയും
[masterslider id="10"]

Related posts