കോവിഡ് കേസുകളിലെ വർധന; സംസ്ഥാനത്തെ ക്രിസ്മസ് പുതുവത്സര ആഘോഷങ്ങളിൽ നിയന്ത്രണങ്ങൾ വന്നേക്കും

ബെംഗളൂരു : കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങൾക്ക് കർശന നിയന്ത്രണങ്ങൾ വന്നേക്കുമെന്ന് സൂചന. നിലവിൽ ആഘോഷങ്ങൾ നടത്തുന്നതിന് വിലക്കില്ലെന്നും വരുംദിവസങ്ങളിൽ കോവിഡ് സാങ്കേതിക ഉപദേശക സമിതിയുടെ നിർദേശങ്ങൾകൂടി പരിഗണിച്ച് ഉചിതമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ പറഞ്ഞു.

എന്നാൽ ആഘോഷങ്ങൾക്ക് കൂടുതൽ ഇളവുകൾ വേണമെന്ന് കാണിച്ച് സംസ്ഥാനത്തെ വ്യാപാരികളും ഹോട്ടൽ-റിസോർട്ട് ഉടമകളും നേരത്തേ അപേക്ഷ സമർപ്പിച്ചിരുന്നു. ബെംഗളൂരു ഉൾപ്പെടെയുള്ള നഗരങ്ങൾ ഏറ്റവും സജീവമാകുന്നത് ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങളെ വരവേൽക്കാൻ വലിയതോതിലുള്ള ഒരുക്കങ്ങളാണ് വ്യാപാരസ്ഥാപനങ്ങൾ നടത്തിയത്. കൂടാതെ ഹോട്ടലുകളും റിസോർട്ടുകളും വിവിധ ആഘോഷപരിപാടികളും ആസൂത്രണം ചെയ്തിരുന്നു.

  പൊന്നേ, നിന്നെ ഞാനിനി എന്ത് വിളിക്കും?: വിലയിടിഞ്ഞ് തരിപ്പണമായി സ്വർണം,

കോവിഡ് മൂലം തകർന്നിരിക്കുന്നു ഹോട്ടൽ-റിസോർട്ട് മേഖലയെ പുനരുജ്ജീവിപ്പിക്കാൻ ക്രിസ്മസ്, പുതുവത്സര വിപണിക്ക് സാധിക്കുമായിരുന്നു എന്നാൽ ആ പ്രതീക്ഷയ്‌ക്കാണ്‌ ഒമിക്രോൺ മൂലം ഇപ്പോൾ മങ്ങൽ ഏറ്റിരിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നായ്ക്കളെ മാറ്റാൻ കോർപ്പറേഷൻ റെഡി, പക്ഷേ നോക്കാൻ ആളില്ല! ഡോഗ് ഷെൽട്ടർ പദ്ധതി നേരിടുന്ന വലിയ വെല്ലുവിളി പുറത്ത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കുറഞ്ഞ വിലയിൽ കേരള സർക്കാർ മദ്യം 'മിന്നൽ മാജിക്' ഉടൻ വിപണിയിലേക്ക്; ഒരു കുപ്പി വില അറിയാൻ വായിക്കാം
[masterslider id="10"]

Related posts