ബെംഗളൂരു : കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങൾക്ക് കർശന നിയന്ത്രണങ്ങൾ വന്നേക്കുമെന്ന് സൂചന. നിലവിൽ ആഘോഷങ്ങൾ നടത്തുന്നതിന് വിലക്കില്ലെന്നും വരുംദിവസങ്ങളിൽ കോവിഡ് സാങ്കേതിക ഉപദേശക സമിതിയുടെ നിർദേശങ്ങൾകൂടി പരിഗണിച്ച് ഉചിതമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ പറഞ്ഞു. എന്നാൽ ആഘോഷങ്ങൾക്ക് കൂടുതൽ ഇളവുകൾ വേണമെന്ന് കാണിച്ച് സംസ്ഥാനത്തെ വ്യാപാരികളും ഹോട്ടൽ-റിസോർട്ട് ഉടമകളും നേരത്തേ അപേക്ഷ സമർപ്പിച്ചിരുന്നു. ബെംഗളൂരു ഉൾപ്പെടെയുള്ള നഗരങ്ങൾ ഏറ്റവും സജീവമാകുന്നത് ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങളെ വരവേൽക്കാൻ വലിയതോതിലുള്ള ഒരുക്കങ്ങളാണ് വ്യാപാരസ്ഥാപനങ്ങൾ നടത്തിയത്. കൂടാതെ ഹോട്ടലുകളും റിസോർട്ടുകളും…
Read More