ശബരിമല നട ഭക്തർക്കായി തുറന്നു

കർക്കിടക മാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു. ഇന്ന് പുലര്‍ച്ചെ മുതല്‍ ഭക്തർക്ക് ദര്‍ശന സൗകര്യവും ആരംഭിച്ചു. വെര്‍ച്വല്‍ ക്യൂ വഴി ബുക്കിംഗ് നടത്തിയ 5000 ഭക്തര്‍ക്ക് ദിവസേന ദര്‍ശനം നടത്താം. ആദ്യ അഞ്ചു ദിവസത്തെ ശബരിമല ദര്‍ശനത്തിനായി ഇതുവരെ പതിനാറായിരത്തിലധികം ഭക്തര്‍ ഓണ്‍ലൈന്‍ രജിസ്ട്രറേഷൻ വഴി ബുക്ക് ചെയ്തിട്ടുണ്ട്. രണ്ട് ഡോസ് പ്രതിരോധ വാക്‌സിന്‍ എടുത്തവര്‍ക്കും അല്ലെങ്കിൽ കഴിഞ്ഞ 48 മണിക്കൂറുകൾക്കുള്ളിൽ പരിശോധന നടത്തിയ  ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുള്ളവര്‍ക്കും മാത്രമാണ് ദര്‍ശനത്തിന് അനുമതി. പ്രത്യേക മെഡിക്കല്‍ സംഘത്തെ സംസ്ഥാന ആരോഗ്യ വകുപ്പ് പമ്പയിലും…

Read More

ആക്ടിവിസ്റ്റായ തൃപ്തി ​ദേശായിക്ക് നിരങ്ങാനുള്ള സ്ഥലമല്ല ശബരിമല: ഭക്ത ജനങ്ങളോടൊപ്പം ചേർന്ന് നിലപാട് വ്യക്തമാക്കി ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ

കൊച്ചി: ശബരിമലയിൽ ആചാര ലംഘനം നടത്താൻ ആരെയും അനുവദിക്കില്ലെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ വ്യക്തമാക്കി. ആക്‌ടിവിസ്‌റ്റായ തൃപ്‌തി ദേശായിയെപ്പോലുള്ളവർക്ക് കയറി നിരങ്ങാനുള്ള സ്ഥലമല്ല ശബരിമലയെന്ന് കെ.സുരേന്ദ്രൻ പറ‍ഞ്ഞു. കൊച്ചി വിമാനത്തിലൂടെയല്ല കേരളത്തിലൂടെ ഏത് നടവഴിയിലൂടെയും പോയാലും തൃപ്‌തി ദേശായിയെപ്പോലെയുള്ളവരെ ഭക്തർ തടയുക തന്നെ ചെയ്യുമെന്ന് സുരേന്ദ്രൻ വ്യക്തമാക്കി. സമാധാന പരമായ സമരം തുടരുമെന്നും കൊച്ചി വിമാനത്താവളത്തിലെത്തിയ സുരേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു. തൃപ്തി ദേശായിയെ പോലുള്ളവരെ തിരിച്ചയച്ച് ഭക്തവിശ്വാസത്തെ സർക്കാർ മാനിക്കണമെന്നും കെ. സുരേന്ദ്രൻ വ്യക്തമാക്കി

Read More

വിശ്വാസങ്ങളെ സംരക്ഷിക്കണം; നാമജപ ഘോഷയാത്ര നടത്തി

ശബരിമലയിലെ വിശ്വാസങ്ങൾ സംരക്ഷിക്കണം എന്നാവശ്യപ്പെട്ട് സമന്വയയുടെയും വിവിധ സംഘടനകളുടെയും നേതൃത്വത്തിൽ ഘോഷയാത്ര നടത്തി. കാടു​ഗോഡി അയ്യപ്പ ക്ഷേത്രത്തിൽ നിന്നാരംഭിച്ച യാത്ര ബജ്റം​ഗദൾ രാഷ്ട്രീയ സഹ സംയോജകർ സൂര്യനാതായണൻ മുഖ്യ പ്രഭാഷണം നടത്തി.

Read More

സേവ് ശബരിമല രഥയാത്രക്ക് തുടക്കം

ബെം​ഗളുരു: സേവ് ശബരിമല രഥയാത്രക്ക് തുടക്കം. അഖില കർണ്ണാടക അയ്യപ്പസ്വാമി സേവാ സംഘമാണ് രഥയാത്ര നടത്തിയത്. ജാലഹള്ളി അയ്യപ്പക്ഷേത്രത്തിൽ നിന്നാെണ് രഥയാത്ര ആരംഭിച്ചത്. കർണ്ണാടകയിലെ വിവിധ ജില്ലകളിൽ പര്യടനം നടത്തുന്ന യാത്ര ഡിസംബർ 20 ന് ജമഖണ്ഡിയിലെത്തും. 24 ന് റാലിയോടെ യാത്ര സമാപിക്കും

Read More

ശബരിമല വിഷയത്തിൽ രൂക്ഷപ്രതികരണവുമായി നടൻ സന്തോഷ് പണ്ഡിറ്റ്

ഇപ്പോഴത്തെ ശബരിമല വിഷയത്തില്‍ നിലപാട് വ്യക്തമാക്കി ചലച്ചിത്രതാരം സന്തോഷ് പണ്ഡിറ്റ് ​രം​ഗത്ത്, ആചാരങ്ങള്‍ സംരക്ഷിക്കാന്‍ നട അടയ്ക്കണമെങ്കില്‍ അതു തന്നെ ചെയ്യണമെന്നും അത് അനിശ്ചിതകാലത്തേക്ക് ആയാല്‍ പോലും അടച്ചിടണമെന്നും താരം ഫേസ്ബുക്ക് പോസ്റ്റിലൂടെ അഭിപ്രായപ്പെട്ടു. അത് ചെയ്യാനുള്ള അധികാരം തന്ത്രിക്ക് ഉണ്ടെന്നാണ് തന്‍റെ അഭിപ്രായം. ശബരിമല നില്‍ക്കുന്ന ഭാഗം മാത്രം തമിഴ് നാടിനോ കര്‍ണാടകയ്ക്കോ എഴുതി കൊടുത്തിരുന്നെങ്കില്‍ അവരത് മാന്യമായി ആചാരങ്ങളെല്ലാം സംരക്ഷിച്ച് വിശ്വാസികളുടെ മനമറിഞ്ഞ് നന്നായി കൊണ്ടു നടന്നേനെയെന്നും പണ്ഡിറ്റ് അഭിപ്രായപ്പെടുന്നുണ്ട്. ‌ സന്തോഷ് പണ്ഡിറ്റിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്.. Dear facebook family,…

Read More

ശബരിമല വിധി: ഫ്രീഡം പാർക്കിൽ നാമജപ റാലി

ബെം​ഗളുരു: ശബരിമല വിഷയത്തിൽ സുപ്രീം കോടതിയുടെ വിധിക്കെതിരായി നാമജപറാലി നടത്തി പ്രതിഷേധിക്കും. സ്ത്രീകളെ പ്രവേശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് വന്ന വിധിയാണ് വൻ പ്രതിഷേധങ്ങൾക്ക് വഴി തുറന്നിരിക്കുന്നത്. ഹൈന്ദവ സംഘടനകളുടെ നേതൃത്വത്തിൽ 14 നു വൈകുന്നേരം മൂന്നിന് ഫ്രീഡം പാർക്കിൽ നാമജപറാലി നടത്തും.

Read More
Click Here to Follow Us